ജീവശ്വാസം തേടി പൊതുമേഖല ബാങ്കുകൾ
text_fieldsകിട്ടാക്കടമാണ് ഇന്ന് പൊതുമേഖല ബാങ്കുകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 90 ദിവസമായിട്ടും മുതലോ പലിശയോ അല ്ലെങ്കിൽ ഇത് രണ്ടുമോ വന്നുചേരാത്ത അക്കൗണ്ടുകളാണ് കിട്ടാക്കടമായി കണക്കാക്കുക. 2019 മാർച്ച് 31 വരെ ഷെഡ്യൂൾഡ് വാണി ജ്യ ബാങ്കുകളിലെ ആകെ കിട്ടാക്കടം 9.49 ലക്ഷം കോടി രൂപയാണെന്നാണ് സർക്കാറിെൻറ ഔദ്യോഗിക കണക്ക്. എന്നാൽ, 11 ലക്ഷം കേ ാടിയെന്നാണ് അനൗദ്യോഗിക വിവരം.
2017-18ൽ മാത്രം വൻകിടക്കാരുടെ 1,44,093 കോടി രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. ബാങ് കുകളെ ലയിപ്പിച്ച് അവയുടെ എണ്ണം കുറച്ച് വലിയ ബാങ്കുകളുണ്ടാക്കി കോർപറേറ്റുകൾക്ക് കൂടുതൽ ഉദാരമായി വായ്പ നൽകാനാ ണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ‘മനഃപൂർവം കുടിശ്ശിക വരുത്തുന്നവർ’ എന്നായിരുന്നു കുടിശ്ശിക വരുത്തു ന്നവരെ മുമ്പ് വിളിച്ചിരുന്നത്. ഇത് മാറ്റി ‘സഹകരിക്കാത്ത വായ്പക്കാർ’ എന്നാക്കിയതുതന്നെ ഇവരോടുള്ള സർക്കാറി െൻറ ഉദാരനയമാണെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ന്യൂഡൽഹി ആസ്ഥാനമായ ഭൂഷൺ സ്റ്റീൽ കമ്പനിയുടെ 60,000 കോടി രൂപയുടെ വായ്പ 50 ശതമാനത്തിലേറെ ഇളവ് നൽകി 30,000 കോടിക്കാണ് തീർപ്പാക്കിയത്. ഇങ്ങനെ വൻകിട വായ്പകളെടുത്തവരുടെ പലരുടെയും വലിയ തുകയാണ് എഴുതിത്തള്ളുന്നത്. റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജെൻറ കാലത്ത് 17,500 കോടി രൂപയുടെ വായ്പകുടിശ്ശിക തിരിച്ചുപിടിക്കണമെന്ന നിർദേശവുമായി വൻകിട തട്ടിപ്പുകാരുടെ നീളൻ പട്ടിക കേന്ദ്ര സർക്കാറിനു കൈമാറിയിരുന്നെങ്കിലും അതിൽ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ മോദി സർക്കാറിൽ മന്ത്രിയായിരുന്ന ശിവ് പ്രതാപ് ശുക്ല 2018 ഏപ്രിൽ ആറിന് ലോക്സഭയിൽ വെച്ച കണക്കുപ്രകാരം 2015 മാർച്ച് 31 വരെ പൊതുമേഖല ബാങ്കുകൾക്ക് പിരിഞ്ഞുകിട്ടാനുള്ളത് 2.67 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ, 2017 ജൂൺ 30 ആയപ്പോഴേക്ക് ഈ സംഖ്യ 6.89 ലക്ഷം കോടിയായി. രണ്ടു വർഷത്തിനിടെ മാത്രം ഒന്നര മടങ്ങ് വർധന.
മൊത്തം ആസ്തിയുടെ 15 ശതമാനത്തിലധികം കിട്ടാക്കടമുള്ള 11 ബാങ്കുകൾ റിസർവ് ബാങ്കിെൻറ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചിരുന്നു. കിട്ടാക്കടം നാൾക്കുനാൾ കൂടുേമ്പാഴും തുക തിരിച്ചുപിടിക്കുന്നതിൽ ബാങ്കുകൾ വലിയ താൽപര്യം കാണിക്കുന്നില്ല. കടം പെരുകുന്ന ബാങ്കുകളുടെ പുതിയ ശാഖകൾക്ക് നിയന്ത്രണമേർപ്പെടുത്തിയും നിയമനങ്ങൾ നിരോധിച്ചും തൊലിപ്പുറമെയുള്ള ചികിത്സക്കാണ് സർക്കാറും റിസർവ് ബാങ്കും തയാറാകുന്നത്. കോർപറേറ്റ് വായ്പ, കാർ-വീട് നിർമാണ വായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് തുടങ്ങിയ ഇനങ്ങളിൽ എടുക്കുന്ന വായ്പയാണ് പിന്നീട് തിരിച്ചടക്കാതാകുന്നതിൽ അധികവും.
കിട്ടാക്കടം കൃത്യമായി തിരിച്ചുപിടിച്ചാൽ എട്ടു സംസ്ഥാനങ്ങളിലെ കാർഷികവായ്പ പോലും എഴുതിത്തള്ളാനാകുമെന്ന് സാമ്പത്തികരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. വിവിധ സംസ്ഥാന സർക്കാറുകൾ 2017ൽ എഴുതിത്തള്ളിയ കാർഷിക വായ്പയുടെ ഇരട്ടിയോളം തുക, വൻകിട മുതലാളിമാർ വെട്ടിച്ചെടുത്ത രാജ്യമായി ഇന്ത്യ മാറിയെന്നതാണ് സ്ഥിതി.
ആർ.ബി.െഎയുടെ
ഒളിച്ചുകളി
2006 മുതൽ 2016 വരെയുള്ള 10 വർഷകാലയളവിൽ മുൻഗണനേതര വായ്പാമേഖലയിലെ കിട്ടാക്കടത്തിൽ 22 മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയത്. അതിൽതന്നെ 2011 മുതലുള്ള വർഷങ്ങളിൽ മാത്രം 12 മടങ്ങ് വർധനയുണ്ടായി. 41 സാമ്പത്തിക കുറ്റവാളികളാണ് ഇത്തരത്തിൽ വലിയ കുടിശ്ശികയുള്ളവർ. കുടിശ്ശിക തുകയുടെ കൃത്യമായ കണക്കും വാർഷിക ഒാഡിറ്റ് റിപ്പോർട്ടും പുറത്തുവിടാൻ ഇക്കഴിഞ്ഞ ഏപ്രിൽ 26ന് സുപ്രീംകോടതി റിസർവ് ബാങ്കിന് കർശനനിർദേശം നൽകിയിരുന്നു. കിട്ടാക്കടത്തിെൻറ മൂന്നിലൊന്നും 30 അക്കൗണ്ടുകളിലാണെന്ന് വ്യക്തമാക്കുന്ന റിസർവ് ബാങ്ക്, എന്നാൽ ഇവ ആരുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. വിവരാവകാശനിയമപ്രകാരം ‘ദി വയർ’ വെബ്സൈറ്റ് നൽകിയ ചോദ്യത്തിന് മറുപടിയായാണ് 30 അക്കൗണ്ടുകൾ ആരുടേതാണെന്നറിയില്ലെന്ന് വ്യക്തമാക്കിയത്. ഈ അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 2.86 ലക്ഷം കോടി രൂപയാണ്.
ഇന്ത്യയിലെ മൊത്തം ബാങ്ക് വായ്പ 85.16 ലക്ഷം കോടി രൂപയുടേതാണെന്നാണ് കണക്ക്. അതിെൻറ 10 ശതമാനത്തിനടുത്താണ് 30 വൻകിടക്കാരുടെ അക്കൗണ്ടുകളിലെ കിട്ടാക്കടം. ഓഡിറ്റ് പരിേശാധന റിപ്പോർട്ടുകൾ, വായ്പ തിരിച്ചടക്കാതെ മുങ്ങിയവർ എന്നിവരുടെ വിവരങ്ങൾ പൊതുജനത്തിന് നൽകണമെന്ന നിർദേശം നിലനിൽക്കെയാണ് റിസർവ് ബാങ്കിെൻറ ഒളിച്ചുകളി. വായ്പയെടുത്ത ഇനത്തിൽ 10 വൻകിട കമ്പനികൾ എസ്.ബി.ഐക്കു മാത്രം തിരിച്ചുനൽകാനുള്ളത് 1500 കോടി രൂപയാണ്. മുംബൈയിലുള്ള സ്ഥാപനങ്ങളാണിവ. അന്ധേരി ഈസ്റ്റിലെ കാലക്സി കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് കുടിശ്ശിക വരുത്തിയത് 327,81,97,772 രൂപയാണ്. സ്പാൻകോ ലിമിറ്റഡ് തിരിച്ചടക്കാനുള്ളത് 347,30,46,322 രൂപ. റായ്ഗഢ് ആസ്ഥാനമായ ലോഹ ഇസ്പാറ്റിെൻറ കുടിശ്ശിക 287,30,52,225 രൂപയും ലോവർ പരേലിലെ ഔറോ ഗോൾഡ് ജ്വല്ലറി തിരിച്ചടക്കാനുള്ളത് 229,05,43,248 രൂപയുമാണ്. എക്സൽമെറ്റൽ പ്രോസസേഴ്സ്, മെറ്റൽ ലിങ്ക് അലോയ്ഡ് ലിമിറ്റഡ്, മൈക്രോ കോസം ഇൻഫ്രാസ്ട്രക്ചർ ആൻഡ് പവർ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുമുണ്ട്് എസ്.ബി.ഐയെ കബളിപ്പിച്ചവരുടെ കൂട്ടത്തിൽ.
2.05 ലക്ഷം കോടി ‘കട്ടപ്പുക’
കഴിഞ്ഞ 11 വർഷത്തിനിടെ ബാങ്കുകളിൽനിന്ന് സാമ്പത്തികതട്ടിപ്പുകളിലൂടെ കവർന്നത് 2.05 ലക്ഷം കോടി രൂപയാണ്. അരലക്ഷത്തോളം തട്ടിപ്പുകളാണ് ഈ കാലയളവിലുണ്ടായത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐയിൽ നിന്നാണ്. എന്നാൽ, തുക നഷ്ടമായതിൽ മുന്നിൽ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷനൽ ബാങ്കാണ്. 2008 മുതൽ 2019 വരെ ആകെ 53,334 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.