ബില്‍കീസ് ബാനു പോരാളികളുടെ പ്രതീകം
text_fieldsഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയുടെ ജീവിക്കുന്ന പ്രതീകമാണ് ബില്‍കിസ് യഅ്കൂബ് റസൂല്‍ എന്ന ബില്‍കിസ് ബാനു. കു ടുംബത്തെ കൂട്ടക്കൊല ചെയ്യുകയും തന്‍റെ മാനം കവരുകയും ചെയ്ത ഫാഷിസ്റ്റുകള്‍ക്കെതിരെ നിയമപോരാട്ടം നടത്തി വിജയി ച്ച ബില്‍കിസ്, സംഘ്പരിവാര്‍ ഭീകരര്‍ക്കെതിരെ പോരാടുന്നവര്‍ക്ക് ആവേശമാണ്. അവര്‍ അനുഭവിച്ച ദുരന്തം ഏറ്റെടുത്ത ര ാജ്യത്തെ പരമോന്നത കോടതി ഗുജറാത്ത് സർക്കാറിനോട് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അവര്‍ ആവശ്യപ്പെടുന്നിടത്ത് വീടും ജോലിയും നല്‍കാനും ഉത്തരവിട്ടിരിക്കുന്നു.
ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ സൂപ്രീംകോടതിയിൽ നിന്ന് ഇങ്ങ നെയൊരു വിധിയുണ്ടായത് ഗുജറാത്ത് കലാപത്തിന്‍റെ മറവിൽ, തന്‍റെ അനുയായികള്‍ ചെയ്തു കൂട്ടിയ ബലാല്‍സംഗങ്ങളുടെയോ കൂ ട്ടക്കൊലകളുടെയോ പേരില്‍ ഒരു മനസ്താപവും പ്രകടിപ്പിക്കാത്ത നരേന്ദ്ര മോദിയുടെ മുഖത്തേറ്റ അടികൂടിയാണ്. വോട്ട് ച െയ്യുന്നതിനു മുമ്പ് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങുന്ന മോദിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പാറി നടക്കു ദി വസം തന്നെയാണ് ഈ വിധിയും വന്നത്.
ബില്‍കിസ് ബാനു കേസിന് ഒരു പ്രത്യേകതയുണ്ട്. വര്‍ഗീയ കലാപങ്ങളില്‍ ഒരു ആയുധമാ യി പ്രയോഗിക്കാറുള്ള ബലാല്‍സംഗ സംഭവങ്ങളില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത സ്വതന്ത്ര ഇന്ത്യയുടെ ചരിത്ര ത്തിലെ തന്നെ ആദ്യ ഇരയാണ് അവര്‍. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്തിലെ ദാഹോദിനു സമീപം രധിക്പൂര്‍ ഗ്രാമത്തിലാണ് സംഭവ ം. മൂന്നു വയസുകാരിയായ കുഞ്ഞിനെ കാപാലികര്‍ ഭിത്തിയിലിടിച്ച് കൊല്ലുന്നതിനും കുടുംബത്തിലെ ഏഴംഗങ്ങളെ ക്രൂരമായി കൊന്നൊടുക്കുതിനും ദൃക്‌സാക്ഷിയാകേണ്ടി വന്ന ബില്‍കിസിന്‍റെ ദുരന്തം അവിടം കൊണ്ട് അവസാനിച്ചില്ല. അഞ്ചു മാസം ഗര ്‍ഭിണിയായിരിക്കെ നരാധമന്മാരുടെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാവുക കൂടി ചെയ്ത ആ 19കാരി പണ്‍കുട്ടി പ്രതികൂല സാഹച ര്യങ്ങള്‍ മുഴുവന്‍ നേരിട്ടാണ് മോദിയുടെ അനുയായികള്‍ക്കെതിരെ പോരാടിയത്.
അവളോടൊപ്പം നില്‍ക്കാന്‍ അടുത്ത കുടുംബാഗംങ്ങളില്‍ രണ്ടു പേര്‍ മാത്രമാണ് ബാക്കിയായിരുത്- സദ്ദാമും ഹുസൈനും. സ്വന്തം ഉമ്മ, സഹോദരി, കൊച്ചു മകള്‍ ഉള്‍പ്പെടെയുള്ളവര്‍ മോദിയുടെ അനുയായികളാല്‍ ക്രൂരമായി കൊല്ലപ്പെടുന്നത് കാണേണ്ടിവന്നവർ, മാനം പിച്ചിച്ചീന്തപ്പെട്ട ഒരു പെണ്‍കുട്ടി നടത്തിയ ധീരമായ പോരാട്ടം അതുകൊണ്ടു തന്നെ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. ഇന്നത്തെ ലോകത്ത് പണമാണ് ഏറ്റവും നല്ല ശമനമെങ്കിലും പണം എല്ലാറ്റിനും ശമനമാകുമോയെന്ന് അറിയില്ലെന്നും ഇന്നലെ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നടത്തിയ പരാമര്‍ശം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഇതല്ലാതെ ഇരയ്ക്ക് നല്‍കാന്‍ ഒന്നുമില്ലെന്നും അതിനാല്‍ എത്ര വേണമെങ്കിലും നഷ്ടപരിഹാരം ചോദിച്ചോളൂവെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
ബില്‍കിസിന്‍റെ നിശ്ചയദാര്‍ഢ്യം കൊണ്ടു മാത്രമാണ് കേസ് ലോകത്തിന്‍റെ ശ്രദ്ധയില്‍ നിലനിത്. ഉറ്റവരെ കൊല്ലുകയും തന്നെ മാനഭംഗപ്പെടുത്തുകയും ചെയ്തവരുടെ പേരുകള്‍ ഒാരോന്നായി അവള്‍ പറഞ്ഞിട്ടും എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലും മോദിയുടെ പൊലീസ് തുടക്കത്തില്‍ തയാറായില്ല. ബലാല്‍സംഗം എഫ്.ഐ.ആറില്‍ ചേര്‍ക്കില്ലെന്നും നിര്‍ബന്ധിച്ചാല്‍ വിഷം കുത്തിവെക്കുമെന്നും വരെ പൊലീസ് ഭീഷണിപ്പെടുത്തി. അന്വേഷണം അട്ടിമറിക്കാനും കേസ് അവസാനിപ്പിക്കാനും അവര്‍ ശ്രമിച്ചെങ്കിലും നിലപാടില്‍ ഉറച്ചുനിന്ന ബില്‍കിസ് എല്ലാ കുതന്ത്രങ്ങളെയും പരാജയപ്പെടുത്തി.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് 2004 ആഗസ്റ്റിലാണ് കേസ് മുംബൈയിലേക്ക് മാറ്റുന്നത്. 2008 ജനുവരി 21ന് സ്‌പെ്ഷ്യല്‍ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസ് ഗുജറാത്തിനു പുറത്തേക്ക് മാറ്റണമെന്ന നിലപാടില്‍ ബില്‍കിസ് ഉറച്ചുനിന്നതു കൊണ്ടു മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 2017 മേയ് നാലിന് അഞ്ചു പൊലിസുകാരെയും രണ്ട് ഡോക്ടര്‍മാരെയും ഹൈകോടതി ശിക്ഷിക്കുകയുണ്ടായി.
ഇന്ത്യന്‍ പീനല്‍ കോഡിലെ 218 (ഉത്തരവാദിത്തം നിര്‍വ്വഹിക്കാതിരിക്കല്‍), 201 (തെളിവുകള്‍ നശിപ്പിക്കല്‍) വകുപ്പുകള്‍ അനുസരിച്ച് ഇവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഹൈകോടതി വിധി ചോദ്യം ചെയ്ത് ആര്‍.എസ് ഭാഗോര എന്ന ഐ.പി.എസ് ഓഫീസര്‍ ഉള്‍പ്പെടെ നാലു പൊലിസുകാരും രണ്ട് ഡോക്ടര്‍മാരും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2017 ജൂലൈ 10ന് സുപ്രീംകോടതി അപ്പീലുകള്‍ തള്ളി. വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും വിചാരണ കോടതി ഇവരെ വെറുതെ വിടുകയായിരുന്നുവെന്നാണ് പരമോന്നത കോടതിയുടെ കണ്ടെത്തല്‍.
ഗുജറാത്ത് വംശഹത്യയില്‍ ബലാല്‍സംഗം സ്ത്രീകള്‍ക്കെതിരെ സംഘ്്പരിവാര്‍ ആയുധമാക്കിയതിനെക്കുറിച്ച് വാരിഷ ഫറാസത്തും പ്രീത ഝായും ചേര്‍ന്ന്് എഴുതിയ പുസ്തകം 'Splintered Justice: Living the Horror of Mass Communal Violence In Bhagalpur And Gujarat' വിശദമായ വിവരണം നല്‍കുന്നുണ്ട്. കലാപവേളയില്‍ ബില്‍കിസ് ബാനുവിനു പുറമെ നൂറു കണത്തിന് സ്ത്രീകള്‍ ക്രൂരമായി മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്ന്് 2016ല്‍ പുറത്തിറങ്ങിയ പുസ്തകം ചൂണ്ടിക്കാട്ടുന്നു. ബില്‍കിസ് മാത്രമാണ് നീതിക്ക് വേണ്ടി അവസാനം വരെ പോരാടിയത്. മറ്റു പലര്‍ക്കും തങ്ങളുടെ പോരാട്ടം ഉപേക്ഷിക്കേണ്ടി വന്നു.
ഭര്‍ത്താവ് മുസ് ലിം ആയതായിരുന്നു കാരണം. അമ്മക്കു വേണ്ടി സാക്ഷി പറയാന്‍ മകള്‍ മാത്രമേ ഉണ്ടായിരുുള്ളു. സംഭവത്തിന് ദൃക്‌സാക്ഷികളായ ഗ്രാമീണരില്‍ ഒരാള്‍ പോലും അവള്‍ക്കു വേണ്ടി രംഗത്തുവന്നില്ല. കോടതി ഒന്നടങ്കം തനിക്ക് എതിരായിരുന്നുവെന്ന്് ഗൗരി ഓര്‍ക്കുന്നു. ബലാല്‍സംഗം നടന്നില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദമുഖങ്ങള്‍ ഏറ്റെടുക്കുന്ന ജഡ്ജിയെയാണ് തനിക്കവിടെ കാണാന്‍ കഴിഞ്ഞതെന്നും തന്നെ പിന്തുണക്കാനും നീതിക്കായി പോരാടാനും ഭാനുഭായി എന്ന മുസ്‌ലിം ആക്റ്റിവിസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ഗൗരി പറയുന്നു.
ഗുജറാത്ത് കൂട്ടക്കൊല കാലത്ത് നിരവധി മുസ്‌ലിം സ്ത്രീകള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുകയോ നിഷ്ഠൂരമായ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നത് ഒരു രഹസ്യമല്ല. നരോദ പാട്യ കൂട്ടക്കൊലയിലെ അഞ്ചു ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴികള്‍ ഞെട്ടിപ്പിക്കുന്നതാണ്. നീതി ലഭിക്കാതെ വിധിയെ പഴിച്ച് ജീവിക്കുന്ന നിരവധി സ്ത്രീകള്‍ ഇപ്പോഴും ഗുജറാത്തിലെമ്പാടുമുണ്ട്.
കണ്‍മുന്നില്‍ ഭാര്യയെ മാനഭംഗപ്പെടുത്തിയവര്‍ പരിചയക്കാരും തന്‍റെ ഉന്തുവണ്ടിയില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുവരാണെന്നും പറയുമ്പോള്‍ ഹൈദര്‍ഭായി വിറങ്ങലിച്ചു പോകും. ദിവസവും തന്‍റെ മുന്നിലൂടെ ആ കാപാലികര്‍ നടന്നുപോകുന്നതു കാണുമ്പോള്‍ ഭാര്യക്ക് നീതി നേടിക്കൊടുക്കുന്നതില്‍ താന്‍ തികഞ്ഞ പരാജയമാണല്ലോ എന്ന കുറ്റബോധമാണ് അയാള്‍ക്ക്.
കേസ് നടത്താനുള്ള സാമ്പത്തിക തടസം, സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന അനുഭവങ്ങള്‍, സ്വന്തം ഗ്രാമങ്ങളില്‍ നിന്ന്് ഏറെ ദൂരെയുള്ള കോടതികളില്‍ കേസുകള്‍ വിചാരണക്കെടുക്കുന്നത് കാരണം അവിടെ എത്തിപ്പെടാനാവാത്തത് തുടങ്ങി നിരവധി കാരണങ്ങളാല്‍ പലരും തങ്ങള്‍ അനുഭവിച്ച ദുരന്തം ഓര്‍ക്കാന്‍ പോലും താല്‍പര്യം കാണിക്കുന്നില്ല.
ബില്‍കീസ് ബാനുവിനൊപ്പം ഓര്‍ക്കേണ്ട മറ്റൊരു ധീരവനിതയാണ് മലികാ ബീഗം. 1989 ഒക്ടോബറില്‍ ബിഹാറിലെ ഭഗല്‍പൂരിലുണ്ടായ വര്‍ഗീയ കലാപത്തില്‍ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കണ്‍മുന്നിലിട്ട് കലാപകാരികള്‍ കൊന്നപ്പോള്‍ അവശേഷിച്ചത് അവള്‍ മാത്രമായിരുന്നു. ഒരു കാല്‍ വെട്ടിമാറ്റി ചന്ദേരി ഗ്രാമത്തിലെ കുളത്തിലേക്ക് വലിച്ചെറിയപ്പെട്ട 14കാരി മലികാ ബീഗം തന്നെ. ആ കുളം കബന്ധങ്ങളാല്‍ നിറഞ്ഞിരുന്നു.
ഗ്രാമത്തിലെ 65 മുസ് ലിംകളെ അരിവാള്‍ കൊണ്ട് അരിഞ്ഞു കുളത്തിലേക്ക് എറിഞ്ഞതിന് ദൃക്സാക്ഷിയായിരുന്നു അവര്‍. എല്ലാ ഭീഷണികളെയും അവഗണിച്ച് മലികാ ബീഗവും സാക്ഷി പറയാന്‍ വന്നു. അങ്ങനെയാണ് 16 കാപാലികരെ കോടതി ശിക്ഷിച്ചത്. നടുക്കുന്ന ആ സംഭവങ്ങളുടെ ഓര്‍മകള്‍ കണ്‍മുന്നില്‍ വരുമ്പോഴെല്ലാം തന്‍റെ ഉത്തരവാദിത്തം നിര്‍വഹിച്ചെന്ന ആശ്വാസം മാത്രമാണ് മലികാ ബീഗത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.