Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 1:40 PM IST Updated On
date_range 26 July 2017 1:40 PM ISTകോടികളുടെ ചേറിൽ വിരിഞ്ഞത് കോഴ
text_fieldsbookmark_border
പഞ്ചനക്ഷത്ര ഹോട്ടലിനെ വെല്ലുന്ന പാർട്ടി മന്ദിരം. എല്ലാ സൗകര്യങ്ങളോടും കൂടിയ എട്ടു നില കെട്ടി. 17 കോടിയോളം രൂപയാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്ന നാലുനിലക്ക് വേണ്ടത്. കേരളത്തിൽ ഒരു പാർട്ടിക്കുമില്ലാത്ത നിലയിലുള്ള ആസ്ഥാന മന്ദിരത്തിനാണ് ബി.ജെ.പി തിരുവനന്തപുരത്ത് നിർമാണം ആരംഭിച്ചിട്ടുള്ളത്. 23 സെൻറിൽ 45,000 ചതുരശ്രഅടിയിലുള്ള മാരാർജി ഭവൻ. കെട്ടിടത്തിെൻറ കല്ലിടൽ തുടങ്ങും മുമ്പ് കെട്ടിട നിർമാണ ഫണ്ട് പിരിവ് ആരംഭിച്ചു. ദിവസങ്ങൾക്കകം പാർട്ടി ഫണ്ടിലേക്ക് ഒഴുകിയെത്തിയതാകെട്ട കോടികൾ. കോടികൾ കുന്നുകൂടിയപ്പോൾ എന്ത് ചെയ്യണമെന്ന് ആശയക്കുഴപ്പമായി.
പണം എന്നും ബലഹീനതയായ ബി.ജെ.പിക്കാർക്കിടയിലുണ്ടായ പ്രശ്നങ്ങൾക്ക് ഒരു കാരണവും ഇൗ സമുച്ചയ നിർമാണം തന്നെ. കെട്ടിട നിർമാണ ചുമതല ഒരു നേതാവിന് കൈമാറിയതോടെ കോടികൾ സ്വപ്നം കണ്ട മറ്റ് ചില നേതാക്കൾക്ക് വിരോധമായി. അതിെൻറ പ്രശ്നങ്ങളാണ് ഇപ്പോഴുണ്ടായ കോഴ വിവാദത്തിെൻറ ഒരു കാരണം. ഒരു പാർട്ടിക്ക് ഇത്ര വലിയ ആസ്ഥാനം വേണമോയെന്ന ചോദ്യവും പാർട്ടിയിലുണ്ട്. ആസ്ഥാന മന്ദിര നിർമാണം, തെരഞ്ഞെടുപ്പ് പ്രവർത്തനം എന്നിവക്ക് നൂറ് കോടി രൂപ പിരിക്കാനുള്ള ലക്ഷ്യമിട്ടാണ് പിരിവ് തുടങ്ങിയത്. മാഫിയകളിൽ നിന്നും കോർപറേറ്റുകളിൽ നിന്നും വരെ പണം ഒഴുകിയെത്തി. ഇതൊക്കെയാണ് ഇപ്പോൾ ബി.ജെ.പിയിലെ പ്രശ്നങ്ങളുടെ മൂലകാരണം.
പ്രതിക്കൂട്ടിലാകുന്ന നേതാക്കൾ
മെഡിക്കൽ കോഴ വിവാദത്തിൽ ബി.ജെ.പിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന അഴിമതിക്കഥകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഗ്രൂപ് കളിയുടെ ഭാഗമായി ആരോപണ പ്രത്യാരോപണങ്ങൾ പാർട്ടിയിൽനിന്നുതന്നെ പരസ്യമായി പുറത്തേക്കൊഴുകുകയാണ്. മെഡിക്കൽ കൗൺസിലിെൻറ അംഗീകാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ഉടമയിൽനിന്ന് 5.60 കോടി രൂപ കോഴ വാങ്ങി ഹവാലയായി ഡൽഹിയിൽ എത്തിച്ചുവെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാദമായത്. ബി.ജെ.പിയുടെ സമുന്നത േനതാക്കളാണ് പ്രതിക്കൂട്ടിൽ. അന്വേഷണം നീങ്ങുകയാണെങ്കിൽ നേതാക്കളുടെ ഉൾപ്പെടെ തലയുരുളും. സംഭവത്തിലുൾപ്പെട്ട പാർട്ടി സഹകരണ െസൽ കൺവീനർ ആർ.എസ്. വിനോദിനെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള നേതൃത്വത്തിെൻറ ശ്രമം ഫലം കണ്ടിട്ടില്ല. വിനോദിനെ മാത്രം പ്രതിയാക്കി വ്യക്ത്യധിഷ്ഠിത അഴിമതി മാത്രമാണിതെന്ന് പറഞ്ഞ് ബാക്കിയുള്ളവർക്ക് പാർട്ടി ക്ലീൻചിറ്റ് നൽകിയെങ്കിലും വിഷയം ദേശീയ നേതൃത്വം ചെറുതായി കാണുന്നില്ല. പ്രശ്നം കത്തിച്ചുവിടാൻ ഗ്രൂപ് പോരുമുണ്ട്.
മെഡിക്കൽകോഴ വിവാദം മാത്രമല്ല, സൈന്യത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ജൻഒൗഷധി ഒൗട്ട്ലെറ്റ് അനുവദിക്കൽ, പാർട്ടി സംസ്ഥാന ആസ്ഥാന മന്ദിര നിർമാണം, തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം, ദേശീയ കൗൺസിൽ യോഗം അങ്ങനെ നീളുന്ന നിരവധി വിഷയങ്ങളിലാണ് പാർട്ടി പ്രതിക്കൂട്ടിലായിരിക്കുന്നത്.
കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം ആവശ്യത്തിന് ഫണ്ട് ദേശീയ നേതൃത്വത്തിൽനിന്ന് സംസ്ഥാനത്തേക്ക് വരുന്നുന്നുണ്ട്. തിരുവനന്തപുരം അരിസ്റ്റോ ജങ്ഷന് സമീപമുള്ള മാരാർജി ഭവൻ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിർമാണം ആരംഭിച്ച പുതിയ ആസ്ഥാന നിർമാണത്തിന് വ്യാപക പണപ്പിരിവാണ് നടക്കുന്നത്. ദേശീയ അധ്യക്ഷൻ അമിത്ഷാ തന്നെ കെട്ടിട നിർമാണത്തിന് പണം ലഭ്യമാക്കുന്നതിന് നടപടി കൈക്കൊള്ളാമെന്ന് ഉറപ്പ് നൽകിയാണ് കല്ലിട്ടത്. വർഷങ്ങൾക്ക് മുമ്പ് ഇൗ കെട്ടിട നിർമാണത്തിന് കല്ലിടുകയും പണപ്പിരിവ് നടന്നതും മറ്റൊരു വസ്തുത. ജൻഒൗഷധി ഒൗട്ട്ലെറ്റുകൾ അനുവദിക്കുന്നതിൽ ചില നേതാക്കൾ പണം പറ്റിയതിനെക്കുറിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട ക്രമക്കേടുകൾക്ക് പുറമെ പ്രാദേശികമായി നേതാക്കൾ പണം വാങ്ങുന്നുവെന്ന ആരോപണവും ശക്തമാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല ജില്ല നേതാക്കളെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് ഉയർന്നുവരുന്നത്. ഗ്രൂപ്പുപോരിനെതുടർന്നാണ് ഇവയിൽ പലതും പുറത്തുവരുന്നത് എന്നത് മറ്റൊരു കൗതുകം.
ബി.ജെ.പി മുഖ്യ പ്രതിപക്ഷമായ തിരുവനന്തപുരം നഗരസഭയിൽ ടെക്നോപാർക്കിലെ ഒരു കമ്പനിക്ക് കോടികളുടെ നികുതി ഇളവ് നൽകിയതിൽ ആരോപണവിധേയമായ ബി.ജെ.പി തലയൂരാൻ പ്രയാസപ്പെടുകയാണ്. മറ്റ് ചില ജില്ലകളിൽ ക്വാറി മാഫയയിൽ നിന്ന് ചില നേതാക്കൾ പണം വാങ്ങിയെന്ന ആരോപണവും ശക്തമാണ്. ഒരു എം.എൽ.എ മാത്രമുള്ള ബി.ജെ.പിയുടെ ലക്ഷ്യം അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയമാണ്. അതിനുള്ള പ്രചാരണത്തിന് ഫണ്ട് പിരിവും തുടങ്ങി കഴിഞ്ഞു. കത്തടിച്ച് നൽകിയാണ് പിരിവ്. താങ്കളിൽ നിന്ന് ഇത്ര രൂപ പ്രതീക്ഷിക്കുന്നുവെന്നും അത് നൽകണമെന്നുമുള്ള കത്തുകളാണ് നൽകുന്നത്.
പണമുണ്ടാക്കാൻ മാത്രമായി പാർട്ടി പ്രവർത്തനത്തെ കാണുന്ന ഒരു വിഭാഗം നേതാക്കൾ ബി.ജെ.പിയിലുണ്ട്. അതേക്കുറിച്ച് നാളെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story