ഗുജറാത്ത് രാഷ്ട്രീയത്തെ ബി.ജെ.പി തരംതാഴ്ത്തി –ജിഗ്നേഷ് മേവാനി
text_fieldsജിഗ്നേഷ് മേവാനിയെ തെൻറകൂടെ വേദിയിലിരുത്തി പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി പാലൻപുരിൽ നടത്തിയ കോൺഗ്രസ് റാലിയിൽ അസാധാരണമായ തോതിൽ മുസ്ലിംകൾ പങ്കുകൊണ്ടതിെൻറ ആശങ്ക, റാലി കഴിഞ്ഞ് നേരെ മേവാനിയുടെ ഒാഫിസിലെത്തിയപ്പോൾ ചൂണ്ടിക്കാട്ടിയത് പ്രചാരണം നടത്താൻ ബിഹാറിലെ സിവാനിൽനിെന്നത്തിയ മഹ്താബ് ആണ്. ഉനയിലെ ദലിത് മുന്നേറ്റത്തിന് മുേമ്പ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യാവകാശ പോരാട്ടങ്ങളിൽ പെങ്കടുത്ത ജിഗ്നേഷ് മേവാനിയെ സഹായിക്കാൻ കേരളം മുതൽ ബിഹാർ വരെയുള്ള സംസ്ഥാനങ്ങളിൽനിന്ന് വന്ന നൂറുകണക്കിന് ആക്ടിവിസ്റ്റുകളിലൊരാളാണ് മഹ്താബ്.
മേവാനി മത്സരിക്കുന്ന സംവരണ മണ്ഡലത്തിലെത്തിയാൽ മഹ്താബിെൻറ ആശങ്ക അക്ഷരംപ്രതി ശരിയാണെന്ന് ബോധ്യപ്പെടും. വാട്സ്ആപ് വഴി ബി.ജെ.പി പ്രചരിപ്പിച്ച രണ്ട് വിഷയങ്ങളാണ് മണ്ഡലത്തിലെ കോൺഗ്രസുകാരല്ലാത്ത ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ചുടുള്ള ചർച്ചാ വിഷയം. ഒന്ന് ‘താൻ രണ്ട് വിവാഹം കഴിക്കുമെങ്കിൽ അതിലൊന്ന് മുസ്ലിം സ്ത്രീ ആയിരിക്കുമെന്ന്’ മേവാനി പണ്ടെേന്നാ പറഞ്ഞതിെൻറ വിഡിയോ. രണ്ടാമത്തേത് ‘െഎ.എസുമായി ബന്ധമുള്ള മുസ്ലിം തീവ്രവാദ സംഘടനയായ എസ്.ഡി.പി.െഎ മേവാനിയുടെ തെരെഞ്ഞടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകി’ എന്ന വാർത്തയുടെ ക്ലിപ്പിങ്. അരുന്ധതി റോയിയുടെ മൂന്നുലക്ഷം സംഭാവന വിവാദമാക്കാനുള്ള ശ്രമം പരാജയപ്പെട്ട ശേഷമായിരുന്നു എസ്.ഡി.പി.െഎ സംഭാവന ചിത്രം ബി.ജെ.പി മേവാനിക്കെതിരെ ഉപയോഗിച്ചത്. ഇവ രണ്ടും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച് ഹിന്ദുവിരുദ്ധനും ഹിന്ദുത്വ വിരുദ്ധനുമായ മേവാനിയെ തോൽപിക്കുക എന്ന ബാനറുകളും മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു. ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന പ്രചാരണത്തെ കുറിച്ച് പ്രതികരിക്കില്ലെന്ന ഉപാധിയോടെയാണ് മേവാനി ‘മാധ്യമ’വുമായി അഭിമുഖത്തിന് തയാറായത്.
ദലിതുകളുടെ ഉന്നമനത്തിനായി പോരാടുന്ന മേവാനിയെ ജയിപ്പിച്ചാൽ മറ്റു വിഭാഗങ്ങൾക്ക് എന്തു പ്രയോജനമെന്ന് പ്രചാരണമുണ്ടല്ലോ. ഇത് ജാതി രാഷ്്ട്രീയമാണെന്ന് പറഞ്ഞ് താങ്കളെ ഒരു പ്രത്യേക വിഭാഗത്തോട് ചേർത്തുനിർത്താനുള്ള ശ്രമം എതിരാളികൾ നടത്തുന്നു. ഇതേക്കുറിച്ച് എന്തു പറയുന്നു?
•വളരെ തെറ്റാണ് ഇൗ ആരോപണം. ഒന്നാമതായി ദലിതുകളുടെ അവകാശ നിഷേധത്തിനെതിരെയുള്ള പോരാട്ടം മറ്റാരുടെയും അവകാശം ഹനിച്ചുകൊണ്ടല്ല എന്ന് മനസ്സിലാക്കണം. ദലിതുകൾക്ക് മാത്രമായല്ല ഞാൻ പോരാടുന്നതും പോരാടിയിട്ടുള്ളതും. തോട്ടിപ്പണി ചെയ്യുന്നവരുടെ അവകാശ സമരത്തിനിറങ്ങിയത് പോലെ കർഷക സമരത്തിലും ആശാവർക്കർമാരുടെ പ്രക്ഷോഭത്തിനും ഇറങ്ങിയിട്ടുണ്ട്. എെൻറ പോരാട്ടത്തെ ജാതിരാഷ്്ട്രീയമാണെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്.
പാട്ടീദാർ സമരത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയ താങ്കൾ ഇപ്പോൾ അവരോടൊപ്പം ചേർന്നതിനെ വിരോധാഭാസമായി കുറ്റപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്പോൾ നിലപാടിൽ മാറ്റം വന്നത്?.
•ബി.ജെ.പി പ്രചരിപ്പിക്കുന്ന പോലൊരു പരസ്യപ്രസ്താവന ഞാൻ നടത്തിയിട്ടില്ല. അതേസമയം, ഒരാൾ ഒരിക്കലെടുത്ത നിലപാട് ഒരു കാലത്തും മാറ്റില്ലെന്ന് പറയാൻ ഞാനൊരുക്കവുമല്ല. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചും കാര്യങ്ങൾ നാം പഠിക്കുന്നതിനനുസരിച്ചും നിലപാട് മാറും.
ഹാർദിക് പേട്ടലിനെതിരെ സീഡി ഇറക്കിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി. ഇതുവരെയും താങ്കൾക്കെതിരെ അത്തരമൊരു പ്രചാരണ തന്ത്രമിറങ്ങിയിട്ടില്ല. ഇതിനെ എങ്ങനെ കാണുന്നു?
•ലൈംഗികതക്കുള്ള അവകാശം ഒരാളുടെ സ്വകാര്യതക്കുള്ള അവകാശമാണ്. ഹാർദിക് പേട്ടൽ ജനങ്ങളെ ആകർഷിക്കുന്നതുകണ്ട് വിറളി പിടിച്ചാണ് ബി.ജെ.പി തരംതാണ തന്ത്രം പുറത്തെടുത്തത്. രാഷ്ട്രീയ ശത്രുതയുള്ളവരുടെ കിടപ്പറയിൽ കാമറ കൊണ്ടുപോയി വെച്ച് അത് സീഡിയാക്കി പുറത്തിറക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണ്. മുഴുവൻ ഗുജറാത്തികളെയും അപമാനിക്കുന്നതാണ് ഇത്തരം േമാശം പ്രചാരണതന്ത്രങ്ങൾ. 180 സീറ്റും വേണമെങ്കിൽ ബി.ജെ.പി എടുത്തോെട്ട. പക്ഷേ, രാഷ്ട്രീയപ്രവർത്തനത്തെ ഇത്രയും താഴ്ന്ന നിലവാരത്തിലേക്ക് ബി.ജെ.പി കൊണ്ടുപോകരുത്. ഗുജറാത്തിലെ ആറര കോടി ജനങ്ങൾക്ക് ഇത്രയുംകാലം ചെയ്തതിെൻറ സീഡി ബി.ജെ.പി പുറത്തിറക്കൂ. ഉന സമരത്തിന് ശേഷം ഇരകളായ ദലിതുകൾക്ക് അഞ്ചേക്കർ ഭൂമി നൽകുമെന്ന് പറഞ്ഞിരുന്നു. ആ ഭൂമി നൽകിയതിെൻറ സീഡി ഇറക്കൂ. ഗുജറാത്ത് വികസനത്തിെൻറ സീഡി ഇറക്കൂ.
കോൺഗ്രസിനെ നിരന്തരം വിമർശിച്ച മേവാനി ബി.ജെ.പിയെ തോൽപിക്കാൻ അവരുടെ പിന്തുണ സ്വീകരിച്ചതിനെതിരെ ദലിതുകൾക്കിടയിൽനിന്ന് തന്നെ വിമർശനമുയരുന്നുണ്ട്. ബി.ജെ.പിയുടെ നയനിലപാടുകൾ പല കാര്യങ്ങളിലും പുലർത്തുന്ന കോൺഗ്രസിെൻറ പിന്തുണ സ്വീകരിക്കുന്നത് ശരിയാണോ?
•ഞാനൊരു രാഷ്്ട്രീയ പാർട്ടിയെയും പിന്തുണച്ചിട്ടില്ല. എല്ലാ പാർട്ടികളും എനിക്ക് പിന്തുണ നൽകുകയാണ് ചെയ്തത്. അതേസമയം, 2019ന് മുമ്പായി രാജ്യത്ത് ബി.ജെ.പിക്കെതിരായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കാരണം അവർ ദലിത് വിരോധികൾ മാത്രമല്ല, ജനവിരോധികൾ കൂടിയാണ്. തങ്ങളെ പിന്തുണച്ച് ഭരണത്തിലേറ്റിയ പാട്ടീദാർ സമുദായത്തിെൻറ 14 യുവാക്കളെ വെടിവെച്ചുകൊന്നവരാണ്. ദലിതുകളെ വെടിവെച്ചുകൊന്നവരാണ്.
തയാറാക്കിയത് ഹസനുൽ ബന്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.