കറുത്ത ഗൗണുകളും ചുവന്ന ഹിജാബും
text_fieldsചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് ഖൻവിൽകറും നിശ്ചലരായി സ്വന്തം സീറ്റുകളിൽ ഇരിക്കുേമ്പാഴായിരുന്നു ചുവപ്പ് ഹിജാബണിഞ്ഞ്, വനിത പൊലീസിെൻറ അകമ്പടിയോടെ ആ യുവതി കോടതിമുറിയിലേക്ക് കടന്നുവന്നത്; നവംബർ 27ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ. എല്ലാ കണ്ണുകളും അവൾക്കുനേരെ നീണ്ടു. കറുത്ത ഗൗണണിഞ്ഞ അഭിഭാഷകർ തിക്കിത്തിരക്കി അവൾക്ക് വഴിയൊരുക്കി. ദേശീയശ്രദ്ധ ആകർഷിക്കുകയും സുപ്രീംകോടതി വ്യവഹാരങ്ങളിലും മാധ്യമ ചർച്ചകളിലും ദീർഘകാലമായി പരാമർശിക്കപ്പെടുകയും ചെയ്ത യുവതി ആരെന്നറിയാനുള്ള ആകാംക്ഷാഭരിതമായ നിമിഷങ്ങൾ. മറ്റൊരു മതം സ്വീകരിച്ചു, സ്വന്തം ഇഷ്ടപ്രകാരം ഒരു യുവാവുമായി വിവാഹം ചെയ്തു എന്നതുമാത്രമായിരുന്നു അവളെ വിവാദങ്ങളുെട കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചത്.
അതേ, മലയാളിയായ ഹാദിയ. നിയമാനുസൃത വിവാഹം റദ്ദാക്കി അച്ഛെൻറ കസ്റ്റഡിയിൽ കഴിയാൻ കേരള ഹൈകോടതി ഉത്തരവിട്ടതുമൂലം പ്രതിസന്ധിയിലായ പെൺകുട്ടി.
സ്വതന്ത്ര വ്യക്തിയായ ഭർത്താവ് ശഫിൻ ജഹാെൻറ അപ്പീലിനെ തുടർന്ന് കേസ് ൈഹകോടതിയിൽനിന്ന് സുപ്രീംകോടതിയിൽ എത്തുകയായിരുന്നു. മാതാപിതാക്കളുടെ തടങ്കലിലായതിനാൽ ഹാദിയക്ക് സ്വയം അപ്പീൽ നൽകാനാകാത്ത സാഹചര്യത്തിലാണ് താൻ അപ്പീൽ നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി അവളെ മോചിപ്പിക്കാൻ ഉത്തരവിടണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. ഹാദിയയെ കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജഹാെൻറ അഭിഭാഷകരായ ഞങ്ങൾ (ഇൗ ലേഖിക, കപീൽ സിബൽ, ഹാരിസ് ബീരാൻ) നേരത്തെ നൽകിയ ഹരജി സുപ്രീംകോടതി നിരാകരിക്കുകയാണുണ്ടത്. മാത്രമല്ല ഹിന്ദു യുവതികളെ ഇസ്ലാമിലേക്ക് നിർബന്ധ മതപരിവർത്തനം നടത്താൻ പ്രത്യേക സംഘടന പ്രവർത്തിക്കുന്നു എന്ന ആേരാപണം എൻ.െഎ.എ അന്വേഷിക്കണമെന്ന ഉത്തരവ് കൂടി നൽകുകയായിരുന്നു സുപ്രീംകോടതി. തുടർന്ന് എൻ.െഎ.എ മുദ്രെവച്ച റിപ്പോർട്ട് ഹൈകോടതിക്ക് കൈമാറി. ജസ്റ്റിസ് ഖെഹാർ വിരമിക്കുകയും ദീപക് മിശ്ര ചീഫ് ജസ്റ്റിസായി അവരോധിക്കപ്പെടുകയും ചെയ്തതോടെ ഹാദിയയെ കോടതി കേൾക്കണമെന്ന, ഞങ്ങൾ നടത്തിയ പ്രവർത്തനം ലക്ഷ്യം കണ്ടു. ഹാദിയയുടെ വാക്കുകൾ ശ്രവിക്കാനായി അവളെ ഹാജരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. നവംബർ 27ന് പിതാവ് അശോകൻ കനത്ത പൊലീസ് ബന്തവസോടെ അവളെ കോടതിയിലെത്തിച്ചു. അതിനുമുേമ്പ അവളെ കാണാൻ ശഫിൻ ജഹാനും അയാളുടെ അഭിഭാഷകർക്കും അനുമതി ലഭിച്ചില്ല.
അഭിഭാഷകരുടെ മുൻവരിയിലായിരുന്നു ഞാൻ. അതിനാൽ ചെരിഞ്ഞുനോക്കിയാൽ മാത്രമേ ഹാദിയയുടെ വരവ് കാണാൻ പറ്റുമായിരുന്നുള്ളൂ. അഭിഭാഷകരിൽ പലരും ചാഞ്ഞും ചെരിഞ്ഞും തുറിച്ചുംനോക്കി. വാസ്തവത്തിൽ ഇൗ കേസിൽ ഉൾപ്പെട്ട ആദ്യനാൾ മുതൽ അവളെ കാണാനുള്ള ആഗ്രഹത്തിലായിരുന്നു ഞാൻ. അൽപം കഴിഞ്ഞ് അവളുടെ മുഖം വ്യക്തമായി കണ്ടു. അപ്പോൾ അവൾ കൂടെയുള്ളവരോട് പുഞ്ചിരിക്കുകയായിരുന്നു. നിയമപാലകരുമായി അനായാസം ഇടപെടാൻ അവൾക്ക് കഴിയുന്നു. മനുഷ്യത്വപൂർണമായ രീതിയിൽ ലളിതമായി അവൾ നിയമപാലകരുമായി സംസാരിക്കുന്നു. അവളുടെ അന്തസ്സ് മാനിക്കുന്ന രീതിയിൽ നിയമപാലകരും അവളോട് തിരിച്ചും സംസാരിക്കുന്നു. കോടതിയുടെ ഗൗരവനിർഭരമായ അന്തരീക്ഷമോ അഭിഭാഷകപ്പടയുടെ ബാഹുല്യത്തിലോ പ്രധാന ജസ്റ്റിസുമാരുടെ സന്നിധ്യമോ അവളുടെ ശാന്ത പ്രകൃതത്തിന് വിഘാതമാകുന്നതായി തോന്നിയില്ല.
കോടതി നടപടികൾ ആരംഭിച്ചു. വിചിത്രമെന്നു പറയെട്ട, ഹാദിയ കോടതിയിൽ സംസാരിക്കണമോ എന്ന ആ കാര്യത്തെച്ചൊല്ലിയായിരുന്നു ന്യായാധിപരും അഭിഭാഷകരും കോടതിയിൽ തർക്കിച്ചുകൊണ്ടിരുന്നത്. സംഭാഷണ ഭാഷ വേണ്ടത്ര വശമില്ലെങ്കിലും ഇംഗ്ലീഷ് പരിജ്ഞാനം ഹാദിയക്ക് ഉണ്ടായിരുന്നു. കോടതിയിലെ സർവ വ്യവഹാരങ്ങളും അവൾക്ക് മനസ്സിലാകുമായിരുന്നു. അവൾ സർവവും ക്ഷമയോടെ കേട്ടുനിന്നു. ഹാദിയയുടെ അച്ഛെൻറ അഭിഭാഷകൻ ശ്യാം ദിവാൻ, ഹാദിയ മസ്തിഷ്ക പ്രക്ഷാളനത്തിന് ഇരയായി എന്ന വാദത്തിൽ ഉറച്ചുനിന്നു. ഭർത്താവും തീവ്രവാദി സംഘടനയും അവളെ ‘പ്രോഗ്രാം’ ചെയ്തിരിക്കുകയാണെന്നും അതിനാൽ ആ കുരുക്കിൽനിന്ന് അവളെ മോചിപ്പിക്കേണ്ടതാണെന്നും വാദിച്ചു.
അവൾ പ്രായപൂർത്തിയായ വ്യക്തിയാണെന്നും അവളെ കസ്റ്റഡിയിൽ വെക്കാൻ മാതാപിതാക്കൾക്ക് അവകാശമില്ലെന്നും ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിൽ ഹിന്ദു സ്ത്രീകളെ മതം മാറ്റത്തിന് പ്രേരിപ്പിക്കുകയും അവരെ ഭീകരവാദികളാക്കി മാറ്റുകയും ചെയ്യുന്ന സംഘടനയെക്കുറിച്ച് മനസ്സിലാക്കേണ്ടത് കോടതിയുടെ ചുമതലയാണെന്നായിരുന്നു ശ്യാം ദിവാെൻറ മറുപടി. ഹാദിയ പ്രായപൂർത്തിയായ പെണ്ണാണെന്നത് അവർക്ക് പ്രശ്നമല്ല; സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട് എന്നത് പ്രശ്നമല്ല; അവൾ ഒരു കുറ്റകൃത്യത്തിലും പങ്കാളിയായിട്ടില്ല എന്നതും പ്രശ്നമല്ല! അവളോട് സംസാരിക്കുന്നതിനുമുേമ്പ തങ്ങൾ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് പരിശോധിക്കുകയാണ് കോടതി ചെയ്യേണ്ടത് എന്നായിരുന്നു എൻ.െഎ.എ പ്രതിനിധി മനീന്ദർ സിങ്ങിന് ഉന്നയിക്കാനുണ്ടായിരുന്ന വാദം.
ഹാദിയയെ കേൾക്കൂ
ഹാദിയയെ കേേട്ട തീരൂ എന്നായി ഞാനും കപിൽ സിബലും. സ്വന്തമായി അഭിപ്രായങ്ങളും നിലപാടുകളും വെച്ചുപുലർത്തുന്ന സ്ത്രീയാണവൾ എന്നും അതിനാൽ അവളെ സംസാരിക്കാൻ അനുവദിക്കണമെന്നും അതിനുവേണ്ടിയാണ് അവളെ സുപ്രീംകോടതിയിൽ ഹാജരാക്കിയിരിക്കുന്നതെന്നും ഞങ്ങൾ ചൂണ്ടിക്കാട്ടി. ഉദ്വേഗഭരിതവും നാടകീയവുമായ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. ഹാദിയ തെറ്റായ ആശയങ്ങളാൽ സ്വാധീനിക്കപ്പെടുകയായിരുന്നുവെന്നും കേരളത്തിൽ സമാനമായ കേസുകൾ എൻ.െഎ.എക്ക് കണ്ടെത്താൻ കഴിഞ്ഞെന്നും ശഫിന് െഎ.എസുമായി ബന്ധമുണ്ടെന്നും ശ്യാം ദിവാൻ ആവർത്തിച്ചു.
അേക്ഷാഭ്യ
കേരളത്തിലെ തീവ്രവാദപ്രവർത്തനത്തെ സംബന്ധിച്ച എൻ.െഎ.എ റിപ്പോർട്ട് പരിശോധിക്കുന്നതിനുമുമ്പ് ഹാദിയയെ സംസാരിക്കാൻ അനുവദിക്കരുത് എന്നായിരുന്നു മനീന്ദർ സിങ്ങിെൻറ വാദം. ‘മസ്തിഷ്ക പ്രക്ഷാളനം’ എന്ന പദം ആവർത്തിച്ച് കോടതിമുറിയിൽ ഉയർന്നു. ന്യായാധിപരെയും മൊത്തം സദസ്സിനെയും ‘മസ്തിഷ്ക പ്രക്ഷാളനം’ ചെയ്യാനുള്ള അടവായിരുന്നു അതെന്ന തോന്നലാണെനിക്കുണ്ടായത്.
തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർക്കു തൊട്ടരികിൽ ആ ‘മസ്തിഷ്ക പ്രക്ഷാളിത’ നിൽക്കുന്നുണ്ടായിരുന്നു. മാനസികാരോഗ്യം ഇല്ലാത്തവളാണെന്നും ദേശസുരക്ഷക്ക് ഭീഷണിയാണെന്നും ആരോപിച്ചവർക്കു മുന്നിൽ ഹാദിയ സംയമനം വെടിയാതെ ശാന്തചിത്തയായി നിലകൊണ്ടു. ഗൗണുകളുടെ കറുത്ത കടലിനു മുന്നിൽ ചുവപ്പ് വസ്ത്രമണിഞ്ഞ് ദൃഢചിത്തയായി. ഒഴുേക്കാടെ ഇംഗ്ലീഷ് പറയാൻ അവർക്കു വശമുണ്ടായിരുന്നില്ല. പക്ഷേ, അവൾക്ക് ഇംഗ്ലീഷ് ഭാഷ നന്നായി മനസ്സിലാകും. എല്ലാം അവൾ കേട്ടു, ക്ഷമയോടെ. 25കാരിയായ ഒരു സ്ത്രീയെ കുത്തനെ നിർത്തി അവൾ മനോരോഗിയാണെന്ന് ആരോപിക്കുന്നത് അപകീർത്തികരമല്ലേ?
ജഡ്ജിമാരും അഭിഭാഷകരും അതത് ഇരിപ്പിടങ്ങളിൽ ഇരിക്കുേമ്പാൾ രണ്ടു മണിക്കൂറായി അവൾ നിന്നനിൽപിലായിരുന്നു. ഒരു കസേര അവൾക്ക് നൽകണമെന്ന് ആർക്കും തോന്നിയില്ല. വിവിധ കേസുകളിൽ കക്ഷികൾക്ക് ഇരിപ്പിടങ്ങൾ നൽകുന്ന പതിവുണ്ട്. ഒരു പ്രതിപോലുമല്ലല്ലോ അവൾ. മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ടു എന്ന വാദത്തിെൻറ അർഥമെന്താണ്? എങ്ങനെയാണ് ഒരാൾ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ടു എന്നു കൃത്യമായി മനസ്സിലാക്കാൻ സാധിക്കുക? അങ്ങനെ ആശയങ്ങളാൽ ആകർഷിക്കപ്പെട്ട ഏതെങ്കിലും വ്യക്തിയോട് കോടതിക്ക് സംസാരിക്കാൻ പാടില്ല എന്നുണ്ടോ? അതിെൻറ പേരിൽ ഒരാളുടെ വിവാഹം സാധുവല്ല എന്ന് വിധിക്കാനാവുമോ?
‘എനിക്ക് സ്വാതന്ത്ര്യം വേണം’
കപിൽ സിബൽ എഴുന്നേറ്റുനിന്ന് ഇത് ഒരാളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന വാദം ശക്തമായി ഉയർത്തിയത് ഇൗ സന്ദർഭത്തിലായിരുന്നു. ജസ്റ്റിസുമാർ രക്ഷാകർത്താവിെൻറ റോളിലേക്ക് (Parens patriste jurisdiction) കടക്കേണ്ട ആവശ്യമില്ല. പ്രായപൂർത്തിയാകാത്ത വ്യക്തികളുടെ (Minor) കാര്യത്തിലേ അതിന് പ്രസക്തിയുള്ളൂ എന്നും ഞങ്ങൾ ചൂണ്ടിക്കാട്ടി. രണ്ടു മണിക്കൂർ വാദിച്ച കേസിൽ നിർണായക വഴിത്തിരിവുണ്ടായി. നിർബന്ധ പരിവർത്തനം, സുരക്ഷഭീഷണി തുടങ്ങിയ വിഷയങ്ങൾ വിട്ട് മൂന്ന് ജഡ്ജിമാരും വ്യക്തിസ്വാതന്ത്ര്യം പ്രശ്നത്തിലേക്ക് ഉണർന്നു. ഹാദിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധത്തിലെ പ്രഥമ വിജയനിമിഷം. അച്ഛെൻറ അഭിഭാഷകൻ ഭയപ്പെട്ടതും അക്കാര്യമായിരുന്നു. അപ്പോൾ ഹാദിയയുടെ സുവ്യക്ത സ്വരം േകാടതി ഹാളിൽ മുഴങ്ങി: ‘‘എനിക്ക് എെൻറ സ്വാതന്ത്ര്യം വേണം.’’ അപ്പോൾ കോടതിക്കു മുന്നിൽ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല.
അപ്പോഴും ശ്യാം ദിവാൻ വിട്ടില്ല. കുറ്റകൃത്യ പൂർവനിലയിൽ (pre crime stage) ഒരാളെ കസ്റ്റഡിൽ വെക്കാനാകുമെന്ന് അദ്ദേഹം അൽപം വാദിച്ചുനോക്കി. രണ്ടു മണിക്കൂർ വാദിച്ചിട്ടും പ്രധാന പ്രശ്നത്തിലേക്ക് കോടതി എത്താതിരുന്നതിനെ ഞാൻ വിമർശിച്ചു. ഒരു സ്ത്രീയായതുകൊണ്ടാണ് ഇൗ പ്രശ്നം നേരിടുന്നതെന്ന് ഞാൻ ചൂണ്ടിക്കാട്ടി. ‘‘വിളിച്ചുവരുത്തിയശേഷവും സംസാരിക്കാൻ രണ്ടു മണിക്കൂർ കാത്തുനിർത്തിയത് സ്ത്രീയായതുകൊണ്ടല്ലേ? ഇത് സ്ത്രീകളുടെ കർതൃത്വത്തിെൻറ പ്രശ്നമാണ്. ഒരു പുരുഷനാണെങ്കിൽ ഇങ്ങനെ സംഭവിക്കില്ല’’ -എെൻറ വാദം കേട്ട് ചില അഭിഭാഷകർ ചിരിച്ചു. ‘‘ഇതു ചിരിക്കേണ്ട തമാശയല്ല’’ എന്ന എെൻറ മറുപടി ചീഫ് ജസ്റ്റിസ് ഏറ്റുപറഞ്ഞതോടെ ഹാൾ നിശ്ശബ്ദമായി. എന്നാൽ, ഇത് ലിംഗവിവേചനത്തിെൻറ പ്രശ്നമായി കാണരുതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ ഉപദേശിച്ചു. ഇത്തരം ഹേബിയസ് കോർപസ് ഹരജികളിൽ പതിവുണ്ടെന്ന വാദത്തെ ഞാൻ ഖണ്ഡിച്ചു. ഏതെങ്കിലും കേസിൽ ആൺകുട്ടികളുടെ കസ്റ്റഡിക്കുവേണ്ടി ഇത്തരം വാദങ്ങൾ ഉയർത്താറുണ്ടോ എന്നായി ഞാൻ.
അവസാനഘട്ടത്തിൽ കേരള സർക്കാറിനുവേണ്ടി ഹാജരായ വി.വി. ഗിരിയും എൻ.െഎ.എ റിപ്പോർട്ട് പരിഗണിക്കാനായിരുന്നു അഭ്യർഥിച്ചത്. കേരള പൊലീസിെൻറ കണ്ടെത്തലിനെ അവഗണിച്ചുകൊണ്ടായിരുന്നു ആ വാദം. ഒടുവിൽ ഹാദിയയെ സേലെത്ത കോളജിൽ അയക്കാനുള്ള വിധി ഉണ്ടായി. ഹാദിയ ഇന്ന് സ്വതന്ത്രയാണ്. പക്ഷേ, ഭാഗികമായ സ്വാതന്ത്ര്യമാണത്. അവൾക്കു പഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഇഷ്ടമതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമില്ല. അവൾക്ക് സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹം പാടില്ല. ഇഷ്ടമുള്ളവരോട് സംസാരിക്കാൻപോലും സ്വാതന്ത്ര്യമില്ല. അവൾക്ക് ഇനിയും അങ്കങ്ങൾ പടവെട്ടി ജയിക്കാനുണ്ട്. ഇത് ലിംഗനീതിയുടെ പ്രശ്നം കൂടിയാണ്. നൂറ്റാണ്ടുകളായി സ്ത്രീകൾ പൊരുതുന്ന കർതൃത്വത്തിനുവേണ്ടിയുള്ള യുദ്ധംകൂടിയാണ്. പെണ്ണുടലിൽ നിയന്ത്രണം സ്ഥാപിക്കാനുള്ള കേരള സർക്കാറിെൻറയും ഹിന്ദുത്വവാദികളുടെയും കഠിനശ്രമങ്ങൾക്കെതിരായ പോരാട്ടം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.