Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right...

ചെ​​​ങ്കൊടിച്ചോട്ടിലെ ചോരപ്പണം

text_fields
bookmark_border
cpm-quotation team
cancel
camera_alt

കാർട്ടൂണിസ്റ്റ്​: വി.ആർ. രാഗേഷ്​

രാമനാട്ടുകര വാഹനാപകടമാണ്​ നിമിത്തമായത്​. അഞ്ചു ചെറുപ്പക്കാർ റോഡിൽ പിടഞ്ഞുമരിച്ചത്​ നാടി​െൻറ മനഃസാക്ഷിയെ ഉലച്ചു. മത്സരയോട്ടം എന്തിനെന്ന അന്വേഷണം എത്തി​യത്​ കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ. കള്ളക്കടത്തുകാരിൽനിന്ന്​ സ്വർണം തട്ടിപ്പറിക്കുന്ന 'പൊട്ടിക്കൽ' ക്വ​ട്ടേഷനെക്കുറിച്ചുള്ള വിവരങ്ങളാണ്​ പിന്നാലെ വന്നത്​. ആ വഴിക്കുള്ള അന്വേഷണം കണ്ണൂരിലേക്ക്​ നീണ്ടപ്പോൾ കഥമാറി. കള്ളക്കടത്ത്​ സ്വർണം ഏറ്റുവാങ്ങാൻ വന്ന ചുവന്ന കാർ പിന്തുടർന്ന കസ്​റ്റംസ്​ ചെന്നുകയറിയത്​ ചെ​ങ്കോട്ടകളിലാണ്​.

ചുവപ്പുടുത്തും ചെ​​ങ്കൊടിയേന്തിയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടുന്ന ​ൈ​സബർ സഖാക്കൾ കോടികൾ മറിയുന്ന അധോലോകത്തെ രാജാക്കന്മാരായി വിഹരിക്കുന്ന സിനിമയെ വെല്ലുന്ന ​ കഥകളാണ്​ പുറത്തുവരുന്നത്​. പാർട്ടിയുടെ മറപറ്റി നിൽക്കുന്ന അധോലോകസംഘത്തെ സി.പി.എം തള്ളിപ്പറയുന്നുണ്ട്​. അങ്ങ​െനയെങ്കിൽ പലതും തുറന്നു പറയേണ്ടിവരുമെന്നാണ്​ ക്വ​ട്ടേഷൻ സൈബർ സഖാക്കളിൽ പ്രമുഖൻ സി.പി.എമ്മിന്​ നൽകിയ മുന്നറിയിപ്പ്​.

വാർത്തസമ്മേളനം പ്രതീക്ഷിക്കാമെന്ന സൈബർ പോരാളിയുടെ ​ഫേസ്​ബുക്ക്​ പ്രതികരണം കേവലം വൈകാരിക പ്രകടനം മാത്രമായി കാണാനാവില്ല. പാർട്ടിയുടെ മറപറ്റി വളർന്ന ക്വ​ട്ടേഷൻസംഘം രാഷ്​ട്രീയ നേതൃത്വത്തെതന്നെ വെല്ലുവിളിക്കാൻ വളർന്നുകഴിഞ്ഞ​തി​െൻറ വിളംബരമാണ്​.

കേന്ദ്രബിന്ദു ടി.പി കേസ്​ പ്രതികൾ

ടി.പി. ചന്ദ്രശേഖരൻ ഏറ്റുവാങ്ങിയ 51 വെട്ട്​. കേരളത്തി​​െൻറ മനസ്സ്​ പിടിച്ചുലക്കുന്ന ഓർമയാണത്​. ആ കേസിൽ ശിക്ഷിക്കപ്പെട്ട െകാടി സുനി തുടങ്ങിയവരാണ്​ ഇന്ന്​ കണ്ണൂർ ജില്ലയിൽ പാർട്ടി ക്വ​ട്ടേഷൻ സംഘത്തി​െൻറ കേന്ദ്രബിന്ദു. ​ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്​ ജയിലിലാണ്​ ഇവർ. എന്നാൽ, കണ്ണൂർ കേന്ദ്രീകരിച്ചുള്ള ക്വ​ട്ടേഷൻ ഇടപാടുകൾ പലതും ഇവരുടെ കൂടി പങ്കാളിത്തമുള്ളതാണ്​. ഇപ്പോൾ ആരോപണ നിഴലിലുള്ള അർജുൻ ആയങ്കിയും ആകാശ്​ തില്ല​േങ്കരിയും ​ടി.പി കേസ്​ പ്രതികളുടെ ശിഷ്യന്മാരായാണ്​ അറിയപ്പെടുന്നത്​. രാഷ്​ട്രീയ കൊല​പാതകങ്ങളിൽ പാർട്ടി നൽകുന്ന പ്രതികളെ അറസ്​റ്റ്​ ചെയ്യുന്ന രീതി മാറി യഥാർഥത്തിൽ കൊല നടത്തിയവ​ർ പിടിയിലാകുന്നത്​ ടി.പി വധക്കേസിലാണ്​. ടി.പി കേസിന്​ ലഭിച്ച വർധിച്ച മാധ്യമശ്രദ്ധ ഉണ്ടാക്കിയ 'താരപദവി'യാണ്​ കൊടി സുനിക്കും സംഘത്തിനും ക്വ​ട്ടേഷൻ ഇടപാടുകളിലെ മൂലധനം.

വെട്ടിനുറുക്കാൻ മടിയില്ലാത്ത, എന്തിനും പോന്നവരെന്ന ​'​പെരുമ'യുള്ള ഇവരുടെ പേരുകേൾക്കു​േമ്പാൾ ആളുകളുടെ മനസ്സിൽ നിറയുന്ന ഭീതിയാണ്​ തുറുപ്പുചീട്ട്​. മാഫിയകൾക്ക്​ പാർട്ടി ഗ്രാമങ്ങളിൽ കുറി - പലിശ ഇടപാടുകളിൽ അടവ്​ മുടക്കുന്നവരെ ​ൈകകാര്യം ചെയ്യാൻ പാർട്ടി പ്രാദേശിക നേതൃത്വവും ഇത്തരക്കാരെ ഉപയോഗിച്ചുതുടങ്ങിയതോടെ സാധ്യതകളുടെ വലിയ ലോകമാണ്​ ഇവർക്കുമുന്നിൽ തുറന്നത്​. മണൽ-ക്വാറി മാഫിയകളുടെ സംരക്ഷണം ഏറ്റെടുത്താണ്​ ​ടി.പി കേസ്​ സംഘം പ്രഫഷനൽ ക്വ​േട്ടഷൻ രംഗത്ത്​ ചുവടുവെക്കുന്നത്​.

ഉത്തരമലബാറി​െൻറ മദ്യതലസ്​ഥാനമെന്ന്​ വിശേഷിപ്പിക്കാവുന്ന മാഹിയിലെ ബാറുകളുടെ സംരക്ഷണവും ​ഈ സംഘത്തി​നായിരുന്നു. വ്യാപാരികളും വ്യവസായികളും തമ്മിലുള്ള സാമ്പത്തിക ഇടപാട്​ തർക്കങ്ങളിൽ ഒത്തുതീർപ്പാണ്​ മറ്റൊരു വരുമാനമേഖല. അവിടെയെല്ലാം വിജയക്കൊടി പാറിച്ച്​ വിഹിതംപറ്റി വിലസിയ സംഘം ഇപ്പോഴത്തെ പ്രധാന മേഖല സ്വർണക്കടത്ത്​, കുഴൽപണ ഇടപാടുകളാണ്​.

ഓപറേഷൻ 'പൊട്ടിക്കൽ'

സ്വർണവുമായി 'കാരിയർ' മുങ്ങുന്നത്​ സ്വർണക്കടത്തിൽ പതിവുള്ളതാണ്​. മുങ്ങുന്ന കാരിയർമാരെ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽനിന്ന്​ പൊക്കാൻ ടി.പി കൊലക്കേസ്​ സംഘത്തി​െൻറ സഹായം സ്വർണക്കടത്ത്​ മാഫിയക്ക്​ ആവശ്യമായപ്പോഴെല്ലാം ലഭിച്ചു. കൂത്തുപറമ്പിൽ ഗൾഫിൽനിന്ന്​ വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിച്ച പൊലീസ്​ എത്തിയത്​ കൊടി സുനി സംഘത്തിലാണ്​. സ്വർണക്കടത്ത്​ സംഘത്തിനുവേണ്ടി കൊടി സുനി ജയിലിലിരുന്ന്​ ആസൂത്രണം ചെയ്​തതായിരുന്നു പ്രസ്​തുത തട്ടിക്കൊണ്ടുപോകൽ ഓപറേഷൻ. കേസ്​ എവിടെയുമെത്തിയില്ല. അർജുൻ ആയ​ങ്കിയുടെ പുറത്തുവന്ന ശബ്​ദസന്ദേശത്തിൽ 'പൊട്ടിക്കൽ' ഓപറേഷനെക്കുറിച്ച്​ പറയുന്നുണ്ട്​.

കാരിയറെ ആക്രമിച്ച്​ അല്ലെങ്കിൽ, കാരിയറുമായി ഒത്തുകളിച്ചാണ്​ സ്വർണം തട്ടിയെടുക്കുക. ഒത്തുകളിക്കാൻ തയാറാകുന്ന കാരിയർമാർക്ക്​ അവർക്കുള്ള വിഹിതവും ഒപ്പം ​പാർട്ടി ഗ്രാമങ്ങളിൽ സംരക്ഷണവും ക്വ​ട്ടേഷൻ സംഘം ഒരുക്കും. പൊട്ടിക്കലിന്​ കൂട്ടുനിന്ന കാരിയറെ തേടിയെത്തുന്ന സ്വർണക്കടത്ത്​ സംഘത്തി​െൻറ ആളുകൾ പാർട്ടി ഗ്രാമത്തിൽ കാലുകുത്തിയാൽ ക്വ​ട്ടേഷൻ സംഘം വിവരമറിയും. വിരട്ടിയോടിക്കും. പാനൂർ, കതിരൂർ മേഖലയിൽ ടി.പി കേസ്​ സംഘത്തി​െൻറ പങ്കാളിത്തമുള്ള ഇത്തരം സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്​. പൊട്ടിക്കൽ സംഘം സ്വർണമാഫിയക്ക്​ ഇടയിൽ വിളിക്ക​െപ്പടുന്നത്​ 'കുരുവികൾ' എന്നാണ്​.

കണ്ണൂർ, കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട്​ 'പൊട്ടിക്കൽ' ഓപറേഷനുമായി പറന്നുനടക്കുന്ന കുരുവികളിൽ പ്രധാനി അർജുൻ ആയങ്കിയും സംഘവുമാണെന്ന്​ പൊലീസിനും വിവരമുണ്ട്​. ചുരുങ്ങിയത്​ 200 കിലോയിലേറെ സ്വർണത്തി​െൻറ 'പൊട്ടിക്കൽ' ഓപറേഷൻ കഴിഞ്ഞ നാളുകളിൽ ഈ മേഖലയിൽ നടന്നിട്ടുണ്ടെന്നാണ്​ ഇതുമായി അടുപ്പമുള്ളവർ പറയുന്നത്​.

പാർട്ടിയുടെ ചില്ലകളിലാണ്​​ കുരുവികൾ കൂടുകൂട്ടിയത്​. അതി​െൻറ തണലിലാണ്​ പറന്നുനടക്കുന്നതും. അർജുൻ ആയങ്കിയെയും ആകാശ്​ തില്ല​ങ്കേരിയെയും തള്ളിപ്പറയുന്ന സി.പി.എം നേതൃത്വം ഇതൊന്നും പാർട്ടിയുടെ അറിവോടെയല്ലെന്നാണ്​ വിശദീകരിക്കുന്നത്​.

'തള്ളൽ' എത്രത്തോളം ആത്​മാർഥമാണെന്നതിന്​ ക്വ​ട്ടേഷൻ സഖാക്കളുടെ ജീവിതമാണ്,​ അവർക്ക്​ കിട്ടുന്ന കരുതലാണ്​, പ്രത്യേക പരിഗണനയാണ്​ ഉത്തരം. അതേക്കുറിച്ച്​ നാളെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quotation teamCPM
News Summary - blood smell under red color flag
Next Story