അവരുടെ സങ്കടം എനിക്കറിയാം, ഞാനും അന്തർ സംസ്ഥാന തൊഴിലാളിയാണ്
text_fieldsഈ മുംബൈ മഹാനഗരത്തിൽ അന്തർ സംസ്ഥാന തൊഴിലാളിയായി ജീവിതം കരുപ്പിടിപ്പിക്കാൻ വന്നു ചേർന്നയാളാണ് ഞാൻ. ഇപ്പോൾ ഈ ദുരിതകാലത്ത് അന്തർ സംസ്ഥാന തൊഴിലാളികളെ വീടുകളിലെത്തിക്കുന്നതിന് എന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യാൻ മുതിർന്നത്, അവരുടെ വേദനകൾ അറിയാൻ കഴിയുന്ന ഒരാളാണെന്നതു കൊണ്ടാണ്. രാഷ്ട്രീയം ഉൾപെടെ മറ്റൊരു താൽപര്യവും അതിനു പിന്നിലില്ല. രാഷ്ട്രീയത്തോട് പ്രതിപത്തിയില്ലാത്തയാളാണ് ഞാൻ. ചെയ്തതൊക്കെ അന്തർ സംസ്ഥാന തൊഴിലാളികളോടുള്ള സ്നേഹം കൊണ്ടു മാത്രമാണ്. അവരെ കുടുംബത്തോടൊപ്പം തിരിച്ചെത്തിക്കുകയെന്നതു മാത്രമാണ് ഞാൻ ആഗ്രഹിച്ചത്.
അവസാനത്തെ തൊഴിലാളിയും വീടണയുന്നതുവരെ പ്രവർത്തനം തുടരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മുഴുവൻ കരുത്തോടെ ആ യാത്ര തുടരണം. ഈ മഹാമാരിക്കാലത്ത് ആരും വീട്ടിലല്ലാത്തതു കൊണ്ട് ബുദ്ധിമുട്ടരുത്. എല്ലാവരെയും വീടുകളിൽ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള പ്രയത്നങ്ങളാണ് നടത്തുന്നത്.
ബാന്ദ്ര ടെർമിനസിൽ കഴിഞ്ഞ ദിവസം അന്തർ സംസ്ഥാന തൊഴിലാളികളെ കാണാെനത്തിയ എന്നെ െറയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് തടഞ്ഞു നിർത്തിയിരുന്നു. ഇതാദ്യമാണ് അവരെന്നെ തടയുന്നത്. അവെര കുറ്റം പറയാനാവില്ല. 2000-2500 തൊഴിലാളികൾ എന്നെ കാണാൻ ആവേശപൂർവം കാത്തിരിക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ പോകുമെന്ന് അവർ കരുതിയിരിക്കാം. വ്യക്തിപരമായി തൊഴിലാളികളെ കാണാൻ പാടില്ലെന്ന് അവരറിയിച്ചു. നടപടിക്രമങ്ങൾ എനിക്ക് മനസിലാവുകയും ഞാനത് അനുസരിക്കുകയും ചെയ്തു.
അന്തർ സംസ്ഥാന തൊഴിലാളികളുടെ വികാരം എനിക്ക് നന്നായി മനസ്സിലാകും. പഞ്ചാബിലെ മോഗയിൽ നിന്ന് തൊഴിലാളിയായി മുംബൈയിലെത്തിയയാളാണ് ഞാനും. അവിടുന്ന് ഒരു ദിവസം ട്രെയിൻ കയറി ഞാൻ ഇവിടെയെത്തുകയായിരുന്നു. അതിനുശേഷമാണ് 'ദബാങ്ങും' 'ജോധ അക്ബറും' േപാലുള്ള സിനിമകളിൽ ഞാൻ അഭിനയിച്ചത്. ഓരോരുത്തരും മഹാനഗരങ്ങളിലെത്തുന്നത് മെച്ചപ്പെട്ട ജീവിതം സാധ്യമാകുന്ന രീതിയിലുള്ള വലിയ സ്വപ്നങ്ങളും മനസിൽ പേറിയാണ്.
അന്തർ സംസ്ഥാന തൊഴിലാളികളുടെ നിലവിലെ സാഹചര്യങ്ങളെ സഹാനുഭൂതിയോടെയാണ് ഞാൻ നോക്കിക്കണ്ടത്. നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള വീടുകളിലേക്ക് അവർ കാൽനടയായി സഞ്ചരിക്കുന്നത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. നടന്നും സൈക്കിളോടിച്ചും ട്രക്കുകളിൽ തൂങ്ങിയാടിയുമൊക്കെയായിരുന്നു വിദൂരദേശങ്ങളിലെ വീടുകളിലേക്കുള്ള അവരുടെ യാത്ര. ചിലർ ആ യാത്രക്കിടയിൽ വിശപ്പു കൊണ്ടും തളർന്ന് കുഴഞ്ഞു വീണുമൊക്കെ മരിച്ചു. അവരുടെ യാതനകൾ ഒരു നടനാകാനുള്ള എെൻറ ശ്രമങ്ങളെ ഓർമിപ്പിച്ചു. ലക്ഷ്യത്തിലേക്കുള്ള എെൻറ തുടക്കകാലം കഠിനമായിരുന്നു. ആ തൊഴിലാളികളെ കാണുേമ്പാൾ സ്വപ്നങ്ങളിലേക്കുള്ള എെൻറ യാത്രയാണ് ഓർമകളിലെത്തുന്നത്.
ജീവിതം തന്നെ മുൾമുനയിൽ നിർത്തി അവർ വീട്ടിലേക്ക് മടങ്ങുന്ന കാഴ്ചകൾ എനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്. മുന്നോട്ടുവന്ന് എെന്തങ്കിലും ചെയ്യണമെന്ന തോന്നൽ ശക്തമായത് അതോടെയാണ്. രണ്ടു ദിവസത്തിനകം വിവിധ സംസ്ഥാന അധികൃതരിൽ നിന്ന് അനുമതി ലഭ്യമാക്കി 300 പേർക്ക് ആദ്യബാച്ച് ബസുകൾ സംഘടിപ്പിച്ചു. അവരുടെ വൈദ്യപരിശോധനകൾ നടത്തി. അതിനുേശഷം തൊഴിലാളികളെ വീടുകളിലേക്ക് യാത്രയയച്ചപ്പോൾ ഏറെ സന്തോഷം തോന്നി. പിന്നീട് അതു തുടർന്നു കൊണ്ടേയിരുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് തൊഴിലാളികളുടെ അഭ്യർഥനകൾ പ്രവഹിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിലൂടെയും ഹെൽപ്ലൈൻ നമ്പറുകളിലൂടെയും വരുന്ന അപേക്ഷകളുമായി ബന്ധപ്പെട്ട നടപടികളിൽ സുഹൃത്തുക്കളും കുടുംബവും സഹായവുമായി കൂടെയുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ ഞാനുമായി ബന്ധപ്പെടാൻ തുടങ്ങി. ആളുകൾ എന്നിൽ വിശ്വാസമർപ്പിച്ച് സഹായത്തിനായി സന്ദേശങ്ങൾ അയച്ചു കൊണ്ടിരുന്നു. മിക്കവരും കണ്ണീരോടെയാണ് അവരുടെ അവസ്ഥ വിശദീകരിച്ചത്. അത്രയേറെ മോശം സാഹചര്യങ്ങളിലായിരുന്നു അവർ. എെൻറ ശ്രദ്ധ മുഴുവൻ പിന്നീട് അതിലായി. താഴേത്തട്ട് മുതൽ ഉന്നതതലം വെരയുള്ള ഒരുപാട് പേരുമായി സംസാരിച്ചു. പൊലീസും മെഡിക്കൽ ഡിപാർട്മെൻറുമടക്കം എല്ലാവരും അനുമതികൾ ലഭ്യമാക്കി. എന്നെ ബന്ധപ്പെട്ടാൽ വീട്ടിലെത്താൻ കഴിയുമെന്ന അവരുെട വിശ്വാസം സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അതു കൊണ്ടാണ് ഈ പ്രവർത്തനത്തിൽ ഞാൻ സജീവമായതതും യാത്ര സാധ്യമാക്കുമെന്ന് ഉറപ്പുകൊടുത്തതും.
മനുഷ്യോപകാരപരമായ ഈ പ്രവർത്തനംവരെ സാമൂഹിക മാധ്യമങ്ങളിൽ തമാശക്കും ട്രോളുകൾക്കും ആളുകൾ ഉപയോഗിക്കുന്നുണ്ട്. വീടണയാനുള്ള അപേക്ഷകൾക്കൊപ്പം രസകരമായ മറ്റ് അപേക്ഷകളും എനിക്ക് ലഭിച്ചിരുന്നു. കാമുകിയെ കാണാനുള്ള സൗകര്യം ഒരുക്കണമെന്നായിരുന്നു ഒരു അപേക്ഷയുടെ ഉള്ളടക്കം. മറ്റൊരാൾക്ക് വേണ്ടത് മദ്യം എത്തിച്ചുനൽകുകയായിരുന്നു. അതെല്ലാം ഞാൻ ചിരിയോടെ ആസ്വദിച്ചു.
ഈ സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രചോദനം പകർന്നത് മാതാപിതാക്കൾ സരോജ് സൂദും ശക്തിയുമാണ്. എെൻറ താരപരിവേഷം, കാര്യങ്ങൾ പെെട്ടന്ന് നടന്നുകിട്ടാൻ ഉപയോഗിക്കുന്നുവെന്നു മാത്രം. തങ്ങളെക്കൊണ്ട് ആവുന്നവിധം മറ്റുള്ളവരെ സഹായിക്കാൻ എല്ലാവരും മുന്നോട്ടുവരണം. ഓരോ അടുക്കളയും തങ്ങൾക്ക് പുറത്തുള്ള ഒരാൾക്ക് കൂടി ഭക്ഷണമൊരുക്കട്ടെ. രാജ്യത്ത് വിശന്നു കൊണ്ട് ഒരാളും ഉറങ്ങരുത്. വീടില്ലാതെ ആരും തെരുവിൽ അലയുകയുമരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.