അധിനിവേശ പ്രഖ്യാപനത്തിന് നൂറാണ്ട് തികയുേമ്പാൾ
text_fieldsലോകമെങ്ങുമുള്ള ഫലസ്തീനികൾ ഒരു മഹാ വഞ്ചനയുടെ ശതാബ്്ദി ആചരിക്കുകയാണ്. 1917 നവംബർ രണ്ടിനാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഫലസ്തീൻ മണ്ണിൽ ഇസ്രായിലിെൻ്റ രാഷ്്ട്രപ്പിറവി പ്രഖ്യാപനം നടത്തിയത്. അന്നത്തെ ബ്രിട്ടെൻ്റ വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫർ നടത്തിയ 67 വാക്കുകൾ ഉൾക്കൊള്ളുന്ന പ്രഖ്യാപനം ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യുക മാത്രമല്ല, സയണിസമെന്ന മറ്റൊരു അധിനിവേശ ശകതിയെ സൃഷ്ടിക്കുക കൂടിയായിരുന്നു. ബാൽഫർ പ്രഖ്യാപനമെന്ന പേരിൽ ലോക ചരിത്രത്തിൽ ഇടംപിടിച്ച ഈ കൊടും വഞ്ചനയുടെ പേരിൽ ഫലസ്തീൻ സമൂഹത്തോട് മാപ്പു പറയുന്നതിനു പകരം മുറിവിൽ ഉപ്പുതേക്കുന്ന സമീപനമാണ് ബ്രിട്ടൻ സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തെ സയണിസ്റ്റ് സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിച്ച ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ടാണ് പ്രധാന മന്ത്രി തെരേസ മേയ് പരസ്യമായി ബാൽഫർ പ്രഖ്യാപനത്തോടുള്ള ബ്രിട്ടെൻ്റ നിലപാട് പ്രഖ്യാപിച്ചത്. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമൊന്നിച്ച് ബാൽഫർ വിരുന്നിലും മേയ് പങ്കെടുക്കുന്നുണ്ട്. ഭരണകക്ഷിയായ കൺസർവേറ്റീവുകൾ മാത്രമല്ല, മുഖ്യ പ്രതിപക്ഷമായി ലേബർ പാർട്ടിയും സയണിസ്റ്റുകളുടെ ആഘോഷങ്ങളിൽ സജീവമായി രംഗത്തുണ്ട്. ലേബർ ഫ്രണ്ട്സ് ഓഫ് ഇസ്രായിൽ എന്ന പാർട്ടിയുടെ സയണിസ്റ്റ് സഹയാത്രികരിൽ പ്രമുഖനാണ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. എന്നാൽ ലേബർ നേതാവ് ജെറമി കോർബിൻ ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഫലസ്തീനികളോടുള്ള ഐക്യദാർഢ്യം തുറന്നു പ്രഖ്യാപിക്കുകയുണ്ടായി.
ഫലസ്തീനികളോടുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻ്റ ചതിപ്രയോഗം ഒരു ബാൽഫർ പ്രഖ്യാപനത്തിൽ ഒതുങ്ങുന്നില്ല. ഒന്നാം ലോക യുദ്ധവേളയിൽ ഓട്ടോമൻ തുർക്കികളെ പരാജയപ്പെടുത്താൻ സഹായിച്ചാൽ അറബ് മുസ്ലിംകൾ അധിവസിക്കുന്ന പ്രദേശങ്ങളുടെ നിയന്ത്രണം തദ്ദേശീയർക്ക് നൽകാമെന്ന വാഗ്ദാനമാണ് ബ്രിട്ടൻ ആദ്യം നൽകിയത്. മക്കയിലെ ശരീഫ് ആയിരുന്ന ഹുസൈൻ ബിൻ അലിയും ബ്രിട്ടെൻ്റ ഈജിപ്തിലെ ഹൈക്കമ്മീഷണർ ഹെൻറി മെക്മഹോനും 1915 ജൂലൈക്കും 1916 മാർച്ചിനും ഇടയിൽ നടത്തിയ കത്തിടപാടുകളിൽ ഇത് വ്യകതമാക്കിയിരുന്നു. യുദ്ധാനന്തരം സിറിയയുടെ ചില ഭാഗങ്ങൾ ഒഴികെയുള്ള മുഴുവൻ അറബ് പ്രദേശങ്ങൾക്കും സ്വാതന്ത്ര്യം നൽകാമെന്നായിരുന്നു ഇരുവർക്കുമിടയിൽ എഴുതപ്പെട്ട പത്തു കത്തുകളിലെ ഉള്ളടക്കം. ഇതേ സമയത്തു തന്നെ ഫ്രാൻസുമായി ഒപ്പിട്ട മറ്റൊരു കരാറിലൂടെ (1916–ലെ സൈക്സ്–പിക്കോ ഉടമ്പടി) ഫലസ്ത്വീൻ പ്രദേശങ്ങളുടെ ഭൂരിഭാഗവും അന്താരാഷ്ട്ര ഭരണത്തിനു കീഴിലായതിനാൽ ബാക്കി വരുന്ന ഭാഗങ്ങൾ യുദ്ധാനന്തരം വീതിച്ചെടുക്കാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം രഹസ്യ ധാരണയിലെത്തി. ഫലസ്ത്വീെൻ്റ നിയന്ത്രണം പിൽക്കാലത്ത് ബ്രിട്ടനായിരിക്കുമെന്നും അവിടങ്ങളിൽ താമസിക്കുന്ന അറബ് ജനതക്ക് സ്വാതന്ത്ര്യം നൽകില്ലെന്നും കരാറിൽ വ്യകതമാക്കിയിരുന്നു.
ഫലസ്ത്വീനികളുടെ ജപ്രദേശം ഭാവിയിൽ അവിടെ കുടിയിരുത്തപ്പെടുന്ന ജൂതാർക്ക് സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനായി നൽകുമെന്ന് വിളംബരം ചെയ്യുന്ന ബാൽഫർ പ്രഖ്യാപനം 1917 നവംബർ 2ന് ബ്രിട്ടൻ പരസ്യപ്പെടുത്തുക കൂടി ചെയ്തതോടെ ഗൂഢാലോചന മറനീക്കി പുറത്തുവന്നു. 95 ശതമാനം മുസ്ലിംകളും ക്രിസ്ത്യാനികളും വസിക്കുന്ന ഒരു പ്രദേശത്ത് ജൂതാർക്ക് രാജ്യം ഓഫർ ചെയ്യാനുള്ള അധികാരം ബ്രിട്ടന് ആരു നൽകിയെന്ന ചോദ്യത്തിന് അന്നും ഇന്നും ഉത്തരമില്ല. അതുകൊണ്ടുതന്നെ ആർതർ ബാൽഫർ, സയണിസ്റ്റ് ഫെഡറേഷൻ ഓഫ് േഗ്രറ്റ് ബ്രിട്ടൻ ആൻ്റ് അയർലൻ്റ് എന്ന യഹൂദ സംഘടനയുടെ നേതാവ് വാൾട്ടർ റോത്ചൈൽഡിന് അയച്ച കത്തിെൻ്റ സാധുത പരിശോധിക്കപ്പെടേണ്ടതു തന്നെ.
പതിനാറാം നൂറ്റാണ്ടു മുതൽ 19–ാം നൂറ്റാണ്ടിെൻ്റ ഒടുക്കം വരെ നീണ്ടുനിന്ന ബ്രിട്ടീഷ് കോളോണിയലിസം ലോകത്തിനു സമ്മാനിച്ച ദുരന്തത്തിെൻ്റ ജീവിക്കുന്ന ഉദാഹരണമാണ് ഫലസ്തീൻ. അമ്പത്തുമൂന്ന് ലക്ഷം ഫലസ്തീനികളാണ് സ്വന്തമായി രാജ്യമില്ലാതെ ലോകത്തിെൻ്റ വിവിധ ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുന്നത്. ബ്രിട്ടെൻ്റ ചതി പ്രയോഗത്തിെൻ്റ ഇരകളാണിവർ. പൗരത്വം പോലുമില്ലാതെ ജനനം മുതൽ മരണം വരെ അഭയാർഥികളായി കഴിയാനാണ് ഇവരിൽ പലരുടെയും വിധി. വളരെ കുറഞ്ഞ ചിലയാളുകൾക്ക് മറ്റു രാജ്യങ്ങളിൽ നിയമ വിധേയമായി പൗരത്വം ലഭിക്കുകയും മാന്യമായി ജീവിക്കാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ബഹു ഭൂരിപക്ഷത്തിെൻ്റയും അവസ്ഥ പരിതാപകരമാണ്. സ്വന്തമായ ഒരു രാജ്യം പോലുമില്ലാതെ അതോറിറ്റി ഭരണവുമായി കാലം കഴിച്ചുകൂട്ടാനാണ് നിലവിലെ ഫലസ്തീൻ പ്രദേശത്തുകാരുടെ വിധി. സ്വതന്ത്ര രാജ്യമെന്ന അവരുടെ സ്വപ്നം അടുത്ത കാലത്തൊന്നും പൂവണിയാൻ സാധ്യതയുമില്ല. ഡോണൾഡ് ട്രംപ് അമേരിക്കയിൽ അധികാരത്തിലെത്തിയതോടെ ഇസ്രയിലിെൻ്റ അധിനിവേശ പദ്ധതി മുമ്പൊന്നുമില്ലാത്ത വേഗത്തിൽ മുന്നോട്ടു പോവുന്നു. വെസ്റ്റ്ബാങ്കിലും അധിനിവേശ കിഴക്കൻ ജറൂസലമിലും നൂറു കണക്കിന് കുടിയേറ്റ കേന്ദ്രങ്ങൾക്ക് നെതന്യാഹു ഭരണകൂടം അംഗീകാരം നൽകിക്കഴിഞ്ഞു. നിർദ്ദിഷ്ട ’വിശാല ജറൂസലം നിയമം’ വോട്ടിനിട്ട് പാസ്സാക്കുന്നത് അമേരിക്കയുടെ നിർദ്ദേശപ്രകാരം നീട്ടിവെച്ചത് ലോകത്തിെൻ്റ കണ്ണിൽ പൊടിയിടാനുള്ള ഏർപ്പാട് മാത്രമാണ്.
ബാൽഫർ ശതാബ്ദിയെന്നാൽ ഫലസ്തീനികൾക്ക് ജരാഷ്ട്രം നിഷേധിച്ചതിെൻ്റ നൂറാം വാർഷികം എന്നുകൂടി അർഥമുണ്ട്. 1948ൽ ഇസ്രായിൽ രാഷ്ട്രത്തിെൻ്റ പിറവിക്ക് ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി അംഗീകാരം നൽകിയിട്ട് എഴുപത് വർഷം തികയുന്നു. അതിനിടയിൽ എത്രയോ പുതിയ രാജ്യങ്ങൾ നിലവിൽവന്നു. ഇന്തോനേഷ്യയിൽനിന്ന് ഈസ്റ്റ് തൈമൂറിനെ വേർപെടുത്താനും സുഡാനിൽനിന്ന് തെക്കൻ സുഡാനെ വിഭജിക്കാനും കാർമികത്വം വഹിച്ച അമേരിക്കയാണ് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് തുരങ്കം വെക്കുന്നത് എന്നത് രഹസ്യമല്ല. ഫലസ്തീൻ രാഷ്ട്ര പ്രഖ്യാപനത്തെ എന്നും എതിർത്തുപോന്നതും അമേരിക്ക തന്നെ. ബാൽഫർ പ്രഖ്യാപനത്തിലൂടെ ബ്രിട്ടനും സയണിസ്റ്റ് ഭീകരതയെ ആയുധവും പണവും നൽകി േപ്രാൽസാഹിപ്പിച്ച് അമേരിക്കയും ഫലസ്തീൻ ജനതയെ വഞ്ചിക്കുന്നത് തുടരുമ്പോൾ ദൗത്യം നിർവഹിക്കാനാവാതെ നോക്കു കുത്തിയാവുകയാണ് ഐക്യരാഷ്ട്ര സഭ.
ബ്രിട്ടെൻ്റ കോളനിവൽകരണത്തിെൻ്റ കെടുതികൾ അനുഭവിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രണ്ടു നൂറ്റാണ്ടു കാലം ഇന്ത്യാ ഉപഭൂഖണ്ഡം അടക്കിവാണ ബ്രിട്ടീഷ് ഭരണത്തിൽ ഒന്നരക്കോടി ജനങ്ങളാണ് പിറന്ന മണ്ണിൽനിന്ന് പിഴുതുമാറ്റപ്പെട്ടത്. 20 ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യാ വിഭജനമെന്ന മറ്റൊരു ദുരന്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വം ഇടവരുത്തി. വിഭജന പദ്ധതിയുടെ ഉത്തരവാദിത്തം ഏൽപിക്കപ്പെട്ട സിറിൽ റാഡ്ക്ലിഫ് എന്ന ബ്രിട്ടീഷ് അഭിഭാഷകനു മേഖലയെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നത് ചരിത്രം. അതിർത്തി പുനർനിർണയ കമ്മീഷെൻ്റ ചെയർമാനായിരുന്ന റാഡ്ക്ലിഫ് ഇന്ത്യ സന്ദർശിച്ചിട്ടു പോലുമില്ല. ഇതു തന്നെയാണ് ബാൽഫറിെൻ്റ കഥയും. ഉന്നതങ്ങളിലെ ഗൂഢാലോചനകൾക്ക് കയ്യൊപ്പ് ചാർത്തുമ്പോൾ ഭാവി തലമുറയെക്കുറിച്ച് ഓർക്കേണ്ട ബാധ്യത സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുന്നവർക്കില്ലല്ലോ.
1948ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയ മ്യാൻമറും (ബർമ) സാമ്രാജ്യത്വം അടിച്ചേൽപിച്ച ദുരന്തങ്ങളുടെ കഥയാണ് പറയുന്നത്. ഇരുനൂറിലേറെ വർഷങ്ങളായി രോഹിംഗ്യകൾ താമസിച്ചിരുന്ന റാഖൈൻ പ്രദേശങ്ങൾ 1826ൽ ബ്രിട്ടൻ ബർമയോട് ചേർക്കുകയായിരുന്നു. രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാനെ പിന്തുണച്ച ബുദ്ധമതക്കാർക്കെതിരെ തങ്ങളെ സഹായിച്ചാൽ സ്വതന്ത്ര മുസ്ലിം രാഷ്ട്രം നൽകാമെന്ന് ബ്രിട്ടൻ രോഹിംഗ്യകൾക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പ്രസ്തുത വാഗ്ദാനം പൊള്ളയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഭൂരിപക്ഷം വരുന്ന ബുദ്ധമതക്കാർ രോഹിംഗ്യൻ ജനതക്ക് പൗരത്വം പോലും നിഷേധിച്ചു. ഇന്നാകട്ടെ, തുല്യതയില്ലാത്ത ക്രൂരതകളുടെ ഇരകളാണ് രോഹിംഗ്യകൾ. സാമ്രാജ്യത്വ ഭീമാർ നടത്തിയ കൊടും വഞ്ചനകൾ ആഘോഷിക്കപ്പെടുമ്പോൾ മർദ്ദിത ജനതക്കൊപ്പം നിൽക്കുയെന്ന മിനിമം ബാധ്യത പോലും വിസ്മരിക്കപ്പെടുന്നതാണ് പുതുലോക ക്രമം. അതുകൊണ്ടുതന്നെ ബാൽഫറിലൂടെ അവസാനിക്കില്ല ഈ കൊടും അനീതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.