ഒരു മുദ്രാവാക്യത്തിൽ എന്തിരിക്കുന്നു?
text_fieldsജാതി, മത, ലിംഗ ഭേദങ്ങൾക്കപ്പുറം പൗരന്മാർക്ക് സ്വാതന്ത്ര്യവും തുല്യതയും വാഗ്ദാനം ചെയ്യുകയും അത് അനുഷ്ഠിക്കു കയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ലിംഗം, ജാതി, മതം അങ്ങനെ പലതും നമ്മുടെ സ്വത്വത്തിെൻറ ഭാഗമാണ്. ഭരണഘടന അംഗീകരിക ്കുന്ന ഇവയിെലാന്നിനെ അടിസ്ഥാനപ്പെടുത്തി ഒരു ലക്ഷ്യത്തിനു പോരാടുമ്പോൾ അതെങ്ങനെയാണ് അനഭിലഷണീയമായ സ്വത്വരാഷ ്ട്രീയമായി മാറുന്നത്?
ഗോൾഡൻ ഗ്ലോബ് അവാർഡ് കിട്ടിയ റാമി യൂസുഫ് 'അല്ലാഹു അക്ബർ' വിളിക്കുേമ്പാഴും റ സൂൽ പൂക്കുട്ടി ഒാംകാരം പറയുേമ്പാഴും സംസ്കാരത്തിെൻറ പേരിൽ അഭിമാനകരവും വകവെച്ചുകൊടുക്കേണ്ടതുമാണെന്ന് മുമ്പ് ട്വീറ്റ് ചെയ്തിരുന്നതാണ് ശശി തരൂർ. എന്നാൽ, ഇപ്പോൾ രാഷ്ട്രീയം സ്വത്വത്തെ അടിസ്ഥാനപ്പെടുത്തിയാവര ുതെന്നു പറയുമ്പോൾ അദ്ദേഹം സ്വയം ഒരു വൈരുധ്യത്തിൽ അകപ്പെടുകയാണ്. ഒരു സ്ത്രീയോ മുസ്ലിമോ ദലിതോ ആയി ജീവിക്കുക എ ന്നത് അനഭിലഷണീയമായ ഒരു രാജ്യത്ത്, അഭിമാനിതനായി ജീവിക്കുക എന്നത് മേൽജാതി ഹിന്ദുപുരുഷനു മാത്രം സാധ്യമാവുന്ന കാ ര്യമാണ്. അവരുടെ സ്വത്വം അഭിമാനിക്കാവുന്ന ഒന്നായല്ലാതെ സ്വത്വരാഷ്ട്രീയത്തിെൻറ ദൃശ്യതയായി ആരും ഒരിക്കലും കണക്കാക്കുന്നില്ല. എന്നാൽ, മറ്റു സ്വത്വങ്ങളെ സംബന്ധിച്ചാകെട്ട, ഈ സ്വത്വരാഷ്ട്രീയം അഭികാമ്യമല്ലാത്ത ഒന്നായ ി അവർ കാണുകയും ചെയ്യുന്നു. അപ്പോൾപിന്നെ, സ്വത്വരാഷ്ട്രീയംകൊണ്ട് എന്താണ് അദ്ദേഹം അർഥമാക്കുന്നത് എന്ന് വിശദീകരിച്ചാൽ നന്നായേനെ.
ഇസ്ലാമിക മുദ്രാവാക്യങ്ങളെ 'സ്വത്വത്തെ പെരുപ്പിക്കൽ' (doubling of identity) ആയി തരൂർ വ്യാഖ്യാനിച്ചത് വളരെ കൗതുകകരമായി തോന്നി. മുസ്ലിംകളല്ലാത്തവർ ഈ പ്രക്ഷോഭങ്ങളോട് ഐക്യപ്പെട്ടതിനുള്ള അനേകം ഉദാഹരണങ്ങൾ കാണിച്ച അദ്ദേഹം, ഈ പ്രക്ഷോഭത്തിെൻറ അടിത്തറ 'മതേതര'മായിരിക്കാൻ അത് എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണം എന്നു പറയുന്നു. അംബേദ്കറിനെ ഉദ്ധരിച്ച്, ഇന്ത്യയിലെ ഭൂരിപക്ഷമെന്നത് രാഷ്ട്രീയ ഭൂരിപക്ഷമല്ല, മറിച്ച് വർഗീയ ഭൂരിപക്ഷമാണെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. അറിഞ്ഞോ അറിയാതെയോ അദ്ദേഹം ഉദ്ധരിച്ച അംബേദ്‌കർ വാക്യത്തിൽതന്നെ അദ്ദേഹത്തിെൻറ ഉത്കണ്ഠകൾക്കുള്ള ഉത്തരമുണ്ടെന്നതാണ് കൗതുകം. ഇൗ വർഗീയ ഭൂരിപക്ഷമാണ് ഏതു ന്യൂനപക്ഷ പ്രകടനത്തെയും അപകീർത്തിപ്പെടുത്തുന്നത് എന്നുകൂടി അംബേദ്‌കർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒന്നുകൂടി വ്യക്തമാക്കിയാൽ തരൂരിെൻറ ഉദ്ധരണി അനുസരിച്ച് ന്യൂനപക്ഷങ്ങളുടെ ആവിഷ്കാരങ്ങളുമായി പൊരുത്തപ്പെടാൻ ഭൂരിപക്ഷം പരുവപ്പെടുകയാണ് വേണ്ടത്.
ഇസ്ലാമിക വചനങ്ങൾ ഉയർത്തിയവരെ തരൂർ 'തീവ്രവാദികൾ' എന്നും 'മൗലികവാദികൾ' എന്നും വിളിച്ചു. ഇവിടെ ഓർക്കാവുന്നതാണ് ശശി തരൂരിെൻറ സമീപകാലത്തിറങ്ങിയ 'വൈ െഎ ആം എ ഹിന്ദു?' എന്ന കൃതി. ബി.ആർ. അംബേദ്‌കർ ഉൾപ്പെടെയുള്ള അനേകം ദലിത്-ബഹുജൻ നായകന്മാർ ഏറ്റെടുത്ത മൗലികമായ ഒരു ദൗത്യത്തെ വെല്ലുവിളിക്കുന്നതാണ് ആ കൃതി. 'ജാതി നിർമൂലനം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയപോലെ, അനുഷ്ഠാനപരവും അനുഭവപരവും സാംസ്കാരികവുമായി ജാതികേന്ദ്രീകൃതമായ ഹിന്ദുയിസത്തോടുള്ള ബൃഹത്തായ വിമർശനമായിരുന്നു അംബേദ്കറിെൻറ അടിസ്ഥാന ദൗത്യം തന്നെ. 1947ൽ ന്യൂനപക്ഷാവകാശങ്ങൾ 'സമ്പൂർണാവകാശങ്ങൾ' (absolute right) ആയിരിക്കണമെന്ന് അംബേദ്‌കർ വ്യക്തമാക്കുന്നുണ്ട്. അധികാര പങ്കാളിത്തത്തിനായുള്ള ന്യൂനപക്ഷങ്ങളുടെ ഏതു ശ്രമത്തെയും 'വർഗീയത' എന്നും എല്ലാ അധികാരത്തെയും ഭൂരിപക്ഷം കുത്തകയാക്കുന്നതിനെ 'ദേശീയത' എന്നും വിളിക്കുന്നതിനെ അംബേദ്‌കർ വിമർശിക്കുന്നുണ്ട്. സഹിഷ്ണുതയുള്ള ജനാധിപത്യ സംവാദങ്ങളെന്ന രീതിയിൽ വ്യാജവേഷം കെട്ടുന്ന ഭൂരിപക്ഷാഖ്യാനങ്ങളെ സേവിക്കുന്ന തരത്തിലായി തരൂർ വിമർശനത്തിലെ അംബേദ്‌കർ ഉദ്ധരണികൾ.
ഒരു തരത്തിലുള്ള മതേതര പ്രക്ഷോഭങ്ങളിലും ഭാഗമായിട്ടില്ലാത്ത യു.പിയിലെ വെറും 'സാധാരണ' മുസ്ലിംകൾക്കെതിരെ പൊലീസ് നടത്തിയ ഭീകരാക്രമണങ്ങളെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഇത്തരം പ്രക്ഷോഭങ്ങളുടെയൊന്നും ഭാഗമാവാത്ത സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന അനേകം പേർ മുസ്ലിമായതിെൻറ പേരിൽ മാത്രം പൊലീസിനാൽ ക്രൂരമായി മർദിക്കപ്പെട്ടതും കൊലചെയ്യപ്പെട്ടതും കഴിഞ്ഞ കുറച്ചാഴ്ചകളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. അവഗണിക്കപ്പെട്ടതും സാധാരണവും ദേശീയവുമായ എല്ലാ തരം മുസ്ലിം സ്വത്വങ്ങളും ഒരു ചെറുത്തുനിൽപുമില്ലാതെ എല്ലായ്പോഴും ഇത്തരം ക്രൂരതകൾ അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണോ? എവിടെയാണീ 'പെരുപ്പിക്കൽ' സംഭവിക്കുന്നത്? സ്വത്വത്തിെൻറ സാധാരണപ്രകടനം (normative expression), പെരുപ്പിച്ച പ്രകടനം (doubled expression) എന്നൊക്കെയുള്ള വിഭജനം സമകാലീന ഇന്ത്യയിൽ സാധ്യമാണോ? പൗരത്വപ്പട്ടികയിൽനിന്നോ പൗരത്വ ഭേദഗതിയിൽനിന്നോ സംരക്ഷണം ലഭ്യമാകുന്ന തരത്തിലുള്ള ഒരു ദേശീയത സ്ഥാനം മുസ്ലിമിന് ഇന്ന് ലഭ്യമാണോ? 'ശുദ്ധ മുസ്ലിം' (pure muslim) ആയി പ്രക്ഷോഭം നടത്തുന്നത് വർഗീയമായി ഭിന്നിപ്പുണ്ടാക്കാനുള്ള എതിരാളികളുടെ ശ്രമങ്ങൾക്ക് ആക്കംകൂട്ടുമെന്ന് തരൂർ പറയുന്നു. മുസ്ലിം മന്ത്രങ്ങൾ ചൊല്ലുന്നവരെ 'ശുദ്ധ മുസ്ലിംകൾ' എന്നു ഗണിക്കുന്നത് ആശങ്കജനകമാണ്. ഒരുപക്ഷേ, ഈ ആശയം മേൽജാതി ഹിന്ദുക്കളുടെ അഭിമാനബോധത്തെ നിർണയിക്കുന്ന ബ്രാഹ്മണ ഹിന്ദുയിസത്തിെൻറ സങ്കൽപവുമായി ബന്ധപ്പെട്ടതാവാം.
തരൂർ ഇന്ത്യയെക്കുറിച്ച ഗാന്ധിയുടെ കാഴ്ചപ്പാട് ഉദ്ധരിക്കുന്നുണ്ട്. എന്നാൽ, ലേഖനത്തിൽ അത് പ്രതിഫലിക്കുന്നുമില്ല. പകരം അംബേദ്കറിെൻറ ഭൂരിപക്ഷാധിപത്യമുള്ള ഇന്ത്യ എന്ന ആശയമാണ് ഉള്ളത്. ഗാന്ധിയുടെ 'രാമരാജ്യ'വും അംബേദ്കറിെൻറ 'ആധുനിക ഇന്ത്യയും' വ്യത്യസ്തമായ രണ്ട് ആശയങ്ങളാണ്. ഗാന്ധിയെ അവലംബിക്കുന്നത് ചരിത്രപരമായി സഹായകരമാകില്ല. കാരണം, തരൂർ പറയുന്നതിന് നേർവിപരീതമാണ് ഗാന്ധി ചെയ്തത്. ഹൈദരാബാദിനെ ഒരു മുസ്ലിം റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ഖിലാഫത്ത് പ്രക്ഷോഭകാരികൾ ഉണ്ടായിട്ടുപോലും ഖിലാഫത്ത് പ്രസ്ഥാനത്തിന് ഗാന്ധി നൽകിയ പിന്തുണ പ്രസിദ്ധമാണ്.
അത് കൊളോണിയലിസത്തിനെതിരെ പോരടിക്കാൻ അഫ്ഗാൻ അമീറിനെ ക്ഷണിക്കുക എന്ന ആശയത്തെ പിന്തുണക്കുന്നിടത്തുവരെ എത്തി. ചരിത്രകാരന്മാർ രേഖപ്പെടുത്തിയതുപോലെ ഖിലാഫത്ത് പ്രസ്ഥാനത്തിനുള്ള ഗാന്ധിയുടെ നിരുപാധിക പിന്തുണ, അതിൽ ഉള്ളടങ്ങിയത് എന്തുതരം രാഷ്ട്രീയ തന്ത്രമായാലും, ഒരിക്കൽ പോലും അദ്ദേഹം മുസ്ലിംകൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെ നിരാകരിച്ചില്ല. അവരുടെ പ്രകടനങ്ങളെ അതിെൻറ വഴിക്കുവിടുകയാണ് ചെയ്തത്. ഗാന്ധിയുടെ െഎക്യധാരണകളിലൊക്കെ 'വ്യത്യസ്തത'യെ അംഗീകരിക്കുന്ന ഇൗ പ്രവണതയുണ്ടായിരുന്നു. ഇന്ത്യൻ ജനാധിപത്യ പാരമ്പര്യത്തിെൻറ അനുയായികളെന്ന് വിളിക്കപ്പെടുന്നവർക്ക് ആ പാരമ്പര്യത്തിന് നൽകാൻ കഴിയുന്ന പ്രധാനപ്പെട്ട സംഭാവന ഈ 'വ്യത്യസ്തത'യെ തിരിച്ചറിയുക എന്നതു തന്നെയായിരിക്കും.
അവസാനമായി, ഒരു പ്രക്ഷോഭത്തിൽ മുദ്രാവാക്യം ഉയരുന്നത് എങ്ങനെയെന്നു നോക്കാം. മുദ്രാവാക്യങ്ങൾ യുക്തിപൂർവം തിരഞ്ഞെടുത്ത അവതരണങ്ങൾ ആകണമെന്നില്ല. ചിലപ്പോൾ അത് ഇതിഹാസങ്ങളിലും ചരിത്രങ്ങളിലും ജീവിച്ചിരുന്ന മഹാന്മാരെ ഓർമിച്ചുകൊണ്ടായിരിക്കാം ഉയർത്തുന്നത്. അല്ലെങ്കിൽ അടിച്ചമർത്തലിനെ കുറിച്ചുള്ള ഭൂതകാല ഓർമകളിൽ നിന്നാവാം അത് രൂപംകൊള്ളുന്നത്. അത് പലപ്പോഴും കാവ്യാത്മകമാകാം. മുന്നൊരുക്കമൊന്നുമില്ലാത്ത 'യുക്തിരഹിതമായ പ്രകടനങ്ങളാ'യിരിക്കും അത്. ഇത് സമുദായത്തിെൻറ അടിത്തട്ടിലുള്ള സാധാരണ മുസ്ലിംകൾ ഉയർത്തിക്കൊണ്ടുവന്ന പ്രക്ഷോഭമാണ്. അവർക്ക് അവരെ തിരിച്ചറിയാനുതകുന്ന മുദ്രാവാക്യം വേണ്ടിയിരുന്നു.
കഴിഞ്ഞ ദിവസം വടക്കൻ കേരളത്തിൽ ഒരിടത്ത് ബി.ജെ.പിയുടെ സി.എ.എ അനുകൂല മാർച്ചിൽ 'ഗുജറാത്ത് ആവർത്തിക്കും' എന്ന് മുസ്ലിംകളെ താക്കീത് ചെയ്യുന്ന മുദ്രാവാക്യം വിളിച്ചു. പൊലീസിനെ നോക്കുകുത്തികളാക്കി പൊതുജനമധ്യത്തിൽ ഒരു സമുദായത്തിനെതിരെ നടത്തിയ വ്യക്തമായ വംശഹത്യ ഭീഷണിയായിരുന്നു അത്. ഇപ്പോൾ ഇസ്ലാമിക മന്ത്രോച്ചാരണത്തിനെതിരെ കണ്ട രീതിയിലുള്ള പൊതുപ്രതികരണമോ പ്രകോപനമോ അതിനെതിരെ ഉണ്ടാകില്ലെന്നുറപ്പാണ്. ഇവിടെ ഒരു വർഗീകരണം കാണാം; മേൽസൂചിപ്പിച്ച ഉദാഹരണംപോലെ 'അപരനെ' അഭിസംബോധന ചെയ്യുന്ന മുദ്രാവാക്യങ്ങളും സ്വന്തത്തെ തന്നെ അഭിസംബോധന ചെയ്യുന്ന 'ലാ ഇലാഹ ഇല്ലല്ലാ' പോലുള്ള മന്ത്രങ്ങളും.
സമുദായത്തിെൻറ താഴെക്കിടയിലുള്ള സാധാരണ ജനങ്ങൾ നയിച്ചുകൊണ്ടിരിക്കുന്ന സമരമാണിത്. അവർക്ക് വേണ്ടത് അവരെത്തന്നെ അഭിസംബോധന ചെയ്യുന്ന മുദ്രാവാക്യങ്ങളാണ്. 'മറ്റുള്ളവരെ' അഭിസംബോധന ചെയ്യുന്ന മുദ്രാവാക്യങ്ങൾക്കൊപ്പം ഈ സമരത്തിനുവേണ്ടി ശാരീരികമായി ത്യാഗം സഹിക്കുന്നവരെന്ന നിലയിൽ അവർക്ക് സ്വന്തത്തെ തന്നെ അഭിസംബോധന ചെയ്യാൻ 'ലാ ഇലാഹ ഇല്ലല്ലാ'യെക്കാൾ നല്ലൊരു മുദ്രാവാക്യം വേറെയില്ല. ത്യാഗം ചെയ്തതും പീഡിപ്പിക്കപ്പെട്ടതും കൊലചെയ്യപ്പെട്ടതുമായ 'ആത്മ'ത്തെ (self) തീർച്ചയായും അഭിസംബോധന ചെയ്യണം. അതിനെ അഭിസംബോധന ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നമുക്ക് ആ ആത്മത്തെ അദൃശ്യവത്കരിക്കാതിരിക്കുകയെങ്കിലും ചെയ്യാം. എൻ.ആർ.സി /സി.എ.എ നിയമനിർമാണത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥ ഈ ത്യാഗം ചെയ്യപ്പെട്ട ആത്മത്തെ ഉൾക്കൊള്ളുന്ന 'കലിമ'യാണ്. അവരുടെ നിലനിൽപിെൻറ പ്രാഥമിക അടയാളമായ ആ 'കലിമ'യെ അപകീർത്തിപ്പെടുത്തുന്നതും നിശ്ശബ്ദമാക്കുന്നതും അവരുടെ നിലനിൽപിനെത്തന്നെ അപകീർത്തിപ്പെടുത്തുന്നതിനും നിശ്ശബ്ദമാക്കുന്നതിനും തുല്യമാണ്. ഒരുപക്ഷേ, എൻ.ആർ.സി/സി.എ.എയും ചെയ്യുന്നതും ഇതുതന്നെയായിരിക്കും.
തീർച്ചയായും ഈ സമരത്തിൽ വൈവിധ്യങ്ങൾ ഉണ്ടായേക്കാം. അത് ചർച്ചക്കെടുക്കുന്നത് സന്തോഷകരമാണ്. നമ്മുടെ ഭരണഘടന ശിൽപിയായ ഡോ. അംബേദ്‌കർ വിഭാവനം ചെയ്ത എല്ലാ ആവിഷ്കാരങ്ങളെയും ഒരുപോലെ കാണുന്ന സ്വതന്ത്രവും ഉൾക്കൊള്ളൽ സ്വഭാവമുള്ളതുമായ ഒരു ഇന്ത്യക്കുവേണ്ടി ഈ പോരാട്ടത്തിൽ ശശി തരൂരിെൻറ പിന്തുണ ഞങ്ങൾ അഭ്യർഥിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.