Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവനത്തെക്കുറിച്ച്​...

വനത്തെക്കുറിച്ച്​ വനംവകുപ്പ്​ പറയുന്നതെല്ലാം ശരിയോ; സംശയിക്കണമെന്ന്​ രേഖകൾ

text_fields
bookmark_border
forest
cancel
സ്വാതന്ത്ര്യത്തിനു മുമ്പു കേരളത്തിന്‍റെ 75 ശതമാനം പ്രദേശങ്ങളിലും കനത്ത വനാവരണമുണ്ടായിരുന്നു. 1950 മുതൽ 1970 തുടക്കം വരെ വ്യാപകമായുണ്ടായ കൈയ്യേറ്റം മൂലം സംസ്ഥാനത്തെ വനത്തിന്‍റെ അളവിൽ വലിയ കുറവുണ്ടായി. കേരള വനംവകുപ്പിന്‍റെ 2020-21 വർഷത്തെ അഡ്​മിനിസ്​ട്രേഷൻ റിപ്പോർട്ടിലൂടെയാണ്​ ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്​.

വനംവകുപ്പിന്‍റെ കണക്കിൽ ഇന്ത്യക്ക്​ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ്​ പശ്ചിമഘട്ടത്തിൽ 90 ശതമാനവും ഇടനാട്ടിൽ 75 ശതമാനവും കടൽക്കരയിൽ 60 ശതമാനവും വനാവരണമുണ്ടായിരുന്നു. അന്ന്​ മദ്രാസ്​ ഫോറസ്റ്റ്​ ആക്ട്​ 1882 പ്രകാരം ബ്രിട്ടീഷുകാർ മലബാറിലെയും കൊച്ചിൻ ഫോറസ്റ്റ്​ ആക്ട്​ 1905 പ്രകാരം കൊച്ചി രാജാവ്​ കൊച്ചിയിലെയും ട്രാവൻകൂർ ഫോറസ്റ്റ്​ ആക്ട്​ 1887 പ്രകാരം തിരുവിതാംകൂർ രാജാവ്​ തിരുവിതാംകൂറിലെയും വനം സംരക്ഷിച്ചിരുന്നു. അതായത്, ജനാധിപത്യ ഭരണം വന്നപ്പോൾ നാട്ടിലുള്ളവർ കാടുമുടിച്ചുവെന്ന്​ ചുരുക്കം. ​

വനം സംരക്ഷിക്കേണ്ടതിന്‍റെയും കൈയ്യേറ്റം ഒഴിപ്പിക്കേണ്ടതിന്‍റെയും ആവശ്യകത മനസിലാക്കാൻ ഈ ഒറ്റ റിപ്പോർട്ട്​ മതി. പക്ഷേ, ചെറിയൊരു കുഴപ്പമുണ്ട്​. ‘ഫോറസ്റ്റ്​ കവർ’ എന്നു പറയുന്നത്​ വൃക്ഷമേലാപ്പ്​ എല്ലാംകൂടി ചേർത്താണ്​. അതിൽ കർഷകർ കഷ്ടപ്പെട്ടുവെച്ച മാവും പ്ലാവും തെങ്ങും കവുങ്ങും റബർതോട്ടവുമെല്ലാം വരും. ഇവയും​ പ്രകൃതി സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്​. എന്നാൽ വനം എന്നു പറയുമ്പോൾ സർക്കാർ വനമായ വിജ്ഞാപനം ചെയ്തിരിക്കുന്നയിടം മാത്രമാണ്​ ഉൾപ്പെടുന്നത്​. സ്വാഭാവികമായും വനാവരണത്തിന്‍റെയും വനത്തിന്‍റെയും അളവ്​ താരതമ്യപ്പെടുത്തുമ്പോൾ കണ്ണുതള്ളും. പക്ഷേ, കേരള സർക്കാരിന്‍റെ കണക്കിൽ 1947 ൽ തിരുകൊച്ചിക്ക്​ കീഴിലുള്ള 9042.84 ചതുരശ്ര കിലോമീറ്ററിൽ 3064 ചതുരശ്ര കിലോമീറ്റർ മാത്രമാണ്​ വനം. അതായത്​ 33.89 ശതമാനം മാത്രം. സ്വാതന്ത്ര്യത്തിന്‍റെ അമ്പതാം വർഷത്തോടനുബന്ധിച്ച്​ ഇക്കണോമിക്സ്​ ആന്‍റ്​ സ്റ്റാറ്റിസ്റ്റിക്​സ്​ വകുപ്പ്​ പ്രസിദ്ധീകരിച്ച സ്റ്റാറ്റിസ്റ്റിക്സ്​ സിൻസ്​ ഇൻഡിപെൻഡൻസ്​ എന്ന രേഖയിലാണ്​ ഇക്കാര്യം പറയുന്നത്​.

സംസ്ഥാന വനംവകുപ്പിന്‍റെ ​മറ്റൊരു സ്ഥിതിവിവരക്കണക്ക്​ പ്രകാരം കേരളത്തിലെ ആകെ വനവിസ്തൃതി 11524.91 ചതുരശ്ര കിലോമീറ്ററാണ്​. ഇതിൽ കൈയ്യേറിയതായി വനംവകുപ്പ്​ ചൂണ്ടിക്കാണിച്ചിരിക്കുന്നത്​ 50.25 ചതുരശ്ര കിലോമീറ്റർ വനമാണ്​. ഇത്​ ആകെ വനഭൂമിയുടെ 0.4 ശതമാനംവരും. വനംവകുപ്പിന്‍റെ കണക്കിൽ ജില്ല, കൈയ്യേറിയ വനം (ഹെക്ടറിൽ) എന്ന ക്രമത്തിൽ ഇങ്ങനെയാണ്​. തിരുവനന്തപുരം -0.59, കൊല്ലം-1.68, പത്തനംതിട്ട -12.33, കോട്ടയം - 105.88, ഇടുക്കി - 1462.50, എറണാകുളം -561.70, തൃശൂർ - 191.95, മലപ്പുറം - 659.99, പാലക്കാട്​ - 939.62, കോഴിക്കോട്​ - 64.2, വയനാട്​ - 948.77, കണ്ണൂർ - 52.66, കാസർകോഡ്​ - 22.67. ആകെ 5024.65 ഹെക്ടർ. സർക്കാർ കണക്കുപ്രകാരം ഏറ്റവും കൂടുതൽ വനംകൈയ്യേറ്റമുള്ളത്​ ഇടുക്കിയിലാണ്​. പെരിയാർ ഈസ്റ്റ്​ വനംഡിവിഷനിൽ 4.39 ഹെക്ടർ, മറയൂർ ഡിവിഷനിൽ 0.03, മാങ്കുളം ഡിവിഷനിൽ 358.43, മൂന്നാർ ഡിവിഷനിൽ 1099.65 ഹെക്ടർ എന്നിങ്ങനെയാണ്​ കൈയ്യേറ്റത്തിന്‍റെ തോത്​. എന്നാൽ, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ വിവിധ സംസ്ഥാനങ്ങളിലെ വനവിസ്​തൃതിയെക്കുറിച്ച്​ ആധികാരിക വിവരം നൽകുന്ന ഫോറസ്റ്റ്​ സർവെ ഓഫ്​ ഇന്ത്യയുടെ 2021 ലെ കണക്കിൽ കേരളത്തിന്‍റെ വനവിസ്തൃതി 9679 ചതുരശ്ര കിലോമീറ്റർ മാത്രമാണ്​. വിത്യാസം 1846 ചതുരശ്ര കിലോമീറ്റർ. കൃഷിയോഗ്യമായ ഭൂമി വനത്തിന്‍റെ ഗണത്തിൽ​െപടുത്തരുതെന്ന 1988 ലെ കേന്ദ്രസർക്കാർ നിർദേശം പാലിച്ചാണ്​ ഫോറസ്റ്റ്​ സർവെ ഓഫ്​ ഇന്ത്യ വനവിസ്തൃതി നിർണയിക്കുന്നത്​.


സർക്കാരിന്‍റെ റവന്യൂ ഭൂമിയും കുടി​േയറ്റ കർഷകരുടെ ഭൂമിയുമൊക്കെ ​േചർത്ത്​ സംസ്ഥാന വനംവകുപ്പ്​ വനത്തിന്‍റെ അളവ്​ പ്രഖ്യാപിക്കുന്നതാണ്​ പ്രശ്നം. റവന്യൂ ഭൂമി വനംവകുപ്പ്​ കൈയ്യടക്കിയിട്ടുണ്ടെന്നത്​ സംബന്ധിച്ച്​ ഏറ്റവും ആധികാരികമായ റിപ്പോർട്ട്​ നൽകിയത്​ മുൻ അഡീഷണൽ ചീഫ്​ സെക്രട്ടറി നിവേദിത പി. ഹരനാണ്​. മൂന്നാർ, ചിന്നക്കനാൽ, പള്ളിവാസൽ അടക്കമുള്ളയിടങ്ങളിലെ അനധികൃത നിർമാണങ്ങളെയും കെയ്യേറ്റങ്ങളെയും കുറിച്ച്​ 2014 ഒക്​ടോബർ 23 ന്​ അന്നത്തെ ചീഫ്​ സെക്രട്ടറിക്ക്​ നൽകിയ 21പേജുള്ള അന്വേഷണ റിപ്പോർട്ടിന്‍റെ 12,13 പേജുകളിൽ​ വനംവകുപ്പിന്‍റെ കൈയേറ്റം ചൂണ്ടിക്കാണിച്ചിട്ടുണ്ട്​​. ചിന്നക്കനാലിൽ റവന്യൂ വകുപ്പിന്‍റെ കീഴിലുള്ള 1500 ഹെക്ടർ ഭൂമി വനംവകുപ്പ്​​ ഹിന്ദുസ്ഥാൻ ന്യൂസ്​ പ്രിന്‍റ്​ ഫാക്ടറിക്ക്​ യൂക്കാലി വളർത്താൻ നൽകുകയായിരുന്നു​. ഭൂപരിഷ്​ക്കരണ നിയമത്തിന്‍റെ കീഴിൽ മിച്ചഭൂമിയായി കണ്ടെത്തിയ 17506 ​െഹക്ടർ ഭൂമിയിൽ ഉൾപ്പെടുന്ന സ്ഥലമാണിത്​. ഈ ഭൂമി റവന്യൂ വകുപ്പിൽ നിന്ന്​ വനംവകുപ്പിന്​ വിട്ടുനൽകിയതായി രേഖക​​െളാന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിലുണ്ട്​.

കൈയ്യേറിപ്പോയെന്ന്​ വനംവകുപ്പ്​ പറയുന്ന 5024.65 ഹെക്ടർ പ്രത്യേകം അളന്നുതിരിക്കുകയും നിയന്ത്രണങ്ങൾ ആ ഭാഗത്തുമാത്രമായി നിജപ്പെടുത്തുകയും ചെയ്താൽ കേരളത്തിലെ വനംകൈയ്യേറ്റം സംബന്ധിച്ച പ്രശ്നങ്ങൾക്ക്​ പരിഹാരമാകുമെന്ന്​ കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഈ വഴി ആലോചനകളൊന്നും പോകുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest departmentkerala govt
News Summary - Can you believe what the forest department says?
Next Story