Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവീണ്ടും കീറാമുട്ടിയായി...

വീണ്ടും കീറാമുട്ടിയായി മറാത്ത സംവരണം

text_fields
bookmark_border
വീണ്ടും കീറാമുട്ടിയായി മറാത്ത സംവരണം
cancel
സെ​പ്​​റ്റം​ബ​ർ ഒ​ന്നി​നു​ണ്ടാ​യ​ ലാ​ത്തി​ച്ചാ​ർ​ജി​നു​ ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ല ജി​ല്ല​ക​ളി​ലും ബ​ന്ദ്​ ന​ട​ന്നു​വ​രു​ക​യാ​ണ്. മ​റാ​ത്ത​ക​ളും ഒ.​ബി.​സി​ക​ളും ധ​ൻ​ഗാ​റു​ക​ളും പ​ല​യി​ട​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ണെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ മ​റാ​ത്ത​ക​ളെ ആ​ശ്വ​സി​പ്പി​ച്ചു​വെ​ന്ന് വ​രു​ത്താ​നാ​യി, സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി ത​ല​യൂ​രു​ന്ന പ​തി​വ്​ ഇ​ത്ത​വ​ണ ന​ട​ക്കു​മോ എ​ന്നു ക​ണ്ട​റി​യ​ണം

തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ സം​വ​ര​ണം വേ​ണ​മെ​ന്ന്​ മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​റാ​ത്ത​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട്​ പ​തി​റ്റാ​ണ്ടു​ക​ളാ​യി. 2014ൽ ​അ​ന്ന​ത്തെ കോ​ൺ​ഗ്ര​സ്​-​എ​ൻ.​സി.​പി സ​ഖ്യ സ​ർ​ക്കാ​റും 2018 ൽ ​ബി.​ജെ.​പി-​ശി​വ​സേ​ന സ​ഖ്യ​സ​ർ​ക്കാ​റും തെ​ര​ഞ്ഞെ​ടു​പ്പ്​ ല​ക്ഷ്യ​ത്തോ​ടെ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും കോ​ട​തി ക​ട​മ്പ ക​ട​ക്കാ​ൻ അ​തി​നു ക​ഴി​ഞ്ഞി​ല്ല. മൊ​ത്ത​സം​വ​ര​ണം 50 ശ​ത​മാ​നം ക​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​ ച​ട്ടം. നി​ല​വി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ മൊ​ത്ത സം​വ​ര​ണം 62 ശ​ത​മാ​ന​മാ​ണ്. ഈ ​ഒ​റ്റ​ക്കാ​ര്യം​കൊ​ണ്ടാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യ സം​വ​ര​ണം കോ​ട​തി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഇ​നി​യും അ​തു​ത​ന്നെ​യാ​ണ്​ സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന്​ സ​ർ​ക്കാ​റി​നും മ​റാ​ത്ത​ക​ൾ​ക്കും ന​ന്നാ​യി അ​റി​യാം. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഒ.​ബി.​സി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മ​റാ​ത്ത​ക​ളി​ലെ ഉ​പ വി​ഭാ​ഗ​മാ​ണ്​ കു​ൻ​ഭി​ക​ൾ. ശേ​ഷി​ച്ച മ​റാ​ത്ത​ക​ളെ​യും കു​ൻ​ഭി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​ടി​യൂ​രു​ക എ​ന്ന ഏ​ക വ​ഴി​യേ സ​ർ​ക്കാ​റി​ന്​ മു​ന്നി​ലു​ള്ളൂ. അ​തി​നാ​ൽ, ഹൈ​ദ​രാ​ബാ​ദ്​ നി​സാ​മു​മാ​രു​ടെ ഭ​ര​ണ​കാ​ല​ത്ത്​ അ​വ​രു​ടെ പ​രി​ധി​യി​ലാ​യി​രു​ന്ന മ​റാ​ത്ത്​​വാ​ഡ​യി​ലെ മ​റാ​ത്ത​ക​ളെ മ​റാ​ത്ത-​കു​ൻ​ഭി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ.​ബി.​സി സം​വ​ര​ണം ന​ൽ​കാ​നാ​ണ്​ ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന-​ബി.​ജെ.​പി- അ​ജി​ത്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി സ​ഖ്യ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

കു​ൻ​ഭി ഒ.​ബി.​സി സാ​ക്ഷ്യ​പ​ത്രം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ നി​സാ​മു​മാ​രു​ടെ കാ​ല​ത്തെ വി​ദ്യാ​ഭ്യാ​സ, റ​വ​ന്യൂ രേ​ഖ​ക​ൾ കൈ​വ​ശം വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ണ്ട്. ഇ​ത്​ സം​വ​ര​ണം ഏ​താ​നും പേ​ർ​ക്ക്​ മാ​ത്ര​മാ​യി ചു​രു​ക്കും. അ​തി​നാ​ൽ, ഈ ​നി​ബ​ന്ധ​ന എ​ടു​ത്തു​മാ​റ്റ​ണ​മെ​ന്ന്​ മ​റാ​ത്ത​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കീ​റാ​മു​ട്ടി​യാ​യ മ​റാ​ത്ത സം​വ​ര​ണ ആ​വ​ശ്യം വീ​ണ്ടും ശ​ക്​​ത​മാ​യ​ത്​ മു​മ്പ​ത്തെ പോ​ലെ ലോ​ക്​​സ​ഭ, മ​ഹാ​രാ​ഷ്ട്ര നി​യ​മ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്. ഇ​ത്ത​വ​ണ ജ​ൽ​ന​യി​ൽ മ​നോ​ജ്​ ജ​രാ​ൻ​ഗെ പാ​ട്ടീ​ൽ തു​ട​ങ്ങി​യ നി​രാ​ഹാ​ര സ​മ​ര​വും സ​മ​ര​ക്കാ​ർ​ക്കു​നേ​രെ പൊ​ലീ​സ്​ ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജും തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​വു​മാ​ണ്​ വി​ഷ​യം രൂ​ക്ഷ​മാ​ക്കി​യ​ത്. അ​തോ​ടെ, പു​തി​യ മ​റാ​ത്ത നാ​യ​ക​ൻ പി​റ​ക്കു​ക​യും ചെ​യ്തു. ആ​രാ​ണ്​ ലാ​ത്തി​ച്ചാ​ർ​ജി​ന്​ ഉ​ത്ത​ര​വി​ട്ട​തെ​ന്ന ചോ​ദ്യം ബാ​ക്കി​യാ​കു​ന്നു​ണ്ട്. ബി.​ജെ.​പി നേ​താ​വാ​യ ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സി​നാ​ണ്​ ആ​ഭ്യ​ന്ത​ര വ​കു​പ്പ്. പൊ​ലീ​സ്​ ന​ട​പ​ടി​യി​ൽ പ​ങ്കി​ല്ലെ​ന്ന്​ ആ​ണ​യി​ട്ട ഫ​ഡ്നാ​വി​സ്​ സം​ഭ​വ​ത്തി​ൽ മാ​പ്പ്​ ചോ​ദി​ക്കു​ക​യും ചെ​യ്തു.

മ​റാ​ത്ത സം​വ​ര​ണ​ത്തെ ഒ​രി​ക്ക​ൽ എ​തി​ർ​ത്ത അ​വ​രു​ടെ കൂ​ട്ട​ത്തി​ൽ​നി​ന്നു​ള്ള പ്ര​ബ​ല നേ​താ​വാ​യ എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത്പ​വാ​ർ പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്​ സ​മ​ര​ക്കാ​ർ​ക്ക്​ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന ജ​ന​സം​ഖ്യ​യി​ൽ 33 ശ​ത​മാ​നം വ​രു​ന്ന മ​റാ​ത്ത​ക​ളെ പി​ണ​ക്കാ​ൻ ആ​ർ​ക്കാ​ണ്​ ധൈ​ര്യം​വ​രു​ക. മു​മ്പ്​ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ഭൂ​വു​ട​മ​ക​ളും രാ​ഷ്ട്രീ​യ​പ്ര​മു​ഖ​രു​മ​ട​ങ്ങി​യ മ​റാ​ത്ത സ​മു​ദാ​യ​ത്തെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യി പി​ന്നാ​ക്ക വി​ഭാ​ഗ​മാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത​യാ​ളാ​ണ് ശ​ര​ത്പ​വാ​ർ.​ മ​റാ​ത്ത​ക​ളു​ടെ സം​വ​ര​ണ ആ​വ​ശ്യ​ത്തി​ന്​ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും​ മൊ​ത്ത​സം​വ​ര​ണം 50 ക​വി​യ​രു​തെ​ന്ന ച​ട്ടം കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ എം.​വി.​എ​യി​ലെ മ​റ്റു​ ക​ക്ഷി​ക​ളാ​യ ഉ​ദ്ധ​വ്​ താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന​യും കോ​ൺ​ഗ്ര​സും മ​റാ​ത്ത​ക​ൾ​ക്കൊ​പ്പ​മാ​ണ്.

മ​റാ​ത്ത സ​മ​ര​നാ​യ​ക​ൻ മ​നോ​ജ്​ ജ​രാ​ൻ​ഗെ പാ​ട്ടീ​ലി​ന്റെ സ​മ്മ​ർ​ദ​ത്തി​നു​ വ​ഴ​ങ്ങി കു​ൻ​ഭി വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ത്തി മ​റാ​ത്ത​ക​ൾ​ക്ക്​ ഒ.​ബി.​സി സം​വ​ര​ണം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ കൂ​ടു​ത​ൽ കു​രു​ക്കി​ലാ​വു​ക​യാ​ണ്​ ചെ​യ്ത​ത്. ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​ൽ കൈ​യി​ട്ട്​ വാ​രു​ന്ന​തി​നെ എ​തി​ർ​ത്ത്​ ഒ.​ബി.​സി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ റാ​ലി​ക​ൾ തു​ട​ങ്ങി. ഒ​പ്പം നാ​ടോ​ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​ട​യ സ​മു​ദാ​യ​മാ​യ ധ​ൻ​ഗാ​റു​ക​ൾ ത​ങ്ങ​ളെ പ​ട്ടി​ക​വ​ർ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​ക്കു​ക​യും ചെ​യ്തു.

സം​സ്ഥാ​ന ജ​ന​സം​ഖ്യ​യി​ൽ 52 ശ​ത​മാ​നം വ​രു​ന്ന ഒ.​ബി.​സി​ക​ളെ​യും ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കും പി​ണ​ക്കാ​നാ​വി​ല്ല. ജ​ൽ​ന​യി​ൽ മ​റാ​ത്ത സം​വ​ര​ണ​ക്കാ​ർ​ക്കു​നേ​രെ​യു​ള്ള ലാ​ത്തി​ച്ചാ​ർ​ജി​ന്റെ പേ​രി​ൽ മൂ​ന്ന്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​ത്​ ഒ.​ബി.​സി​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്​ ആ​ക്കം​കൂ​ട്ടി​യി​ട്ടു​ണ്ട്. ഒ.​ബി.​സി​യി​ൽെ​പ​ട്ട വ​ഞ്ചാ​ര സ​മു​ദാ​യ​ക്കാ​രാ​ണ്​ സ​സ്​​പെ​ൻ​ഷ​നി​ലാ​യ ര​ണ്ട്​ ഉ​ദ്യോ​ഗ​സ്ഥ​ർ. സെ​പ്​​റ്റം​ബ​ർ ഒ​ന്നി​നു​ണ്ടാ​യ​ ലാ​ത്തി​ച്ചാ​ർ​ജി​നു​ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ല ജി​ല്ല​ക​ളി​ലും ബ​ന്ദ്​ ന​ട​ന്നു​വ​രു​ക​യാ​ണ്. മ​റാ​ത്ത​ക​ളും ഒ.​ബി.​സി​ക​ളും ധ​ൻ​ഗാ​റു​ക​ളും പ​ല​യി​ട​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്.

കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ണെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ മ​റാ​ത്ത​ക​ളെ ആ​ശ്വ​സി​പ്പി​ച്ചു​വെ​ന്ന് വ​രു​ത്താ​നാ​യി, സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി ത​ല​യൂ​രു​ന്ന പ​തി​വ്​ ഇ​ത്ത​വ​ണ ന​ട​ക്കു​മോ എ​ന്നു ക​ണ്ട​റി​യ​ണം. 2014 ൽ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വ​ക്കി​ലെ​ത്തി നി​ൽ​ക്കെ​യാ​ണ്​ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ന്ന​ത്തെ കോ​ൺ​ഗ്ര​സ്​-​എ​ൻ.​സി.​പി സ​ർ​ക്കാ​ർ മ​റാ​ത്ത​ക​ൾ​ക്ക്​ 16 ശ​ത​മാ​ന​വും മു​സ്​​ലിം​ക​ൾ​ക്ക്​ അ​ഞ്ച്​ ശ​ത​മാ​ന​വും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തു​ പ​ക്ഷേ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചി​ല്ല.

ബി.​ജെ.​പി-​ശി​വ​സേ​ന സ​ഖ്യം ഭ​ര​ണ​ത്തി​ൽ വ​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ബോം​​ബെ ഹൈ​കോ​ട​തി സം​വ​ര​ണം റ​ദ്ദാ​ക്കി. മു​സ്​​ലിം​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ അ​ഞ്ചു ശ​ത​മാ​നം സം​വ​ര​ണം നി​ല​നി​ർ​ത്തി​യാ​യി​രു​ന്നു വി​ധി. 2018 ൽ ​ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ മു​ഖ്യ​നാ​യ അ​ന്ന​ത്തെ ബി.​ജെ.​പി-​ശി​വ​സേ​ന സ​ർ​ക്കാ​ർ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക പി​ന്നാ​ക്ക വ​ർ​ഗ നി​യ​മം​കൊ​ണ്ടു​വ​ന്ന്​ മ​റാ​ത്ത​ക​ൾ​ക്ക്​ 16 ശ​ത​മാ​നം സം​വ​ര​ണം വീ​ണ്ടും ഏ​ർ​പ്പെ​ടു​ത്തി. കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യും തു​ട​ർ​ന്നു​ള്ള സാ​മ്പ​ത്തി​ക പ്ര​യാ​സ​വും കാ​ര​ണം മ​റാ​ത്ത​ക​ൾ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ പി​ന്നാ​ക്കം പോ​യെ​ന്ന ക​മീ​ഷ​ന്റെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്.

റി​പ്പോ​ർ​ട്ടി​ന്റെ ബ​ല​ത്തി​ൽ ബോം​​ബെ ഹൈ​കോ​ട​തി സം​വ​ര​ണം ശ​രി​വെ​ച്ചെ​ങ്കി​ലും 12 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. മാ​ത്ര​മ​ല്ല; മു​സ്​​ലിം സം​വ​ര​ണ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ പ​റ​യു​ക​യും ചെ​യ്തു. തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യെ​ങ്കി​ലും സ​ഖ്യ ക​ക്ഷി​യാ​യ ശി​വ​സേ​ന ഉ​ട​ക്കി കോ​ൺ​ഗ്ര​സും എ​ൻ.​സി.​പി​യു​മാ​യി കൈ​കോ​ർ​ത്ത​തോ​ടെ ഭ​ര​ണം പോ​യി. ശി​വ​സേ​ന, എ​ൻ.​സി.​പി, കോ​ൺ​ഗ്ര​സ്​ കൂ​ട്ടു​കെ​ട്ടി​ലെ മ​ഹാ വി​കാ​സ്​ അ​ഗാ​ഡി (എം.​വി.​എ) ഭ​ര​ണ​ത്തി​നി​ട​യി​ൽ 2021 ൽ ​സു​പ്രീം​കോ​ട​തി മ​റാ​ത്ത സം​വ​ര​ണം റ​ദ്ദാ​ക്കി.

ഇ​ത്​ എം.​വി.​എ സ​ർ​ക്കാ​റി​ന്​ എ​തി​രെ ബി.​ജെ.​പി​ക്ക്​ ക​രു​ത്തു​റ്റ ആ​യു​ധ​മാ​യി. എ​ന്നാ​ൽ, അ​ന്ന​ത്തെ അ​തേ അ​വ​സ്ഥ ഇ​പ്പോ​ൾ ബി.​ജെ.​പി​ക്കു മു​ന്നി​ൽ വ​ന്നു​പെ​ട്ടി​രി​ക്കു​ന്നു. ആ​ഗ​സ്റ്റ്​ 29 ന്​ ​തു​ട​ങ്ങി​യ നി​രാ​ഹാ​ര സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി വ്യാ​ഴാ​ഴ്ച മ​നോ​ജ്​ ജ​രാ​ൻ​ഗെ പാ​ട്ടീ​ൽ അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും ഒ​രു മാ​സ​ത്തി​ന​കം സ​ർ​ക്കാ​റി​ന്​ ഒ​രു പോം​വ​ഴി ക​ണ്ടേ​പ​റ്റൂ. ഒ​രു​മാ​സ​ത്തി​ന​കം മ​റാ​ത്ത​ക​ൾ​ക്ക്​ കു​ൻ​ഭി സാ​ക്ഷ്യ​പ​ത്രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളു​മാ​യി വീ​ണ്ടും നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങു​മെ​ന്നാ​ണ്​ പാ​ട്ടീ​ലി​ന്റെ മു​ന്ന​റി​യി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Caste reservation
News Summary - caste reservation
Next Story