ദ്രാവിഡ നാട്ടിലെ ജല യുദ്ധങ്ങൾ
text_fieldsതമിഴകവും മലയാളവും കന്നഡയും തെലുങ്കും ചേർന്ന ‘ദ്രാവിഡ നാട്, ദക്ഷിണേന്ത്യയിലെ സ്വതന്ത്ര ജനാധിപത്യ റിപ്പബ്ളിക്കെന്ന കവിഞ്ജർ ഭാരതീദാസെൻറയും തന്തൈ െപരിയാറിെൻറയും സ്വപ്നങ്ങൾക്ക് അണകെട്ടിയതിൽ ഇന്നാട്ടിലെ സമ്പന്നമായ നദികൾക്ക് സുപ്രധാന പങ്കുണ്ട്. ഇനിയൊരു ലോക മഹായുദ്ധം ജലത്തെ ചൊല്ലിയാകുമെന്ന പ്രവചനങ്ങൾ െപാട്ടിമുളച്ചതു ജലത്തിെൻറ പേരിലുള്ള ദ്രാവിഡെൻറ തമ്മിലടിയിൽ നിന്നാകുമെന്ന് ആരെങ്കിലും വാദിച്ചാൽ അദ്ഭുതപ്പെടാനില്ല. ഇന്ത്യയും അയൽ രാജ്യങ്ങളുമായുള്ള ജലതർക്കങ്ങളേക്കാൾ രാജ്യത്തിനകത്ത് നദീജലം പങ്കുവെക്കൽ വലിയ രാഷ്ട്രീയ-നിയമ പോരാട്ടങ്ങളും തെരുവു സംഘർഷങ്ങളും കൊണ്ട് അസമാധാനത്തിെൻറ കാർമേഘങ്ങൾ ഉരുണ്ടുകൂട്ടാറുണ്ട്.
ദക്ഷിണേന്ത്യയിൽ ജലതർക്കങ്ങളിൽ നിന്ന ഒഴിഞ്ഞ് നിൽക്കുന്ന ഒരു സംസ്ഥാനവുമില്ല. ജല വാഹിനികളുടെ സ്വാഭാവിക ഒഴുക്ക് തടയാൻ ഭാഷാടിസ്ഥാനത്തിൽ മനുഷ്യൻ കെട്ടിപ്പൊക്കിയ നാട്ടുവേലികൾക്കായില്ല. തെരഞ്ഞെടുപ്പ് കാലത്ത് പൊന്തുന്ന നദീ സംയോജന പദ്ധതികളും മറ്റും കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ വൈകാരിക പ്രശ്നങ്ങളാണ്. പാർട്ടികൾക്ക് അധികാരം പിടിക്കാനും സർക്കാരുകളെ കടപുഴക്കാനും വെള്ളത്തിന് നിർണ്ണായക സ്ഥാനമുണ്ട്. വെള്ളം പോലെ സമയവും പണവും അനർഗ്ഗളാമയി ഒരുക്കി കളയുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലും സംസ്ഥാന ബജറ്റുകളിലും അണക്കെട്ടുകൾക്കും കുടിവെള്ളത്തിനും നൽകുന്ന പ്രഥമ പരിഗണനകൾ വെള്ളത്തിെൻറ രാഷ്ട്രീയ പ്രധാന്യത്തിനുളള തെളിവുകളാണ്. മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന വാഗ്ദാനത്തിൽ കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ തമിഴകത്തെ തെക്കൻ പ്രദേശം ജയലളിതക്കൊപ്പം നിന്നു. സംസ്ഥാന ബജറ്റിൽ കോടികളാണ് മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണികൾക്കായി മാറ്റുന്നത്. തമിഴ്നാടിെൻറ അതിർത്തി പ്രദേശങ്ങളിലെ രാഷ്ട്രീയത്തിന് അയൽ സംസ്ഥാന നദികളുമായി അഭേദ്യ ബന്ധമുണ്ട്. കേരളവും തമിഴ്നാടും തമ്മിൽ മുല്ലപ്പെരിയാർ അണക്കെട്ട്, പറമ്പിക്കുളം-ആളിയാർ, നെയ്യാർ നദീജല തർക്കങ്ങൾ. പാലാർ നദിയിൽ ചെക്ക് ഡാം നിർമ്മാണം സംബന്ധിച്ച് ഉടക്കിലാണ് തമിഴ്നാടും ആന്ധ്രാ പ്രദേശും.
ഗോവയും കർണ്ണാടകയും കക്ഷികളായ മഹാദായി നദീജല തർക്കം. തമിഴ്നാടും കർണ്ണാടകയും കേരളവും പുതുച്ചേരിയും കക്ഷികളായ കാവേരി നദീ ജലം പങ്കിടൽ തർക്കം ഇതിനിടെ വീണ്ടും സജീവമാകുന്നു. കാവേരി നദീജല വിനിയോഗ ബോർഡ് രൂപീകരിക്കണെമന്ന് തമിഴകവും ബദൽ സംവിധാനം മതിയെന്ന് കർണ്ണാടകയും. ലഭിക്കുന്ന ജലത്തിെൻറ അളവ് അന്തിമ വിധിയിൽ വെട്ടികുറച്ചെങ്കിലും കൃത്യമായി വെള്ളം ലഭിക്കുന്ന സമാശ്വാസമാണ് ബോർഡിൽ വിശ്വാസം അർപ്പിക്കാൻ തമിഴ്നാടിെന േപ്രരിപ്പിക്കുന്നത്. െതരഞ്ഞെടുപ്പ് നടക്കുന്ന കർണ്ണാടകയിൽ കാവേരി വെള്ളം വോട്ടുകളെ സ്വാധീനിക്കുമെന്നറിയാവുന്ന കേന്ദ്ര സർക്കാർ വിഷയത്തിൽ നിന്ന് ഒളിച്ചോടുകയാണ്. നിശ്ചിത കാലത്തേക്ക് പുനപ്പരിശോധിക്കില്ലെന്ന് വ്യക്തമാക്കി പരമോന്നതകോടതി പുറപ്പെടുവിച്ച വിധി അതേ ബെഞ്ചിെൻറ മുന്നിലേക്ക് വ്യക്തത തേടി എത്തിയിരിക്കുകയാണ്. ജലവിനിയോഗം സംബന്ധിച്ച് ഫെബ്രുവരി പതിനാറിന് പുറത്തുവന്ന വിധി പ്രകാരം മോൽനോട്ട സമിതിലെ ആറാഴ്ച്ചക്കകം നിശ്ചയിക്കണമെന്നാണ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നത്.
മോദിക്ക് ചുറ്റും കരിമേഘങ്ങൾ
പ്രധാനമന്ത്രിയായതിനു േശഷം നരേന്ദ്രമോദി നേരിട്ടനുഭവിച്ച വൻ പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞദിവസങ്ങളിൽ തമിഴകം സാക്ഷ്യംവഹിച്ചത്. ഒരു സംസ്ഥാനത്തെ ജനത ഒന്നാകെ പ്രധാനമന്ത്രിയെ കരിെങ്കാടികൾകൊണ്ട് സ്വീകരിച്ചത് ചരിത്രത്തിൽവിരളമാണ്. കാവേരി ബോർഡ് രൂപീകരണത്തിൽ തടസ്സം നിൽക്കുന്ന മോദിക്ക് മണ്ണിലും വിണ്ണിലും പാറികളിച്ച കറുത്ത നിറത്തിൽ നിന്ന് രക്ഷപെടാൻ കഴിഞ്ഞില്ല. മണ്ണിലെ പ്രതിഷേധത്തിൽനിന്ന് രക്ഷപെടാൻ വിണ്ണിലൂടെ പറന്ന മോദിയുടെ ഹെലികോപ്റ്ററിന് ചുറ്റും ഗോബാക്ക് മോദി ബലൂണുകൾ പാറിപറന്നു.
തങ്ങൾവളർത്തുന്ന പ്രാവുകളുടെ കാലുകളിൽ കറുത്ത തുണി ചുറ്റി ആകാശത്തേ് പറപ്പിച്ചാണ് സേലത്ത് ഒരു ഗ്രാമവാസികൾ രോഷം അറിയിച്ചത്. മോദിയെ സ്വീകരിക്കുമെന്ന് നേതൃത്വം പ്രഖ്യാപനം കാറ്റിൽപറത്തി പ്രതിഷേധത്തിെൻറ കനൽ ചൂടിൽ അണ്ണാഡി.എം.കെ പ്രവർത്തകരും ഒരുമിക്കുകയായിരുന്നു. പ്രതിഷേധത്തിൽ ഒരുമിച്ച നിന്ന പ്രതിപക്ഷ െഎക്യം പൊതുതെരഞ്ഞെടുപ്പിലെ സഖ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2019ൽ തരംപോലെ പ്രമുഖ ദ്രാവിഡ കക്ഷികളെയാരെയെങ്കിലും ഒപ്പം നിർത്തി തമിഴകത്തു കാവിപറപ്പിക്കാമെന്ന മോദിയുടെ കണക്കുകൾ ആകാശത്ത് ബലൂണുകൾ കണ്ട് അദ്ദേഹം മനസ്സിലാക്കിയിരിക്കാമെന്നാണ് തമിഴകത്തെ പുതിയ രാഷ്ട്രീയ സംസാരം.
വെട്ടിലായി ഇ.പി.എസ്- ഒ.പി.എസ്
ഭൂരിപക്ഷ പ്രതിസന്ധി നേരിടുന്ന അണ്ണാഡി.എം.കെ സർക്കാർ ‘കക്ഷത്തിലുള്ളത് പോകുകയൂം അരുത് ഉത്തരത്തിലുള്ളത് എടുക്കുകയും വേണ’ മെന്ന അവസ്ഥയിലാണ്. കർണ്ണാടകയിൽ കണ്ണും നട്ടിരിക്കുന്ന ബി.ജെ.പിയുടെ നീക്കങ്ങൾക്കിടെ വെട്ടിലായത് കേന്ദ്രത്തിെൻറ അടുത്ത സുഹൃത്തുക്കളായ മുഖ്യമന്ത്രി പളനിസാമിയും പനീർസെൽവവുമാണ്. കർണ്ണാടകയിൽ ലിംഗായത്ത് മതം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തിെൻറ െപാതുതാത്പ്പര്യത്തിനെതിരായ കാേവരി നദീജല വിനിയോഗ ബോർഡ് രൂപീകരണം പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് കേന്ദ്രത്തിെൻറ ശ്രമം. കേന്ദ്രത്തിെൻറ ദയയിൽ ഭരണത്തിൽ തുടരുന്ന പളനിസാമിക്ക് അവരെ എതിർക്കാനും വയ്യ സംസ്ഥാന താൽപ്പര്യം സംരക്ഷിക്കുകയും വേണം.
കാവേരി ജല വിനിയോഗ ബോർഡ് രൂപീകരിക്കുന്നതിനു സുപ്രീം കോടതി നിർദേശിച്ച ആറാഴ്ച്ച സമയപരിധി അവസാനിച്ചിരിക്കെ കേന്ദ്രത്തിനെതിരെ തമിഴ്നാട് സർക്കാർ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നത് മറ്റൊരു മാർഗ്ഗവുമില്ലാതെയാണ്. ബോർഡ് രൂപീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ഉയരാൻ സാധ്യതയുള്ള പ്രക്ഷോഭംസംസ്ഥാന സർക്കാരിനെതിരായ ജനരോഷമായി മാറുന്നതു തടയുക കൂടി ലക്ഷ്യമിട്ടാണു സുപ്രീം കോടതിയെ സമീപിക്കുന്നത്. കാവേരി വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും സംസ്ഥാനത്തിെൻറ വികാരം ശക്തമായി കേന്ദ്രത്തെ അറിയിക്കണമെന്നും അണ്ണാഡി.എം.കെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. വിധി പ്രകാരം കാവേരി ജല വിനിയോഗ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ മറ്റൊരു ഹരജിയും നൽകും.
ആടിയുലഞ്ഞ് നിൽക്കുന്ന അണ്ണാഡി.എം.കെ സർക്കാരിെന സമ്മർദ്ദത്തിലാക്കാൻ പ്രക്ഷോഭവും മറ്റു തുടർ നടപടികളും ഡി.എം.കെ മെനഞ്ഞിട്ടുണ്ട്. ബോർഡ് രൂപീകരിക്കാൻ തുടർച്ചയായി പാർലെമൻറ് തടസ്സപ്പെടുത്തി അണ്ണാഡി.എം.കെ എം.പിമാർ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതിരിക്കാൻ കേന്ദ്രവുമായി ഒത്തുകളിച്ചെന്ന ആരോപണത്തിെൻറ നിഴലിലാണ്. രാജ്യസഭയിൽ ആത്മഹത്യാ ഭീഷണി വരെ മുഴക്കി. കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ പാർട്ടി അംഗങ്ങൾ ആത്മഹത്യചെയ്യുമെന്ന് എം.പി നവനീത് കൃഷ്ണനാണ് രോക്ഷത്തോടെ പ്രസ്താവിച്ചത്. തമിഴകത്ത് പുകഞ്ഞുനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ തിരിച്ചുവരവിന് സാധ്യതയില്ലാത്തിനാൽ രാജിവെക്കാൻ പാർട്ടി എം.പിമാർ തയാറാകില്ല.
രക്ഷപ്പെടാൻ കേന്ദ്രം സുപ്രീംകോടതിയിൽ
തമിഴ്നാടിനോട് ബി.ജെ.പി സർക്കാർ അനീതി കാണിക്കുന്നുെവന്ന വികാരംനിലനിൽക്കെ ഉത്തരവിൽ വ്യക്തത തേടി കേന്ദ്രംവീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. തമിഴ്നാടിന് ലഭ്യമാകുന്ന ജലത്തിെൻറ അളവ് കുറച്ചുകൊണ്ട് പുറത്തുവന്ന വിധിയിൽ ജലവിനിയോഗം നിരിക്ഷിക്കാൻ ‘വ്യവസ്ഥ’ (സ്കീം) നടപ്പാക്കണമെന്നാണ് കോടതി സൂചിപ്പിച്ചത്. ബോർഡ് രൂപീകരിക്കണമെന്ന തമിഴ്നാടിെൻറയും അങ്ങനെയല്ലെന്ന കർണ്ണാടകയുടെയും വാദങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുന്ന ‘വാക്കി’ൽ കേന്ദ്രം കോടതിയെ പഴിചാരുന്നു. കേന്ദ്രമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുശടയും രണ്ടംഗമേൽനോട്ട സമിതിയാണ് കർണ്ണാടക മുന്നോട്ട്വെക്കുന്ന നിർദ്ദേശം. സുപ്രീം കോടതി നിർദേശിച്ചത് ഭരണഘടനാനുസൃത ജലവിനിയോഗ ബോർഡ് തന്നെയാണെന്നും വിപുലമായ അധികാരങ്ങളില്ലാത്ത മറ്റെന്തെങ്കിലും കമ്മിറ്റിക്കു രൂപം നൽകിയാൽ അംഗീകരിക്കില്ലെന്നും തമിഴ്നാട് സർക്കാരിെൻറ വാദം.
ബോർഡ് നിലവിൽ വന്നാൽ തമിഴ്നാടിനാകും ഗുണം െചയ്യുക. കാവേരിയിലെ ജലത്തിെൻറ തോതും തീര മേഖലയിലെ മഴയുടെ ലഭ്യതയും കണക്കാക്കി ഓരോ സംസ്ഥാനത്തിനും വിട്ടു നൽകേണ്ട ജലത്തിെൻറ അളവ് നിശ്ചയിക്കാൻ ബോർഡിനു അധികാരമുണ്ടാകും. മേൽനോട്ട സമിതിയുടെ കീഴിൽ കൃത്യമായ അളവിൽ വെള്ളം ലഭിക്കുമെന്നതും തമിഴകത്ത് ആശ്വാസമാണ്. കാവേരി ബോർഡ് രൂപീകരിക്കുന്നതിനു കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ബാധകമാകില്ലെന്നു തിരഞ്ഞെടുപ്പു കമ്മീഷെൻറ നിലപാട് ഒാർക്കാപ്പുറത്ത് കേന്ദ്രത്തിനേറ്റ അടിയായി. തിരഞ്ഞടുപ്പു പെരുമാറ്റച്ചട്ടത്തിെൻറ പേരിൽ കാവേരി ബോർഡ് വൈകിപ്പിക്കാമെന്ന കണക്കൂകൂട്ടൽ തകിടം മറിയുകയായിരുന്നു.
ഗുണവും മണവും തർക്കം
വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലെത്ര.. നാലുപതിറ്റാണ്ടു നീണ്ട കാവേരി നദീജല വ്യവാഹാരത്തിൽ അയൽ സംസ്ഥാനങ്ങളിലെ സമ്പുഷ്ടമായ നദികളെ ചൂണ്ടിക്കാട്ടിയുള്ള തമിഴകത്തിെൻറ വേവലാതി സുചരിതിമായ ഇൗ വരികളിൽ ഒതുക്കാം. പരമോന്നത കോടതി തീർപ്പ് കൽപ്പിച്ചതിനിടെ കുടിവെള്ളത്തിെൻറ ഗുണമേൻമാ തർക്കങ്ങൾ നാമ്പിട്ടു തുടങ്ങിയത് ജല തർക്കങ്ങൾക്ക് ശാശ്വത പരിഹാരം അന്യമാണെന്ന തോന്നലാണ് സൃഷ്ടിക്കുന്നത്. തമിഴ്നാട്ടിലേക്കൊഴുക്കുന്ന കാവേരി ജലം മലിനപ്പെടുത്തുന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് കെണ്ടത്തിയിരിക്കുന്നു.
കർണ്ണാടകത്തിൽ തന്നെ കാവേരി ജലം മലിനപ്പെടുന്നതായാണ് പരമോന്നത കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ബോർഡ് വ്യക്തമാക്കുന്നത്. കൈവഴികളിലേക്ക് അഴക്കുചാൽ തുറന്നുവിടുന്നതിൽ നിന്നു കർണ്ണാടകെയ വിലക്കണമെന്നാവശ്യപ്പെട്ട് 2015ൽ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹരജിയുടെ ഭാഗമായി നടന്ന പഠനത്തിലാണ് ജലത്തിെൻറ ഗുണത്തെ ചൊല്ലിയുള്ള ഭാവി യുദ്ധത്തിെൻറ സൂചനകളുള്ളത്. കാവേരിയുടെ കൈവഴികളായ തേൻപെണ്ണൈയാർ, അർക്കാവതി എന്നിവ തമിഴ്നാട്ടിൽ എത്തുന്നതിന് മുമ്പ് മലിനമാക്കപ്പെടുകയാണ്. കൂടുതൽ മലിനീകരിക്കപ്പെടുന്ന അർക്കാവതി നദിയിലെ വെള്ളം പരിശോധിക്കുന്നതിൽ കർണാടകം എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജലത്തിെൻറ ഗുണനിലവാരം ഒന്നിലേറെ തവണ പരിശോധിച്ചതിനു ശേഷമാണ് ബോർഡ് റിപ്പോർട്ട്നൽകിയത്. സംസ്ഥാനത്തെ 19 ജില്ലകളിലെ കുടിവെള്ള വിതരണം കാവേരിയെ ആശ്രയിച്ചാണ്.
പെരിയാറിനെ സ്വപ്നം കാണുന്ന കേരളം
ദളിതിരെ ക്ഷേത്രപൂജാരിമാരാക്കിയ കേരളത്തിലാണ് പെരിയാർ ഇ.വി രാമസ്വാമിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമായതെന്ന് പറഞ്ഞത് മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനും നടനുമായ കമൽഹാസനാണ്. അഭിപ്രായ വ്യത്യാസങ്ങളുടെ കുത്തൊഴുക്കിനിെടയിലും കേരളം വിളിച്ചു കൂട്ടിയ ദക്ഷിണേന്ത്യൻ ധനകാര്യ മന്ത്രിമാരുടെ യോഗം രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെട്ടു. േകന്ദ്ര നികുതി വിഹിതം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട പതിനഞ്ചാം ധനകാര്യ കമീഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനം ചർച്ചചെയ്യാനും ഏകാഭിപ്രായം രൂപീകരിക്കാനുമായിലക്ഷ്യമിട്ട േയാഗം നടന്ന സാഹചര്യം പെരിയാറിെൻറ ‘ദ്രാവിഡ നാടി’നെകുറിച്ച് ചർച്ചകൾ പുനർജനിച്ച കാലംകൂടിയാണ്.
ഉത്തരേന്ത്യയുടെ ബ്രാഹ്മണ മേധാവിത്വത്തിനെതിരൊയ സ്വതന്ത്ര്യം തേടിയാണ് പെരിയാർ ഇ.വി രാമസ്വാമി ദ്രാവിഡ നാടെന്ന ആശയം രാഷ്ട്രീയമായി ഉയർത്തിയത്. അദ്ദേഹത്തിെൻറ ശിഷ്യനായ അണ്ണാദുരൈയും ദ്രാവിഡ മുന്നേട്ര കഴകവും ഒരു ഘട്ടത്തിൽ ഇൗ ആശയം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ തമിഴകം പിന്നീടൊരിക്കലും ദ്രാവിഡ കക്ഷികളാല്ലാതെ മറ്റാരും ഭരിച്ചിട്ടില്ല എന്നത് ദ്രാവിഡ വികാരത്തിെൻറ അളവുകോലാണ്. ഇന്ത്യൻ ഫെഡറൽ സംവിധാനം അംഗീകരിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മ കാലത്തിെൻറ ആവശ്യമാെണന്ന് ചർച്ചകൾ അടുത്തിടെ തുടങ്ങിവെച്ചത് കമൽ ഹാസനാണ്.
ചർച്ചകൾ പുരോഗമിക്കവെ ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ സ്റ്റാലിനും ദ്രാവിഡ നാടിനെ സ്വാഗതം ചെയ്തിരുന്നു. തമിഴകത്ത് ചോദ്യംചെയ്യപ്പെടാനാവാത്ത ദ്രാവിഡ ഭരണത്തിെൻറ മേൻമകളെ കുറിച്ച് ഇക്കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ആവേശത്തോടെ സംസാരിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെയൊക്കെ ദ്രാവിഡ പാരമ്പര്യവും കേന്ദ്രവിവേചനത്തിനെതിരായഒരുമിച്ച് നിൽപ്പിന് സഹായകമാവും. പതിമൂന്നുപാർട്ടികളുടെ സഖ്യം രൂപീകരിക്കപ്പെട്ട 1996ലെ െപാതു തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലെ മിക്ക പാർട്ടികളും പിണക്കം മറന്നു ഒരുമിച്ചത് മറാക്കാറായിട്ടില്ല. നാമെല്ലാം ദ്രാവിഡൻമാരാണെന്നും ദക്ഷിേണന്ത്യയുടെ വളർച്ചക്ക് ഒരുമിക്കണമെന്നും കർണ്ണാടക കോൺഗ്രസ് വക്താവ് വി.ആർ സുദർശൻ പറയുന്നു. ഒരുമിച്ച് നിന്ന് കരഞ്ഞാൽ കൂടുതൽ പാൽ കിട്ടാം. അതിൽ കേവല തർക്കങ്ങൾ ഒരു തർക്കമേയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.