കുട്ടികളെ കാണാതാവൽ: സത്യങ്ങളും അർധസത്യങ്ങളും
text_fieldsകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായ വാർത്ത കേരളത്തിലെ പൊതുസമൂഹത്തിൽ തികഞ്ഞ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഒൗദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടുപോലും ഇൗ ഉത്കണ്ഠ പരിഹരിക്കപ്പെട്ടില്ലെന്നത് യാഥാർഥ്യമാണ്. നവ മാധ്യമങ്ങളിലൂടെയുള്ള തുടർച്ചയായ പ്രചാരണം ഇൗ വിഷയത്തിലേക്ക് ഭരണകൂടത്തിെൻറയും പൊതുസമൂഹത്തിെൻറയും സജീവമായ ശ്രദ്ധ ക്ഷണിക്കപ്പെട്ടു എന്നത് ചർച്ചയുടെ ഗുണഫലമായി വിലയിരുത്താം. കുട്ടികളെ സംബന്ധിച്ച വാർത്തയാകുേമ്പാൾ എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടുമെന്നതും നവമാധ്യമ പ്രചാരകരെ സ്വാധീനിച്ച ഘടകമായിരിക്കും.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായ വാർത്ത വന്നതിനെ തുടർന്ന് കഴിഞ്ഞകാലങ്ങളിൽ കാണാതായ കുട്ടികളെ സംബന്ധിച്ച സ്ഥിതി വിവരകണക്കുകൾ വീണ്ടും വിലയിരുത്തപ്പെടുകയുണ്ടായി. ‘കുട്ടികൾ’ എന്ന് കേൾക്കുേമ്പാൾ എളുപ്പത്തിൽ നമ്മുടെ മനസ്സിലേക്ക് കയറിവരുക ചെറിയ കുട്ടികൾ തന്നെയാണ്. എന്നാൽ, 17 വയസ്സും 364 ദിവസം പൂർത്തിയായവർ പോലും നിയമദൃഷ്ട്യാ കുട്ടികൾ എന്ന നിർവചനത്തിൽ വരുേമ്പാൾ ഇത്തരം മുഴുവൻ കുട്ടികളെ സംബന്ധിച്ച സ്ഥിതി വിവര കണക്കുകളാണ് ഒൗദ്യോഗികമായുള്ളത്. കഴിഞ്ഞ വർഷത്തിൽ കാണാതായവരിൽ ഇനിയും കണ്ടെത്താനുള്ളത് 49 കുട്ടികളെയാണ്. ഇതിൽ തന്നെ എല്ലാവരും 15 വയസ്സ് പൂർത്തിയായവരാണ്. ബാലാവകാശ കമീഷൻ അംഗമായി പ്രവർത്തിക്കുന്ന സമയത്ത് സംസ്ഥാനത്തിെൻറ പല ജില്ലകളിലുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുമായി സംവദിച്ചതിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് ‘ഭിക്ഷാടക’ മാഫിയകളിലൊന്നും തന്നെ തട്ടികൊണ്ടു പോകപ്പെട്ട കുട്ടികൾ ഇല്ലെന്നുള്ളതാണ്.
18 വയസ്സ് പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രമോ ഏതാനും ദിവസമോ, മാസങ്ങളോ മാത്രം ബാക്കിനിൽക്കെ അപ്രത്യക്ഷരായ കുട്ടികളും കാണാതായ കുട്ടികളുടെ പട്ടികയിലുണ്ട്. മുതിർന്ന കുട്ടികളുടെ തൊഴിലന്വേഷണ യാത്രയും കാമുകർക്കൊപ്പമുള്ള ഒളിച്ചോട്ടവും ഇതിലുള്ളതായി മനസ്സിലാക്കാൻ കഴിഞ്ഞു. കൂടാതെ ഗാർഹിക പീഡനം കാരണം അമ്മമാർ വീട് വിട്ടിറങ്ങുേമ്പാൾ അവർക്കൊപ്പം പോകുന്ന കുട്ടികളും ഇതിൽപ്പെടുന്നു. കാണാതാകുന്ന സംഭവത്തിൽ 2011ലെ പൊലീസ് ആക്ടിലെ 57ാം വകുപ്പുപ്രകാരം നിർബന്ധമായും കേസ് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അനുശാസിക്കുന്നു. എന്നാൽ, ഇങ്ങനെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ അമ്മമാരെ കണ്ടെത്തുേമ്പാൾ അവർക്കൊപ്പമുള്ള കുട്ടികളെ കണ്ടെത്തിയ കാര്യം ചിലപ്പോൾ രേഖപ്പെടുത്താതെ പോകുന്നതും കണ്ടെടുക്കുന്ന മുഴുവൻ കുട്ടികളെയും കോടതിയിലോ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലോ ഹാജരാക്കാത്തതും കാണാതാകുന്ന കുട്ടികളെ സംബന്ധിക്കുന്ന കണക്കുകളുടെ ആധികാരികതയെ ബാധിക്കുന്നുണ്ട്. മലയോര മേഖലകളിൽനിന്നും മറ്റും വർഷകാലത്ത് കാണാതാകുന്ന ചിലരെങ്കിൽ ഒഴുക്കിലോ കനാലിലോ പെട്ടുപോകാനുള്ള സാധ്യതയും പൊലീസ് അന്വേഷങ്ങൾ സൂചന നൽകുന്നുണ്ട്. യാചന നിരോധനത്തിെൻറ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി പല സ്ഥലത്തും കുട്ടികളെ മോചിച്ചപ്പോൾ അവരിലൊന്നും ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയ കുട്ടികളുള്ളതായി കാണാൻ കഴിഞ്ഞിട്ടില്ല.
കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ആദ്യഘട്ടത്തിൽ വീട്ടുകാരും ബന്ധുക്കളും അധികാരികളെ അറിയിക്കാതെ നടത്തുന്ന ശ്രമങ്ങൾ ചിലപ്പോൾ അവരെ കണ്ടെത്തുന്നതിനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയിരിക്കാം. നാട്ടിൽപുറങ്ങളിലും മറ്റു ബന്ധുവീടുകളിലും കുട്ടികൾ സാധാരണ പോകാറുള്ള സ്ഥലങ്ങളിലും അന്വേഷിക്കാനുള്ള ശ്രമം രക്ഷിതാക്കൾ നടത്താറുണ്ട്. എന്നാൽ, അടിയന്തരമായി പൊലിസിനെയോ അധികാരികളെയോ വിഷയം അറിയിച്ചിരുന്നെങ്കിൽ എളുപ്പത്തിൽ വിവരം കൈമാറാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണിത് ചെയ്യുന്നത്. ആധുനിക ശാസ്ത്ര സാേങ്കതികവിദ്യയുടെ വളർച്ച ഇൗ മേഖലയിൽ സൃഷ്ടിച്ചിട്ടുള്ള നവ അവസരങ്ങൾ ഉപയോഗപ്പെടുത്തി കാണാതാകുന്ന കുട്ടികളെ കണ്ടെത്താവുന്നതാണ്. ജില്ലയിൽ ക്രൈം റിക്കാർഡ് ബ്യൂറോ ഇതിനായി ആരംഭിച്ചിട്ടുള്ള മിസ്സിങ് ചിൽഡ്രൻ സംവിധാനം സ്തുത്യർഹമായ സേവനമാണ് ഇൗ മേഖലയിൽ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതര സംസ്ഥാനത്ത് എത്തിപ്പെടുന്ന കുട്ടികളെ കണ്ടെത്തി സ്വദേശത്തേക്ക് എത്തിക്കുന്നതിന് ചൈൽഡ് ലൈൻ നെറ്റ്വർക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സജീവമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഏതെങ്കിലും ശിശു പരിപാലന സ്ഥാപനങ്ങളിൽ എത്തപ്പെട്ട കുട്ടികളെയും ഇതുവഴി അ്വവരുടെ പ്രദേശത്ത് എത്തിക്കാനാകും. ഇത്തരം നടപടികൾ അടിയന്തരമായി കൈക്കൊണ്ടിട്ടില്ലെങ്കിൽ ഇതര സംസ്ഥാനഎത്തിയ കുട്ടികൾ സ്വന്തം ഭാഷ മറന്നുപോകുന്നത് കാരണം പിന്നീട് സ്വന്തം ദേശത്ത് എത്തിക്കുന്നതിനുള്ള സാഹചര്യം ദുഷ്ക്കരമാകുന്നു. ഇത്തരം വസ്തുതാ വിവരങ്ങൾ കൂടി പുതിയ ചർച്ചകൾക്കൊപ്പം കൂട്ടി വായിേക്കണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
സംസ്ഥാന ബാലവകാശ കമീഷൻ മുൻ ചെയർമാനാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.