Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകാമാഗ്​നിയിൽ കരിയുന്ന...

കാമാഗ്​നിയിൽ കരിയുന്ന തളിരുകൾ

text_fields
bookmark_border
കാമാഗ്​നിയിൽ കരിയുന്ന തളിരുകൾ
cancel

കുഞ്ഞുങ്ങൾ ലൈംഗിക പീഡനത്തിനയാവുന്നതും ചില കുഞ്ഞുങ്ങൾ പീഡനത്തെതുടർന്ന്​ കൊല്ലപ്പെടുന്നതും ഇൗ അടുത്തകാലത്ത്​ വാർത്തകളിൽ നിറയുകയാണ്​. സമൂഹമനസാക്ഷിയെ ഉലക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച്​ പക്ഷെ, വേണ്ടരീതിയിലുള്ള ചർച്ചകളോ ഇവയെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ പ്രവർത്തനങ്ങളോ നടക്കുന്നില്ലെന്നാണ്​ വാസ്​തവം. കണക്കുകൾ പരിശോധിച്ചാൽ 70 ശതമാനത്തോളം കുഞ്ഞുങ്ങളും ലൈംഗീകാതിക്രമങ്ങൾക്ക്​ വിധേയരാവുന്നത്​ സ്വന്തം കുടുംബത്തിനുള്ളിൽതന്നെയാ​െണന്നതാണ്​ ഞെട്ടിപ്പിക്കുന്ന വസ്​തുത. വേലിതന്നെ വിളവുതിന്നുന്ന ദുരന്തമാണ്​ ഇവിടെ നടക്കുന്നത്​. 

ഒാരോ ലൈംഗീക പീഡനവും അതിന്​ വീധേയമാവുന്ന കുഞ്ഞി​​​െൻറ മനസ്സിൽ കടുത്ത ആഘാതങ്ങളാണ്​ സൃഷ്​ടിക്കുന്നത്​. അത്​ പിന്നീട്​ അവരുടെ വ്യക്​തിജീവിതത്തെയും പഠനത്തെയും ഭാവിയിൽ ദാമ്പത്യത്തെയും പ്രതികൂലമായി ബാധിക്കുന്നതായാണ്​ പലപ്പോഴും കണ്ടുവരുന്നത്​. ഇത്തരം പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്ന പ്രത്യാഘാതങ്ങളുടെ ഗൗരവം കണക്കിലെടുത്ത്​ സർക്കാർ വിവിധതലങ്ങളിൽ പീഡനങ്ങൾ തടയാനും കുറ്റവാളികളെ ശിക്ഷിക്കാനും പ്രത്യേക നിയമങ്ങളടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം കടലാസുകളിൽ മാത്രം ഒതുങ്ങുകയാണ്​. 


കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെക്കുറിച്ച്​ വിശകലനം ചെയ്​തുനോക്കുകയാണെങ്കിൽ ഇവരിൽ പലർക്കും കടുത്തതോ ലഘുവായതോ ആയ മാനസിക വൈകല്യങ്ങൾ ഉള്ളതായി കാണാവുന്നതാണ്​. മനശാസ്​ത്രം പീഡോഫീലിയ അഥവ പാരഫീലിയ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇൗ വൈകല്യത്തെക്കുറിച്ച്​ കൃത്യമായ നിർവചനങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്​. ഇതനുസരിച്ച്​ ‘ആവര്‍ത്തിച്ചും തീഷ്ണമായും 13 വയസ്സില്‍ താഴെയുള്ള കുട്ടികളോട് മുതിര്‍ന്ന വ്യക്തിക്കു തോന്നുന്ന ലൈംഗികാകര്‍ഷണമോ ലൈംഗിക വ്യവഹാരത്തെയോ’ പീഡോഫീലിയ എന്ന മാനസിക പ്രശ്​നമായി വിലയിരുത്തുന്നു. ലോകവ്യാപകമായി ഇത്തരം പ്രശ്​നങ്ങൾ കൂടുതലായി ഉയർന്നുവന്നതോടെ 2013ൽ പുറത്തിറക്കിയ അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷ​​​െൻറ ഡയഗ്​നോസ്​റ്റിസ്​ ആൻറ്​ സ്​റ്റാറ്റിസ്​റ്റിക്കൽ മാനുവല്‍ ഓഫ് മ​​െൻറൽ ഡിസോര്‍ഡേര്‍സിലാണ്​ ഇതൊരു മാനസിക പ്രശ്​നമായി വിലയിരുത്തിയിട്ടുള്ളത്​.

സർക്കാറി​​​െൻറ കണക്കുകളനുസരിച്ച്​  ഇന്ത്യയില്‍ 39 ശതമാനത്തിനും 53 ശതമാനത്തിനും ഇടയില്‍ കുട്ടികള്‍ പലതരം ലൈംഗികാക്രമണങ്ങള്‍ക്ക് കുട്ടിക്കാലത്ത് എപ്പോഴെങ്കിലുമൊക്കെ വിധേയരാകുന്നതായി കണ്ടെത്തിയിട്ടുണ്ട്​. കേരളത്തിലാവ​െട്ട കുട്ടികള്‍ക്ക് നേരെയുള്ള ലൈഗിംകാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമപ്രകാരം 2015ല്‍ 1,583 കേസുകള്‍ രജിസ്​റ്റർ ചെയ്​തപ്പോൾ  2016ല്‍ കേസുകളുടെ എണ്ണം 2,122 ആയി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ 539 കേസുകളുകളുടെ വർധനയാണുണ്ടായത്​. അതേസമയം ഇത്തരം കേസുകളിലെ പ്രതികളില്‍ 20 ശതമാനം പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത് എന്ന കാര്യം നിയമസംവിധനങ്ങളുടെ ദൗർബല്യങ്ങളിലേക്കാണ്​ വിരൽ ചൂണ്ടുന്നത്​.
 


ഇത്തരം സംഭവങ്ങളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടാലും ഇരകൾക്ക്​ നീതികിട്ടി എന്നു പറയാനാവില്ല. ലൈംഗിത പീഡനത്തിനിരയാവുന്ന ഒാരോ കുഞ്ഞിനും വിട്ടുമാറാത്ത ഭീതി, വിഷാദം, ആത്മഹത്യാവാസന, നിസ്സഹായത തുടങ്ങി  വിദഗ്ദ്ധചികിത്സ ആവശ്യമാവുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടായേക്കും. എന്നാൽ ഇത്തരം അവസ്​ഥകളിലൂടെ കടന്നുപോകുന്ന കുഞ്ഞുങ്ങൾക്ക്​ പലപ്പോഴും ആവശ്യമുള്ള ​വൈദ്യസഹായം ലഭിക്കാറില്ല. ഇതുമൂലം ജീവതകാലം മുഴുവൻ ഇത്തരം കുട്ടികൾ ഇൗ ആഘാതത്തി​​​െൻറ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടതായി വരുന്നു. 

ഇന്ത്യയിൽ കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012ൽ കൊണ്ടുവന്ന നിയമമാണ്​ പോക്സോ (The Protection of Children from Sexual Offences - POCSO Act). 18 വയസ്സിൽ താഴെയുള്ളവരെയാണ് ഇതിൽ കുട്ടികൾ എന്ന നിർവചനത്തിന്​ കീഴിൽ വരുന്നത്​. ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണക്കും വേണ്ടി പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും വേണ്ടിയാണ് ഈ നിയമമുണ്ടാക്കിയിരിക്കുന്നത്​. 


നിയമത്തിലെ വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക ചുവയുള്ള ആക്രമണത്തിന് ഏഴു വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷയും പിഴയും ലഭിക്കും. വകുപ്പ് അഞ്ച് അനുസരിച്ച് ഗൗരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 10 വർഷം മുതൽ ജീവപര്യന്തം വരെ കഠിനതടവും പിഴയും ലഭിക്കും.

ഇത്തരത്തതിൽ ഒരു സംഭവം നടക്കു​േമ്പാൾ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും കോലാഹലങ്ങളുണ്ടാക്കുകയും കുറ്റവാളിക്കെതിരെ ആക്രോശിക്കുകയും ചെയ്യുമെങ്കിലും അതെല്ലാം താൽകാലിക പ്രവണതമാത്രമായി ഒതുങ്ങുകയും ഇരയുടെ കാര്യം മറന്നുപോകുകയും ചെയ്യുകയാണെന്ന്​ വനിതാ കമീഷൻ മുൻ അംഗവും അഭിഭാഷകയുമായ നൂർബിന റഷീദ്​ പറഞ്ഞു. ഇത്തരം കേസുകളിൽ പൊലീസ്​ പഴുതടച്ച കുറ്റപത്രം തയാറാക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ളവരും നിയമവിദഗ്​ദരുമായ അഭിഭാഷകരെ പ്രോസിക്യൂഷൻ ഭാഗത്ത്​ ചുമതലപ്പെടുത്തുകയും മുഴുവൻ ​പ്രതികൾക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. 

ലൈംഗിക അതിക്രമങ്ങൾക്കിരയാവുന്ന കുട്ടികൾ പലപ്പോഴും കൗൺസിലിംഗിനായി എത്താറുണ്ടെങ്കിലും കുറ്റവാളികൾ പലപ്പോഴും രംഗത്ത്​ വരാറില്ലെന്ന്​ സൈക്കോളജിസ്​റ്റ്​ നിഷി സലാം പറഞ്ഞു. അതിക്രമങ്ങൾ നടക്കുന്നത്​ അധികവും കുടുംബാംഗങ്ങളിൽ നിന്നുതന്നെയായതിനാൽ ബന്ധങ്ങൾ തകരുമെന്ന്​ ഭയപ്പെട്ടും സംഭവം പുറത്തറിഞ്ഞാലുള്ള മാനക്കേട്​ ഭയന്നും പലരും പ്രതികളെ നിയമത്തിന്​ മുന്നിലേക്ക്​ കൊണ്ടുവരാൻ മടിക്കുന്നതായി അവർ പറഞ്ഞു. 

പീഡോഫൈലുകള്‍ ചികിത്സിക്കപ്പെടേണ്ടതാണെന്നും അതേസമയം ഇത്തരക്കാരെ  പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാൻ പരിമിതികളുണ്ടെന്നും മനോരോഗ വിദഗ്​ദൻ ഡോ. എൻ. സുബ്രഹ്​മണ്യൻ പറഞ്ഞു. പീഡനത്തിലെ കുറ്റവളികളെല്ലാം പീഡോഫീലിയ രോഗികളാണെന്ന്​ തീർത്തും പറയാനാവില്ല. പലതരം മാനസികപ്രശ്​നങ്ങൾ ഉള്ളവരിൽ നിന്ന്​ ഇത്തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാവാറുണ്ട്​. വിശദമായ വിശകലനത്തിലൂടെ മാത്രമേ രോഗനിർണയം സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionPOSCOmalayalam newschild sex abuseKerala News
News Summary - child sex abuse in kerala -opinion
Next Story