ഭീകരൻ ദേവീന്ദറിന് ജാമ്യം കിട്ടുേമ്പാൾ സഫൂറക്ക് ജാമ്യമില്ല, ഇശ്റത്തിെൻറ ജാമ്യം നീട്ടില്ല
text_fieldsഹിസ്ബുൽ മുജാഹിദീൻ ഭീകരർക്കൊപ്പം പിടികൂടിയ മുൻ ജമ്മുകശ്മീർ ഡി.എസ്.പി ദേവീന്ദർ സിങ്ങിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ ഡൽഹി പൊലീസിെൻറ കപടനാട്യത്തിനെതിെര ട്വിറ്റർ ഉൾപെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ രോഷം തിളയ്ക്കുന്നു. സമയത്തിന് ചാർജ് ഷീറ്റ് നൽകാതെ ഭീകരന് ജാമ്യം കിട്ടാൻ വഴിയൊരുക്കിയ ഡൽഹി പൊലീസ്, ഗർഭിണിയായ സഫൂറ സർഗാറിന് ജാമ്യം കിട്ടാതെ ജയിലിൽ തളച്ചിടുന്നതിൽ കാട്ടുന്ന ‘ശുഷ്കാന്തി’ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം കനക്കുന്നത്. രണ്ടു ഭീകരരെ സ്വന്തം വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ശ്രീനഗർ ജമ്മു ഹൈവേയിൽനിന്നാണ് ജനുവരിയിൽ ദേവീന്ദർ അറസ്റ്റിലായത്.
‘ഭീകരന് ജാമ്യം, സമാധാനപരമായി പ്രതിഷേധം നടത്തിയവർക്ക് ജയിൽ! നന്നായിരിക്കുന്നു സ്പെഷൽ പൊലീസ്’ എന്ന് പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ വിമർശിച്ചു. ‘തീർത്തും അസ്വീകാര്യമാണിത്. സർക്കാറിന് താൽപര്യമില്ലാത്തവർക്കെതിരെ എല്ലായ്പോഴും വ്യാജ അന്വേഷണം നടത്താനും സംശയകരമായ കുറ്റപത്രങ്ങൾ സമർപ്പിക്കാനും ഡൽഹി പൊലീസിന് സമയം കിട്ടുന്നുണ്ട്. അപ്പോഴാണ് സമയത്തിന് ചാർജ് ഷീറ്റ് നൽകുന്നതിൽ പരാജയപ്പെട്ട് ഭീകരവാദ േകസിൽ അറസ്റ്റ് ചെയ്യെപ്പട്ട ദേവീന്ദർസിങ്ങിന് ജാമ്യം ലഭിക്കുന്നത്. സർക്കാറിെൻറ തട്ടിപ്പിനും കാപട്യത്തിനും മറ്റൊരു ഉദാഹരണമാണിത്.’ -ഒരാൾ ട്വിറ്ററിൽ കുറിച്ചു. ‘ഇന്ത്യയിൽ നിങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്ത് ജയിലിലായതിനേക്കാൾ എളുപ്പത്തിൽ ജാമ്യം കിട്ടുക ഭീകരരെ വാഹനത്തിൽ കടക്കാൻ സഹായിച്ചാലാകും’ -മറ്റൊരാൾ ട്വീറ്റ് െചയ്തു. ‘ഗർഭിണിയായ വിദ്യാർഥിനി സഫൂറ ജയിലിൽ, ഭീകരവാദി ദേവീന്ദർ ജാമ്യത്തിൽ’ എന്ന തലക്കെട്ടിൽ ഇരുവരുടേയും ചിത്രം ചേർത്ത് ട്വീറ്റ് ചെയ്തവരേറെ.
Terrorist ko Bail & peaceful protestors ko jail! Wah re Special police. #DilKiPolice https://t.co/CyzKSUC0uf
— Prashant Bhushan (@pbhushan1) June 19, 2020
‘ദേശീയ പൗരത്വ ഭേദഗതിക്കെതിെര ശഹീൻബാഗിൽ പ്രക്ഷോഭം നടത്തിയവരെ പിന്തുണക്കാൻ സ്വന്തം ഫ്ലാറ്റ് വിറ്റ ഡി.ആർ. ബിന്ദ്രയെ കേസിൽ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ച ഡൽഹി പൊലീസ്, പുൽവാമ ആക്രമണക്കേസിലെ ഭീകരരെ സഹായിക്കാൻ രാജ്യത്തെ തന്നെ വിറ്റ ദേവീന്ദർസിങ്ങിനെതിരെ കുറ്റപത്രം സമർപ്പിച്ചില്ല’ -എന്ന് മറ്റൊരു ട്വീറ്റിൽ കുറ്റപ്പെടുത്തുന്നു.
DR Bindra
— Abhijeet Dipke (@abhijeet_dipke) June 19, 2020
- Sold his flat for langar to feed the Anti-CAA activists
- Delhi Police files charge sheet against him.
Davinder Singh
- Sold his nation and helped the terrorist in Pulwama Attack
- Delhi Police didn't file charge sheet against him. pic.twitter.com/knX60692ZS
ഡൽഹിയിലെ അക്രമ സംഭവങ്ങളുമായി ബന്ധെപ്പട്ട് പലരേയും തെരഞ്ഞുപിടിച്ച് ജയിലിലടക്കാൻ പൊലീസ് ജാഗ്രത പുലർത്തിയ കാലത്താണ് ദേവീന്ദറിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ സമയം ലഭിക്കാതെ പോയതെന്നതാണ് വിചിത്രം. ദേവീന്ദറിന് ജാമ്യം ലഭിച്ച വെള്ളിയാഴ്ച മറ്റൊരു പ്രധാന ഹരജി കൂടി ഡൽഹി സെഷൻസ് കോടതികളിൽ പരിഗണനക്കെടുത്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മുൻ കോൺഗ്രസ് കൗൺസിലർ ഇശ്റത് ജഹാെൻറ ജാമ്യം നീട്ടുന്നതുമായി ബന്ധപ്പെട്ടതായിരുന്നു അത്. ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യം, പക്ഷേ ഡൽഹി കോടതി നിരസിച്ചതായി വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. യു.എ.പി.എ ചുമത്തിയാണ് ഇശ്റത്തിനെതിരെ കേസെടുത്തത്. വിവാഹത്തിനായി ജൂൺ 19 വരെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ജൂൺ 12ന് വിവാഹം കഴിഞ്ഞ തനിക്ക് ഒരാഴ്ച കൂടി ജാമ്യം നീട്ടിത്തരണമെന്ന അപേക്ഷ അഡീഷനൽ സെഷൻസ് ജഡ്ജ് ധർമേന്ദർ റാണ നിരസിച്ചു. വെള്ളിയാഴ്ച ജയിലിൽ തിരിച്ചെത്താനായിരുന്നു കോടതി നിർേദശം.
Unacceptable.
— Anupam | अनुपम (@AnupamConnects) June 19, 2020
Delhi Police has all the time to file dubious chargesheets & conduct fake investigation targeting govt opponents, but it fails to file chargesheet in the terror case of Davinder Singh and lets him get bail.
Yet another example of this govt's duplicity & hypocrisy! https://t.co/6OpeSg37AK
കോവിഡ് 19 സ്ഥിരീകരിച്ച ബന്ധുവുമായി ഇശ്റത്തിെൻറ ഭർത്താവിന് സമ്പർക്കമുണ്ടായെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും ബോധിപ്പിച്ച അഭിഭാഷകൻ, ഇശ്റത്തിനും ചില രോഗലക്ഷണങ്ങളുണ്ടെന്നും ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിരുന്നു. കോവിഡ് പരിശോധനക്ക് മുമ്പ് ഒരാഴ്ച നിരീക്ഷണത്തിലിരിക്കാനും അതുകഴിഞ്ഞ് കോവിഡ് ടെസ്റ്റ് നടത്താനുമാണ് മാക്സ് ആശുപത്രിയിലെ ഡോക്ടർമാർ നൽകിയ നിർദേശമെന്നും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഭർത്താവിന് കോവിഡ് ടെസ്റ്റ് നടത്താനും ഇശ്റത്തിന് വേണ്ട വൈദ്യസുരക്ഷ ജയിൽ സൂപ്രണ്ട് ലഭ്യമാക്കണമെന്നുമായിരുന്നു കോടതിയുടെ നിർദേശം. അഭിഭാഷക കൂടിയായ ഇശ്റത്തിെന ഡൽഹി അക്രമസംഭവങ്ങൾക്കുപിന്നാലെ, ഭീകരവിരുദ്ധ നിയമം ചുമത്തിയാണ് ജയിലിലടച്ചത്.
Davinder Singh granted bail. Delhi police failed to file charge sheet. So the country now knows who is protecting this man and his doings. https://t.co/iKC8o5P8Hc
— Vivek Tiwari (@Viv2511) June 19, 2020
എന്നാൽ, ദേവീന്ദറിനും കേസിൽ ഒപ്പമുള്ള ഇർഫാൻ ശാഫി മിറിനും ജാമ്യം ലഭിക്കുകയും ചെയ്തു. അനുവദിക്കപ്പെട്ട 90 ദിവസം കഴിഞ്ഞിട്ടും ഇവർക്കെതിരായ കേസുകളിൽ ഡൽഹി പൊലീസിെൻറ പ്രത്യേക സെൽ കുറ്റപത്രം സമർപ്പിക്കാതിരുന്നതുകൊണ്ടാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ബുധനാഴ്ചയാണ് ജാമ്യം തേടി സിങ് കോടതിയെ സമീപിച്ചത്.
ഇശ്റത്തിനു പുറമെ, ജാമിയ മില്ലിയ്യ യൂനിവേഴ്സിറ്റി വിദ്യാർഥികളായ സഫൂറ സർഗാർ, മീരാൻ ഹൈദർ, ആസിഫ് ഇഖ്ബാൽ തൻഹ, ഗുൽഫിഷ ഖാത്തൂൻ, ശിഫാഉർ റഹ്മാൻ എന്നിവരും ജയിലിലാണ്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഗർഭിണിയായ സഫൂറ പലതവണ ജാമ്യം േതടി കോടതിയെ സമീപിച്ചിട്ടും ഹരജികൾ തള്ളുകയായിരുന്നു.
Davinder Singh was caught red handed with two terrorists and is now on bail!
— Gabbar (@Gabbar0099) June 19, 2020
Pregnant activist Safoora Zargar and doctor kafeel Khan who saved so many lives is still in jail, also many others slapped with terror charges because they rubbed fascist government’s ego badly. pic.twitter.com/WFQSK4j0vS
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.