വോട്ടുബാങ്ക് രാഷ്ട്രീയവും കോടതി വിധിയും
text_fieldsസ്ത്രീകൾക്ക് പ്രായഭേദമന്യേ ശബരിമലയിൽ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അപൂർവങ്ങള ിൽ അപൂർവമാണ്. ആരാണ് സ്ത്രീ പ്രവേശനത്തിനുവേണ്ടി കേസ് ഫയൽ ചെയ്തതെന്നും മറ്റുമുള്ള കാര്യങ്ങൾ കൊയ്ത്തിരിയാൻ മുഖ്യധാരാ മാധ്യമങ്ങൾപോലും പരാജയപ്പെടുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്നു. ചതികളിൽ കുടുങ്ങാതെ നടന്നുനീങ്ങിയും അർഥപൂർത്തി വരുത്തിയും മാത്രമേ സത്യം ഒരളവോളം ഗ്രഹിക്കാൻ കഴിയൂവെന്ന അഭൂതപൂർവമായ ഒരവസ്ഥയിലാണ് നാം മലയാളികൾ ഇന്നെത്തിനിൽക്കുന്നത്. ദത്തശ്രദ്ധമായ നീക്കങ്ങൾ നടത്തിയില്ലെങ്കിൽ ഒരു രണ്ടാം പ്രളയ ഭീഷണിയിൽ നാം നേടിയെടുത്ത സാംസ്കാരികഭ്യുന്നയങ്ങളൊക്കെ ഒഴുകിയൊഴിഞ്ഞ് പോകാനിരിക്കുകയാണ്. മണ്ണിെൻറ ഗുണം നഷ്ടപ്പെട്ട അവസ്ഥയിൽ, പെണ്ണിെൻറ ഗുണം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥയിൽ, വിണ്ണിെൻറ മേന്മകളിൽ നമ്മുടെ ദൃഷ്ടി പതിയേണ്ടിയിരിക്കുന്നു.
സുപ്രീംകോടതി വിധി ഭൂതകാലത്തേക്കും നമ്മുടെ ഭരണഘടന നിർമാണ വേളകളിലേക്കും നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ടതുണ്ട്. ഡോ. ബി.ആർ. അംബേദ്കർക്ക് ആധുനിക ഇന്ത്യൻ ജനാധിപത്യത്തിെൻറ പിതാവ് എന്ന പേര് കൊടുക്കേണ്ടിവരുന്ന സദ്സന്ദർഭം കൂടിയാണ് ഇന്ന്. അംബേദ്കർക്ക് കേന്ദ്ര നിയമമന്ത്രി എന്ന പദവി രാജിവെക്കേണ്ടിവന്നത് ഹൈന്ദവ സ്ത്രീകളുടെ തുല്യാവകാശത്തിനു വേണ്ടിയായിരുന്നുവെന്നത് ഒാർക്കണം. ഇന്ത്യൻ നാഷനൽ കോൺഗ്രസ് അത്തരുണത്തിൽ കെട്ടിഘോഷിക്കപ്പെടുന്ന നേതൃത്വ സമുച്ചയങ്ങളിൽ കൊടികുത്തി വാഴുേമ്പാഴും ഭരണഘടന ശിൽപിക്ക് രാജിവെച്ചൊഴിയേണ്ടിവന്നു.
ചരിത്രം എല്ലാറ്റിനും മൂകസാക്ഷിയായിട്ടുണ്ട്. പേക്ഷ, ചരിത്രം എപ്പോഴും മൗനത്തിെൻറ പുറ്റുകളിൽ തന്നെ ഒളിഞ്ഞിരിക്കുമെന്ന് ആരും കരുതേണ്ട. തീവ്രവാദ കമ്യൂണിസ്റ്റുകാർ മുതൽ പാരമ്പര്യവാദികളായ കമ്യൂണിസ്റ്റുകാർ വരെ ഇതഃപര്യന്തം കൈക്കൊണ്ടിട്ടുള്ള നിലപാടുകളും സമീപനങ്ങളും നിഷ്കർഷമായി വിശകലന വിധേയമാക്കേണ്ട സന്ദർഭം ഇതല്ലെങ്കിൽ കൂടി നമുക്ക് അതെല്ലാം മറന്നുകൂടാ.
സുപ്രീംകോടതി വിധി തുല്യത എന്ന സങ്കൽപത്തിൽ നിന്നാണ്, സമൂഹിക നീതി എന്ന പ്രഭവ കേന്ദ്രത്തിൽ നിന്നാണ്, സാഹോദര്യം എന്ന വിശാല കാഴ്ചപ്പാടിൽ നിന്നാണ് ഉടലെടുത്തിട്ടുള്ളതെന്ന് ഉൽപതിഷ്ണുക്കളായ എല്ലാവർക്കും സംശയിക്കാതെ സ്വീകരിക്കാവുന്ന ഒരു കാര്യമാണ്. എന്നാൽ, എക്കാലത്തും തുല്യത എന്ന കാഴ്ചപ്പാടിനെ അടിമുടി എതിർത്ത ഇന്ത്യൻ ശക്തി ബ്രാഹ്മണിക്കൽ ഹൈന്ദവതയാണെന്ന് ഇനിയും മനസ്സിലാക്കാത്തവർ എന്നാണ് അതു മനസ്സിലാക്കുക?
വിശ്വാസങ്ങളുടെ പ്രശ്നം എപ്പോഴും പാടിക്കൊണ്ടിരിക്കുന്നവർ വിശ്വാസികളല്ല, അന്ധവിശ്വാസികളാണ്. വിശ്വാസം കപടമാകുേമ്പാൾ അന്ധവിശ്വാസമാകുന്നു. അന്ധവിശ്വാസം പകർച്ചവ്യാധിപോലെ കേരളത്തിൽ പടർന്നു പന്തലിച്ചത് ഇേന്നാ ഇന്നലെയോ അല്ല. അതിെൻറയൊക്കെ വേരുകൾ ചൂഴ്െന്നടുത്താൽ എത്രയെത്ര കപടബിംബങ്ങളാണ് നിലംപതിക്കുക എന്നത് നാം കാണാനിരിക്കുന്ന ചരിത്രത്തിെൻറ വൻ സ്ഫോടനങ്ങൾ ആയിരിക്കും. അതിൽ ഇടതുപക്ഷം കൈക്കൊണ്ട നിഷേധാത്മക നയങ്ങളുടെ പങ്ക് ചെറുതല്ല. ഇത്തരുണത്തിൽ അത് വിടർത്തുന്നത് ഉചിതവുമല്ല. ഭഗവദ്ഗീതയുമായി പോപ്പിനെ കാണാൻ പോയത് മുതൽ ശബരിമല തീർഥാടകർക്ക് സൗകര്യം ഒരുക്കിയതു മുതൽ പെരുന്നാൾ സംഗമങ്ങളിൽ ഉന്മാദിച്ചതു മുതൽ സ്വന്തം തറവാട് ക്ഷേത്രങ്ങൾ നവീകരിച്ച് ഭജനമിരുന്നതു വരെയുള്ള നാൾവഴികൾ ഭാവിയിൽ വിസ്തരിക്കപ്പെടും.
1917ൽ റഷ്യയിൽ വിപ്ലവം നടക്കുേമ്പാൾ ഗുരുവായൂർ അമ്പലനടയിൽ ഉണ്ണിയായ ശങ്കരൻ നമ്പൂതിരിപ്പാട് ഭജനമിരിക്കുകയായിരുന്നു. പേക്ഷ, ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിനും വൈക്കം സത്യഗ്രഹത്തിനും അടുക്കളയിൽനിന്ന് അരങ്ങത്തേക്കുള്ള നാടകത്തിൽ വേഷംകെട്ടുന്നതിനും അമാന്തം കാണിക്കത്തക്ക രീതിയിൽ അൽപനല്ലായിരുന്നു ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്. എന്നാൽ, ദാമോദർ ധർമാനന്ദ് കൊസാംബിയുടെയോ രാഹുൽ സംകൃത്യായെൻറയോ എന്തിന് കെ. ദാമോദരെൻറയെങ്കിലും ഒരു ഗ്രന്ഥം റോമിലേക്ക് കൊണ്ടുപോയിരുന്നെങ്കിൽ നാം എത്രമേൽ വാഴ്ത്തപ്പെടുമായിരുന്നുവെന്ന് ഒാർത്തുനോക്കണം. ആരാണ് ഇൗ കൊടുംകൈക്ക് വളം നൽകി പറഞ്ഞയച്ചതെന്നും ഒാർക്കണം. പൊൻകുന്നം വർക്കി മുതൽ മുണ്ടശ്ശേരി വരെ പിറന്നതും മരിച്ചതുമായ കേരളത്തിൽ നവജാത കമ്യൂണിസ്റ്റ് കുട്ടികൾ തൊടുത്തുവിട്ട വിനകൾ ചില്ലറയൊന്നുമല്ല.
വിശ്വാസത്തിൽ കുടുങ്ങിക്കിടക്കുന്ന മാലോകർ ഒരു കാര്യം ഒാർക്കണം. സതി ഒരു ആചാരം ആയിരുന്നില്ലേ? മാറ് നികുതി ഒരു ആചാരം ആയിരുന്നില്ലേ? തീണ്ടലും അസ്പൃശ്യതയും ഒരനാചാരമായിരുന്നില്ലേ? മാറ്റിയതും വിശ്വാസികൾ തന്നെയായിരുന്നു. അവർ കപടവിശ്വാസികളും അന്ധവിശ്വാസികളും ആയിരുന്നില്ല എന്നേ ഉള്ളൂ. സ്വന്തം മാറ് ചെത്തിമുറിച്ച് നികുതിപ്പാട്ടയിൽ നിക്ഷേപിച്ച് നങ്ങേലി പിടഞ്ഞുപിടഞ്ഞാണ് മരിച്ചത്. അടിയും ഇടിയുംകൊണ്ടാണ് അവർണർക്ക് ക്ഷേത്രപ്രവേശനം നേടാൻ കഴിഞ്ഞത്. അവർണർക്ക് പ്രതിഷ്ഠ നടത്താൻ ആചാര സമിതി ഉണ്ടായിരുന്നോ? ആരാണ് ഇൗഴവ ശിവനെ പ്രതിഷ്ഠിച്ചത്? ശ്രീനാരായണ ഗുരു. പിന്നീടെന്താണ് പ്രതിഷ്ഠിച്ചത്? കണ്ണാടി. ദയവ് ചെയ്തു ചങ്ങാതിമാരില്ലാത്തവേര കണ്ണാടി നോക്കൂ.
മാതാപിതാ ഗുരു എന്നതാണല്ലോ നമ്മുടെ ആപ്തവാക്യം. തീണ്ടാരിയാകുന്ന അമ്മക്ക് പിറന്ന മക്കൾ തന്നെയല്ലേ നാം? അക്കാരണംകൊണ്ട് സംസ്കാരമുള്ള ആർക്കെങ്കിലും അമ്മ അശുദ്ധിയാകുമോ? പത്തു മുതൽ അമ്പതു വർഷം വരെയുള്ള കൃത്യമായ കാലയളവിൽ മാത്രേമ സ്ത്രീകൾ ‘അശുദ്ധി’യുള്ളവരാക്കപ്പെടുന്നുവെന്നത് തെറ്റാണെന്ന് അറിയിക്കാൻ ശാസ്ത്രം പഠിക്കേണ്ടതുണ്ടോ? സ്വന്തം മുരിങ്ങാച്ചുവട്ടിൽ അൽപം വിശ്രമിച്ചാൽ പോരേ?
മറ്റൊന്നു ഭൂരിപക്ഷത്തിെൻറ പ്രശ്നം. ചരിത്രത്തിെൻറ വീഥികളിൽ എപ്പോഴാണ് ഭൂരിപക്ഷം പുരോഗമനത്തിെൻറ പാതയിൽ നിർണായക ഘടകമായിത്തീരുന്നത്? നാം 47ഉം ശേഷം ഭാഗവും കണ്ടവരാണല്ലോ? സ്വാതന്ത്ര്യസമരത്തിൽ എത്ര ശതമാനം ജനങ്ങൾ പങ്കാളികളായി? പ്രത്യേകിച്ചും സവർണർ? മാപ്പിളലഹള പോലെ അത്രയേറെ ആളുകൾ കൊല്ലപ്പെട്ടതും തുറുങ്കിലടക്കപ്പെട്ടതും കാണാതായതും പലായനവീഥികളിൽ മറഞ്ഞവരും കേരളത്തിൽ മറ്റൊരു സമരത്തിെൻറ ദൃശ്യമാണോ? ആരായിരുന്നു അവരെ അടിച്ചമർത്തിയ ടെയിൽ എൻഡ്? എം.എസ്.പി എന്ന കിരാത പൊലീസ് സംഘത്തിൽ മലയാളികൾ അല്ലാത്തവർ എത്ര പേർ ഉണ്ടായിരുന്നു? എം.എസ്.പി ബറ്റാലിയൻ സേനയുടെ ജാതി തിരിച്ചുള്ള കണക്ക് അൽപം ബോധ്യമുള്ള ഏതു സവർണെൻറയും മുട്ടുമടക്കിക്കും.
ഫ്രാേങ്കാക്കെതിരായുള്ള പെൺവിശ്വാസികളുടെ സഹനവീഥികളിൽ എത്ര പേർ എന്തെല്ലാം നിലപാടുകളാണ് സ്വീകരിച്ചത്? അഭയ കേസ്, ചേകന്നൂർ മൗലവി കേസ്, ജോസഫ് വെട്ടുകേസ് ഇതിലൊക്കെ കേരളക്കാർ എങ്ങനെയാണ് പ്രതികരിച്ചത്? തുടരാനാവാത്തിടത്തല്ല വിരാമമിടുന്നത്.
നാം സത്യസന്ധരാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ യാഥാർഥ്യബോധം ഉള്ളവരും ആകേണ്ടതുണ്ട്. കേരളത്തിൽ ഒരിക്കലും ഒരു ഗുജറാത്ത് ആവർത്തിച്ചുകൂടാ. വംശഹത്യയുടെ കരുനീക്കങ്ങൾ വ്യത്യസ്തവും വിഭിന്നവുമാണ്. ഹീനശക്തികളുടെ നിഗൂഢ മുന്നൊരുക്കം സൂക്ഷ്മനിരീക്ഷണം ചെയ്യാൻ കഴിയാത്ത നമ്മുടെ അവസ്ഥയിൽ നമുക്ക് പരിതപിക്കുകയെങ്കിലും വേണം. സത്യം ന്യൂനപക്ഷത്തിൽ ഒളിച്ചിരിക്കുന്നുവെന്നും പരിതപിക്കാത്തവരെ ഭ്രാന്തൻ പട്ടിയെപ്പോലെ അടിച്ചുകൊല്ലണമെന്നും പറഞ്ഞതു മാവോസേതുങ്ങാണ്. അതും നാം ഇപ്പോൾ ചെയ്യണമെന്നില്ല.
കേരളം ഒരു കുരുതിക്കളമായിക്കൂടാ എന്നു നാം ദൃഢനിശ്ചയം ചെയ്യണം. അയവുള്ള, ദീർഘദൃഷ്ടിയുള്ള അടവും തന്ത്രവും നമുക്ക് ആവിഷ്കരിക്കാൻ കഴിയണം. ഫാഷിസത്തെ ചെറുക്കാൻ െഎക്യമുന്നണി എന്ന ആശയത്തിന് ഉരുവം കൊടുത്ത ദിമിത്രോവിനെയെങ്കിലും സ്മരിക്കണം. കയറിയിരുന്ന ഇടങ്ങളിൽനിന്നു പറ്റിക്കൂടിയ മാലിന്യ ചിന്തകൾ കഴുകിക്കളയണം. വിടുവായത്തം പുലമ്പുന്നതെങ്കിലും തൽക്കാലം നിർത്തണം. ഉച്ചരിക്കപ്പെടുന്ന വാക്കുകൾ കേൾവിക്കാരിൽ സൃഷ്ടിക്കുന്ന അപകടസൂചനകൾ ചെറുതല്ല. കാരണം ഒന്നും പ്രത്യയശാസ്ത്ര മുക്തമല്ല. ശരീരഭാഷ പോലും.
സുപ്രീംകോടതി വിധി നടപ്പാക്കാൻ വൈമുഖ്യം കാണിക്കാൻ അന്തസ്സുള്ള ഒരു സർക്കാറിനും സാധ്യമല്ല. നാം കേരളീയർ 1950കളിൽ തന്നെ വിമോചന സമരം കണ്ടവരല്ലേ? പേക്ഷ, വേണ്ടുന്നിടത്ത് വിട്ടുവീഴ്ചകൾ ചെയ്തു തത്ത്വദീക്ഷയോടെ കാര്യങ്ങൾ നിർവഹിക്കാൻ കഴിയണം. അത്തരം ഒരു പ്രാപ്തി മലയാളിക്കുണ്ടോ എന്നതാണ് നവലോകം ഉറ്റുനോക്കുന്നത്. ആർജിതാവബോധത്തിെൻറ അന്ത്യസന്ധിയാണോ ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധി?
മനുഷ്യർക്ക് ഭയക്കാനെന്തുള്ളൂ? ചരിത്രത്തിെൻറ ചോരച്ചാലുകളിൽനിന്നും ഇരുണ്ട ഗർത്തങ്ങളിൽനിന്നും ജനത സ്വന്തം ശക്തിയിൽ പുനരുജ്ജീവനം ചെയ്തതിന് ചരിത്രമുണ്ട്. ഞായറാഴ്ച കൂട്ടായ്മയിൽ തുടങ്ങിയ കോൺഗ്രസ് പിന്നീട് മഹാത്മാഗാന്ധിയിലൂടെ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ കുടിപാർത്തിട്ടുണ്ട്.അധികാരത്തിെൻറ ആഹ്ലാധിക്യത്തിൽ അസ്ക്യതയേശാതെ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടിയുള്ള മരണം ജീവിതമാണ്. അതിനാൽ ശരിയായ കാര്യങ്ങൾ പറയാൻ ആരും ഒട്ടും മടിക്കേണ്ടതില്ല.
പേക്ഷ, ഒരു പ്രസ്ഥാനമാകുേമ്പാൾ ഒരു ജനതയുടെ സദ് രാഷ്ട്രീയ വികാരത്തെയാണ് ഉത്തേജിപ്പിക്കേണ്ടതും നയിക്കേണ്ടതും. തൊലിപ്പുറ വികാരത്തെയല്ല. പ്രസ്തുത ബാധ്യസ്ഥത നിറവേറ്റാൻ തങ്ങൾക്കുള്ളിൽ ശക്തിയില്ലെങ്കിൽ ഒട്ടും ലജ്ജിക്കാതെ കേരളത്തിലെ എല്ലാ ഇടതുപക്ഷ ശക്തികളെയും കേന്ദ്രങ്ങളെയും ആശയങ്ങളെയും വ്യക്തികളെയും കൈകോർത്തു പിടിച്ച് ഒന്നായി മുന്നേറാൻ കഴിയണം. ചരിത്രം എന്തു വിധിക്കുന്നുവെന്നതു വളരെ പ്രധാനമായ കാര്യംതന്നെയാണ്. ഒപ്പംതന്നെ പ്രധാനമാണ് നിലപാടുകളും നടപടികളും. ആകാശത്ത് ഉരുണ്ടുകൂടിയ ചാര ഭീകരതയെ സരളമായി നേരിടാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടാമതൊരു പ്രളയ ഭീഷണിയിൽ നാം മുങ്ങിയൊടുങ്ങുേമ്പാൾ ധനംകൊണ്ടോ ചലഞ്ചുകൾ കൊണ്ടോ നമുക്ക് രക്ഷാശക്തികളായ മുക്കുവക്കരങ്ങളെ അഭയസ്ഥാനത്ത് വെക്കാൻ കഴിയണമെന്നില്ല.
ഞാൻ ഒരു അശുഭ വിശ്വാസിയാണ്. കാരണം, ഞാൻ ശുഭം കൊതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.