Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകോവിഡ് 19: വേണം...

കോവിഡ് 19: വേണം ജാഗ്രത, വിവേകം

text_fields
bookmark_border
covid-19
cancel

ഒരു ശനിയാഴ്‌ച പതിവുപോലെ പതിവ് കപ്പ് ചായയും കുടിച്ചു അമ്മയോട് യാത്രചോദിച്ച്​ ഒ.പിയിലെത്തി കൃത്യനിർവഹണം തുടങ ്ങിയതായിരുന്നു നെഞ്ചുരോഗ വിഭാഗത്തിലെ ഡോ.അരുൺ. ഒന്നു രണ്ട്​ചുമ, പനി ഒക്കെ നോക്കി കഴിഞ്ഞപ്പോഴാണ് പന്ത്രണ്ടോ പതി നാലോ നമ്പർ ആയി അവർ ഡോക്ടർക്ക് മുന്നിലെത്തിയത്. തീർത്തും ക്ഷീണമുള്ള ഒരു രോഗി. ഒന്നു രണ്ടു നാളായി പനി, നല്ല ചുമ, കഫക്കെട്ട്​. യാത്ര ഒന്നും ചെയ്തിട്ടില്ല. തിരക്കുള്ള ഒ.പിയിൽ മരുന്നെഴുതി, ടെസ്​റ്റ്​ ചെയ്യാൻ വിടാൻ തുടങ്ങും മുമ ്പ് വെറുതേ ഒരു ചോദ്യം. വീട്ടിലോ അടുത്തോ വേറെ ആർക്കെങ്കിലും ഇതുപോലെ ഒരു അസുഖം? അപ്പോഴാണ് ഇറ്റലിയിൽ നിന്നു വിരുന ്നു വന്നു നാട്ടിൽ മുഴുവൻ ചുറ്റിനടക്കുന്ന കുടുംബത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഉള്ളിൽ ഒന്നു കാളിയെങ്ക ിലും കൊറോണ എന്ന അസുഖമാകുമോ എന്ന ഒരു ശക്തമായ തോന്നലാണ് ആദ്യം ഉണ്ടായത്. സമചിത്തതയോടെ അവരെ കൂട്ടി ഡോക്ടർ മറ്റൊരു മുറിയിലേക്ക്...

മുന്നിൽ വരുന്ന മറ്റു രോഗികളെ ഒക്കെ മാറ്റിനിർത്തി ലിഫ്റ്റിൽ കയറി പോവുകയായിരുന്നു. ഇതേസമയം ത ന്നെ ആശുപത്രി സൂപ്രണ്ടിനെയും വിവരം അറിയിച്ചു. അവരെ ഒരു സംശയത്തി​​​െൻറ പേരിൽ മുറിയിൽ ആക്കിയെങ്കിലും അതിവേഗം ഡ ി.എം.ഒ യെയും മറ്റ്​ ആരോഗ്യപ്രവർത്തകരേയും വിവരം ധരിപ്പിച്ചു. 13 കി.മീ അകലെയുള്ള ഒരു ആശുപത്രിയിലേക്ക് ഇവരെ മാറ്റുക യായിരുന്നു. സ്വയം എന്തു ചെയ്യണം എന്നറിയാത്ത അവസ്‌ഥ. സംശയം മാത്രമല്ലേ, ഉറപ്പില്ലല്ലോ. ദിവസമുറ തെറ്റിക്കാതെ ഒ.പ ിയിലെ മുറുമുറുപ്പുകൾക്കിടക്കു വീണ്ടും ജോലിതുടർന്നു. പിറ്റേന്നാൾ ഉച്ചയോടടുത്തു ഡോക്ടറുടെ സംശയം സ്ഥിരീകരിക്ക പ്പെടുകയും, കൂടുതൽ വ്യക്തികളെ കേന്ദ്രീകരിച്ച്​ അന്വേഷണം തുടങ്ങുകയും ചെയ്തു.

സന്തോഷിച്ചു ജോലിചെയ്തിരുന് ന ഡോക്ടർ അപ്പോൾ മുതൽ അവധിയിൽ പ്രവേശിച്ചു വീട്ടിലെത്തി. ഒന്നര വയസ്സായ കുഞ്ഞിനെയും ഗർഭിണിയായ ഭാര്യയേയും കണ്ടിട ്ട്​ കുറച്ചു നാളായത്രേ. എന്നോട് സംസാരിക്കുമ്പോൾ അതി​​​െൻറ ഒരു വിഷമമുണ്ടെങ്കിലും അവർ സുരക്ഷിതമായിരിക്കുന്നു എന്ന ആശ്വാസത്തിലായിരുന്നു ഡോക്ടർ. ഒന്നു രണ്ടു ദിവസം വിശ്രമജീവിതം സന്തോഷകരമായിരുന്നെങ്കിലും ചെറിയൊരു പേടി മനസ്സിലുണ്ടായത് വീട്ടിൽ കൂടെ താമസിക്കുന്ന പ്രമേഹരോഗിയായ സ്വന്തം അമ്മയെക്കുറിച്ചോർത്തപ്പോഴാണത്രേ. തന്നെക്കാൾ കൂടുതൽ ചിലപ്പോൾ അമ്മക്കാകും ബുദ്ധിമുട്ട്.
covid-19

കൂടെ വരുന്ന സന്തോഷത്തിനോടൊപ്പം തന്നെ ത​​​െൻറ ജീവിതത്തിനു അസുഖങ്ങൾ ഏൽപിക്കുന്ന ക്ഷതങ്ങളെക്കുറിച്ചും ഏതൊരു ഡോക്ടറും ബോധവാനാണ്. എന്നിരുന്നാലും മുന്നിൽവരുന്ന ഏതു രോഗിയെയും എല്ലാരീതിയിലും ഒരുപോലെ പരിശോധിച്ചു സ്വയം സംതൃപ്തി അണയാറുണ്ട് ഡോക്ടർമാർ. വരുംവരായ്കക​െളക്കുറിച്ച നല്ല ബോധം ഉണ്ടെങ്കിലും സമചിത്തതയോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു സ്വയം രക്ഷപ്പെടാൻ ശ്രമിക്കാതെ മുന്നിലിരിക്കുന്ന രോഗിയോടുള്ള കടമനിർവഹിക്കാൻ പ്രതിജ്​ഞാബദ്ധരായിരിക്കുന്നവരാണ് ഭൂരിഭാഗവും. ലിനി സിസ്​റ്ററെ പോലെ എല്ലാ തട്ടിലുമുള്ള ആരോഗ്യപ്രവർത്തകർ ഒന്നിച്ചുനിന്നു ശ്രമിച്ചു കെട്ടി​െപ്പാക്കിയ ഈ ആരോഗ്യ മോഡൽ മഹത്തരമാകുന്നത് ഇതുപോലുള്ള നല്ല മനസ്സുകൾകൊണ്ടാണ്. ഒരുപാട് അസുഖങ്ങൾ നേരിട്ടു പരിചരിച്ചതുകൊണ്ടുതന്നെ മറ്റുള്ളവരെപ്പോലെ ചിലപ്പോൾ ഡോക്ടർമാർ രോഗബാധിതനായില്ലെങ്കിലും വീട്ടിലുള്ളവരുടെ സ്ഥിതി അങ്ങനെയല്ല.

എ​​​െൻറ മറ്റൊരു സുഹൃത്ത് പറഞ്ഞത്​ കുറച്ചൊക്കെ പേടിയുണ്ടെന്നാണ്. അവർ ആരോടും പറയാതെ കുറെ നടന്നതല്ലേ? ഇവിടെ ആരൊക്കെ അങ്ങനെ വന്നിട്ടുണ്ടെന്ന് അറിയുമോ? കഴിഞ്ഞ തവണ എ​​​െൻറ കുഞ്ഞുവാവക്കു ഞാൻ കാരണം എച്ച്​1 എൻ1 വന്നതാ. മാറോടു ചേർന്നു മാത്രം ഉറങ്ങുന്ന അവളുണ്ടോ മാറിക്കിടക്കുന്നു. ഈ അവസ്ഥയിലും പക്ഷേ, ലീവെടുക്കാനും തോന്നുന്നില്ല. ഒ.പിയിൽ ഞാൻ മാത്രമല്ലേ അവർക്കും ഉള്ളൂ? എന്തു ചെയ്യണമെന്നറിയില്ല. അവർക്കൊരു വാക്കു പറയാമായിരുന്നു.

ഇന്ത്യയിലെ ശരാശരി വ്യക്തിയുടെ ആയുർദൈർഘ്യം 67.9 വർഷമാകുമ്പോൾ ഡോക്ടർമാരുടേത്​ 59 വർഷമാണ്. കഠിനമായ മാനസികാവസ്ഥകളിലൂടെ എന്നും കടന്നുപോകുമ്പോൾ ദൃഢമാകുന്നതു തന്നെയാണ് ഡോക്ടർമാരുടെ മനസ്സ്. പക്ഷേ, പലപ്പോഴും ഒരു ചെറിയ കാര്യത്തിനോ, കരുതിക്കൂട്ടിയോ കരിവാരിത്തേക്കാൻ സമൂഹം ശ്രമിക്കുമ്പോൾ ഈ ഉൾവിളികളിൽ മനംനൊന്തു ജോലി വേണ്ടെന്നു വെച്ചവരും ആവശ്യമില്ലാത്ത ചില സുപ്പീരിയർമാരുടെ സ്വാർഥമനോഭാവംകൊണ്ടും അനാവശ്യമായ ഇടപെടലുകൾകൊണ്ടും ഇകഴ്ത്തലുകൾ കൊണ്ടും തലകുമ്പിട്ട് തോറ്റുപോകുന്നവരും ഉണ്ട് ഞങ്ങൾക്കിടയിൽ.

ജോലിഭാരമുണ്ടെങ്കിലും നമ്മൾ ചികിത്സിച്ച ഒരു രോഗിയുടെ രണ്ടു നല്ല വാക്ക്, അല്ലെങ്കിൽ ഒരു രോഗി അസുഖം ഭേദമായി പുഞ്ചിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ വരുന്ന ഒരു ആശ്വാസം-അതാണ് വീണ്ടും ഡോക്​ടറെ കർമനിരതനാക്കുന്നത്. അരുൺ ഡോക്ടർക്ക്​ മക്കളെ കാണാത്ത വിഷമം ഒരു ഭാഗത്ത്​, അമ്മക്ക് അസുഖം വരുമോ എന്ന ശങ്ക മറുഭാഗത്ത്. മുകളിൽ അടച്ചിട്ട ഒറ്റമുറിയിൽ കഴിയുമ്പോൾ ഈ ചൂടുകാലത്ത് എ.സി പോലും ഉപയോഗിക്കാൻ ഭയം. അതുകാരണം, വരുന്ന തൊണ്ടവേദനയോ പനിയോ കോവിഡ്​ ആണോ എന്നു വീണ്ടും ഒരു സംശയമുണ്ടാക്കിയാൽ 14 ദിവസത്തെ വനവാസം വീണ്ടും നീളും.

പകർച്ചവ്യാധി നിയന്ത്രണങ്ങൾക്കു പൊതുജനങ്ങളുടെ പങ്ക് വളരെ വലുതാണ്. അത്​ ഡെങ്കിയോ പക്ഷിപ്പനിയോ നിപയോ കോവിഡോ ആകട്ടെ, സ്വയം നിർവഹിക്കേണ്ട കർത്തവ്യം മറച്ചുവെച്ചു, തനിക്കൊന്നും വരില്ല എന്ന അമിത ആത്മവിശ്വാസത്തോടെ കൂട്ടംകൂട്ടമായി സിനിമക്കോ മാളുകളിലോ വിശ്വാസ, ആചാരചടങ്ങുകൾക്കോ ആശുപത്രി സന്ദർശനത്തിനോ എയർപോർട്ടിൽ യാത്രയയക്കാനോ പോകുമ്പോൾ അഹോരാത്രം കഷ്​ടപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങളെക്കുറിച്ചും ഓടിവന്നാൽ സ്വീകരിക്കുന്ന സിസ്​റ്റർമാരെയും അപോത്തിക്കിരികളെ കുറിച്ചുമൊക്കെ ഒന്ന്​ ഓർക്കുന്നത് നന്നായിരിക്കും. ഉത്തരവാദിത്തബോധമുള്ള നല്ല ജനതയായി ഈ മാരിയെയും നമുക്ക്​ ഒന്നിച്ചു മറികടക്കാം. 'നിപ' പോലെ ഭയപ്പെടേണ്ട ഒരു അസുഖമല്ല കോവിഡ്-19. വർഷം തോറും ഇതിൽ എത്രയോ മടങ്ങു റോഡപകടങ്ങൾ സംഭവിക്കുന്നു. ദുരന്ത(മരണ)നിരക്ക്​ പൊതുവേ കുറഞ്ഞ അസുഖമായതിനാൽതന്നെ ശ്രദ്ധയും ജാഗ്രതയും ഉണ്ടെങ്കിൽ ഇതും കഴിഞ്ഞുപോകും. കോവിഡ്​ പ്രതിരോധത്തിനായി നമുക്ക്​ ഒന്നിച്ചുനിൽക്കാം, ഒന്നിച്ചു മറികടക്കാം.

പ്രതിരോധിക്കാം കരുതലോടെ...

കോ​വി​ഡ്​–19; ലോ​ക​ത്തെ​യൊ​ന്നാ​കെ മു​ൾ​മു​ന​യി​ലേ​ക്ക് ത​ള്ളി​യി​ട്ട്​ അ​തി​വേ​ഗം പ​ട​രു​ന്ന അ​ന്ത​ക വൈ​റ​സ്. പ്ര​ത്യേ​ക മ​രു​ന്നു​ക​ളോ ചി​കി​ത്സ​യോ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​നു​താ​പ ചി​കി​ത്സ​കൊ​ണ്ടും സ്വ​യം പ്ര​തി​രോ​ധം​കൊ​ണ്ടും മാ​ത്രം നി​യ​ന്ത്രി​ക്കാ​നാ​വു​ന്ന രോ​ഗ​മാ​ണി​ത്. സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളും ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കൂ​ടെ​യു​ണ്ട്. ഒ​പ്പം, നാ​മോ​രോ​രു​ത്ത​രും നി​ർ​വ്വ​ഹി​ക്കേ​ണ്ട ക​ട​മ​ക​ളും എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും ഏ​റെ​യാ​ണ്.

ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ ശ്ര​ദ്ധി​ക്കാ​ൻ

●രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തു​മ്പോ​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ പു​റ​പ്പെ​ട്ട തീ​യ​തി മു​ത​ൽ 28 ദി​വ​സ​ത്തേ​ക്ക് വീ​ടു​ക​ളി​ൽ​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക.
●ഇ​ക്കാ​ല​യ​ള​വി​ൽ പ​നി, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, ചു​മ, ശ്വാ​സ​ത​ട​സ്സം, ശ്വ​സ​ന ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​ക​രു​ത്. 'ദി​ശ' ന​മ്പ​ർ ആ​യ 0471 2552056/1056 ലോ ​അ​ത​ത് ജി​ല്ല ക​ൺ​ട്രോ​ൾ യൂ​നി​റ്റി​ലോ വി​ളി​ച്ച്, ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ക.
●കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക. കു​ടും​ബ​ത്തി​ലെ ഒ​രു അം​ഗം മാ​ത്രം പ​രി​ച​രി​ക്കു​ക.
●ചെ​റി​യ കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, വൃ​ദ്ധ​ർ, ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​രു​മാ​യി ഒ​രു സ​മ്പ​ർ​ക്ക​വും പാ​ടി​ല്ല.
●നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​യാ​ൾ ഉ​പ​യോ​ഗി​ച്ച മേ​ശ, ക​സേ​ര മു​ത​ലാ​യ സാ​മ​ഗ്രി​ക​ളും ബാ​ത്ത്‌​റൂം, ക​ക്കൂ​സ് തു​ട​ങ്ങി​യ​വ​യും ബ്ലീ​ച്ചി​ങ്​ ലാ​യ​നി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത്

●പ​രീ​ക്ഷ​ക്ക്​ വ​രു​ന്ന കു​ട്ടി​ക​ൾ കൊ​ണ്ടു​വ​രു​ന്ന പേ​ന, റ​ബ​ർ, സ്കെ​യി​ൽ, കു​പ്പി​വെ​ള്ളം തു​ട​ങ്ങി​യ​വ പ​ങ്കു​വെ​ക്ക​രു​ത് എ​ന്ന് നി​ർ​ദേ​ശി​ക്കു​ക.
●ഒ​രു ബെ​ഞ്ചി​ൽ പ​ര​മാ​വ​ധി ര​ണ്ടു​പേ​ർ എ​ന്ന രീ​തി​യി​ൽ ഇ​രു​ത്തു​ക.
●പ​നി, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ​ത​ട​സ്സം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള കു​ട്ടി​ക​ളെ പ്ര​ത്യേ​ക മു​റി​യി​ൽ, ഒ​രു ബെ​ഞ്ചി​ൽ ഒ​രാ​ൾ എ​ന്ന രീ​തി​യി​ൽ ഇ​രു​ത്തി പ​രീ​ക്ഷ എ​ഴു​തി​ക്കു​ക.
●പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന മു​റി​ക​ളു​ടെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും തു​റ​ന്ന് വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​ക. ക്ലാ​സ് മു​റി​ക​ൾ എ.​സി സം​വി​ധാ​നം ഉ​ള്ള​ത് ആ​ണെ​ങ്കി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ അ​ത് ഉ​പ​യോ​ഗി​ക്ക​രു​ത്.
●ശ്വാ​സ​കോ​ശ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ല.
●പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ കു​ട്ടി​ക​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

മുൻകരുതലുകൾ

●ഇടക്കിടെ കൈകഴുകുക
എ-ഭക്ഷണം തയാറാക്കുന്നതിനു മുമ്പും തയാറാക്കുന്ന സമയത്തും അതിന് ശേഷവും.
ബി- ഭക്ഷണം കഴിക്കുന്നതിനു മുമ്പ് വീട്ടിൽ ഛർദിയോ വയറിളക്കമോ ഉള്ള ഒരാളെ പരിചരിക്കുന്നതിനു മുമ്പും രോഗിയുടെ മുറിവ് ശുശ്രൂഷിക്കുന്നതിനു മുമ്പും ശേഷവും.
സി-ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം, മൂക്ക് തുടച്ച ശേഷം, ചുമ അല്ലെങ്കിൽ തുമ്മൽ എന്നിവക്കു ശേഷം
ഡി- മൃഗതീറ്റ, അല്ലെങ്കിൽ മൃഗ മാലിന്യങ്ങൾ എന്നിവ തൊട്ടശേഷം
ഇ- വളർത്തുമൃഗങ്ങളുടെ ഭക്ഷണമോ വളർത്തുമൃഗങ്ങളുടെ ട്രീറ്റുകളോ കൈകാര്യം ചെയ്ത ശേഷം
എഫ്​- മാലിന്യം തൊട്ട ശേഷം
ജി- 70 ശതമാനം ആൽക്കഹോള്‍ ബേസ്ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.
● ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായയും മറച്ചുപിടിക്കുക.
● രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക.
● ആശുപത്രികൾ സന്ദർശിക്കുമ്പോൾ മാസ്‌ക് ധരിക്കുക, അല്ലെങ്കിൽ തൂവാല ഉപയോഗിക്കുക.
● രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കുക, വലിയവർ ജോലിക്കു പോകാതിരിക്കുക , തിങ്ങിനിറഞ്ഞ ബസുകളിലോ മാളുകളിലോ പോകാതിരിക്കുക.
● വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും രോഗബാധിതരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരെയും അവരുമായി അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്തവരേയും കണ്ടെത്തുകയും അവരെ മാറ്റിനിർത്തുകയും ചെയ്യുന്നത് വഴി രോഗവ്യാപനം തടയാനാകും.
● ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ജാഗ്രത നിർദേശം ഉണ്ടാവുന്ന സാഹചര്യത്തില്‍ ആ നിർദേശങ്ങൾ കർശനമായി പാലിക്കുക.
● ധാരാളം വിശ്രമം നേടുക.
● ഇടക്കിടെ തിളപ്പിച്ചാറ്റിയ പാനീയങ്ങൾ കുടിക്കുക
● നല്ല ഭക്ഷണം കഴിക്കുക
● തെറ്റായ വാർത്ത പ്രചരിപ്പിക്കാതെ ഇരിക്കുക.
● കോവിഡ്​ സ്ഥിരീകരിച്ച 109,786 ആൾക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleCOVID 19 PRECAUTIONSCOVID 19 ALERT​Covid 19
Next Story