അവസാനയാത്രയിലും അന്യരാക്കപ്പെടുന്നവർ
text_fieldsകോവിഡ് മരണം നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്നത് ഉറ്റവരുടെ അസാന്നിധ്യത്തിലുള്ള അന്ത്യയാത്ര കാണേണ്ടി വരുേമ്പാഴാണ്. കോഴിക്കോട് കണ്ണമ്പറമ്പിൽ മാവൂർ സ്വദേശിനി സുലൈഖയുടെ ഖബറടക്കം നടക്കുേമ്പാൾ അവരുടെ ഭർത്താവും മക്കളും ക്വാറൻറീനിലാണ്. ഭർത്താവിന് രോഗം സ്ഥിരീകരിച്ചതും രണ്ട് മക്കൾക്ക് സമ്പർക്കവിലക്കുള്ളതും കാരണം ഭർത്താവിെൻറ സഹോദരെൻറ രണ്ട് മക്കളും ഒരു കോർപറേഷൻ ഉദ്യോഗസ്ഥനുമാണ് മയ്യത്ത് നമസ്കാരം നിർവഹിച്ചത്.
കഴിഞ്ഞ ആഴ്ച മരിച്ച ധർമടം സ്വദേശി ആസ്യയുടെ ഖബറിടത്തിൽ അവാസാന പിടി മണ്ണിടാൻ മകെൻറ നാല് സുഹൃത്തുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. എട്ടു മക്കളുടെ ഉമ്മയായിരുന്നു ആസ്യ. ഭർത്താവും ജീവിച്ചിരിപ്പുണ്ട്. എന്നിട്ടും അവർക്കാർക്കും അവസാനനോക്കിനുപോലും ഭാഗ്യമില്ലായിരുന്നു. മക്കളും മരുമക്കളും ഭർത്താവുമടക്കം 14 പേർക്കാണ് ഇൗ കുടുംബത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. മറ്റുള്ളവരെല്ലാം സമ്പർക്കവിലക്കിലുമായി. ഉറ്റവരെല്ലാമുണ്ടായിട്ടും എല്ലാവരിൽ നിന്നും അന്യരായി അവസാനയാത്രപുറപ്പെടേണ്ടിവരുന്നവരെ കാണേണ്ടിവരുന്നത് നോവർന്ന അനുഭവമാണ്. നിപ്പ ബാധിച്ച് മരിച്ചവർക്കുമുണ്ടായിരുന്നു ഇത്തരത്തിൽ ഏകാന്തതയുടെ നോവിൽ പൊതിഞ്ഞ അന്ത്യയാത്രകൾ.
എല്ലാവർക്കും അറയൊരുക്കി കണ്ണമ്പറമ്പ്
ഒാരോ കോവിഡ് മരണം കഴിയുേമ്പാഴും കോഴിക്കോെട്ട കണ്ണമ്പറമ്പിൽ ഖബറിടമൊരുങ്ങിയിട്ടുണ്ടാവും. ഏത് മയ്യത്തും ഏറ്റുവാങ്ങാൻ അറബിക്കടലോരത്തെ ഇൗ ശാന്തിതീരം സന്നദ്ധമാണ്. നാടിനെ ഭീതിയിലാഴ്ത്തി നിപ്പ വൈറസ് മനുഷ്യരെ കൊന്നുവീഴ്ത്തിയപ്പോഴും കോഴിക്കോെട്ട ഇൗ ഖബറിടം മരിച്ചവർക്ക് അറയൊരുക്കി. സ്വന്തം നാട്ടുകാർ പോലും ഇവിടേക്ക് വേണ്ടെന്ന് പറഞ്ഞ് ശ്മശാനം നിഷേധിക്കുന്നവർക്കുള്ള സ്നേഹതീരമാണിത്. ഒട്ടും ഭയമില്ലാത്ത മണ്ണ്. കർമങ്ങൾ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയാലും നോക്കിയാൽ കാണുന്ന ദുരത്ത് ആശ്വാസമായി അറബിക്കടലിലെ തിരമാലകൾ അവർക്ക് കുട്ടിനുണ്ടാവും.
ഗോപകുമാറും ടീമും
വൈറസ് ജീവനെടുക്കുന്നവരുടെ ആത്മാവിന് ആശ്വാസമേകുന്ന കോഴിക്കോട് കോർപറേഷൻ കോവിഡ് എൻേഫാഴ്സ്മെൻറ് സ്ക്വാഡ് എന്നൊരു ടീമുണ്ട്. മൃതദേഹം മെഡിക്കൽ കോളജിൽ നിന്നു വിട്ടുകിട്ടുന്നതോടെ ഇവരാണ് പിന്നെ മരിച്ചവരുടെ ഉറ്റവർ. പ്രോേട്ടാകാൾ പ്രകാരമുള്ള സംസ്കാര നടപടികൾ ഇവരാണ് പൂർത്തിയാക്കുന്നത്. ടീം ലീഡർ ഡോ.ആർ. എസ്. ഗോപകുമാർ, എച്ച്. െഎ വത്സൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എസ്. ഡെയ്സൺ, എൻ. ഷമീർ എന്നിവർക്കൊപ്പം സിവിൽ ഡിഫൻസിെൻറ സന്നദ്ധപ്രവർത്തകൻ ടി.ഫഹദ് എന്നിവർ സ്ഥിരം ടീമാണ്. കോഴിേക്കാട്ട് മരിച്ച നാല് കോവിഡ് രോഗികളുടെയും സംസ്കാരം ഇവരുടെ നേതൃത്വത്തിലായിരുന്നു. നിപ്പ കാലത്തും ഡോ.ആർ. എസ്. ഗോപകുമാറിെൻറ നേതൃത്വതിതലായിരുന്നു സാഹസികമായ സംസ്കാരച്ചടങ്ങുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.