Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅജണ്ടകൾ...

അജണ്ടകൾ നഷ്​ടപ്പെടുന്ന രാഷ്​ട്രീയം 

text_fields
bookmark_border
അജണ്ടകൾ നഷ്​ടപ്പെടുന്ന രാഷ്​ട്രീയം 
cancel

ബി.ജെ.പി ഭരണം നാളിതുവരെ രാജ്യം കണ്ടതിൽനിന്ന്​ വ്യത്യസ്​തമായി പുതിയ ഭരണരീതികൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനം കോർപറേറ്റ് മുതലാളിത്തത്തെ പൗര​​​​െൻറ ദൈനംദിനജീവിതത്തിലേക്ക് കൊണ്ടുവന്നു എന്നതാണ്. ഇതോടൊപ്പം സാമാന്യ വിപണിയുക്തിയെപ്പോലും ചോദ്യംചെയ്യുന്ന തരത്തിൽ രാജ്യത്തെ സാമ്പത്തികക്രമങ്ങൾ മാറ്റാനും കഴിഞ്ഞു.  ഈ മാറ്റത്തിനനുസരിച്ച്​ ഒരുതരത്തിലും ചോദ്യംചെയ്യപ്പെടാത്ത രീതിയിൽ രാജ്യത്തെ സാമ്പത്തിക-രാഷ്​ട്രീയത്തെ മാറ്റിമറിക്കാൻ ബി.ജെ.പിക്ക് സാധിച്ചു. ഇതുണ്ടാക്കുന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് സംഘടിത രാഷ്​ട്രീയ പാർട്ടികളെ ഗൗരവമായ രാഷ്​ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന്​ പിന്തിരിപ്പിക്കാനും അതോടൊപ്പം പാർലമ​​​െൻററി അധികാരത്തെ, പ്രത്യേകിച്ചും നവ-മുതലാളിത്ത/മത-കേന്ദ്രീകൃത അധികാരത്തെ ജനാധിപത്യമായി അംഗീകരിപ്പിക്കാനും കഴിയുന്നു എന്നതാണ്​. ഇതുവഴി  രാജ്യത്തെ മറ്റു രാഷ്​ട്രീയ പാർട്ടികളുടെ അജണ്ടയും പദ്ധതികളും ഇല്ലാതാക്കാൻ  ബി.ജെ.പിക്ക് കഴിയുന്നുണ്ട്. അതോടൊപ്പം മറ്റു സാമൂഹികപ്രശ്​നങ്ങൾ ചർച്ചചെയ്യാനോ ചിന്തിക്കാനോ ഉള്ള സംഘടനാശേഷിയും ബൗദ്ധികശേഷിയും പാർലമ​​​െൻററി രാഷ്​ട്രീയ പാർട്ടികൾക്ക് നഷ്​ടപ്പെടുകയും ചെയ്യുന്നു. വലതുപക്ഷ രാഷ്​ട്രീയത്തി​​​​െൻറ ഏറ്റവും വലിയ വിജയമാണ് ഇത്തരത്തിൽ കൊണ്ടാടപ്പെടുന്നത്. 


ഇതിനെതിരെ സാവധാനത്തിലാണെങ്കിലും പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട്.  ഈ പ്രതിഷേധസമരങ്ങളിൽ സാ​മ്പ്രദായിക രീതിയിൽനിന്ന്​ വ്യത്യസ്തമായി രാഷ്​ട്രീയ പാർട്ടികളിൽനിന്ന്​ മാറിനിൽക്കുന്ന വലിയ കൂട്ടായ്​മകളാണ് പങ്കെടുക്കുന്നത്.  ഇതിന്​ ജാതീയമായ പീഡനങ്ങളിൽനിന്ന്​ മുക്തി തേടി നടത്തുന്ന ശക്തമായ പ്രവർത്തനത്തി​​​​െൻറ പിന്തുണയുണ്ട്. ഇതു കൂടാതെ ഇസ്​ലാംപേടിയുടെ ഇരകളായ വലിയ ഒരു സംഘത്തി​​​​െൻറ കൂട്ടായ്​മയും മറ്റു സാമൂഹിക, -സാമ്പത്തിക,- പാരിസ്ഥിതിക അസമത്വങ്ങൾ ഉണ്ടാക്കിയ പുറന്തള്ളലി​​​​െൻറ ഇരകളും ഇത്തരം പ്രക്ഷോഭത്തിൽ സജീവമാണ്. മഹാരാഷ്​ട്രയിലെ കർഷക സമരത്തി​​​​െൻറ പിന്നിൽ ഈ കൂട്ടായ്​മതന്നെയായിരുന്നു. മുംബൈയിലെ സർക്കാർ ബസ് സർവിസ് പരിഷ്കരിക്കാനുള്ള നീക്കത്തിനെതിരെ സമരം രൂപപ്പെടുന്നതും ഇത്തരം അസംഘടിത രാഷ്​ട്രീയ കൂട്ടായ്​മകളിൽനിന്നുമാണ്.

ഇത്തരം സമരങ്ങളിൽ കാര്യമായ സംഭാവന നൽകാൻ പാർലമ​​​െൻററി ഇടതുപക്ഷത്തിന് കഴിയുന്നുമില്ല എന്നതും ശ്രദ്ധേയമാണ്. അതായത്, രാജ്യത്തെ അസംഘടിത പ്രസ്ഥാനങ്ങളും സാമൂഹിക മുന്നേറ്റങ്ങളും എല്ലാംതന്നെ ഈ രാജ്യം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രത്തെ ചോദ്യംചെയ്യാൻ കഴിയുന്ന ആശയാടിത്തറ രൂപപ്പെടുത്തുന്നതി​​​​െൻറ ആവശ്യകത ചർച്ചചെയ്യുന്നുണ്ട്. അത്തരം ശ്രമങ്ങളുടെ വിജയത്തി​​​​െൻറ ഉദാഹരണമാണ് ഗുജറാത്തിൽ ജിഗ്​നേഷ് മേവാനിയുടെ  തെരഞ്ഞെടുപ്പ്  വിജയം. പൊതുവിൽ ഇത്തരത്തിൽ ഉയർന്നുവരുന്ന വ്യക്തികളെ തെരഞ്ഞെടുപ്പ് രാഷ്​ട്രീയത്തിൽ പുറന്തള്ളുന്നതാണ് പതിവ്. എന്നാൽ, അതിൽനിന്ന്​ വ്യത്യസ്തമായി വലിയ ജനപിന്തുണ ഇത്തരം മുന്നേറ്റങ്ങൾക്ക് ഇപ്പോൾ കിട്ടുന്നുണ്ട്. ഇത്തരം മുന്നേറ്റങ്ങളിൽനിന്ന്​ മാറിനിന്ന്​ അതെല്ലാം തന്നെ സ്വത്വരാഷ്​ട്രീയത്തി​​​​െൻറ ഭാഗമാ​െണന്നും അവ ഇടതു രാഷ്​ട്രീയത്തെ (പാർലമ​​​െൻററി ഇടത്) തകർക്കുന്നതാ​െണന്നും പ്രമേയം കൊണ്ടുവന്ന സി.പി.എം അതുവഴി ഉന്നയിക്കാൻ ശ്രമിച്ചത് പാർലമ​​​െൻററി ഇടതുപക്ഷമാണ് ശരി എന്നതാണ്.
പാർട്ടി കോൺഗ്രസിന്​ സമാപനം കുറിച്ച്​ നടന്ന റാലിയിൽ സീതാറാം യെച്ചൂരിയും മറ്റുനേതാക്കളും
 
 
 
എന്നാൽ, കേവല വാദത്തിനപ്പുറം ആശയപരമായ സംവാദം  മുന്നോട്ടുവെക്കാൻ പാർലമ​​​െൻററി ഇടതുപക്ഷത്തിന് കഴിഞ്ഞതുമില്ല​. പ്രകാശ് കാരാട്ടി​​​​െൻറ ഒരു ലേഖനം മാത്രമാണ് ഈ വിഷയത്തിൽ സി.പി.എമ്മിന് അവതരിപ്പിക്കാൻ കഴിഞ്ഞതും. കോൺഗ്രസിനൊപ്പം ചേർന്ന്​ ബി.ജെ.പിയെ നേരിടണോ എന്നതും​ ത്രിപുര തെരഞ്ഞെടുപ്പ് പരാജയവും ഗൗരവമായി ചർച്ചചെയ്യപ്പെടേണ്ടത് ഈ കാരണംകൊണ്ടാണ്. പാർട്ടിക്കുള്ളിൽ നടന്ന ചർച്ച എന്തായാലും, സി.പി.എമ്മി​​​​െൻറ കേന്ദ്ര കമ്മിറ്റിയും കേരള ഘടകവും അവരുടെ ചർച്ചയിൽ രാജ്യത്തെ ഗൗരവമായ ഏതെങ്കിലും പ്രശ്നത്തെക്കുറിച്ചുള്ള വിശകലനം നടത്തിയതായി വാർത്ത ഒന്നും വരുന്നില്ല.  ബി.ജെ.പിയുടെ ഫാഷിസ്​റ്റ്​ നയത്തെ എതിർക്കേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തിൽ ഒരു രീതിശാസ്ത്രം ഇടതുപക്ഷത്തിനില്ല എന്നതി​​​​െൻറ തെളിവുകൂടിയാണ് ഇത്​. ത്രിപുര തെരഞ്ഞടുപ്പ്  പരാജയം ഇടതുരാഷ്​ട്രീയത്തി​​​​െൻറ പരാജയംകൂടിയായി സംഘ്​പരിവാർ സംഘടനകൾ ചിത്രീകരിക്കുന്നുണ്ട്. അത്തരം തുറന്ന ആശയപ്രകടനത്തെ പ്രതിരോധിക്കാൻ സി.പി.എമ്മിനും കഴിയുന്നില്ല. പകരം കെ.എം.  മാണിയെപ്പോലെയുള്ള രാഷ്​ട്രീയ-മുതലാളിമാരെ കൂട്ടുപിടിച്ച്​ ഭരണസ്ഥിരത വരുത്താനും അതുവഴി നിലനിൽക്കാനുമുള്ള ശ്രമം ഫലത്തിൽ ബംഗാൾ/ത്രിപുര രീതിയിലേക്ക് പാർട്ടിയെ എത്തിക്കും. പാർലമ​​​െൻററി അധികാരത്തി​​​​െൻറ ചട്ടക്കൂടിൽനിന്നല്ലാതെ സി.പി.എമ്മിന് ഇന്ത്യൻ രാഷ്​ട്രീയത്തെ സമീപിക്കാൻ കഴിയുന്നില്ല എന്ന വലിയ  പ്രശ്​നവും ഇതോടൊപ്പം ചേർത്തുവായിക്കണം. ഈ സാഹചര്യത്തിൽ വേണം കോൺഗ്രസ് പാർട്ടി ഒരു ബദലായി ഒരു വിഭാഗം ഇടതുപക്ഷം വിലയിരുത്തുന്നതിനെ വിശകലനം ചെയ്യേണ്ടത്.  

കോൺഗ്രസ് പാർട്ടി വലിയ ഒരു രാഷ്​ട്രീയ മുന്നേറ്റം നടത്തി അത്തരത്തിൽ ഒരു ബദൽശക്തിയായി രൂപപ്പെട്ടതല്ല. അതുകൊണ്ടുതന്നെയാണ് ബി.ജെ.പിയുടെ സാമ്പത്തിക നയത്തിന് ഒരു ബദൽ അവതരിപ്പിക്കാൻ കോൺഗ്രസിന് കഴിയാത്തതും. മാത്രവുമല്ല, എല്ലാതരം കോർപറേറ്റുകളെയും സഹായിക്കുന്ന മത്സരത്തിൽ ഊന്നിയ മുതലാളിത്തം   എന്നതിൽനിന്ന്​ മാറി നാസികളുടെ കാലത്ത് നടപ്പാക്കിയ രീതിയിലുള്ള ചുരുങ്ങിയ കമ്പനികൾക്കും അതോടൊപ്പം രാഷ്​ട്രീയ പാർട്ടികൾക്കും നേതാക്കന്മാർക്കും നേട്ടം ഉണ്ടാകുന്ന സാമ്പത്തിക പരിഷ്​കരണമാണ് ബി.ജെ.പി നടപ്പാക്കുന്നത്. ഇത്  ഫലത്തിൽ എല്ലാ  പാർലമ​​​െൻററി പാർട്ടികൾക്കും ഗുണകരമായ നയമാണ്. അഴിമതിയുടെ  കാര്യത്തിൽ ഇന്നും ഒരു നിലപാ​െടടുക്കാൻ കഴിയാത്ത  കോൺഗ്രസ് ഏതായാലും മോദി സർക്കാറി​​​​െൻറ സാമ്പത്തികനയത്തെ എതിർക്കാൻ പോകുന്നില്ല. ഈ പശ്ചാത്തലത്തിൽ വേണം സി.പി.എമ്മി​​​​െൻറ ചർച്ചകളെയും പുതിയ മുന്നണിനയത്തെയും കാണേണ്ടത്. ബി.ജെ.പിയുടെ മറ്റു രാഷ്​ട്രീയ പാർട്ടികളുടെ അജണ്ടകൾ ഇല്ലാതാക്കുക എന്ന നയത്തി​​​​െൻറ ഏറ്റവും വലിയ ഇര ഇന്ന് പാർലമ​​​െൻററി ഇടതുപക്ഷമാണ്. അതി​​​​െൻറ തെളിവാണ് അടുത്ത കാലത്തായി അധികാര രാഷ്​ട്രീയത്തിനപ്പുറം ജനകീയപ്രശ്നങ്ങളിൽ ഇടപെടാൻ പാർലമ​​​െൻററി ഇടതുപക്ഷം കാണിക്കുന്ന വിമുഖത.  അധികാര രാഷ്​ട്രീയം നിലനിർത്താനുള്ള അമിതമായ താൽപര്യത്തിൽനിന്നുണ്ടാകുന്നതാണ് ഈ വിമുഖത. 
 

അടുത്ത കാലത്തായി കേരളത്തിൽ നടന്ന ഗെയിൽ വിരുദ്ധ സമരമടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങളോടുള്ള  ഇടതുപക്ഷ സമീപനം ഇതിനുദാഹരണമാണ്. ജനാധിപത്യ സ്വഭാവത്തെ നിഷേധിക്കുന്ന തരത്തിൽ  ഗെയിൽ സമരത്തിൽ പങ്കെടുക്കുന്നവരെ എല്ലാംതന്നെ മതരാഷ്​ട്രീയവാദികളായും വികസനവിരോധികളായും ചിത്രീകരിക്കുക വഴി പാർലമ​​​െൻററി ഇടതുപക്ഷം വലതുപക്ഷ സാമ്പത്തിക രാഷ്​ട്രീയത്തെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുകയാണ്. രാജ്യത്തെ നീറുന്ന പ്രശ്നങ്ങളോ പ്രതിസന്ധികളോ ചർച്ചചെയ്യാനുള്ള ബൗദ്ധിക അടിത്തറ ഇല്ലാതാകുന്നതുകൊണ്ടാണ് സി.പി.എമ്മി​​​​െൻറ സമ്മേളനങ്ങളിൽ ഉദാര -മുതലാളിത്തം പ്രചരിപ്പിക്കുന്ന കോൺഗ്രസുമായി ഇടതുപക്ഷം ഐക്യപ്പെടേണ്ടതി​​​​െൻറ ആവശ്യത്തെക്കുറിച്ച്​ ചർച്ചചെയ്യേണ്ടിവന്നത്.  രാജ്യത്തെ മറ്റു രാഷ്​ട്രീയ പാർട്ടികളുടെയും സ്ഥിതി ഇതുതന്നെയാണ്. 

തെരഞ്ഞെടുപ്പിനപ്പുറത്തുള്ള ഒരു രാഷ്​ട്രീയം ഇന്നത്തെ മുഖ്യധാരയിൽ ഇല്ലാതായിക്കഴിഞ്ഞു- തെര​െഞ്ഞടുപ്പിൽ പ്രത്യയശാസ്ത്രത്തേക്കാൾ പ്രാധാന്യം ദേശത്തിനും മതത്തിനും പിന്നെ സാമൂഹിക അധികാരത്തിനുമാണ്. ഈ മാറ്റം നന്നായി മനസ്സിലാക്കിയാണ് ബി.ജെ.പിയുടെ നേട്ടം. പൗരൻ രാഷ്​ട്രീയത്തെ കാണുന്ന രീതിയിൽ വന്ന മാറ്റവും ബി.ജെ.പിക്ക്​ ഗുണം ചെയ്തു എന്നു കാണാം. അധികാരമാണ് നിലനിൽപ്​ എന്ന് രാജ്യത്തെ രാഷ്​ട്രീയപാർട്ടികളെ ബോധ്യപ്പെടുത്തുന്നതിൽ ബി.ജെ.പിക്കുണ്ടായ നേട്ടം മൂലം നാളെയുടെ രാഷ്​ട്രീയം അധികാരമാകുകയും അതുവഴി ഇന്ത്യൻ രാഷ്​ട്രീയത്തിൽ അജണ്ടകൾ ഇല്ലാതാവുകയും ചെയ്യുന്നു. ഇൗ മാറ്റങ്ങളെ കേവലം തെരഞ്ഞെടുപ്പ് രാഷ്​ട്രീയത്തിൽനിന്ന്​ മാറ്റിനിർത്തിവേണം വിശകലനം ചെയ്യേണ്ടത്. ദൗർഭാഗ്യവശാൽ അത്തരം മാറ്റിച്ചിന്തിക്കൽ പ്രക്രിയ സാവധാനത്തിൽ പാർലമ​​​െൻററി രാഷ്​ട്രീയത്തിൽനിന്ന്​ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പാർലമ​​​െൻററി സംവിധാനത്തിൽനിന്ന്​ മാറിനിൽക്കുന്ന രാഷ്​ട്രീയത്തെ ഗൗരവമായിതന്നെ കാണേണ്ടതുണ്ട്. അതിനനുസരിച്ചുള്ള ബൗദ്ധിക ഇടപെടലുകളാണ് ഉണ്ടാകേണ്ടത്.

(ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അധ്യാപകനാണ് ലേഖകൻ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressopinionmalayalam newscpim party congress
News Summary - cpim party congress- opinion
Next Story