ഇന്ത്യൻ മണ്ണിലെ റോഹിങ്ക്യൻ ആധികൾ
text_fieldsമ്യാന്മറിൽ നിന്ന് റോഹിങ്ക്യകളെ ആട്ടിപ്പായിക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ പലായനം കൂടുതൽ വർധിച്ചിരിക്കുന്നു. ഇന്ത്യ അഭയസേങ്കതമായി കണ്ട് വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ റോഹിങ്ക്യൻ അഭയാർഥികളാകെട്ട, വീണ്ടുമൊരു പറിച്ചെറിയലിെൻറ വക്കിലാണ്. അവർ അനധികൃത കുടിയേറ്റക്കാരാണെന്നും സ്വന്തം നാട്ടിലേക്കു തിരിച്ചയക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് മോദി സർക്കാർ. അഭയാർഥികൾക്ക് എന്നും തണലായിനിന്ന പാരമ്പര്യം ഇന്ത്യ കൈവിടുേമ്പാൾ, റോഹിങ്ക്യക്കാർക്കു മുന്നിൽ എന്തുവഴി? ചെകുത്താനും കടലിനും ഇടയിൽ നിൽക്കുന്ന അവരുടെ ദുരവസ്ഥയെക്കുറിച്ച് റോഹിങ്ക്യൻ ചേരികൾ സന്ദർശിച്ച് മാധ്യമം ഡൽഹി ലേഖകൻ എ.എസ്. സുരേഷ്കുമാർ തയാറാക്കിയ പരമ്പര ഇന്നുമുതൽ...
ചിത്രത്തിൽ കാണുന്ന ഇരുനില മാളികകളിൽ കുറെ മനുഷ്യ ജീവനുകൾക്ക് ‘പരമസുഖം’. പകൽ ഇൗച്ചക്കൂട്ടം, രാത്രി കൊതുകിൻ പറ്റം. കിടക്കാൻ പൊട്ടിപ്പൊളിഞ്ഞ പ്ലൈവുഡ് കഷണങ്ങൾ. നാലു ഡസൻ കുടുംബങ്ങൾക്കായി മൂന്നു ചാമ്പു പൈപ്പ്. രണ്ടു മൂന്നു കക്കൂസുകൾ. മഴപെയ്താൽ ഉറവ. പാഴ്കമ്പുകളും തകരവും ടാർപോളിനുമെല്ലാം ചേർത്ത് കെട്ടിപ്പൊക്കിയ കൊച്ചു കൂടാരങ്ങൾ. വല്ലപ്പോഴും വിരുന്നെത്തുന്ന കറൻറ്. ചെളിയിൽ കുഴഞ്ഞു മറിഞ്ഞു കഴിയുന്ന കുഞ്ഞുങ്ങൾ. കുപ്പിയും പാട്ടയും പെറുക്കുന്ന കാബൂളിവാലകൾ. അന്യരുടെ വീടുകളിൽ തറ തുടച്ചും പാത്രം കഴുകിയും വരുമാനം കണ്ടെത്തുന്ന സ്ത്രീകൾ. അവരെ നമ്മൾ റോഹിങ്ക്യൻ അഭയാർഥികൾ എന്നു വിളിക്കും.
ഫ്ലൈ ഒാവറുകൾ, മെട്രോ ലൈനുകൾ, മാനംമുട്ടുന്ന കോൺക്രീറ്റ് സൗധങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന അലങ്കാര വിളക്കുകൾ എന്നിങ്ങനെ തലസ്ഥാന നഗരത്തിെൻറ പ്രൗഢികളെല്ലാമുള്ള ഡൽഹി. ഇൗ മെേട്രാ നഗരത്തിെൻറ ഒാരത്തെ കാളിന്ദി കുഞ്ചിലേക്കോ ശ്രംവിഹാറിലേക്കോ ഫരീദാബാദിലേക്കോ ഒക്കെ കടന്നുചെന്നാൽ നമുക്ക് അവരുടെ ദൈന്യത കാണാം. ഇൗ നഗരത്തിൽനിന്ന് ഒന്നും അവർക്കു വേണ്ട. പാട്ടയും തകരവും കൊണ്ട് കെട്ടിപ്പൊക്കിയ കൊച്ചുകൊച്ചു ‘സുഖജീവിത’ങ്ങൾ പറിച്ചെറിയാതിരുന്നാൽ മതി. മൂന്നാംകിടക്കാരായ കുടിയേറ്റക്കാരുടെ ജീവനോപാധികൾ തല്ലിക്കെടുത്താതിരുന്നാൽ മതി. പട്ടിണി കിടക്കാതിരിക്കാനും കൊച്ചുമക്കളെ പഠിപ്പിക്കാനും ചില്ലറ ചികിത്സകൾക്കുമൊക്കെ ആരെങ്കിലും സഹായിക്കുമെങ്കിൽ, വലിയ ഉപകാരം.
കാരണം, ജനിച്ച നാട്ടിലേക്ക് തിരിച്ചു ചെല്ലാൻ വയ്യ. മ്യാന്മറിൽ പട്ടാളവും ബുദ്ധമതക്കാരും റോഹിങ്ക്യൻ മുസ്ലിംകളെ കൂട്ടത്തോടെ വെട്ടിയരിയുകയും വെടിവെച്ചു കൊല്ലുകയുമാണ്. വർഷങ്ങളായി തുടരുന്ന വംശഹത്യ ഇപ്പോൾ അതിെൻറ മൂർധന്യത്തിലാണ്. അഞ്ചും എട്ടും വർഷം മുമ്പ് ജീവൻ വാരിപ്പിടിച്ച് ഒാടിയ ഒാട്ടമാണ് കാളിന്ദി കുഞ്ചിലെയും ഫരീദാബാദിലെയുമൊക്കെ ചേരികളിലെ തകരക്കൂടാരങ്ങളിൽ എത്തിനിൽക്കുന്നത്. അങ്ങനെ ജീവനും കൊണ്ട് ഒാടി ഡൽഹിയിലും ഹരിയാനയിലും ഹൈദരാബാദിലും ജമ്മു-കശ്മീരിലുമൊക്കെ പരിഭ്രാന്തിയോടെ േചക്കേറിയവർ പതിനായിരങ്ങളുണ്ട്. സർക്കാറിെൻറ ഉൗഹക്കണക്കിൽ അവരുടെ എണ്ണം അരലക്ഷം കവിയും.
ജനിച്ച മണ്ണിൽനിന്ന് ചോര ഇറ്റുവീഴുന്ന പലായനം. അതിനിടയിൽ രക്തബന്ധങ്ങൾ തന്നെ അറുത്തെറിയപ്പെട്ടു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് അനാഥരായവർ. മറ്റു പലർക്കുമൊപ്പം അതിർത്തി വേലികൾ വകവെക്കാതെ മറ്റു രാജ്യങ്ങളിലെ അഭയസേങ്കതങ്ങൾ തേടി പാഞ്ഞവർ. ഇനിയൊരിക്കലും ജനിച്ചു ജീവിച്ച നാട്ടിലേക്കൊരു തിരിച്ചുപോക്ക് നടക്കില്ലെന്ന് ഇന്ന് അവർ തിരിച്ചറിയുന്നു. നാട്ടിൽ അവശേഷിക്കുന്ന ബന്ധുക്കൾ അനുഭവിക്കുന്ന ക്രൂരതകൾ അറിഞ്ഞ് ഉള്ളുരുകുന്നു. അതിനൊക്കെ ഇടയിലാണ് ഇടിത്തീ പോലെ ആ വിവരമെത്തുന്നത്. മ്യാൻമറിൽ നിന്നെത്തിയ അഭയാർഥികളെ തിരിച്ചയക്കാൻ ഇന്ത്യാ ഗവൺമെൻറ് ഒരുങ്ങുന്നു. ഇന്ത്യയിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികളെല്ലാം അനധികൃത കുടിയേറ്റക്കാരത്രേ.
തിരിച്ചയക്കാനുള്ള നടപടികൾ തുടങ്ങാൻ മോദി സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും നിർദേശിച്ചിരിക്കുന്നു. എട്ടും പത്തും വർഷമായി ഇന്ത്യയിൽ ജീവിതം നട്ടുനനക്കുന്നവർക്ക് എങ്ങനെ തിരിച്ചു പോകാൻ കഴിയും? മ്യാന്മറിൽനിന്ന് ആയിരങ്ങൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുേമ്പാൾ, അവർക്കു മുേമ്പ നാടുവിട്ട് സുരക്ഷ തേടിപ്പോയവർക്ക് തിരിച്ചുചെല്ലാൻ കഴിയുന്നതെങ്ങനെ? അവരെ വരവേൽക്കാനല്ല, വകവരുത്താനാണ് മ്യാന്മർ കാത്തുനിൽക്കുന്നത്. ചെകുത്താനും കടലിനും നടുവിലെ ഇൗ വിഹ്വലതക്കിടയിൽ, സുപ്രീംകോടതിയിൽനിന്നൊരു നീതിക്ക് ഉള്ളുരുകി പ്രാർഥിക്കുകയാണ് അവർ ഇപ്പോൾ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.