നോട്ട് നിരോധനത്തിെൻറ കറുത്ത ദിനങ്ങൾ
text_fieldsഇന്ത്യൻ രാഷ്ട്രീയത്തിെൻറ ഗതിനിർണയിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി ഒരു മാസം മാത്രം. നരേന്ദ്രമേ ാദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും തെരഞ്ഞെടുപ്പിനായി ഒരുങ്ങി കഴിഞ്ഞു. മുൻ തെരഞ്ഞെടുപ്പില െന്ന പോലെ വൈകാരിക വിഷയങ്ങൾ മുൻ നിർത്തിയാണ് ഇക്കുറിയും ബി.ജെ.പി പ്രചാരണം.
പുൽവാമ ഭീകരാക്രമണവും അതിനെ തുടർ ന്നുണ്ടായ സംഭവങ്ങളും രാമക്ഷേത്ര വിഷയമെല്ലാം ഉയർത്തി പരമാവധി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. മോ ദി എന്ന ബിംബത്തിലൂന്നിയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ. അഞ്ച് വർഷക്കാലയളവിലെ മോദി സർക്കാറിെ ൻറ പല നയങ്ങളും ബി.ജെ.പി ചർച്ചയാക്കുന്നില്ല. ചരിത്രത്തിലിടം പിടിച്ച സാമ്പത്തിക പരിഷ്കാരങ്ങളായ നോട്ട് നിരോ ധനം, ജി.എസ്.ടി തുടങ്ങിയവയെ കുറിച്ച് ബോധപൂർവമായ മൗനം പാലിക്കുകയാണ്.
എന്നാൽ, ജി.എസ്.ടി, നോട്ട് നിരോധനവുമാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന പ്രചാരണ വിഷയങ്ങൾ. മനപ്പൂർവം ഇത്തരം പ്രശ്നങ്ങൾ ചർച്ചയാക്കാതിരിക്കാൻ മോദി സർക്കാർ ശ്രമിച്ചാലും നോട്ട് നി രോധന കാലത്ത് പണത്തിനായ നെേട്ടാട്ടമോടിയ ജനങ്ങൾ അത് അത്ര പെെട്ടന്ന് മറക്കില്ലെന്നാണ് പ്രതിപക്ഷ പാർട് ടികളുടെ വിലയിരുത്തൽ. സാമൂഹിക മാധ്യമങ്ങളിലടക്കം നോട്ട് നിരോധനം സജീവ ചർച്ചയാക്കി നില നിർത്താൻ കോൺഗ്രസ് ഉ ൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ പരമാവധി ശ്രമിക്കുന്നുണ്ട്.
ഇരുപക്ഷത്തിെൻറയും ആരോപണ പ്രത്യാരോപണ ങ്ങൾക്കുമപ്പുറം ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ നോട്ട് നിരോധതീരുമാനത്തിന് മുമ്പും ശേഷവും എന്ന രീതിയിൽ രണ്ടായി പകുത്ത് മാറ്റുകയായിരുന്നു മോദി സർക്കാറിെൻറ പരിഷ്കാരം. നോട്ട് നിരോധനം ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ ് പ്രചാരണത്തിന് ബി.ജെ.പി സർക്കാർ ശ്രമിച്ചാലും നവലിബറൽ നയങ്ങൾ നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ് പത്തിക പ്രശ്നം തെരഞ്ഞെടുപ്പിൽ ചൂടുപിടിച്ച ചർച്ചയാവുമെന്നുറപ്പ്.
നവംബർ എട്ടിലെ ഷോക്ക് ട്രീറ്റ്മെൻറ്
2 016 നവംബർ എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്താണ് 500, 1000 നോട്ടുകൾ നിരോധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ് ര മോദി പ്രഖ്യാപിച്ചത്. കള്ളപണത്തിനെതിരെ നടപടിയെടുക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ സർക്കാറി െൻറ ശക്തമായ നടപടിയായി ബി.ജെ.പി കേന്ദ്രങ്ങൾ തീരുമാനത്തെ വാഴ്ത്തി. വിദേശ രാജ്യങ്ങളിലെ ബാങ്കുകളിലും റിയൽ എസ്റ്റേറ്റിലുമെല്ലാം നിക്ഷേപിക്കപ്പെട്ട കള്ളപ്പണം തിരിച്ച് പിടിക്കാൻ തീരുമാനം പര്യാപ്തമാവില്ലെന്ന് മറുവിഭാഗവും വാദിച്ചു.
തീരുമാനം പ്രഖ്യാപിക്കുേമ്പാൾ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും പഴയ േനാട്ടുകൾ മാറ്റി നൽകാൻ ആവശ്യത്തിന് സമയം അനുവദിച്ചിട്ടുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, വരും ദിവസങ്ങളിൽ ജനങ്ങളെ കാത്തിരുന്നത് പ്രതിസന്ധിയുടെ ദിനങ്ങളായിരുന്നു. പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ പൊരിവെയിലത്ത് ക്യുവിൽ നിൽക്കുന്ന ജനങ്ങളെയാണ് ഇന്ത്യ കണ്ടത്. നോട്ടുകൾ ഇല്ലാതായതോടെ അത് വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചു.
തീരുമാനം പാളിയെന്ന് തോന്നിയതോടെ നോട്ട് നിരോധനത്തിെൻറ പ്രഖ്യാപിത ലക്ഷ്യങ്ങളായ കള്ളപണം പിടിക്കൽ, കള്ളനോട്ട് തടയൽ, തീവ്രവാദം ഇല്ലാതാക്കൽ എന്നിവക്കൊപ്പം ഡിജിറ്റൽ ഇന്ത്യയും എത്തി. പണരഹിതമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുകയാണ് നോട്ട് നിരോധനത്തിെൻറ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സർക്കാറിന് പറയേണ്ടി വന്നു. സാേങ്കതികമായി ഏറെയൊന്നു മുന്നേറാത്ത ഇന്ത്യയിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ ഭാവിയെ കുറിച്ച മൗനം പാലിക്കുകയാണ് സർക്കാർ ചെയ്തത്.
ലക്ഷ്യങ്ങളൊന്നും നേടാത്ത സാമ്പത്തിക പരിഷ്കാരം
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ കരുത്ത് ചെറുകിട വ്യവസായ മേഖലയും അസംഘടിത തൊഴിൽ മേഖലയുമാണ്. വലിയൊരളവിൽ സമ്പദ്വ്യവസ്ഥക്ക് സംഭാവന ചെയ്യാൻ മേഖലക്ക് സാധിക്കാറുമുണ്ട്. നോട്ട് നിരോധനം വന്നതോടെ സമ്പൂർണ്ണ സാമ്പത്തിക മുരടിപ്പായിരുന്നു ഈ മേഖലയിലുണ്ടായത്. ഡിജിറ്റൽ ഇടപാടുകളിൽ പുരോഗതിയൊന്നും ഉണ്ടാവാത്ത മേഖലയിൽ കറൻസി ക്ഷാമം വൻ ആഘാതമാണ് സൃഷ്ടിച്ചത്.
അസംഘടിത മേഖലയിലെ വരുമാനത്തിൽ 60 ശതമാനത്തിെൻറ കുറവുണ്ടായെന്നാണ് കണക്കുകൾ. തീരുമാനം മൂലം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ അനിശ്ചിതത്വങ്ങളിലേക്കാണ് എറിയപ്പെട്ടത്. നോട്ട് നിരോധനത്തിന് ശേഷം വന്ന ഉൽസവ സീസണുകളിലെല്ലാം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാതെ പോയതോടെ രാജ്യത്തെ വ്യാപാരികൾ കടുത്ത പ്രതിസന്ധിയെയാണ് നേരിട്ടത്. ചെറുകിട വ്യവസായ മേഖലകളിൽ നോട്ട് നിരോധനം നടപ്പിലാക്കിയ ആദ്യത്തെ നാല് മാസത്തിൽ കച്ചവടത്തിൽ 50 ശതമാനത്തിെൻറ കുറവുണ്ടായെന്ന് വിവിധ വ്യവസായ സംഘടനാ പ്രതിനിധികൾ പറയുന്നു.
ജി.ഡി.പി വളർച്ചയിലുണ്ടായ കുറവായിരുന്നു നോട്ട് നിരോധനത്തിെൻറ മറ്റൊരുഫലം. നിരോധനത്തിന് ശേഷമുള്ള സാമ്പത്തിക വർഷങ്ങളിലെ പല പാദങ്ങളിലും പ്രതീക്ഷിച്ച വളർച്ച സമ്പദ്വ്യവസ്ഥ കൈവരിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. 2017-18 സാമ്പത്തിക വർഷത്തിൽ സമ്പദ്വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. നോട്ട് നിരോധനം നടപ്പിലാക്കുന്നതിന് ആറ് മാസം മുമ്പ് സമ്പദ്വ്യവസ്ഥയുടെ ശരാശരി വളർച്ചാ നിരക്ക് എട്ട് ശതമാനമായിരുന്നു. 2017 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ വളർച്ച നിരക്ക് 5.7 ശതമാനമായി കുറയുന്നതിനും രാജ്യം സാക്ഷിയായി. നിരോധനം മൂലം ജി.ഡി.പി വളർച്ച നിരക്കിൽ 1.5 ശതമാനത്തിെൻറ വരെ കുറവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നോട്ട് നിരോധനം തകർത്തെറിഞ്ഞ മറ്റൊരു മേഖലയായിരുന്നു റിയൽ എസ്റ്റേറ്റ്. വലിയൊരു വിഭാഗം തൊഴിലാളികളും മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ വളർച്ചയുടെ പാതയിൽ നിൽക്കുേമ്പാഴാണ് നോട്ട് നിരോധനം എത്തിയത്. തീരുമാനം പുറത്ത് വന്ന് വർഷങ്ങൾക്കിപ്പുറം ഇതിെൻറ ആഘാതത്തിൽ നിന്നും പൂർണമായും കരകയറാൻ മേഖലക്കായിട്ടില്ല. ചെറിയൊരുണർവ് മേഖലയിൽ ഉണ്ടാവുന്നുണ്ടെങ്കിലും പഴയ പ്രതാപത്തിലേക്ക് റിയൽ എസ്റ്റേറ്റ് മേഖല എത്തണമെങ്കിൽ ഇനിയും വർഷങ്ങൾ എടുക്കുമെന്നുറപ്പാണ്.
നോട്ട് നിരോധനത്തിെൻറ മറ്റൊരു ലക്ഷ്യമായ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയും പരാജയപ്പെട്ടുവെന്ന് കണക്കുകൾ തെളിയിക്കും. 2018ലെ കണക്കുകൾ പ്രകാരം 19.6 ലക്ഷം കോടിയാണ് ഇന്ത്യയിൽ സർക്കുലേഷനിലുള്ള കറൻസി. 2016 നവംബറിൽ സമ്പദ്വ്യവസ്ഥയിൽ ഉണ്ടായിരുന്ന കറൻസി 17.9 ലക്ഷം കോടിയാണ്. സമ്പദ്വ്യവസ്ഥയിലുള്ള കറൻസിയുടെ അളവിൽ 9.4 ശതമാനത്തിെൻറ വർധനയാണ് രേഖപ്പെടുത്തിയത്.
നോട്ട് നിരോധനത്തിന് ശേഷവും കറൻസി ഉപയോഗിച്ചുള്ള ഇടപാടുകളിൽ നിന്ന് പിറകോട്ട് പോകാൻ ജനങ്ങൾ തയറായിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷം എ.ടി.എം ഇടപാടുകളിലും വർധനയാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെ ഡിജിറ്റൽ ഇടപാടിലെ മുൻനിര കമ്പനികളിലൊന്നായ മാസ്റ്റർകാർഡ് ഇന്ത്യൻ സമീപനത്തിനെതിരെ രംഗത്തെത്തിയതും വാർത്തയായിരുന്നു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുമെന്ന് പറയുേമ്പാഴും മൽസരത്തിേൻറതായ സാഹചര്യം വിപണിയിൽ മോദി സർക്കാർ ഇല്ലാതാക്കുന്നുവെന്നായിരുന്നു മാസ്റ്റർ കാർഡിെൻറ പ്രധാന വിമർശനം.തീരുമാനം നിലവിൽ വന്നതിന് ശേഷം കൺസ്യൂമർ ഡ്യൂറബിൾസ്, ഗൃഹോപകരണങ്ങൾ എന്നിവയുടെ വിൽപനയിൽ 40 ശതമാനത്തിെൻറ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
തീവ്രവാദ വിരുദ്ധ പ്രവർത്തനവും നോട്ട് നിരോധനത്തിനിടെ ഉയർന്നുകേട്ട ലക്ഷ്യങ്ങളിലൊന്നായിരുന്നു. തീവ്രവാദികൾക്ക് എത്തുന്ന പണം നോട്ട് നിരോധനത്തോടെ ഇല്ലാതാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, തീരുമാനം നടപ്പിലായതിന് ശേഷവും രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളിൽ കുറവുണ്ടായിട്ടില്ല. പുൽവാമ. ഉറി ഭീകരാക്രമണങ്ങൾ ഇതാണ് തെളിയിക്കുന്നത്.
ആർ.ബി.െഎ മുന്നറിയിപ്പും അവഗണിച്ചു
500, 1000 രൂപ നോട്ടുകൾ നിരോധിച്ചതു കൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനാവില്ലെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ.ബി.െഎ) കേന്ദ്ര സർക്കാറിന് മുന്നറിയിപ്പു നൽകിയിരുന്നു. ഡയറക്ടർ ബോർഡ് യോഗം ചേർന്ന് തീരുമാനം സർക്കാറിനെ അറിയിച്ചിരുന്നുവെങ്കിലും ഇത് അവഗണിച്ച് നിരോധനവുമായി മോദി മുന്നോട്ട് പോവുകയായിരുന്നു. നോട്ട് നിരോധനത്തിന് ആർ.ബി.െഎ അംഗീകാരം നൽകിയെങ്കിലും അതിെൻറ തിക്ത ഫലങ്ങൾ സർക്കാറിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ, അതെല്ലാം സർക്കാർ അവഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.