സാമ്പത്തിക സംവരണത്തിന് സഹതാപമുദ്ര നൽകുേമ്പാൾ
text_fieldsതൊട്ടാൽ കൈപൊള്ളുന്നതും ദശകങ്ങളായി മുന്നാക്ക സമുദായങ്ങൾ ആവശ്യപ്പെടുന്നതുമായ സാമ്പത്തിക സംവരണം എന്ന വിഷയ ത്തിൽ അധികമൊന്നും കൈവെക്കാൻ സർക്കാറുകൾക്ക്് സാധിച്ചിരുന്നില്ല. നരസിംഹ റാവു സർക്കാറിെൻറ കാലത്ത് ഒരു നീക ്കം നടന്നെങ്കിലും 1992ലെ ഇന്ദ്ര സാഹ്നി കേസിൽ സുപ്രീംകോടതി അത് അസാധുവാക്കി. രണ്ടാം യു.പി.എ സർക്കാറിെൻറ അവസാ നകാലത്ത് തത്തുല്യമായ ഒരു ശ്രമം ജാട്ട് സമുദായത്തിനു വേണ്ടി നടത്തിയെങ്കിലും അതിനെതിരെയുള്ള ഹരജികൾ അനുവദിച്ചു കൊണ്ട് ജസ്റ്റിസുമാരായ (ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്) രഞ്ജൻ ഗൊഗോയിയും രോഹിങ്ടൺ നരിമാനും ചേർന്ന ബെഞ്ച് ആ നിയമവും അസാധുവാക്കുകയാണുണ്ടായത്. ആ വിധിയിൽ എടുത്തുപറഞ്ഞ അനുഭവാധിഷ്ഠിത വസ്തുതകളുടെ പിൻബലം പുതിയ ബില്ലിലും അ നുബന്ധമായോ അടിസ്ഥാനമായോ ഇല്ല. ആ വിധിയിൽ നിയാമകമായി സ്വീകരിച്ച ഭരണഘടന അടിസ്ഥാനങ്ങളും നിലവിലെ ബില്ലിൽ ഭേദഗ തികൾക്ക് വിധേയമാക്കിയ ഭരണഘടനയിലെ 15ഉം 16ഉം അനുച്ഛേദങ്ങളിലെ തുല്യ, അവസര സമത്വം എന്നിവ സംബന്ധമായ വകുപ്പുകളാണ്. ആ വകുപ്പുകൾ തന്നെയാണ് ഇപ്പോ ൾ ഭേദഗതികൾക്ക് വിധേയമാക്കിയത് എന്നതിനാൽ ഇവയുടെ നിയമസാധുതയും സങ്കീർണമാവാൻ ഇടയുണ് ട്.
സംവത്സരങ്ങൾ കെട്ടഴിക്കാനാകാതെ കിടന്ന ഈ കുരുക്കിനെ നിലവിലെ ഭരണകൂടം ഏത് തന്ത്രത്തിൽ കൈകാര്യം ചെയ്തുവെന ്ന് കാണണമെങ്കിൽ പാർലമെൻറിൽ നടന്നതൊന്ന് നോ ക്കുക; ജനുവരി ഏഴാം തീയതി തിങ്കൾ: ദരിദ്രരായ അപേക്ഷകർക്ക് ജാതി അട ിസ്ഥാനത്തിലല്ലാതെ സംവരണം നൽകുന്നതിനുള്ള ഒരു ബില്ലിന് കാബിനറ്റ് അംഗീകാരം നൽകിയിരിക്കുന്നു എന്ന ഒരു മാധ്യമ റിപ്പോർട്ട്; ഈ ബിൽ ചൊവ്വാഴ്ച തന്നെ ലോക് സഭയിൽ വെക്കും, രാജ്യസഭയുടെ സമ്മേളനം ഒരു ദിവസത്തേക്കു കൂടി നീട്ടും, എ ങ്കിൽ അവിടെ ബുധനാഴ്ച ബില്ല് ചർച്ചക്കെടുക്കാമല്ലോ എന്നൊക്കെ അതും. അറിയുക, ഇതെല്ലാം വെറും മാധ്യമക്കാർ നൽകിയ റ ിപ്പോർട്ട് മാത്രം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഒരു അറിയിപ്പും ഇല്ല.
ഒരു ബിൽ അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പായി അത ിെൻറ കരട് അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യണമെന്ന് സഭാ ചട്ടങ്ങൾ നിഷ്കർഷിക്കുന്നു; അംഗങ്ങൾക്ക് ബിൽ വായിക്കാനും ഭേദഗതികൾ നിർദേശിക്കാനും എതിർക്കാനും അവസരം ഒരുക്കുന്നതിനാണിതൊക്കെ. എന്നാൽ, ചൊവ്വാഴ്ച കാലത്തുവരെ ഈ ബിൽ സർക്കുലേറ്റ് ചെയ്തിരുന്നില്ല. 11 മണിക്ക് നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങളുടെ കൂട്ടത്തിൽ ഒന്ന് ഇങ്ങനെയായിരുന്നു: ''വിദ്യാഭ്യാസത്തിലും തൊഴിലുകളിലും മുന്നാക്ക സമുദായങ്ങളിലെ ദരിദ്രരായ അപേക്ഷകർക്ക് സംവരണം നൽകുന്നതിെൻറ സാധ്യതകൾ സർക്കാർ പഠിക്കുന്നുണ്ടോ?''. മന്ത്രാലയം അത് അടച്ച് നിഷേധിക്കുന്നതായി മറുപടി. ശേഷം 12.46 ബിൽ അവതരിപ്പിക്കപ്പെടുന്നു. അതിന് മിനിറ്റുകൾക്ക് മുമ്പുമാത്രം കോപ്പി വിതരണം ചെയ്യപ്പെട്ട ശേഷം.
സാധാരണ ബില്ലുകൾ അവതരിപ്പിക്കപ്പെട്ടാൽ, അതത് വിഷയങ്ങൾക്കുള്ള സ്റ്റാൻഡിങ് കമ്മിറ്റിക്ക് റഫർ ചെയ്യുകയും അതുവഴി വിശദമായ പഠനം നടക്കുകയും പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്യുകയാണ് പതിവ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ ബില്ലിെൻറ കാര്യത്തിൽ അതൊന്നും ഉണ്ടായില്ല. പിന്നെ വൈകുന്നേരം അഞ്ചു മണിക്ക് ഏതാനും മണിക്കൂർ മുമ്പ് മാത്രം കൈയിൽ കിട്ടിയ അതിപ്രധാനമായ ഒരു നിയമനിർമാണത്തെപ്പറ്റി ചർച്ച തുടങ്ങുന്നു. രാത്രി 10ന് ചർച്ച അവസാനിക്കുന്നു. ബിൽ പാസാവുന്നു.
രാജ്യസഭയിൽ തുടർച്ചയായ ബഹളം കാരണം ചൊവ്വാഴ്ച നടപടികളൊന്നും നടന്നിരുന്നില്ല. തുടർന്ന് സ്പീക്കർ അടുത്തദിവസത്തേക്ക് ചർച്ചകൾ മാറ്റിവെക്കുന്നു, ഒരു ദിവസംകൂടി സഭ ചേരുന്നുവെന്ന് ആദ്യ സൂചന. ഉച്ചക്ക് രണ്ട് മണിക്ക് ബിൽ ചർച്ചക്കെടുക്കുന്നു, രാത്രി 10വരെ അത് തുടരുന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം വന്നെങ്കിലും അത് വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. തുടർന്ന് ബിൽ പാസാവുന്നു. ഭരണഘടന രചനയുടെ കാലംമുതൽ ഗുരുതരമായ വിവാദങ്ങൾ നിലനിന്ന, ഇന്ത്യൻ സാമുദായിക സിവിൽ സർവിസ് ബ്യൂറോക്രസി സമവാക്യങ്ങളെ നിർണായകമായി സ്വാധീനിക്കുന്ന ഒരു വിഷയത്തിൽ മൂന്നേ മൂന്നുദിവസം കൊണ്ട് പാർലമെൻറ് തീരുമാനമെടുക്കുന്നു.
ചർച്ചക്കിടയിൽ കോൺഗ്രസിെൻറ 2014 ലെ പ്രകടനപത്രികയിൽ തന്നെയുള്ള ഒരിനം ആണിതെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞപ്പോൾ ശശി തരൂർ: ''ഞങ്ങളുടെ പ്രകടനപത്രിക നടപ്പാക്കുന്നതിന് വളരെയധികം നന്ദി.'' ജെയ്റ്റ്ലിയുടെ ഗൂഗ്ലിയിൽ വീണു ആ വിക്കറ്റ്. പിന്നെ ഒരു മാർക്സിസ്റ്റ് ബാറ്റ്സ്മാനുണ്ടായി. പാവങ്ങളെ സഹായിക്കുന്ന നിയമനിർമാണം നടക്കുമ്പോൾ അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു വിഭാഗം എന്ന ലോക റെക്കോഡ് മാർക്സിസ്റ്റ് സുഹൃത്തുക്കൾ സ്വന്തമാക്കല്ലേ എന്ന് പറഞ്ഞപ്പോൾ സി.പി.എമ്മിെൻറ എം.ബി. രാജേഷ് പറഞ്ഞത് ''ഞങ്ങൾ അതിനെ എതിർത്തിട്ടില്ലല്ലോ'' എന്നാണ്. ആ ലാസ്റ്റ് വിക്കറ്റും റണ്ണൊന്നും എടുക്കാതെ വീണതോടെ ഓേപ്പാസിഷൻ ഓൾഔട്ട്; മാന്യമായ ഒരു സ്കോർ പോലുമില്ലാതെ!
ഒന്നുകിൽ പ്രതിപക്ഷ കക്ഷികൾക്കൊന്നും സാമ്പത്തിക സംവരണത്തെ എതിർക്കുന്നതിൽ കൃത്യമായ ഒരു നിലപാടില്ല; അല്ലെങ്കിൽ അവിടെ വരേണ്യ മനസ്സുകൾക്ക് കുറച്ചുകൂടി ഉയർന്ന ജാതികളിലെ പാവപ്പെട്ടവർക്ക് പോരട്ടെയെന്നാവും. മറ്റ് ചിലതും കൂടി ഓർക്കുക: ഗുജറാത്തിൽ പട്ടീദാർ സമുദായത്തിന് കോൺഗ്രസ് സംവരണം വാഗ്ദാനം നൽകിയ സന്ദർഭം. ഇന്ന് സംവരണം (1992ൽ ഇന്ദ്ര സാഹ്നി കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് വിധിച്ച) 50 ശതമാനത്തിൽ കൂടുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമിെല്ലന്ന് അരുൺ ജെയ്റ്റ്ലി വീറോടെ വാദിക്കുന്നു. സാമ്പത്തിക സംവരണം തന്നെ ഭരണഘടന വിരുദ്ധമാെണന്നും ജെയ്റ്റ്ലി പരാമർശിച്ചത് ഓർക്കുന്നു. ഇന്ന് അതേ ജെയ്റ്റ്ലി പറയുന്നു 50 ശതമാനത്തിെൻറ പരിധി സാമൂഹിക-വിദ്യാഭ്യാസപരമായ പിന്നാക്കക്കാർക്ക് മാത്രമാണെന്ന്.
മുസ്ലിം സമുദായത്തിെൻറ അധികാര സാമൂഹിക ശാക്തീകരണത്തിൽ നിർണായക ഘടകമായ പിന്നാക്ക സംവരണത്തിെൻറ കാര്യത്തിൽ തങ്ങളുടെ ഉത്തമ കൂട്ടാളിയെന്ന് വാഴ്ത്തുന്ന കോൺഗ്രസ് ഈ ബില്ലിന് കൈപൊക്കിയതിനെക്കുറിച്ച് മുസ്ലിംലീഗ് നിശ്ശബ്്ദമാണ്. മാർക്സിസ്റ്റുകളുടെ കാര്യം അൽപം വ്യത്യസ്തമാണ്. മണ്ഡൽ കമീഷൻ കാലത്ത് ക്രീമിെലയർ വിഷയകമായി, പിന്നാക്ക സമുദായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ പിന്നാക്കക്കാരിലെ ഉയർന്ന േശ്രണിയിലുള്ളവർ കൈക്കലാക്കുന്നുവെന്ന ന്യായത്തിൽ അത് അവരിലെ ദരിദ്രർ നൽകണമെന്നും, അർഹതയുള്ളവർ ഇല്ലെങ്കിൽ അത് അതത് സമുദായങ്ങങ്ങളിലെ മറ്റുള്ളവർക്ക് നൽകണമെന്നുമായി അവരുടെ വാദം.
ഇത്ര ധിറുതിപിടിച്ച് ഒരു ബിൽ പാസാക്കുന്നതിലെ യുക്തി എന്താണ്? ഇപ്പോൾ നിയമമായ ഈ 103ാം ഭരണഘടന ഭേദഗതി വ്യവസ്ഥകളനുസരിച്ച് നിലവിൽ സംവരണം നൽകപ്പെട്ടവർ ഒഴികെയുള്ളവരിലെ സാമ്പത്തിക ദൗർബല്യമുള്ളവർക്കാണ് പുതിയ സംവരണം. ബില്ലിലെ രണ്ട്, മൂന്ന് ഖണ്ഡികകളിൽ പരാമർശിക്കുന്ന ഭരണഘടനയിലെ 15ഉം 16ഉം ഖണ്ഡികകളനുസരിച്ച് നിർവചിക്കപ്പെട്ട വിഭാഗങ്ങളായ പട്ടികജാതി, പട്ടികവർഗക്കാരും ഇതര പിന്നാക്ക വിഭാഗങ്ങളും.
നിലവിൽ പറയുന്ന പരിധി വർഷം എട്ടുലക്ഷം വരുമാനം അല്ലെങ്കിൽ അഞ്ച് ഏക്കർ ഭൂമി എന്നൊക്കെയാണ്. ഏതാണ്ട് നേരത്തെയുള്ള മറ്റ് പിന്നാക്ക സമുദായങ്ങളിലെ ക്രീമിെലയറിന് നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ തന്നെ ഇതിനും ബാധകമാകുമെന്ന് വ്യക്തം. സംസ്ഥാനങ്ങൾക്ക് ഇത് പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് നിശ്ചയിക്കാം.
ഇനി വരുമാനത്തിെൻറ കാര്യത്തിൽ എട്ടുലക്ഷക്കാരുടെ കാര്യം. വ്യക്തിയായി എടുത്താൽ മാസാന്തം 66,000 രൂപ വരുമാനമുള്ളവർ. കുടുംബനാഥൻ സ്വയം എട്ട് ലക്ഷം വരുമാനം നേടുന്നുവെങ്കിൽ, അയാൾ മുതിർന്ന പൗരനാണെങ്കിൽ തന്നെ വർഷത്തിൽ 70,000 രൂപ ആദായനികുതി (കിഴിവുകൾ കുറച്ചാൽ ഇതൽപം കുറയുമെന്നിരിക്കിലും) സർക്കാറിന് കൊടുക്കണം. ഇനി രണ്ടുപേർ ആ വരുമാനം പങ്കുവെച്ചാലും അവർ ആദായനികുതി കൊടുക്കുന്നവരാകും. സർക്കാറിന് അങ്ങോട്ട് പണം കൊടുക്കേണ്ടവരെയാണ് ദരിദ്രരെന്ന 'പദവി' നൽകി കൈപിടിച്ചുയർത്തിയും, ആ 10 ശതമാനത്തിൽ മെറിറ്റിൽ ഉൾപ്പെട്ടിരിക്കാൻ ഇടയുള്ള, ചിലപ്പോൾ അതിനെക്കാൾ സാമ്പത്തികമായി താഴെയുള്ള, പിന്നാക്കക്കാരനെ പുറംതള്ളിയും കലാലയങ്ങളിലും, സർക്കാറിലും കുടിയിരുത്തുന്നത്.
ഭരണഘടന ഭേദഗതി സംസ്ഥാനങ്ങളുടെ അംഗീകാരത്തിന് വിധേയമാണെന്നും ആ ഘട്ടത്തിൽ അതിന് തടസ്സങ്ങൾ ഉണ്ടാവുമെന്നും ആശ്വസിച്ച പിന്നാക്ക വിഭാഗങ്ങളെ കബളിപ്പിച്ച് കേന്ദ്രം വളഞ്ഞ വഴിയിലൂടെ ബിൽ നിയമമാക്കി. എന്നാൽ, സംവരണം എന്നനിലക്ക് ഈ ഭേദഗതിയെ ഫലപ്രദമായി കോടതിയിൽ നേരിടാനാവണം പിന്നാക്ക സമുദായങ്ങളുടെ സംഘടിത നീക്കങ്ങൾ. ഹൈദരാബാദ് നൽസാർ നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ. ഫൈസാൻ മുസ്തഫ ബിൽ പാസായശേഷം ഒരു ലേഖനത്തിൽ അഭിപ്രായപ്പെട്ടതനുസരിച്ച്, ഇന്ദ്ര സാഹ്നി കേസ് വിധി മറികടക്കണമെങ്കിൽ ഒരു 11 അംഗ ബെഞ്ചിനേ അത് കഴിയൂ, ചുരുങ്ങിയത് ആറു മാസമില്ലാതെ ഒരു തീരുമാനം പ്രയാസവുമായിരിക്കും. എന്നാലും, മാറിയ സാഹചര്യങ്ങളിൽ 50 ശതമാനം എന്ന പരിധി കോടതികൾ എന്നന്നേക്കുമായി പരിപാവനമായ അക്കമായി കാണണമെന്നില്ലെന്നുമില്ല. ഇതിനെ തരണം ചെയ്യാനും പ്രാതിനിധ്യതത്ത്വത്തിെൻറ സാധുത ഫലപ്രദമായി സ്ഥാപിക്കാനുമുള്ള ഗൃഹപാഠം വേണം.
അതല്ലാത്ത ദുർബല നിയമവ്യവഹാരങ്ങൾ നീതിപീഠങ്ങളെ ഹരജികൾ തള്ളി പുതിയ പ്രതികൂല തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് നിർബന്ധിക്കുന്നതും തടയേണ്ടി വരും. ആറ്റിക്കുറുക്കിപ്പറഞ്ഞാൽ 103ാം ഭേദഗതി ഇതുവരെ പിന്നാക്ക സമുദായങ്ങൾക്കുള്ള അതേ സാമ്പത്തിക പരിധിയോടെ, തികച്ചും ഭിന്നമായ ന്യായംപറഞ്ഞ്, മുന്നാക്കക്കാർക്ക് മാത്രം നൽകുന്ന സംവരണമാണ്. ഇതിനെയാണ് സാമ്പത്തിക സംവരണം എന്ന സഹതാപമുദ്ര നൽകി എഴുന്നെള്ളിക്കുന്നത്. അതിനാൽ ഇതിനെ ഇനി മുന്നാക്ക സംവരണം എന്ന് മാത്രം വിളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.