സർവെ മണി മുഴക്കുന്നതാർക്കുവേണ്ടി?
text_fieldsവിവിധ മലയാള ചാനലുകളുടെ തെരഞ്ഞെടുപ്പ് സർവെ പ്രവചനങ്ങൾ സമ്മിശ്ര പ്രതികരണമാണ് പൊതുവെ സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ എൻ.ഡി.എ.ക്ക് ചുരുങ്ങിയത് ഒരു സീറ്റ് ഇൗ സർവെകൾ പതിച്ചു നൽകിയിട്ടുണ്ട്. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക ്കുന്ന എ.സെഡ് പാട്ണറുമായി സഹകരിച്ച് ഏഷ്യാനെറ്റ് നടത്തിയ സർവെ പ്രകാരമാണെങ്കിൽ എൻ.ഡി.എ.ക്ക് മൂന്ന് സീറ്റുകൾ വരെ ലഭിക്കാമെന്നും പറയുന്നു. തിരുവനന്തപുരമാണ് ഈ സർവെകൾ എൻ.ഡി.എക്ക് ഉറപ്പാക്കിയ സീറ്റ്.
മാതൃഭൂമി സർവെയിൽ ശശി ത രൂരും കുമ്മനം രാജഖേരനും തമ്മിൽ എട്ട് ശതമാനം വോട്ട് വ്യത്യാസമുണ്ടാകുമെന്നാണ്. അതായത് 10 ലക്ഷം വോട്ട് പോൾ ചെയ ്താൽ 80,000 വോട്ട് അധികം കുമ്മനത്തിന് ലഭിക്കുമെന്ന്! മനോരമ ഇത് ഒരു ശതമാനമാക്കി കുറച്ചിട്ടുണ്ട്. അവിടെ ഫോട്ടോഫ ിനിഷ് ഫലമാകുമെന്ന്.
ഈ സർവെ ഫലങ്ങൾ ഇടതു ക്യാമ്പിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഏറ്റു വാങ്ങിയിരിക്കുകയാണ്.
മാധ്യമങ്ങൾ പക് ഷിശാസ്ത്രക്കാരെ പോലെയാണ് സർവെ നടത്തിയതെന്നായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ കുറ്റപ ്പെടുത്തൽ. എൽ.ഡി.എഫിന് കൂടുതൽ സീറ്റ് കിട്ടുമെന്ന് ദയവു ചെയ്ത് പറയരുതെന്നും ഫലം മറിച്ചാവുമെന്നും അദ്ദേഹം കളിയാ ക്കി. മുൻ കാലങ്ങളിൽ മാധ്യമങ്ങൾ പുറത്തുവിട്ട സർവെ ഫലങ്ങൾക്ക് നേരെ എതിരായിരുന്നു തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് ചൂ ണ്ടിക്കാണിച്ചായിരുന്നു കാനത്തിെൻറ പരിഹാസം.
സർവെ ഫലങ്ങളിൽ എൽ.ഡി.എഫിനെ നാല്-അഞ്ച് സീറ്റുകളിൽ ഒതുക്കി കെട ്ടിയതാകാം കാനം അടക്കമുള്ള ഇടതു നേതാക്കളെ പ്രകോപിപ്പിച്ചത്. ഇടതിെൻറ വിമർശനങ്ങൾക്കപ്പുറത്ത് ഈ സർവെ ഫലങ്ങള െ നിഷ്പക്ഷമായി വിലയിരുത്തുന്നവരിൽ ചില ചോദ്യങ്ങളും സംശയങ്ങളും ഉയർത്തും. ജയ സാധ്യതയുള്ള സ്ഥാനാർഥിക്ക് വോട്ട ു ചെയ്യുക എന്ന നിലപാട് ഇക്കാലമത്രയും ഒരു വിഭാഗം മലയാളി വോട്ടർമാർ പുലർത്തി വരുന്ന നിലപാടാണ്. പലപ്പോഴും അവരുടെ വിധിയെഴുത്താണ് തെരഞ്ഞെടുപ്പു ഫലങ്ങളിൽ നിർണായകമാവുന്നതും.
ഇൗ വോട്ടർമാരിൽ സ്വാധീനം ചെലുത്തുക എന്ന അജണ്ട ഈ സർവെകൾക്കുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല.
എൻ.ഡി.എ.ക്ക് മൂന്ന് സീറ്റുകൾ വരെ സാധ്യത കൽപിച്ച ഏഷ്യാനെറ്റ് സർവെ ഫലത്തോടൊപ്പം നടത്തിയ വിശകലനത്തിൽ ബോധപൂർവം മുൻകൂർ ജാമ്യവുമെടുത്തു; കുട്ടി ആണോ െപണ്ണോ എന്ന ചോദ്യത്തിന് പണിക്കർ എടുത്ത തന്ത്രം പോലെ. ഈ സർവെ ഫലങ്ങൾ മാറി മറിഞ്ഞേക്കാമെന്നും ഏഷ്യാനെറ്റ് ടീം പറഞ്ഞുവെച്ചു.
10 ശതമാനം പേർ സർവെയിൽ വോട്ട് ചെയ്തില്ലെന്നും പുതു തലമുറ എങ്ങിനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നുമാണ് ഏഷ്യാനെറ്റിനുവേണ്ടി സർവെ സംഘടിപ്പിച്ച എ.സെഡ്. പാർട്ണറിെൻറ വെളിെപടുത്തൽ. അങ്ങിനെ അപൂർണമായ, തങ്ങൾക്കു തന്നെ വിശ്വാസമില്ലാത്ത ഫലമാണ് ഏഷ്യാനെറ്റ് പുറത്തു വിട്ടത്.
തിരുവനന്തപുരത്ത് ശശി തരൂരിെൻറ പ്രചാരണത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും അത് പരിഹരിക്കപ്പെട്ടേക്കാമെന്നും ഏഷ്യാനെറ്റ് പറഞ്ഞുവെച്ചു. തിരുവനന്തപുരത്ത് എംഫ്ലിൻറ് മീഡിയ.കോം പറയുന്നത് കുത്തക മാധ്യമങ്ങളുടെ സർവെ വിശ്വസിക്കാനാവില്ലെന്നാണ്. തെരഞ്ഞെടുപ്പ് രംഗത്ത് തങ്ങൾ നടത്തിയ പഠനത്തിൽ ഫലം മറിച്ചാകുമെന്നും അവർ പറയുന്നു. തിരുവനന്തപുരത്തെ നാല് നഗര മണ്ഡലങ്ങളിലും മൂന്ന് ഗ്രാമ മണ്ഡലങ്ങളിലും ശശി തരൂരിന് അനുകൂലാവസ്ഥയാണെന്നും എംഫ്ലിൻറ് മീഡിയ അവകാശപ്പെടുന്നു.
ഇത് പക്ഷെ, തിരുവനന്തപുരത്തുകാർക്കിടയിൽ മാത്രം പ്രചാരമുള്ള പ്രാദേശിക മാധ്യമ സംഘമാണ്. കുത്തക മാധ്യമങ്ങൾ പുറത്തു വിട്ട, സംശയം ബാക്കി നിൽക്കുന്ന സർവെ ഫലങ്ങൾ പൊതുവെ സംസ്ഥാനത്തെ വോട്ടർമാരിൽ സ്വാധീനമുണ്ടാക്കാൻ പോന്നതാണ്. ഏഷ്യാനെറ്റിെൻറയടക്കം സർവെകളിൽ സംശയം ജനിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ആർക്കു വേണ്ടിയാണ് ഈ മണി മുഴക്കം?
ശബരിമല
ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റ് സർവെ പറയുന്നു. എന്നാൽ, പത്തനംതിട്ടയിൽ യു.ഡി.എഫിെൻറ ആേൻറാ ആൻറണിയും എൻ.ഡി.എയുടെ കെ. സുരേന്ദ്രനും തമ്മിൽ ഒരു ശതമാനം വോട്ടിെൻറ വ്യത്യാസമേയുള്ളൂവെന്നും തെരെഞ്ഞടുപ്പു ഫലം പ്രവചനാതീതമാണെന്നും സർവെ പറയുന്നു. കാരണമായി ചൂണ്ടിക്കാട്ടുന്നത് ശബരിമല തന്നെ? തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലാത്ത ഒരു വിഷയം ഒരു സ്ഥാനാർഥിക്ക് അനുകൂലമാകുന്നതെങ്ങിനെ? ഇതിലും ഏഷ്യാനെറ്റ് ടീം മുൻകൂർ ജാമ്യമെടുത്തു.
ശബരിമല വിഷയം മുഖ്യ അജണ്ടയാക്കുന്ന എൻ.ഡി.എ. ഇവ്വിഷയത്തിൽ മുമ്പ് ആർ.എസ്.എസ്. എടുത്ത നിലപാട് തൊണ്ട തൊടാതെ വിഴുങ്ങിയതാണെന്ന് അൽപം പിന്നിലേക്ക് സഞ്ചരിച്ചാൽ ആർക്കും മനസിലാവും. ‘ശബരിമല: അനാവശ്യ വിവാദങ്ങൾക്ക് പ്രസക്തിയില്ല’ എന്ന തലക്കെട്ടില ഭാരതീയ വിചാരകേന്ദ്രം ജോയിൻറ് ഡയറക്ടർ ആർ. സഞ്ജയൻ ബി.ജെ.പി. മുഖപത്രമായ ‘ജന്മഭൂമി’യിൽ തൻെറ പ്രതിവാര പംക്തിയിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ശബരിമലയിൽ സ്ത്രീ പ്രവേശമാകാമെന്നാണ് ആർ.എസ്.എസ്. നിലപാട് എന്ന് വ്യക്തമാക്കുന്ന ലേഖനം ഇതിനെ അനുകൂലിക്കുന്ന സംഘ്പരിവാർ പ്രവർത്തകരുടെ ഫേസ് ബുക്ക് േപജുകളിൽ ഇപ്പോഴും കാണാം. ശബരിമലയിൽ സ്ത്രീകൾക്ക് അടക്കം പ്രവേശിക്കാമെന്ന് ആർ.എസ്.എസ്. സർസംഘ് ചാലക് പയ്യാ ജോഷിയാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. മലയാളികളുടെ ഓർമ മണ്ഡലത്തിൽ നിന്ന് ഇതെല്ലാം മാഞ്ഞുവെന്നും സംഘ്പരിവാറിെൻറ മലക്കം മറിച്ചിൽ മനസിലാവില്ലെന്നും കരുതാനാവുമോ?
മുൻ കാല സർവെകളും അനന്തര ഫലങ്ങളും
മുൻ കാലങ്ങളിൽ വോട്ടെടുപ്പിന് മുമ്പ്(പ്രീ പോൾ) നടന്ന സർവെ ഫലങ്ങളെല്ലാം വസ്തുതകളുമായി പുലബന്ധം ഇല്ലാത്തവയായിരുന്നുവെന്നത് ചരിത്രമാണ്. തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നപ്പോൾ ഈ സർവെകൾ അട്ടത്ത് എടുത്തു വെക്കേണ്ടി വന്നു. എന്നിട്ടും അതേ വഴിയിൽ സഞ്ചരിക്കാൻ മാധ്യമങ്ങൾ താൽപര്യമെടുക്കുന്നതാണ് സംശയത്തിന് ആക്കം കൂട്ടുന്നത്.
2004ൽ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവക്യവുമായി വാജ്പേയിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി. വൻ വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രവചിച്ചവരാണ് നമ്മുടെ കുത്തക മാധ്യമങ്ങൾ. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ.ക്ക് യാതൊരു സാധ്യതയും പ്രീ പോൾ സർവെകൾ കൽപിച്ചില്ല. തുടർന്ന് യു.പി.എ. അധികാരത്തിലെത്തിയത് രാജ്യം കണ്ടതാണ്.
2009ലും സർവെ ഫലങ്ങൾക്ക് എതിരായിരുന്നു തെരഞ്ഞെടുപ്പു ഫലം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ. വൻ ഭൂരിപക്ഷം നേടുമെന്നും ഒരു സർവെക്കും പറയാനായില്ല. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും കോൺഗ്രസും വീണ്ടും അധികാരത്തിലേറുമെന്നായിരുന്നല്ലൊ നമ്മുടെ സർവെകൾ പ്രവചിച്ചത്് .
പ്രീ പോൾ സർവെ ഫലം പ്രസിദ്ധീകരിക്കുന്നത് നിരോധിക്കണം
വ്യക്തമായ അജണ്ടകളോടെയാണ് ഈ സർവെകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും എന്ന സംശയത്തിന് ആക്കം കൂട്ടുന്നതാണ് മുൻ കാല അനുഭവങ്ങൾ. എന്നിട്ടും അതേ വഴിക്കുള്ള സഞ്ചാരത്തിന് പിന്നിലെന്താണ്? തെരഞ്ഞെടുപ്പ് കമീഷൻെറ ശക്തമായ ഇടപ്പെടലും അന്വേഷണവും ആവശ്യമായ വിഷയമാണിത്. ഈ തെരഞ്ഞെടുപ്പിൽ വൻ തോതിൽ പണം ഒഴുക്കുന്നുണ്ടെന്ന ആരോപണങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ഇത്തരം സർവെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് എന്തു വില കൊടുത്തും തടയണം. മത്സരത്തിെൻറ ഭാഗമായി ചാനലുകൾ നടത്തുന്ന ഈ ജനാധിപത്യവിരുദ്ധ നടപടി നിരോധിക്കാനും എതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനും തെരഞ്ഞെടുപ്പ് കമീഷൻ തയാറാവണം. ഇത്തരം ഫലങ്ങളുടെ യഥാർഥ മറു ചിത്രം നൽകാൻ നമ്മുടെ മറ്റു മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. നിർഭാഗ്യവശാൽ എ.സി മുറികളിലെ ആംചെയറുകളിൽ ഇരുന്ന് ഫോൺ കറക്കി കിട്ടുന്ന വാർത്തകൾ പടച്ചു വിടാനാണ് ഭൂരിഭാഗവും ശ്രമിക്കുന്നത്.
രാജ്യം നിർണായക ഘട്ടത്തിൽ എത്തി നിൽക്കുേമ്പാൾ നാടിെൻറയും ജനങ്ങളുടെയും നാഡിമിടിപ്പ് തൊട്ടറിയാനും യഥാർഥ ചിത്രം വരച്ചു കാണിക്കാനുമുള്ള ധാർമികത കാണിക്കാൻ തയാറാവണം. അപ്പോഴേ വോട്ടർമാരോടും നാടിനോടും നീതി പുലർത്താനാവൂ. അല്ലാത്തത് മുൻ അജണ്ടയോടെ പ്രവർത്തിക്കുന്നവർക്ക് ചൂട്ട് കത്തിക്കുന്നതിന് തുല്ല്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.