Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമു​ന്നാ​ക്ക...

മു​ന്നാ​ക്ക ജാ​തി/​സാ​മ്പ​ത്തി​ക സം​വ​ര​ണം; സീ​ബ്ര വ​ര​ക​ൾ​ക്കി​ട​യി​ലെ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ

text_fields
bookmark_border
മു​ന്നാ​ക്ക ജാ​തി/​സാ​മ്പ​ത്തി​ക സം​വ​ര​ണം; സീ​ബ്ര വ​ര​ക​ൾ​ക്കി​ട​യി​ലെ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ
cancel

സാമ്പത്തിക സംവരണം എന്നു വിളിക്കപ്പെടുന്ന മുന്നാക്കസംവരണം സംബന്ധിച്ച ഏതാനും തെറ്റിദ്ധാരണകൾ ആദ്യമേ തിരുത്തണം. ഒന്നാമത്തേത് പേരുതന്നെ. സീബ്രയുടെ തൊലി വെളുപ്പിൽ കറുപ്പോ അതോ, കറുപ്പിൽ വെളുപ്പോ എന്നതുപോലെ ഫിഫ്റ്റി/ഫിഫ്റ്റി അല്ല വിഷയം. സാമ്പത്തിക സംവരണം മുന്നാക്കസമുദായങ്ങൾക്ക് മാത്രമുള്ളതാണോ അതോ മുന്നാക്കസംവരണം സാമ്പത്തികപരിധിക്ക് വിധേയമാക്കിയതാണോ എന്ന് ചോദിച്ചാൽ രണ്ടാമത്തേതാണ് ശരി; കാരണം ഇതിലെ സാമ്പത്തികസ്ഥിതി മാറാം, പക്ഷേ, മുന്നാക്കസമുദായത്തിനുള്ളത് എന്നത് മാറില്ല. ദരിദ്രർക്ക് മാത്രമാണ് ഈ സംവരണമെങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും ദരിദ്രർക്ക് അത് ലഭ്യമാവേണ്ടതാണ്. എന്നാൽ, ഇതുസംബന്ധമായ ഭരണഘടന ഭേദഗതിയിൽതന്നെ 'നിലവിൽ സംവരണത്തിന്​ അർഹരായ വിഭാഗങ്ങളൊഴിച്ച്' എന്ന്​ എടുത്തുപറയുന്നുണ്ട്. അപ്പോൾ ഈ സംവരണം ആർക്കുള്ളതാണ്? മുന്നാക്കവിഭാഗങ്ങൾക്ക്. അതിൽ പിന്നാക്കവിഭാഗങ്ങളിലെ സമ്പന്നരായ ക്രീമിലെയറിനെ ഒഴിച്ചുനിർത്തിയപോലെ ഒരു വരുമാനപരിധി ദാരിദ്ര്യം നിർവചിക്കാൻ നിശ്ചയിച്ചിരിക്കുന്നു എന്നുമാത്രം.

രണ്ടാമതായി, സാമ്പത്തികസംവരണം കേന്ദ്രം പാസാക്കിയ നിയമത്തി​െൻറ അടിസ്ഥാനത്തിൽ നിർബന്ധമാണെന്നത് ശരിയല്ല. പുതിയ ഖണ്ഡികയിൽ ഈ സംവരണം നടപ്പാക്കുന്നതിൽനിന്ന് സംസ്​ഥാനങ്ങളെ തടയുന്നില്ല എന്നാണ് പറയുന്നത്. കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി അഭിഭാഷകൻ ജി.എസ്. മണി നൽകിയ റിട്ട്ഹരജിയിൽ പുതിയ സാമ്പത്തികസംവരണം നടപ്പാക്കാത്ത തമിഴ്​നാട്, കർണാടക സംസ്ഥാനങ്ങളോട്​ അതിന്​ ആജ്ഞാപിക്കണമെന്ന്​ അപേക്ഷിച്ചിരുന്നു. ഇതിൽ കേന്ദ്ര സർക്കാറി​െൻറ പ്രതികരണം കോടതി ആരാഞ്ഞപ്പോൾ കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പിന് ഏതെങ്കിലും സംസ്ഥാനത്തി​െൻറ സംവരണം നിർണയിക്കുന്നതിൽ ഒരു പങ്കുമില്ലെന്നാണ് ലഭിച്ച മറുപടി.

മൂന്നാമതായി, പത്തു ശതമാനം സംവരണം എന്നത് നിശ്ചിതമാണ് എന്ന തെറ്റിദ്ധാരണ. പാർലമെൻറ് പാസാക്കിയ നിയമത്തിൽ 'പരമാവധി പത്തു ശതമാനം എന്ന പരിധിക്ക് വിധേയമായി' എന്നാണുള്ളത്​. അഥവാ പത്തിനു താഴെ എത്ര ശതമാനവുമാവാം. കേന്ദ്രം പാസാക്കിയ നിയമത്തിന്​ അനുസൃതമായി എന്നൊക്കെ കേരളം പറയുമ്പോൾ അതിൽ സത്യം മുഴുവൻ വരുന്നില്ല. അസത്യം വരുന്നുമുണ്ട്. അതിനിടയിൽ മുന്നാക്കസംവരണം സംബന്ധമായ സംസ്ഥാന സർക്കാറി​െൻറ ഉത്തരവിറങ്ങിയ ഒക്ടോബർ 26നു മുഖ്യമന്ത്രി നടത്തിയ വാർത്തസമ്മേളനത്തിലും ഇപ്പറഞ്ഞ തെറ്റിദ്ധാരണകൾ ആവർത്തിക്കുന്ന ചില പരാമർശങ്ങളുണ്ടായി.

നിലവിലെ സംവരണവിഭാഗങ്ങൾക്ക് ഒരു നഷ്​ടവും വരി​െല്ലന്നും മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നു. കേട്ടാൽ തോന്നുക പൊതുവിഭാഗത്തിലെ 50 ശതമാനത്തിൽ പിന്നാക്കവിഭാഗങ്ങൾക്ക് ഒരു വിഹിതവും ഇല്ല എന്നാണ്. ജനറൽ ക്വോട്ടയിൽ മെറിറ്റ് അടിസ്ഥാനത്തിൽ പിന്നാക്കക്കാർക്കും കൂടി ലഭ്യമായ തസ്തികകൾ ആകെയുള്ളതി​െൻറ 50 ശതമാനം എന്നത് നാൽപത് ആയി കുറയും. അപ്പോൾ പുറന്തള്ളപ്പെടുന്നവർ സംവരണവിഭാഗത്തിലേക്ക് മാറ്റപ്പെടും. അവിടെ ജോലി ലഭിക്കുമായിരുന്ന ഒരാൾ പുറത്താവും.

എന്നാൽ, പരമോന്നത കോടതി ഈ ഹരജി കേൾക്കുന്ന ഘട്ടത്തിൽ മറ്റൊരു ഹരജി നിലവിലുണ്ടായിരുന്നു. പാർലമെൻറ്​ 2019 ജനുവരിയിൽ പാസാക്കിയ മുന്നാക്കസംവരണത്തി​െൻറ സാധുത ചോദ്യം ചെയ്യുന്ന ഒന്നല്ല, ഏതാണ്ട് 20 ഹരജികൾ. അതിനു ആറു മാസം മുമ്പ് അതുമായി ബന്ധപ്പെട്ട് കോടതി മാറ്റിവെച്ച ഒരു തീരുമാനമുണ്ടായിരുന്നു, ആ ഹരജികൾ ഒരു ഭരണഘടന ബെഞ്ചിന് വിടണമോ വേ​േണ്ട എന്ന്. അത് തീരുമാനമാവുന്നതുവരെ നിയമം നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി തള്ളുകയാണ് ചെയ്തത്.

സംവരണം നിശ്ചയിക്കുന്നതിന് സാമ്പത്തിക മാനദണ്ഡം ഉപയോഗിക്കുന്നതും മൊത്തം 50 ശതമാനത്തിൽ കൂടുന്നതും ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തി​െൻറ ലംഘനമാണെന്നും അത് അസാധുവായി പ്രഖ്യാപിക്കണമെന്നും ഹരജിക്കാർ ബോധിപ്പിച്ചിരുന്നു. ഈ അടിസ്ഥാനവിഷയങ്ങളൊന്നും പുതിയ സംവരണം തൽക്കാലത്തേക്ക് മരവിപ്പിക്കാൻ തക്ക കാരണങ്ങളായി കോടതി കണ്ടില്ല. തത്​ഫലമായി, സാമ്പത്തികസംവരണം നടപ്പായാൽ അതി​െൻറ ഗുണഭോക്താക്കൾ പിന്നീട് സങ്കീർണതകൾ നേരിട്ടേക്കും. എന്നിട്ടും പരമോന്നത കോടതി അത് തൽക്കാലം നിർത്തിവെക്കാൻ തുനിഞ്ഞില്ല. അഞ്ചു ദിവസം വാദം കേട്ട ശേഷം കോടതി വിഷയം ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യം വിധിപറയാൻ മാറ്റി. പിന്നീട് ഈ വർഷം ആഗസ്​റ്റ്​ അഞ്ചിന് അഞ്ചംഗ ഭരണഘടന ബെഞ്ചിന് പ്രസ്തുത വിഷയം റഫർ ചെയ്​തു.

പിന്നാക്ക സംവരണത്തി​െൻറ അഖിലേന്ത്യാ പശ്ചാത്തലം

സംസ്​ഥാനങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്ന പിന്നാക്കസംവരണം എന്ന ആശയം 1980ൽ മണ്ഡൽ കമീഷൻ ശിപാർശകളൊടെയാണ് കേന്ദ്രത്തിൽ വന്നത്. ബി.പി. മണ്ഡൽ ചെയർമാനായി മൊറാർജി ദേശായി സർക്കാർ 1979 ജനുവരി ഒന്നിനു നിയമിച്ചതാണ് മണ്ഡൽ കമീഷൻ. 1980ൽ കമീഷൻ റിപ്പോർട്ട് സമർപ്പി​െച്ചങ്കിലും നടപ്പാവാൻ പിന്നെയും പത്തുവർഷമെടുത്തു. സംവരണം, വിശിഷ്യ, മേൽജാതിക്കാരെ പിണക്കാൻ സാധ്യതയുള്ള പിന്നാക്കവർഗ സംവരണം, പൊള്ളുന്ന വിഷയമായി എന്നതു തന്നെ കാരണം. അങ്ങനെ 1990 ആഗസ്​റ്റിൽ വി.പി. സിങ്​ സർക്കാറാണ് അത് നടപ്പാക്കിയത്. ആ ഗവൺമെൻറി​െൻറ കാലാവധി ചുരുക്കിയതിലും മണ്ഡൽ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു പങ്കുണ്ട്​. പിന്നീട്​ കോൺഗ്രസ്​ ഗവൺമെൻറി​െൻറ കാലത്ത്​ പിന്നാക്കക്കാരെ 'പ്രീണിപ്പിച്ച' സംവരണത്തെ തുടർന്നു മുന്നാക്കക്കാരിലെ ദരിദ്രർക്കും സംവരണം വേണമെന്ന ആവശ്യമുയർന്നു. 1991ൽ സജീവമായ ഇൗ ആവശ്യത്തോടുള്ള പ്രതികരണമായാണ് മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണത്തിനുള്ള ആദ്യ നിയമനിർമാണ ശ്രമം നടന്നത്. പുതിയ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ 10 ശതമാനം തസ്​തികകൾ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നീക്കിവെച്ചു.

ആ ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഇന്ദിര സാഹ്​നിയും സഹ ഹരജിക്കാരും നൽകിയ ഹരജി പരിഗണിച്ച ഒമ്പതംഗ ബെഞ്ചിെ​ൻറ 6:3 ഭൂരിപക്ഷ വിധിയിൽ ആദ്യത്തെ പിന്നാക്ക സംവരണ ഉത്തരവ് ശരിവെക്കുകയും തുടർന്നു വന്ന സാമ്പത്തിക മാനദണ്ഡം അടിസ്​ഥാനമാക്കിയുള്ള സംവരണ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ജസ്​റ്റിസ്​ ബി.ജെ. റെഡ്ഡി എഴുതിയ ചരിത്രപ്രധാന വിധിയിൽ, 'സാമ്പത്തിക മാനദണ്ഡം മാത്രം വെച്ച്, മറ്റെല്ലാ ഘടകങ്ങളെയും ഒഴിവാക്കി പിന്നാക്കാവസ്​ഥ നിർണയിക്കാനാവില്ല' എന്നു കാണാം.

കാതലായ പ്രശ്നങ്ങൾ

ഇപ്പോൾ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള ഹരജികൾ മോദിസർക്കാർ പുതുതായി ഉൾപ്പെടുത്തിയ ഭരണഘടനയുടെ 15 (6), 16 (6) വകുപ്പുകൾ സംബന്ധിച്ചാണെങ്കിലും അവസാനം അത് ചെന്നുമുട്ടുക ഇന്ദിര സാഹ്നി കേസിലെ ഒമ്പതംഗ ഭരണഘടന ബെഞ്ചി​െൻറ ഭൂരിപക്ഷവിധിയിൽ തീർപ്പാക്കിയ വിഷയങ്ങളിലാണ്. നിയമം ചോദ്യം ചെയ്തു ഇപ്പോൾ ഫയൽ ചെയ്ത ഹരജികളിലെ മുഖ്യ വിഷയങ്ങൾ: ഒന്ന്, സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് നിരക്കുന്നതാണോ? രണ്ട്, സംവരണം അമ്പതു ശതമാനത്തിൽ കവിയരുത് എന്ന കോടതി ഉത്തരവി​െൻറ ലംഘനമാവില്ലേ പുതിയ ഭേദഗതി? മൂന്ന്, പട്ടിക ജാതി-പട്ടികവർഗ വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തി​െൻറ പരിധിക്കു പുറത്ത് നിർത്തുന്നത് തുല്യതാ തത്ത്വത്തിനു നിരക്കുന്നതല്ല. നാല്, സർക്കാർ ധനസഹായം ലഭിക്കാത്ത സ്ഥാപനങ്ങളെ സാമ്പത്തിക സംവരണത്തിന് വിധേയമാക്കിയത് ഭരണഘടനയുടെ തുല്യതക്കുള്ള മൗലികാവകാശത്തി​െൻറ ലംഘനമാവും.

ഒമ്പതംഗ ഭരണഘടന ബെഞ്ചി​െൻറ ഇത്തരം പരിഗണനകൾ മുമ്പിൽവരുമ്പോൾ ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ചി​െൻറ നിലപാട്​ എന്താവുമെന്നതും കാണാനിരിക്കുന്നതേയുള്ളൂ. നേരത്തെ തന്നെ ഉന്നതരായ ചില നിയമവിദഗ്​ധർ അത്തരം വ്യാപകമായ അനന്തരഫലങ്ങൾ ഉളവാക്കുന്ന തീരുമാനം എടുക്കാൻ പതിനൊന്നംഗ ഭരണഘടന ബെഞ്ച് ആവശ്യമായി വന്നേക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും ഉന്നത നീതിപീഠത്തി​െൻറ താൽക്കാലിക വിലക്കി​െൻറ അഭാവത്തിൽ അത് നടപ്പാക്കുന്നത് തുടരുന്നതാണ് അതിനിടയിലുള്ള ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും ഇടവരുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ews reservation
News Summary - ews reservation; misunderstanding among the zebra lines
Next Story