ഇനി സംവരണ മതിൽ പണിയാം
text_fieldsശബരിമലയിലെ സ്ത്രീപ്രവേശനത്തിനു വേണ്ടിയുള്ള മുന്നേറ്റം സവർണാധിപത്യത്തിനെതിര ായ സമരമെന്ന നിലക്കാണ് ഇടതുപക്ഷം വ്യാഖ്യാനിക്കുന്നത്. എന്നാൽ, സവർണാധിപത്യത്തിനെ തിരായ ഏറ്റവും മികച്ച ഭരണഘടന ആയുധമായ സംവരണം അതേ ഇടതുപക്ഷ സർക്കാറിനാൽ ഏറ്റവും കൂടുതൽ വെല്ലുവിളിക്കപ്പെടുന്ന സന്ദർഭം കൂടിയാണിത്. കേരള അഡ്മിനിസ്േട്രറ്റിവ് സർ വിസിലേക്കുള്ള (കെ.എ.എസ്) പ്രവേശനനടപടികളുടെ അവസാനഘട്ടത്തിലേക്ക് സർക്കാർ കടന്നി രിക്കുകയാണ്. ബ്യൂറോക്രസി എന്ന അധികാര വ്യവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ചുവ ടാണ് കെ.എ.എസ്. എന്നാൽ, അത്തരമൊരു അധികാര ഘടനയിൽനിന്ന് ദലിത്, മുസ്ലിം, പിന്നാക്ക സമൂഹങ്ങളെ പരമാവധി മാറ്റിനിർത്താനുള്ള ചട്ടങ്ങളാണ് വരാൻ പോകുന്നത്. കെ.എ.എസിലേക്കുള്ള പ്രവേശനം മൂന്നു സ്ട്രീമുകളാക്കി തിരിച്ച് അതിൽ ഒരു സ്ട്രീമിൽ മാത്രം സംവരണം നടപ്പാക്കാനുള്ള പദ്ധതി ലളിതമായി പറഞ്ഞാൽ സിവിൽ സർവിസ് അധികാരഘടനയിൽനിന്ന് ദീർഘകാലത്തേക്ക് പിന്നാക്കവിഭാഗങ്ങളെ മാറ്റിനിർത്താനും മുന്നാക്ക ആധിപത്യം ഇനിവരുന്ന കാലത്തും അരക്കിട്ടുറപ്പിക്കാനുമുള്ള നിഗൂഢ പദ്ധതിയാണ്.
ശബരിമല വിഷയത്തിൽ സവർണാധിപത്യത്തിനെതിരെ പിന്നാക്ക, ദലിത് വിഭാഗങ്ങളെ സംഘടിപ്പിച്ച് സമരമുന്നണിയുണ്ടാക്കുന്ന അതേ ഇടതുപക്ഷ സർക്കാർ തന്നെയാണ് ഇത് ചെയ്യുന്നതെന്നതാണ് കൗതുകകരം. സാമുദായിക സംവരണം എന്ന ആശയത്തോട് ഇടതുപക്ഷം പൊതുവെയും സി.പി.എം വിശേഷിച്ചും സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് സുവിദിതമാണ്. എന്നാൽ, അത്തരം നിലപാടുകൾക്ക് പ്രായോഗിക വേഗം വന്ന കാലമാണ് പിണറായി വിജയെൻറ ഭരണകാലം. അങ്ങനെയാണ് മഹാഭൂരിപക്ഷവും സവർണ സമുദായങ്ങൾ അടക്കിവാഴുന്ന ദേവസ്വം ബോർഡിൽ പിന്നെയും മുന്നാക്ക സംവരണം നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുന്നത്. അതിെൻറ തുടർച്ചയെന്ന നിലക്കുതന്നെയാണ് കെ.എ.എസിൽ സംവരണം വെറും 16.5 ശതമാനത്തിൽ മാത്രം ഒതുക്കാൻ പദ്ധതിയിട്ടുകൊണ്ടുള്ള ചട്ടങ്ങൾ രൂപപ്പെടുത്തുന്നത്.
പല വിഷയങ്ങളിലും പൊതുവെ ഇടതുപക്ഷവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണ് നമ്മുടെ നാട്ടിലെ ദലിത് സംഘടനകളും ബുദ്ധിജീവികളും. അവർക്ക് അതിന് അവരുടേതായ ന്യായങ്ങളുമുണ്ട്. എന്നാൽ, കേരളത്തിലെ ദലിത് പ്രസ്ഥാനങ്ങളും ഇടതുപക്ഷ സർക്കാറും ഏറ്റവും നല്ല ഹൃദയൈക്യത്തിൽ വന്ന കാലമാണ് ശബരിമല വിവാദ കാലം. നിശ്ചയമായും ശബരില വിഷയത്തിൽ പിണറായി വിജയൻ സ്വീകരിച്ച ദൃഢതയുള്ള പല നിലപാടുകളും സവർണഭാവനയുടെ മസ്തകത്തിൽ പ്രഹരിക്കുന്നതായിരുന്നു. അത് സ്വാഭാവികമായും ദലിതരെ ആകർഷിച്ചിട്ടുമുണ്ട്. അങ്ങനെയാണ് നവോത്ഥാന മൂല്യസംരക്ഷണ സമിതി, വനിതാമതിൽ തുടങ്ങിയ സർക്കാർ പദ്ധതികളുമായി അവർ അസാധാരണമാംവിധം സഹകരിച്ചത്. എന്നാൽ, പുറമേക്ക് നവോത്ഥാനം പറയുമ്പോൾ തന്നെയാണ് ദലിത്, പിന്നാക്ക വിഭാഗങ്ങളെ സിവിൽ സർവിസ് അധികാരഘടനയിൽനിന്ന് സർവകാലത്തേക്കുമായി പുറത്തുനിർത്താനുള്ള ഗൂഢപദ്ധതികൾ കെ.എ.എസിെൻറ പേരിൽ അണിയറയിൽ ഒരുക്കപ്പെട്ടത്.
ഇപ്പോൾ ആ പദ്ധതികൾ അതിെൻറ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അതായത്, സംവരണ സമുദായങ്ങൾ അവരുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കാനായി വൻമതിൽ പണിയേണ്ട സന്ദർഭമാണിത്. കെ.എ.എസിലെ രണ്ടു സ്ട്രീമുകളിൽ സംവരണം വേണ്ടെന്നുവെക്കുന്ന സ്പെഷൽ റൂൾസിനെതിരെ നിയമ സെക്രട്ടറി, ന്യൂനപക്ഷ കമീഷൻ, പട്ടിക വിഭാഗ സെക്രട്ടറി എന്നീ ഔദ്യോഗിക സംവിധാനങ്ങൾ നിലപാടെടുത്തിട്ടും പുനഃപരിശോധനക്ക് സർക്കാർ സന്നദ്ധമായിട്ടില്ല. സി.പി.എം അനുകൂല സംഘടനയായ പട്ടികജാതി ക്ഷേമസമിതിയും സർക്കാറിന് നിവേദനം നൽകിയെങ്കിലും അത് ഗൗനിച്ചതേയില്ല. പത്രക്കാരെ വിളിച്ചുപറഞ്ഞ് ഇതിനെതിരെ വാർത്തയെഴുതിക്കുക മാത്രമാണ് ആ സംഘടനയുടെ നേതാക്കൾ ഇപ്പോൾ ചെയ്യുന്നത്. കെ.എ.എസിലെ രണ്ടും മൂന്നും സ്ട്രീമുകളിലെ നിയമനം ബൈട്രാൻസ്ഫർ നിയമനമാണെന്ന തെറ്റിദ്ധാരണ പരത്തി, ബൈട്രാൻസ്ഫറിൽ സംവരണത്തിെൻറ ആവശ്യമില്ലെന്ന അഡ്വക്കറ്റ് ജനറലിെൻറ അവ്യക്തമായ നിയമോപദേശത്തിെൻറ ബലത്തിലാണ് കെ.എ.എസിൽ സംവരണം അട്ടിമറിക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
‘സംവരണ അട്ടിമറി’ എന്ന് പത്രഭാഷയിൽ വിശേഷിപ്പിക്കുന്ന സംഗതി യഥാർഥത്തിൽ മെറിറ്റ് അട്ടിമറിയാണ്. ആ പരിപാടിയാകട്ടെ, കഴിഞ്ഞ കുറെ കാലമായി അഭംഗുരം തുടരുന്നുമുണ്ട്. അടുത്ത കാലത്തായി, പിന്നാക്ക വിഭാഗങ്ങളിലുണ്ടായ വിദ്യാഭ്യാസ വളർച്ചയുടെ ഫലമായി അത്തരം സമൂഹങ്ങളിൽ നിന്ന് ജനറൽ കാറ്റഗറിയിൽ തന്നെ ഉദ്യോഗം നേടുന്നവരുടെ എണ്ണം ചെറിയതോതിൽ വർധിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ ഈ അട്ടിമറിയുടെ മട്ടും മാറി. പി.എസ്.സി റാങ്ക് ലിസ്റ്റ് വരുന്ന മുറക്കുതന്നെ അത് എത്തേണ്ട സ്ഥലങ്ങളിൽ എത്തുന്നു. അങ്ങനെ ജനറൽ കാറ്റഗറിയിൽ പിന്നാക്കക്കാർ കൂടുതലുണ്ടെങ്കിൽ ആ ലിസ്റ്റ് പലതരത്തിൽ വൈകിപ്പിക്കപ്പെടുന്നു. അത്തരം ലിസ്റ്റുകൾ അനന്തമായ കോടതിവ്യവഹാരങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നതാണ് പിന്നീട് കാണാൻ കഴിയുക. അതായത്, എൻ.എസ്.എസ് പോലെയുള്ള മുന്നാക്കസംഘടനകളുടെ താൽപര്യത്തിന് വിരുദ്ധമായ ലിസ്റ്റാണ് വന്നതെങ്കിൽ ആ ലിസ്റ്റിെൻറ ഗതി കട്ടപ്പൊക തന്നെ.
മറ്റൊരർഥത്തിൽ, പെരുന്ന ആസ്ഥാനമായുള്ള എൻ.എസ്.എസിെൻറ വെറുമൊരു സബ്സെൻറർ എന്ന മട്ടിലേക്ക് മാറുകയാണ് പലപ്പോഴും തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനം. അങ്ങനെയാണ് പലരീതിയിലുള്ള മെറിറ്റ് അട്ടിമറികൾ അനൗദ്യോഗികമായി അഭംഗുരം തുടരുന്നത്. അതിനിടെയാണ് സർക്കാറിെൻറതന്നെ മുൻകൈയിൽ സംവരണ അട്ടിമറിക്കുള്ള ഔദ്യോഗിക പദ്ധതികൾ കെ.എ.എസിൽ തയാറാക്കപ്പെട്ടിരിക്കുന്നത്. ശബരിമല സീസൺ രണ്ടാഴ്ച കൊണ്ട് തീരും. നവോത്ഥാന ഉത്സാഹത്തിമിർപ്പും അതോടെ അവസാനിക്കും. പക്ഷേ, ഈ ഉത്സാഹത്തിമിർപ്പ് തീരുന്നതിനുമുമ്പ് തന്നെ ബ്യൂറോക്രസിയുടെ സന്നിധാനത്തുനിന്ന് പിന്നാക്കക്കാരെ പടിയടച്ച് പുറത്താക്കുന്ന കെ.എ.എസ് സ്പെഷൽ റൂൾസ് പുറത്തിറങ്ങിയിരിക്കും. അതിനാൽ, പിന്നാക്കക്കാർ, നവോത്ഥാനത്തിനായി ശബരിമലയിലേക്ക് നോക്കിയിരിക്കുന്നതിനു പകരം, തിരുവനന്തപുരം പട്ടത്തെ പി.എസ്.സി ആസ്ഥാനത്തേക്ക് കണ്ണുനട്ടിരിക്കുക. അതിന് ചുറ്റും സംവരണ മതിൽ പണിയുക.
പിൻകുറി: സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാട്ടിയിരിക്കെ സംവരണ രാ ഷ്ട്രീയം കൂടുതൽ പ്രസക്തമാവുകയാണ്. ശബരിമലയിൽ മുഖാമുഖം നിന്ന സംഘ്പരിവാറും കമ്യൂണിസ്റ്റുകളും ഇക്കാര്യത്തിൽ ഭായി ഭായി ആണ്. അതായത്, സവർണ മേധാവിത്വത്തിനെതിരെ ഇടതുപക്ഷത്തോടൊപ്പം വനിതാമതിൽ കെട്ടാൻ പോയവരൊക്കെ തിരിച്ചുവന്ന് സംവരണ മതിലിെൻറ പണി തുടങ്ങാൻ സമയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.