മാറിയ സാഹചര്യത്തിൽ ഇടതുപക്ഷത്തിെൻറ ഭാവി
text_fieldsദേശീയ രാഷ്ട്രീയത്തിൽ നിർണായകശക്തിയായിരുന്ന ഇടതുപക്ഷം പതിനേഴാം ലോക്സഭ തെരഞ ്ഞെടുപ്പോടെ ഒന്നുമല്ലാതായി എന്നതാണ്, അഭൂതപൂർവമായ ഭൂരിപക്ഷത്തോടെ അധികാരമുറപ ്പിച്ച ബി.ജെ.പിയുടെ അമ്പരപ്പിക്കുന്ന വിജയത്തോടൊപ്പം വിലയിരുത്തപ്പെടേണ്ട പ്രതിഭ ാസം. തൊണ്ണൂറുകളുടെ തുടക്കത്തിൽ, ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് രാഷ്ട്രവും ലോക ശക്തിയും ആഗോള കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ആവേശവും പ്രചോദനവുമായിരുന്ന സോവി യറ്റ് യൂനിയൻ ഒരു രാഷ്ട്രമെന്ന നിലയിൽ അതിെൻറ അസ്തിത്വം ബലികഴിക്കേണ്ടി വന്നപ് പോഴും ഇന്ത്യൻ രാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത ശക്തിയായി കമ്യൂണിസ്റ്റ് പ്രസ് ഥാനം അതിജീവനശേഷി തെളിയിച്ചിരുന്നു.
ഏതു സംഭവവികാസങ്ങളെയും മാർക്സിസ്റ്റ് രീതിശാസ്ത്രപ്രകാരം വിശകലനം ചെയ്യാനും നയംമാറ്റങ്ങളെ ന്യായീകരിക്കാനും സമർഥനായി രുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിനെയും അവസരത്തിനൊത്തുയർന്ന് അതിജീവനത്തിെൻറ അ ടവുനയങ്ങൾ വിജയകരമായി പരീക്ഷിക്കാൻ മിടുക്കനായ ഹർകിഷൻ സിങ് സുർജിതിനെയും അസ ാമാന്യ വ്യക്തിപ്രഭാവത്തോടെ മൂന്ന് പതിറ്റാണ്ട് കാലത്തോളം ബംഗാൾ ഭരണം പിടിയിലൊത ുക്കി ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലേക്ക് പേർ നിർദേശിക്കപ്പെടാൻമാത്രം ഉയർന്ന േജ്യാതിബസുവിനെയും പോലുള്ളവരുടെ തിരോധാനം തളർത്തിയതാണ് ഇന്നത്തെ പരുവത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എത്തിച്ചതെന്ന് വാദിക്കാം.
എന്നാൽ, ആഗോള മുതലാളിത്തത്തിെൻറ നീരാളിപ്പിടിത്തം രാജ്യത്തെ പിടിച്ചുലക്കുകയും ആത്യന്തിക ഹൈന്ദവ ദേശീയതയുടെ അഭൂതപൂർവമായ ഉയിർത്തെഴുന്നേൽപ് മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തിനുതന്നെ വൻ ഭീഷണി ഉയർത്തുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ മഹാഭൂരിപക്ഷം വരുന്ന അടിസ്ഥാനവർഗത്തിനും അസ്തിത്വ ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങൾക്കും മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്കും ഒരു പ്രത്യാശയും നൽകാനാവാത്തവിധം സി.പി.എമ്മും സി.പി.ഐയും ഈ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതെന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി കാണാൻ നടേപറഞ്ഞ പശ്ചാത്തലം മാത്രം പോരാ.
വിശിഷ്യ, തികഞ്ഞ പ്രതികൂല സാഹചര്യത്തിലും 2016ലെ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ വലതുപക്ഷ മുന്നണിക്ക് നിർണായക പ്രഹരമേൽപിച്ച് കരുത്തുതെളിയിച്ച ഇടതുപക്ഷത്തിന് വെറും മൂന്നു വർഷങ്ങൾക്കകം ന്യായീകരിക്കാനും വ്യാഖ്യാനിക്കാനുമാവാത്ത പതനം ഏറ്റുവാങ്ങേണ്ടിവന്നത് എന്തുകൊണ്ട് എന്നത് വസ്തുനിഷ്ഠമായ വിശകലനം തേടുന്നതാണ്. നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളെ ഭിന്ന മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം അപഗ്രഥിക്കാനെന്ന് അംഗീകരിക്കണം. ഒരേ സംസ്ഥാനത്ത് ഒരേസമയം നടത്തപ്പെട്ട ഇരു സഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പിെൻറ ഫലങ്ങൾപോലും ഭിന്നമായത് നാം കാണുന്നു. എങ്കിൽപോലും ലോക്സഭ ഇലക്ഷനിൽ എൽ.ഡി.എഫിന് ഇത്തവണ നേരിട്ട അതി ഭീമമായ തിരിച്ചടിക്ക് അതൊന്നും മതിയായ ന്യായീകരണമൊരുക്കുന്നില്ല.
പശ്ചിമ ബംഗാളിൽ സി.പി.എം, സി.പി.ഐ, ഫോർവേഡ് ബ്ലോക്, ആർ.എസ്.പി പാർട്ടികൾ ഉൾക്കൊള്ളുന്ന ഇടതുമുന്നണി ലോക്സഭയിൽ അക്കൗണ്ട് തുറക്കുന്നതിൽപോലും ദയനീയമായി പരാജയപ്പെട്ടു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ വൻപരാജയം ഏറ്റുവാങ്ങിയപ്പോഴും 34.04 ശതമാനം വോട്ടുകൾ നിലനിർത്തിയിരുന്നു. 2019ൽ വോട്ട് ശതമാനം കേവലം 7.01 മാത്രമാണെന്ന് അറിയുേമ്പാൾ അപരിഹാര്യമായ പതനത്തിലേക്കാണ് ഇടതുപക്ഷം കുതിച്ചിരിക്കുന്നത് എന്നു സമ്മതിക്കേണ്ടിവരും. ഈ വോട്ടുകളത്രയും പോയത് തൃണമൂൽ കോൺഗ്രസിലേക്കോ കോൺഗ്രസിലേക്കോ അല്ല, സാക്ഷാൽ ബി.ജെ.പിയിലേക്കാണെന്നു വരുേമ്പാൾ എന്ത് വിശദീകരണമാണ് നൽകാൻ കഴിയുക?
ടി.എം.സി അധികാരത്തിലേറിയതുമുതൽ മമത ബാനർജിയുടെ അക്രമരാഷ്ട്രീയത്തെക്കുറിച്ചാണ് സി.പി.എം പറഞ്ഞുകൊണ്ടിരുന്നത്. ഒരുകാലത്ത് പാർട്ടിയുടെ ചിറകിനടിയിൽ അഭയംതേടിയിരുന്ന ഗുണ്ടകളും ക്രിമിനലുകളും മാറിയ സാഹചര്യത്തിൽ തൃണമൂലിൽ സുരക്ഷ കണ്ടെത്തി എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ഇപ്പോഴവർ ഒന്നടങ്കം സംഘ്പരിവാറിെൻറ പിണിയാളുകളായി എന്നാണെങ്കിൽ പോലും ജനശക്തി ഇവ്വിധം രൂപാന്തരപ്പെട്ടതിന് മൗലികമായ കാരണങ്ങൾ വേറെത്തന്നെ കാണേണ്ടിവരും. സിംഗൂർ-നന്ദിഗ്രാം ജനകീയ പ്രക്ഷോഭങ്ങൾ ബുദ്ധേദവ് സർക്കാറിനെ താഴേക്ക് വലിച്ചിടുന്നതിൽ വിജയിച്ചപ്പോൾ അതൊരു പ്രമാദമായ വീഴ്ചതന്നെയായി പാർട്ടി അംഗീകരിച്ചിരുന്നു. ഇനിമേൽ കോർപറേറ്റ് ഭീമന്മാരുമായി ചങ്ങാത്തം കൂടില്ലെന്ന ഉറപ്പും പ്രഖ്യാപിക്കപ്പെട്ടിരുന്നു.
പക്ഷെ, അതിനേക്കാൾ ഭീകര കോർപറേറ്റ് ചങ്ങാതികളുടെ െചാൽപടികളിലേക്കാണ് ബംഗാൾ ജനത വലിച്ചിഴക്കപ്പെട്ടതെങ്കിൽ ആ പ്രതിഭാസത്തെ പ്രത്യയശാസ്ത്ര പരാജമായിത്തന്നെ കാണേണ്ടിവരും. തെളിയിച്ചുപറഞ്ഞാൽ, കമ്യൂണിസത്തിലോ സോഷ്യലിസത്തിലോ അല്ല അതി തീവ്രവംശീയ, ദേശീയാദർശങ്ങളിലാണ് അധ്വാനിക്കുന്ന ജനവിഭാഗം പോലും രക്ഷകരെ കണ്ടെത്തുന്നത് എന്നാവും അത് നൽകുന്ന സന്ദേശം. മൂന്നര പതിറ്റാണ്ടുകാലം ഇടതുമുന്നണിയെ താങ്ങിനിർത്തിയിരുന്ന മതന്യൂനപക്ഷം മനഃപൂർവമോ നിർബന്ധിതരായോ കാവിപക്ഷത്തേക്ക് ചേക്കേറുന്ന സ്ഥിതിവിശേഷം പോലുമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ റിപ്പോർട്ട് ചെയ്യാൻ ബംഗാൾ ഗ്രാമങ്ങൾ സഞ്ചരിച്ച മാധ്യമപ്രവർത്തകരുടെ റിപ്പോർട്ട്.
കേരളത്തിലേക്ക് വരുേമ്പാൾ മൊത്തം ലോക്സഭ സീറ്റുകളിൽ 19 എണ്ണവും അടിച്ചുമാറ്റിയ യു.ഡി.എഫിെൻറ മുന്നിൽ ഒരേയൊരു ആരിഫിനെക്കൊണ്ട് സായുജ്യരായി എന്നതു മാത്രമല്ല ഇടതുപക്ഷത്തിനേറ്റ തിരിച്ചടി. വോട്ട് വിഹിതത്തിൽ മുെമ്പന്നത്തേക്കാളും എൽ.ഡി.എഫ് പിന്നോട്ടു പോയിട്ടുണ്ട്. ഒമ്പത് മണ്ഡലങ്ങളിൽ ലക്ഷത്തിനു മീതെയാണ് ഐക്യജനാധിപത്യമുന്നണിയുടെ ഭൂരിപക്ഷം. ഒരൊറ്റ സീറ്റ് പോലും മോദി-അമിത്ഷാ ടീമിെൻറ സാന്നിധ്യവും പ്രചാരണവും െകാഴുപ്പിച്ചിട്ടും എൻ.ഡി.എക്ക് നേടാനായില്ലെന്നത് ആശ്വാസകരമായിരിക്കെത്തന്നെ ത്രിപുരയും പശ്ചിമ ബംഗാളും കേരളത്തിൽ ആവർത്തിക്കാനാണ് ഇനി കാവിപ്പടയുടെ പുറപ്പാട് എന്ന് തിരിച്ചറിഞ്ഞേ മതിയാവൂ. അങ്ങനെ സംഭവിച്ചാൽ ബി.ജെ.പി പക്ഷത്തേക്കുള്ള ഒഴുക്ക് കോൺഗ്രസിൽ നിന്നായിരിക്കുമെന്ന സാമ്പ്രദായികധാരണ തിരുത്തേണ്ടിവരുമെന്ന സൂചന ഇലക്ഷൻ ഫലങ്ങളിലുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ ഒരു ശതമാനത്തിന് താഴെ വോട്ടുകളേ എൻ.ഡി.എക്ക് തരപ്പെടുത്താനൊത്തുള്ളൂ എങ്കിലും പരമ്പരാഗത മാർക്സിസ്റ്റ് സമ്മതിദായകരിൽ ഒരുവിഭാഗം ഇത്തവണ മാറി ചിന്തിച്ചിട്ടുണ്ട്. വിശ്വാസികളിലൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന പിണറായി വിജയെൻറ സൂചന ശബരിമല ഇഷ്യൂ ഉദ്ദേശിച്ചായിരിക്കണം. മന്ത്രിമാരടക്കം ചില സി.പി.എം നേതാക്കൾ അത് തുറന്നുതന്നെ പറഞ്ഞിരിക്കുന്നു. ഒടുവിൽ പി.ബിയും അതേറ്റുപറഞ്ഞു.
ഇന്നലെവരെ ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഹിന്ദു സമൂഹത്തിൽ ഒരു വിഭാഗം, ശബരിമലയെ ചുറ്റിപ്പറ്റി മോദി മുതൽ കുമ്മനംവരെ നടത്തിയ പ്രചാരണങ്ങളിൽ വീണു എന്നാണല്ലോ അതിനർഥം. എങ്കിൽ അത്തരത്തിൽപ്പെട്ട വൈകാരിക പ്രശ്നങ്ങളിലൂന്നി ഭൂരിപക്ഷ സമൂഹത്തിൽ ഒരു വിഭാഗത്തെ, കേന്ദ്രസർക്കാർ സഹായത്തോടെ സ്വാധീനിക്കാനാവും ഇനി മുതൽ ആർ.എസ്.എസിെൻറ തീവ്രശ്രമം.
ഇതിനെ പ്രതിേരാധിക്കാനുള്ള ശേഷി കമ്യൂണിസ്റ്റ് പാർട്ടികൾക്കുണ്ടോ എന്നതാണ് ചോദ്യം. ശബരിമലയിലെ ആചാരസംരക്ഷണങ്ങളുടെ പേരിൽ സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് കാവിപ്പട കാടിളക്കിയപ്പോൾ സർക്കാറും എൽ.ഡി.എഫും മാളത്തിലൊളിച്ചതാണ് ഒടുവിൽ കണ്ട ദൃശ്യം. നാനാജാതി സംഘടനകളെ വെള്ളാപ്പള്ളി നടേശെൻറ പിന്നിൽ അണിനിരത്തി നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പിന് നടത്തിയ അഭ്യാസങ്ങളും ഒരു ഫലവും ചെയ്തില്ല. നവോത്ഥാന സംരക്ഷണ സമിതി പ്രവർത്തനങ്ങൾ നിർത്തിവെച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആയിരുന്നെന്ന് വെള്ളാപ്പള്ളി വെളിപ്പെടുത്തുകയും ചെയ്തു. ‘വിശ്വാസികൾക്കൊപ്പം’ എന്ന ഒരേയൊരു ബാനറിെൻറ കീഴിൽ കരുതലോടെ നീങ്ങിയ യു.ഡി.എഫിനാകട്ടെ പ്രതീക്ഷയിൽ കവിഞ്ഞ വോട്ടുകൾ സമാഹരിക്കാനുമായി.
ദേശീയതലത്തിൽ മോദിക്കെതിരെ രാഹുൽ ഗാന്ധിയെ മതനിരപേക്ഷ ശക്തികളുടെ ചാലകനായി കണ്ട കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ ഏകീകൃത പിന്തുണ ഇടതുമുന്നണിക്ക് തിരിച്ചടിയായി എന്നാണ് മറ്റൊരു വിലയിരുത്തൽ. സി.പി.എം പ്രവർത്തക സമിതിയും അക്കാര്യം സമ്മതിക്കുന്നു. അതിൽ വാസ്തവമുണ്ടെന്നിരിക്കെത്തന്നെ ന്യൂനപക്ഷ ഏകീകരണത്തിെൻറ പിന്നിൽ പ്രവർത്തിച്ചത് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും വെൽഫയർ പാർട്ടിയുമാണെന്ന സി.പി.എം നേതാക്കളുടെയും വക്താക്കളുടെയും കുറ്റപ്പെടുത്തൽ എത്രത്തോളം യാഥാർഥ്യനിഷ്ഠവും ബുദ്ധിപരവുമാണെന്നാലോചിക്കണം.
കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സംഘ്പരിവാറിെന അനുവദിക്കാതിരുന്നതിലെ ന്യൂനപക്ഷ പങ്ക് ആക്ഷേപാർഹവും കുറ്റകരവുമാവുന്നതെങ്ങനെ? ദേശീയ കാഴ്ചപ്പാടിൽ ഫാഷിസത്തിനെതിരെ മതേതര പാർട്ടികളുടെ ഏകീഭാവം ആഗ്രഹിച്ചതും വർഗീയമാണെന്നാണോ? അത്തരമൊരു ഏകീഭാവത്തോട് തുടക്കത്തിലെ ഇടംതിരിഞ്ഞുനിന്ന സി.പി.എം കേരളത്തിൽ ന്യൂനപക്ഷ പിന്തുണ കളഞ്ഞുകുളിച്ചതിന് ആത്മവിമർശനം നടത്തുന്നതിനുപകരം വിശാലമായി ചിന്തിച്ച ന്യൂനപക്ഷ സംഘടനകളെ പ്രതിക്കൂട്ടിൽ കയറ്റുകയാണോ ബുദ്ധി? പഠിച്ചതൊന്നും മറക്കുകയില്ലെന്നും പുതുതായൊന്നും പഠിക്കുകയില്ലെന്നും സി.പി.എം തീരുമാനിച്ചതാണെങ്കിൽ കേരളത്തിലും പാർട്ടിക്ക് റീത്ത് സമർപ്പിക്കാനുള്ള സമയം കാത്തിരിക്കുകയേ ചെയ്യാനുള്ളൂ.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.