2024ന് മുമ്പത്തെ ജി-20
text_fieldsസാമ്പത്തിക രംഗത്ത് ലോകം നേരിടുന്ന കടുത്ത പ്രതിസന്ധികൾ ചർച്ചചെയ്ത് പൊതുവായ പരിഹാരവഴിയിലൂടെ നടക്കാൻ രൂപം നൽകിയ 20 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ഓരോ വർഷവും ഓരോ അംഗരാജ്യങ്ങൾക്ക് അതിന്‍റെ അധ്യക്ഷസ്ഥാനം ഊഴമിട്ട് നൽകുന്നു. ഡിസംബർ ഒന്നു മുതൽ 2023 നവംബർ 30 വരെയുള്ള ഒരു വർഷത്തേക്ക് അധ്യക്ഷസ്ഥാനം ഇന്ത്യക്കാണ്.
വലിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനായി ശ്രമിക്കാനുള്ള നേതൃപരമായ അവസരമാണ് അതുവഴി തുറന്നുകിട്ടുന്നത്. ജി-20 കൂട്ടായ്മയുടെ താൽപര്യങ്ങളും ശ്രമങ്ങളും കാര്യമായ ഫലപ്രാപ്തിയിലെത്താറില്ല. പല താൽപര്യങ്ങളും സംഘർഷങ്ങളും കെട്ടുപിണഞ്ഞ ആഗോള സാഹചര്യങ്ങൾക്കിടയിൽ, അംഗരാജ്യങ്ങളെ പൊതുവേദിയിൽ അണിനിരത്തുക എന്നതുതന്നെ വെല്ലുവിളിയാണ്.
ഇന്ത്യക്ക് സ്വാഭാവികമായി കിട്ടിയ ജി-20 അധ്യക്ഷപദവി സ്വകാര്യ അഹങ്കാരമായി മോദിസർക്കാർ കൊണ്ടാടുന്നത് ഇതിനെല്ലാമിടയിലാണ്. യു.എസ്, യു.കെ, കാനഡ, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, മെക്സികോ, റഷ്യ, ആസ്ട്രേലിയ, തുർക്കിയ, ചൈന, ജർമനി, അർജന്‍റീന, ജപ്പാൻ, സൗദി അറേബ്യ, ഇറ്റലി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ നേരത്തേ ജി-20 അധ്യക്ഷപദവി വഹിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കാട്ടിക്കൂട്ടുന്ന നാടകമൊന്നും അവിടങ്ങളിൽ ഉണ്ടായിട്ടില്ല. ഇന്ത്യ കഴിഞ്ഞാൽ ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുടേതാണ് ഊഴം. പിന്നാലെ യൂറോപ്യൻ യൂനിയനുമുണ്ട്. ഓരോരുത്തരും അധ്യക്ഷപദവിയുടെ ഉത്തരവാദിത്തം നിർവഹിക്കാൻ ശ്രമിച്ച് ഒരു വർഷത്തിനുശേഷം ബാറ്റൺ കൈമാറുന്നത് ചാരിതാർഥ്യത്തോടെയല്ല.
സങ്കീർണമായ ആഗോള സാഹചര്യങ്ങളിൽ ജി-20 പൊതുലക്ഷ്യത്തിൽനിന്ന് ഏറെ അകലെ നിൽക്കുന്നു എന്നതുതന്നെ കാരണം. ഇതിനിടയിൽ അധ്യക്ഷ സ്ഥാനലബ്ധി അസാധാരണമായി മോദിസർക്കാർ കൊണ്ടാടുന്നതിൽ തെളിഞ്ഞുകിടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങളാണ്.
ജി-20 രാഷ്ട്രനേതാക്കളുടെ അടുത്ത കൂടിച്ചേരൽ അഥവാ ഉച്ചകോടി, 2023 സെപ്റ്റംബറിൽ ഡൽഹിയിലാണ് നടക്കേണ്ടത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് അവിടെനിന്ന് ഏതാനും മാസങ്ങൾ മാത്രം. ഇന്ത്യയുടെ അധ്യക്ഷപദവി വഴി ലോകനേതാക്കളുമായി മെച്ചപ്പെട്ട സൗഹൃദം സ്ഥാപിക്കാനും നേതൃസ്ഥാനത്തിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയും.
ഈ സാധ്യതകൾകൂടി കണ്ടറിഞ്ഞാണ് ബി.ജെ.പിയും കേന്ദ്രസർക്കാറും ചുവടുവെക്കുന്നത്. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രതിച്ഛായ വർധിപ്പിക്കാൻ പറ്റുന്ന സ്ഥിതിയില്ല. ഈ ചുറ്റുപാടിൽ, ലോക നേതാക്കൾക്കിടയിലെ സ്വാധീനം വിളിച്ചറിയിച്ച് ജനപ്രിയത വർധിപ്പിക്കാനുള്ള തുറുപ്പുശീട്ടായി ജി-20 അധ്യക്ഷപദവിയെ ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് ബി.ജെ.പിയും പ്രധാനമന്ത്രിയും.
സ്ഥാനലബ്ധിയുടെ പശ്ചാത്തലത്തിൽ മോദി പ്രത്യേക ലേഖനം മാധ്യമങ്ങൾക്ക് നൽകിയതും കശ്മീർ മുതൽ കന്യാകുമാരിവരെ 100ഓളം സ്മാരകങ്ങളിൽ ജി-20 ലോഗോ തെളിയിച്ചതുമൊക്കെ ശ്രദ്ധേയം. വേദികൾ പ്രതിച്ഛായ നിർമാണത്തിന് ഉപയോഗപ്പെടുത്താനുള്ള അദ്ദേഹത്തിെൻറ കഴിവ് ഇനിയങ്ങോട്ടും കാണാനിരിക്കുന്നതേയുള്ളൂ.
അതേസമയം, സർക്കാർ തയാറാക്കിയ ജി-20 ലോഗോ ഇതിനകം കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. ബി.ജെ.പി ചിഹ്നമായ താമരയും ബി.ജെ.പി ഏറ്റെടുത്ത 'വസുധൈവ കുടുംബകം'മുദ്രാവാക്യവും തുന്നിച്ചേർത്തതാണ് ലോഗോ. താമരക്ക് മുകളിൽ കറങ്ങുന്ന ഭൂഗോളവും ചുവട്ടിൽ മുദ്രാവാക്യവും ദേശീയ പതാകയുടെ നിറങ്ങളും ലോഗോയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
രാജ്യത്തിന്‍റെ ദേശീയ പുഷ്പമാണ് താമരയെന്ന വിശദീകരണത്തോടെയാണ് ബി.ജെ.പി വിമർശനങ്ങളെ നേരിടുന്നത്. രാജ്യത്തിന്‍റെ അഭിമാനവേളയെ ഇത്തരത്തിൽ ഇകഴ്ത്തരുതെന്ന ഓർമപ്പെടുത്തലും ഒപ്പമുണ്ട്.
ഇന്ത്യക്ക് കിട്ടിയ ജി-20 അധ്യക്ഷപദവി രാജ്യത്തിന്‍റെ നയതന്ത്ര പാരമ്പര്യം ഉയർത്തിപ്പിടിക്കാനുള്ള അവസരമാക്കുമോ എന്നതാണ് ഇതിനെല്ലാമിടയിൽ കാത്തിരുന്നുകാണേണ്ടത്. ചേരിചേരാ പ്രസ്ഥാനത്തെ ഇന്ത്യ നയിച്ച ഒരു കാലമുണ്ട്. എന്നാൽ ചേരിചേരായ്മ നയമല്ലാതായി മാറ്റിയ ഇന്ത്യയാണ് ഇന്ന് ലോകത്തിനു മുന്നിൽ.
അമേരിക്കൻ താൽപര്യമാണ് ഇന്ന് ഇന്ത്യയുടെ നയമെന്നിരിക്കെ, ജി-20 രാജ്യങ്ങളുടെ ചർച്ചകളിൽ നിഷ്പക്ഷവും ആർജവവുമുള്ള നയനിലപാടുകൾ മുന്നോട്ടുവെക്കാൻ അധ്യക്ഷ രാജ്യത്തിന് എത്രത്തോളം കഴിയുമെന്നതാണ് പ്രധാനം. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അഞ്ചു രാജ്യങ്ങളും ഒമ്പത് അതിഥി രാജ്യങ്ങളും അടക്കം 29 രാജ്യങ്ങളുടെ നേതാക്കളെയാണ് അടുത്ത സെപ്റ്റംബറിൽ ഇന്ത്യ വരവേൽക്കാനിരിക്കുന്നത്.
ഐക്യരാഷ്ട്രസഭ, ലോകാരോഗ്യ സംഘടന, ലോക ബാങ്ക്, രാജ്യാന്തര നാണയനിധി തുടങ്ങി ആഗോള സംഘടനകളുടെ തലവന്മാരും ഉണ്ടാകും. മാന്ദ്യവും സംഘർഷങ്ങളും പകർച്ചവ്യാധിപ്പേടിയും അനിശ്ചിതത്വവും ഗ്രസിച്ച ലോകത്തിന് സാമ്പത്തിക രംഗത്ത് വ്യക്തമായ കർമരേഖ സമ്മാനിക്കാൻ ഈ കൂടിച്ചേരലിന് സാധിക്കുന്നേടത്താണ് അധ്യക്ഷ രാജ്യത്തിന്‍റെ വിജയം.
ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രതിച്ഛായ വർധിപ്പിക്കാൻ പറ്റുന്ന സ്ഥിതിയില്ല. ഈ ചുറ്റുപാടിൽ, ലോകനേതാക്കൾക്കിടയിലെ സ്വാധീനം വിളിച്ചറിയിച്ച് ജനപ്രിയത വർധിപ്പിക്കാനുള്ള തുറുപ്പുശീട്ടായി ജി-20 അധ്യക്ഷപദവിയെ ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് ബി.ജെ.പിയും പ്രധാനമന്ത്രിയും. സ്ഥാനലബ്ധിയുടെ പശ്ചാത്തലത്തിൽ മോദി പ്രത്യേക ലേഖനം മാധ്യമങ്ങൾക്ക് നൽകിയതും കശ്മീർ മുതൽ കന്യാകുമാരിവരെ 100ഓളം സ്മാരകങ്ങളിൽ ജി-20 ലോഗോ തെളിയിച്ചതുമൊക്കെ ശ്രദ്ധേയം. വേദികൾ പ്രതിച്ഛായ നിർമാണത്തിന് ഉപയോഗപ്പെടുത്താനുള്ള അദ്ദേഹത്തിെൻറ കഴിവ് ഇനിയങ്ങോട്ടും കാണാനിരിക്കുന്നതേയുള്ളൂ.
എല്ലാവരെയും ഒരു ചരടിൽ കോർത്തെടുക്കാൻ വലിയൊരു പിന്നാമ്പുറ യത്നം ആവശ്യമുണ്ട്. ലോഗോ തയാറാക്കലും തിരി തെളിക്കലുംപോലെ ലളിതപ്രയത്നമാവില്ല അത്. ഭീകരതക്കെതിരായ പതിവു പൊതു പ്രസ്താവന ഇറക്കുന്നതുപോലെയും ലളിതമാകില്ല.
ജി-20യുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയാതെയാണ് ഇന്ത്യക്ക് അധ്യക്ഷപദം കൈമാറി ഇന്തോനേഷ്യ പിൻവാങ്ങിയത്. യുക്രെയ്ൻ യുദ്ധം ഉണ്ടാക്കിയ അഭിപ്രായ വ്യത്യാസങ്ങളുടെ കൂടി പശ്ചാത്തലത്തിൽ എല്ലാ നേതാക്കളെയും ഒന്നിച്ചുനിർത്തി ഫോട്ടോ എടുക്കാൻപോലും ബാലി ഉച്ചകോടിയിൽ കഴിഞ്ഞില്ല.
അതുകൊണ്ട്, ലോക ജി.ഡി.പിയുടെ 85 ശതമാനത്തെ പ്രതിനിധാനംചെയ്യുന്ന ജി-20ക്ക് മുന്നിൽ കടുത്ത ദൗത്യങ്ങൾ ബാക്കിനിൽക്കുന്നു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി'എന്ന കൂട്ടായ്മയുടെ സന്ദേശം പകർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അധ്യക്ഷപദവി ഏറ്റെടുത്തത്.
അത് ഫലപ്രദമാക്കുകയെന്ന വെല്ലുവിളി ഒരു വശത്ത്. അമേരിക്ക അധ്യക്ഷപദവി വഹിച്ച 2008ലേതുപോലെ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്‍റെ പ്രശ്നങ്ങളാണ് നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയുടെ അധ്യക്ഷപദവിക്ക് മുന്നിലുമുള്ളത്. ആഗോള സമ്പദ്‍വ്യവസ്ഥ പരസ്പരബന്ധിതമാണെന്നിരിക്കെ, കൂട്ടായ തീരുമാനങ്ങൾ പ്രധാനവും അങ്ങേയറ്റം സങ്കീർണവുമാണ്.
എന്നാൽ വർഗീയവും സാമൂഹികവും സാമ്പത്തികവുമായ അസ്വസ്ഥതകളിലൂടെയാണ് അദ്ദേഹത്തിന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നയിക്കാൻ കഴിയുന്നതെന്ന യാഥാർഥ്യം ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.