ഗാന്ധിചിന്തയും േമാദിയുടെ കൗശലങ്ങളും
text_fieldsരാഷ്ട്രപിതാവിെൻറ പൈതൃകവും അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഇന്ന് നാം ഗാന്ധിജയന്തി ആഘോഷിക്കുന്നത്. അദ്ദേഹത്തെ ചരിത്രപരമായി നിന്ദിച്ചവരുടെ പിന്മുറക്കാർ രാജ്യത്തിെൻറ ഭാഗധേയം നിർണയിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാജ്യത്തിലെ മുസ്ലിംകളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന മഹാത്മജിയുടെ നിലപാടും അദ്ദേഹത്തിെൻറ അഹിംസാസിദ്ധാന്തംപോലും ദുർബലനായ ഒരു മനുഷ്യെൻറ മോഹവിലാസങ്ങളായാണ് തീവ്രഹിന്ദുത്വശക്തികൾ വിലയിരുത്തുന്നത്. രാഷ്ട്രപിതാവ് മുെമ്പങ്ങുമില്ലാത്തവിധം വിമർശിക്കപ്പെടുന്നു.
മുസ്ലിം അനുകൂലിയെന്ന് മുദ്രകുത്തി ഗാന്ധിജിയെ വെടിവെച്ചുകൊല്ലുേമ്പാഴും അദ്ദേഹത്തിെൻറ അധരം ഉരുവിട്ടിരുന്നത് രാമനാമമായിരുന്നുവെന്നത് ചരിത്രം. അവിഭക്ത ഇന്ത്യയുടെ സ്വത്തുക്കളിൽ നാം മുൻകൂട്ടി നിശ്ചയിച്ചതിനേക്കാൾ കൂടുതൽ ഭാഗം പാകിസ്താന് കൊടുക്കണമെന്ന് ഇന്ത്യയിലെ പുതിയ സർക്കാറിലും തെൻറ അനുയായികളിലും സമ്മർദം ചെലുത്തുന്നതിന് ഉപവാസം അനുഷ്ഠിച്ചശേഷം പുറത്തുകടന്നയുടനെയാണ് ഗാന്ധിജിക്ക് വെടിയേൽക്കുന്നത്. രാജ്യത്തെ കീറിമുറിക്കരുത് എന്ന തെൻറ സ്വപ്നം യാഥാർഥ്യമാവാതെപോവുകയാണെങ്കിൽ ശിഷ്ടകാലം പാകിസ്താനിൽ കഴിയുമെന്നുവരെ രാഷ്ട്രപിതാവ് പ്രഖ്യാപിക്കുകയുണ്ടായി.
അദ്ദേഹത്തിെൻറ ആശയാവിഷ്കാരം ഇത്തരം ഒരു പ്രഹേളികയിൽ അധിഷ്ഠിതമായിരുന്നു. അതായത്, ഗാന്ധിജി ഒരേസമയം ആദർശവാദിയും വിചിത്രസ്വഭാവവും അപ്രായോഗികതയും പുലർത്തുന്ന വ്യക്തിയും അതേസമയം നിശ്ചയദാർഢ്യം പ്രകടിപ്പിക്കുന്നയാളുമായിരുന്നു. എന്നിട്ടും അദ്ദേഹത്തിെൻറ പിന്നാലെ എല്ലാവരും ഒഴുകിയെത്തി. ഒരു സന്യാസിയുടെയും പ്രായോഗികവാദിയായ രാഷ്ട്രീയക്കാരെൻറയും ഇടയിലുള്ള കുരിശടയാളമായി ഗാന്ധിജിയെ വിലയിരുത്തുന്നവരുണ്ട്. അദ്ദേഹത്തിെൻറ സ്വഭാവവൈശിഷ്ട്യത്തിൽ അത്രയും വൈരുധ്യമുണ്ടായിരുന്നു എന്ന് ചുരുക്കം.
ഹിന്ദുത്വവാദികളുടെ ഇരട്ടത്താപ്പ്
ഹിന്ദുത്വവാദത്തിൽ ആകൃഷ്ടനായ നരേന്ദ്ര മോദിയുടെ ബി.ജെ.പി സർക്കാറിലും വൈരുധ്യം പ്രതിഫലിക്കുന്നുണ്ട്. മറ്റ് ആർ.എസ്.എസുകാരെപ്പോലെ മഹാത്മജിയുടെ സഹിഷ്ണുതയും ബഹുസ്വരതയും അംഗീകരിക്കാതെയാണ് മോദിയും സ്കൂൾ വിദ്യാഭ്യാസം നേടുന്നത്. അഹിംസയും സഹിഷ്ണുതയുമൊക്കെ പൗരുഷമുള്ള ഹിന്ദുക്കൾക്ക് ചേർന്നതല്ല എന്നതാണ് സംഘ്പരിവാറിെൻറ നിലപാട്. തെൻറ വീരപുരുഷന്മാരിൽ ഒരാളെന്ന് മോദി കരുതുന്ന വി.ഡി. സവർക്കർ ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തെ പാടെ തള്ളിപ്പറഞ്ഞ വ്യക്തിയായിരുന്നു. ഇത്തരം മൃദുല നിലപാടുകൾ രാജ്യത്തെ നശിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിെൻറ പക്ഷം. എന്നാൽ, മോദിയാകെട്ട സവർക്കറെ ആരാധിക്കുകയും ഹിന്ദുത്വത്തിൽ അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുേമ്പാൾതന്നെ ഗാന്ധിജിയെ പുകഴ്ത്തുകയും അദ്ദേഹത്തിെൻറ കണ്ണട തെൻറ സ്വച്ഛ ഭാരത് പരിപാടിയുടെ പ്രതീകമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഗാന്ധിജിയുടെ സേവന ആശയത്തെ പുനരുജ്ജീവിപ്പിക്കണമെന്നാണ് മോദി ഏറ്റവും പുതിയ ‘സ്വച്ഛത ഹി സേവ’ പ്രചാരണത്തിൽ ആവശ്യപ്പെടുന്നത്.
ഇതൊരുപേക്ഷ, ഗാന്ധിസത്തിലേക്കുള്ള ആത്മാർഥമായ പരിവർത്തനമാവാം, അല്ലാതെയുമിരിക്കാം. ഗാന്ധിജിക്ക് ആഗോളതലത്തിലുള്ള വൻ പ്രശസ്തിയും ആദരവും അറിയാത്തയാളല്ല നമ്മുടെ പ്രധാനമന്ത്രി. ലോകം മുഴുവൻ അംഗീകരിക്കപ്പെടുന്ന ഗാന്ധിയൻ ആദർശത്തെ പിന്തള്ളി ഇന്ത്യക്ക് മുന്നോട്ടുകുതിക്കാനാവില്ലെന്നും നല്ലൊരു വിപണന ബുദ്ധിജീവികൂടിയായ പ്രധാനമന്ത്രിക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ കൗശലത്തോടെയുള്ള രാഷ്ട്രീയ കണക്കുകൂട്ടലാണ് മോദിയുടെ ഗാന്ധിസ്നേഹത്തിനു പിന്നിലെന്ന് സ്പഷ്ടം.
മോദിയുടെ ഇൗ പരസ്പര വൈരുധ്യത്തിലെ ആഴം പരിശോധിക്കാം. രാജ്യമെമ്പാടുമുള്ള ഗാന്ധിപ്രതിമകൾക്കു പകരം അദ്ദേഹത്തിെൻറ ഘാതകനായ നാഥുറാം ഗോദ്സെയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ബി.ജെ.പിയിലെ നല്ലൊരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാൽ, മോദിയാകെട്ട തെൻറ നാട്ടുകാരൻകൂടിയായ ഗാന്ധിജിയെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു. ഒൗദ്യോഗികതലത്തിൽ മഹാത്മാവിനെ മഹത്ത്വവത്കരിക്കുകയും അനൗദ്യോഗികമായി അദ്ദേഹത്തെ ഇകഴ്ത്തുകയും ചെയ്യുന്നതിൽ അപസ്വരമുയരുന്നുണ്ട്. ഗാന്ധിജിയെ വധിച്ചത് ദേശഭക്തിയുടെ ഭാഗമാണെന്ന് തുറന്നുപറയുന്ന സംഘ്പരിവാറുകാർ ജീവിക്കുന്ന നാടാണ് നമ്മുടേതെേന്നാർക്കണം.
ഹിന്ദുമതവിശ്വാസിയായി ജീവിച്ച ഗാന്ധിജിയുടെയും ഹിന്ദു മഹാസഭയുടെ ആശയവിശാരദന്മാരായ വീർ സവർക്കറുടെയും എം.എസ്. ഗോൾവാൾക്കറുടെയും കാഴ്ചപ്പാടുകൾ വിരുദ്ധ ധ്രുവങ്ങളിലാണ്. സ്വാതന്ത്ര്യത്തിനുശേഷമാകെട്ട, ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും കടുത്ത ആക്രമണോത്സുകതയാണ് നാം കാണുന്നത്.
എല്ലാ മതങ്ങളെയും സ്വാംശീകരിക്കുന്ന അദ്വൈത വേദാന്തമായിരുന്നു ഗാന്ധിജി പ്രതിനിധാനം ചെയ്തിരുന്നത്. എല്ലാ മതങ്ങളെയും ആദരിക്കുന്ന ഹിന്ദുമതത്തെയാണ് അദ്ദേഹം വിഭാവന ചെയ്തത്. അഹിംസയും സത്യവുമാണ് ദേശീയതയുടെ ആണിക്കല്ലായി മഹാത്മജി കണ്ടത്. വിവിധ സംസ്കാരങ്ങളെ അദ്ദേഹം ഒരേരീതിയിൽ കണ്ടു. ‘രഘുപതിരാഘവ രാജാറാം’ എന്ന് തുടങ്ങുന്ന പ്രശസ്തമായ ഗാന്ധിഭജനയുെട രണ്ടാമത്തെ വരി ‘ഇൗശ്വർ അല്ലാ തേരാ നാം’ എന്നായിരുന്നു. വേദാന്തത്തിലെ അദ്വൈത ചിന്തയിൽനിന്നാണ് ഗാന്ധിജി ഇത് വികസിപ്പിച്ചത്.
എല്ലാ മതങ്ങളെയും ഒന്നായി കാണുന്ന ഗാന്ധിജിയുടെ ഇൗ ചിന്താപദ്ധതി എല്ലാ ഹിന്ദുക്കൾക്കും സഹിക്കുന്നതായിരുന്നില്ല. ‘ഗാന്ധിജിയുടെ ഹിന്ദുമതവും സവർക്കറുടെ ഹിന്ദുത്വവും’ എന്ന ഉപന്യാസത്തിൽ പ്രശസ്ത സാമൂഹികശാസ്ത്രജ്ഞനായ റുഡോൾഫ് ഹെരേഡിയ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഹിന്ദു മതത്തിൽ വ്യത്യസ്ത ഗുണവിശേഷവും ഏകജാതീയതയും ഉണ്ടെന്ന് അദ്ദേഹം സമർഥിക്കുന്നു. ഗാന്ധിജിയുടെ ഹിന്ദു എല്ലാ വിശ്വാസങ്ങളും ഉൾക്കൊള്ളുേമ്പാൾ സവർക്കറുടെ ഹിന്ദു ഭൂരിപക്ഷത്തിെൻറ തത്ത്വസംഹിതയെ രാഷ്ട്രീയവത്കരിക്കുന്നു എന്നാണ് ഹെരേഡിയ ചൂണ്ടിക്കാട്ടുന്നത്.
ഗാന്ധിജിയുടെ മതദർശനത്തെക്കുറിച്ച് ഹെരേഡിയ പറയുന്നത് ഇങ്ങനെ: ‘‘മറ്റു പാമ്പര്യങ്ങളെപ്പോലെ ഹിന്ദുമതത്തിലും വിശിഷ്ടമായ ദർശനങ്ങളുണ്ട്. മോക്ഷം ലഭിക്കുന്നതിനുള്ള ആത്മീയത്വം ഹിന്ദുമതത്തിലുണ്ട്. ഇതിെൻറ വേരുകൾ ഒടുവിൽ എത്തിച്ചേരുന്നത് യഥാർഥമായ കർത്തവ്യത്തിലാണ്. ലോകത്തിൽ ഇത്തരം ദർശനങ്ങൾ കുറച്ചേയുള്ളൂ താനും.’’
അദ്വൈതത്തിന് പുറമെ ജൈനമതത്തിലെ ‘അനേകാന്തവാദ’വും ഗാന്ധിജിക്ക് പ്രചോദനമായിരുന്നു. യഥാർഥ സത്യം വിവിധ വിശ്വാസസംഹിതകളിൽ അധിഷ്ഠിതമാണെന്നാണ് ഇതിെൻറ അർഥം. ഞാൻ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും പാഴ്സിയും ജൂതനുമാണെന്ന് ഗാന്ധിജി പ്രഖ്യാപിക്കാൻ കാരണമായതും ഇതുതന്നെ.
‘എന്തുെകാണ്ട് ഞാൻ ഹിന്ദു ആണ്’ എന്ന പുതിയ പുസ്തകത്തിൽ ഹിന്ദുമതത്തിലെ വ്യതിരിക്തമായ വൈരുധ്യത്തെ ഞാൻ തുറന്നുകാട്ടിയിട്ടുണ്ട്. ഹിന്ദു വിശ്വാസവും ഹിന്ദു ദേശീയതയും തമ്മിലുള്ള വൈരുധ്യമാണിത്. ആചാരാനുഷ്ഠാനങ്ങളെക്കാൾ ആദരവിനായിരുന്നു ഗാന്ധിജിയുടെ ഹിന്ദുമതത്തിന് പ്രാധാന്യം. എന്നാൽ, സംഘ്പരിവാറിെൻറ ഹിന്ദുത്വമാകെട്ട, മതഭ്രാന്തും സങ്കുചിതത്വവും മുന്നോട്ടുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.