വീഴുമോ ‘പൊന്നാ’പുരം കോട്ട ?
text_fieldsരണ്ടുവര്‍ഷത്തിനിടെ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ കേസുകളില്‍ ഒെരണ്ണത്തിൽ പോലും തുടരന്വേഷണം ഉണ്ടായിട്ടില്ല. രണ്ട് വര്‍ഷത്തിനകം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാത്രം എയര്‍കസ്റ്റംസ്, ഡി.ആര്.ഐ, കസ്റ്റംസ് പ്രിവൻറിവ് വിഭാഗങ്ങള്‍ ചെറുതും വലുതുമായ സംഭവങ്ങളിലൂടെ പിടികൂടിയത് 280 കിലോ സ്വര്‍ണമാണ്. ഇതിന് മാത്രം 100 കോടിക്ക് മുകളില്‍ വില വരും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 172 കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം നടന്നത് കഴിഞ്ഞവര്‍ഷം ഡി.ആര്.ഐ പിടികൂടിയ 25 കിലോ സ്വര്‍ണക്കേസില്‍ മാത്രം. എന്നാല്‍ അതിെൻറ അന്വേഷണം ഉന്നതങ്ങളിലേക്ക് എത്തുമെന്ന് കണ്ടതോടെ പകുതിവഴിയില്‍ അവസാനിപ്പിച്ചു. കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവര്‍ ഇൗ കേസില്‍ പ്രതികളാണ്.

കേസിൽ ദുബൈയില്‍നിന്ന് സ്വര്‍ണം നല്‍കിയയാളെ ഇതുവരെയും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വര്‍ണക്കടത്തിൽ പിടിക്കപ്പെടുന്നവര്‍ക്ക് ഇത്രയധികം സ്വര്‍ണം കൊണ്ടുവരാനുള്ള സാമ്പത്തികശേഷി ഇെല്ലന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായി അറിയാം. പിടിയിലാവുന്നവരില്നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രകാരം ഇവര്‍ക്ക് സ്വര്‍ണം കൈമാറ്റം ചെയ്ത തെട്ടുമുകളിലത്തെ കണ്ണിയില്‍ വരെ എത്തി അന്വേഷണം അവസാനിപ്പിക്കാറാണ് പതിവ്.
സ്വര്‍ണക്കടത്തില്‍ വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാര്‍ക്ക് പങ്കുെണ്ടന്നും മാഫിയസംഘങ്ങള്‍ക്ക് വേണ്ടി ഇവര്‍ പ്രവര്‍ത്തിക്കുന്നതായും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ അന്വേഷണത്തിന് ഉത്തരവാദിത്തമുള്ള കസ്റ്റംസിലെ തന്നെ പല ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്ത് മാഫിയ ശൃംഖലയിലെ കണ്ണികളായതോടെ റിപ്പോര്ട്ടിേന്മലുള്ള തുടര്‍നടപടികള്‍ കടലാസിലൊതുങ്ങി. സ്വര്‍ണക്കടത്ത് വിദേശനാണയവിനിമയ നിയമങ്ങള്‍ ലംഘിച്ചുള്ള നടപടിയായതിനാല്‍ എന്‍ഫോഴ്സ്മെൻറ് അന്വേഷണം ആരംഭിെച്ചങ്കിലും പിന്നീട് ഇതും അട്ടിമറിക്കപ്പെട്ടു.
കറൻസി കടത്തും കൂടുന്നു
സ്വർണം വാങ്ങുന്നതിന് വിദേശത്തേക്ക് കറൻസി കടത്തുന്ന സംഭവങ്ങളും വർധിക്കുന്നു. അതിരഹസ്യമായി വസ്ത്രങ്ങൾക്കുള്ളിലും മറ്റും പ്രത്യേക അറയുണ്ടാക്കിയാണ് കടത്ത്. രഹസ്യ വിവരത്തെതുടർന്ന് പല കറൻസി കടത്തും പിടികൂടിയിരുന്നു.

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽനിന്നായി കഴിഞ്ഞ സാമ്പത്തിക വർഷം 6.49 കോടിയുടെ വിദേശ കറൻസിയാണ് പിടിച്ചെടുത്തത്. 2.97 കോടിയുടെ ഇന്ത്യൻ കറൻസിയും പിടികൂടി. അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നവരിൽനിന്നാണ് സ്വർണ നിക്ഷേപത്തിനെന്ന പേരിൽ സ്വർണ കള്ളക്കടത്ത് സംഘം പണം സമാഹരിക്കുന്നത്. സ്വർണച്ചിട്ടികൾ നടത്തുന്ന ചില ജ്വല്ലറി, സ്വകാര്യ പണമിടപാട് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കൊച്ചിയിൽ പിടിച്ചത് 200 കിലോ
കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി വിമാനത്താവളത്തിലും സമീപ സ്ഥലങ്ങളിലും നിന്നായി പിടികൂടിയത് 200 കിലോയോളം സ്വർണം. 2019ൽ മാത്രം 184 കിലോ പിടികൂടി. 87 പേരെ പ്രതികളാക്കി. 20 ലക്ഷത്തിന് മുകളിൽ മൂല്യമുള്ള കള്ളക്കടത്ത് നടത്തുന്നവർക്കെതിരെ മാത്രമാണ് അറസ്റ്റ് നടപടികൾ കൈക്കൊള്ളാറുള്ളൂ. അതിനുതാഴെയുള്ള കേസുകളിൽ നികുതിയും പിഴയും ഈടാക്കി വിടും.
കേരളത്തിലേക്ക് സ്വർണ കള്ളക്കടത്ത് ഏറെയും ദുബൈയിൽനിന്നാണെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. ചെെന്നെ, മംഗളൂരു, മുംബൈ വിമാനത്താവളങ്ങൾ വഴി കടത്തുന്ന സ്വർണവും കേരളത്തിലേക്ക് എത്തിക്കുന്നതായി ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം കസ്റ്റംസും റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റും (ഡി.ആർ.ഐ) ചേർന്ന് സംസ്ഥാനത്ത് പിടികൂടിയത് 540.71 കിലോ സ്വർണമാണ്. ഇതിന് 187 കോടി വരും. 802 കേസുകൾ രജിസ്റ്റർ ചെയ്തു.
കണ്ണൂരും മുന്നിൽതന്നെ
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം സ്വര്‍ണവേട്ടയില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. ഉദ്ഘാടനം ചെയ്ത 17ാം ദിവസത്തിൽ തന്നെ ഇവിടെനിന്ന് ആദ്യമായി പിടികൂടിയത് രണ്ടുകിലോ സ്വര്‍ണമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി ഉള്‍പ്പെടെ 566 ദിവസത്തിനിടയില്‍ 37.26 കോടി രൂപ മൂല്യമുള്ള 75.57 കിലോ സ്വര്‍ണമാണ് ആകെ പിടികൂടിയത്.കോവിഡ് പ്രതിരോധ വേളയിലും നാലുതവണയാണ് വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയത്. ലോക്ഡൗൺ കാലയളവിൽ ജൂണ്‍ 20നാണ് ആദ്യമായി സ്വര്‍ണം പിടികൂടിയത്. ഇവ ഉള്‍പ്പെടെ ഈ വര്‍ഷം മാത്രം ഇതുവരെയായി 22 തവണ കണ്ണൂരില്‍നിന്ന് സ്വര്‍ണം പിടികൂടിയിട്ടുണ്ട്. ഫെബ്രുവരിയില്‍ മാത്രം 11 തവണയായി ആറ് കിലോയോളം പിടികൂടി.
കണ്ണൂരിലെ സ്വര്‍ണക്കടത്ത് ഏറെയും ശരീരത്തിനകത്ത് ഒളിപ്പിച്ചാണെന്നതാണ് പ്രത്യേകത. പ്രത്യേക ഉറയില്‍ പേസ്റ്റ് രൂപത്തിലാക്കി രഹസ്യഭാഗങ്ങളിൽ വെച്ചാണ് ഏറെയും കടത്ത്. മൂന്ന് അടിവസ്ത്രം ധരിച്ച് അതില്‍ രണ്ടെണ്ണത്തില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി തേച്ചുപിടിപ്പിച്ചും കടത്തിയ ചരിത്രം കണ്ണൂരിനു മാത്രം. സ്വര്‍ണക്കടത്തിന് സ്ത്രീയും പിടിയിലായി. വിമാനത്തിെൻറ ശുചിമുറിയിലെ മാലിന്യത്തില്‍ നാഥനില്ലാതെ സ്വര്‍ണം കണ്ടെത്തിയ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്.
കരിപ്പൂരിൽ ആറുമാസത്തിനിടെ 80 കിലോഗ്രാം
കോഴിക്കോട് വിമാനത്താവളത്തിൽ ഇൗവർഷം ജനുവരി മുതൽ ജൂൺ 30 വരെ പിടികൂടിയത് 80 കിലോഗ്രാം സ്വർണം. എയർ കസ്റ്റംസ് ഇൻറലിജൻസ്, പ്രിവൻറിവ് കസ്റ്റംസ്, ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ് എന്നിവരാണ് വിവിധ കേസുകളിലായി സ്വർണം പിടിച്ചത്. 25 കോടിയോളം രൂപ വിലവരുന്ന സ്വർണമാണിത്. കൂടാതെ, ഇൗ വർഷം അൺ അക്കമ്പനീഡ് കാർഗോയിൽനിന്ന് സ്വർണം കണ്ടെത്തി. കഴിഞ്ഞ ഒരുവർഷത്തിനിടെ സ്ത്രീകൾ മുഖേന സ്വർണം കടത്തുന്നതും വർധിച്ചു. ഇൗ കാലയളവിൽ മുപ്പതോളം സ്ത്രീകളെയാണ് സ്വർണക്കടത്തിന് പിടികൂടിയത്.
ഇവരിൽ നിന്ന് പത്ത് കിലോയോളം സ്വർണം പിടിച്ചു. അതേസമയം, കരിപ്പൂരിൽ പിടികൂടുന്ന കേസുകളിൽ അധികവും 20 ലക്ഷത്തിന് താഴെയുള്ളവയാണ്. ഇതിൽ കേസെടുക്കാനാകില്ല. പകരം, പിഴയീടാക്കുകയാണ് ചെയ്യുക. ഡെപ്യൂട്ടി കമീഷണർ, ജോ. കമീഷണർ തലത്തിലാണ് ഇൗ കേസുകൾ തീർപ്പാക്കുന്നത്. 20 ലക്ഷത്തിന് മുകളിൽ സ്വർണം കടത്തുന്നവയിൽ മാത്രമേ കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഇൗ വർഷം പിടികൂടിയ ഇൗ കേസുകളിൽ നടപടികൾ പുരോഗമിക്കുകയാണ്. കസ്റ്റംസ് പ്രിവൻറിവ് ഡിവിഷനുകളാണ് കേസന്വേഷിക്കുന്നത്. ഒരുകോടിക്ക് മുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തുക.
LATEST VIDEO

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.