കീഴടങ്ങണം; എന്ന് പറഞ്ഞാൽഒരു തുക വാങ്ങിയിട്ട് കീഴടങ്ങണം
text_fieldsനേരിട്ട് സംസാരിക്കുന്നതിനിടെ റെക്കോഡ് ചെയ്ത രണ്ടു ശബ്ദരേഖകളും ഫോണിൽ ബന്ധപ്പെടുന്നതിനിടെ റെക്കോഡ് ചെയ്ത രണ്ടെണ്ണവുമടക്കം 37 മിനിറ്റ് ദൈർഘ്യമുള്ള നാലു ശബ്ദരേഖകളാണ് സ്വപ്ന സുരേഷ് വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ മാധ്യമങ്ങളുമായി പങ്കുവെച്ചത്. ഇവ എഡിറ്റ് ചെയ്യുകയോ മാറ്റംവരുത്തുകയോ ചെയ്യാത്തവയാണെന്നും ഫോറൻസിക് പരിശോധനയടക്കമുള്ള കാര്യങ്ങൾക്ക് ആവശ്യമെങ്കിൽ തയാറാണെന്നും സ്വപ്ന പറഞ്ഞു.
ഷാജ്: അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ സ്ട്രഗ്ൾ ചെയ്യുന്നതിൽ നേട്ടം ഉണ്ടാകണം. അല്ലെങ്കിൽ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാൽ ഒരു എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം. ഇതിപ്പോ നിങ്ങൾ പറഞ്ഞതിൽ ആർക്കാണ് ഡാമേജ് ഉണ്ടായിരിക്കുന്നത്? നിങ്ങൾ ചെയ്യാത്ത തെറ്റിന് ജയിലിൽ പോയതിന് അവരുടെ അടുത്തുനിന്ന് പൈസ മേടിക്കണം. നിങ്ങളെ വെച്ച് വേറെയാളുകൾ പൈസ മേടിക്കുന്നു. അവർക്ക് ഗെയിം അറിയാം, അതുകൊണ്ട് അവർ പൈസ മേടിക്കുന്
നിങ്ങളെ അവർ ബലിയാടുകളായി കൊണ്ടുനടക്കുന്നു. ഇന്നലെവരെ ഞാൻ കരുതിയത് നിങ്ങളാണ് കാശ് മേടിക്കുന്നതെന്നാണ്. ഞാൻ ഇപ്പോൾ എ.ഡി.ജി.പിയെ വിളിച്ചില്ലേ, നാളെ നിങ്ങൾ അയാളെ മീറ്റ് ചെയ്ത് ഇതാണ് പ്രശ്നമെന്ന് പറഞ്ഞ്, ഇത്രയുംകാലം ജയിലിൽ കിടന്നതിന് മരവിപ്പിച്ച യാത്രാനുമതിയടക്കം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്.
സരിത്ത്: ട്രാവൽ ബാൻ മാറ്റുന്നത് സെൻട്രലിൽനിന്നല്ലേ?
സ്വപ്ന (സരിത്തിനോട്): നമ്മുടെ ട്രാവൽ ബാൻ മാറ്റാൻ ഷാജി ഒരുപാട് വർക്ക് ചെയ്തു. വക്കീലിന്‍റെ ആവശ്യം നമുക്കില്ല എന്ന്. അതിന് വലിയ ഒരു പ്രൈസ് ടാഗുണ്ട്.
ഷാജ്: അത് ഞാൻ കൊടുക്കാമെന്ന് പറഞ്ഞു. അത് ഇവിടെന്ന് ഉള്ള ആൾക്കാരോടല്ല ഞാൻ സംസാരിച്ചത്.
സരിത്: അതിന് പ്രൈസ് ടാഗ് ഇടരുത്. എല്ലാവർക്കും കിട്ടി പാസ്പോർട്ട്. ആറുമാസം കഴിഞ്ഞില്ലേ. നമ്മൾ ഇതുവരെ പോയില്ല.
ഷാജ്: നിങ്ങൾക്ക് എന്നിട്ട് കിട്ടിയില്ലല്ലോ? പോയാലും കിട്ടില്ല. ആ കേസ് വിട്. നിലവിലെ പ്രശ്നത്തിൽ നിങ്ങൾ എന്താ കണ്ടിരിക്കുന്നത്? പോരാടാനാണോ? നാളെ രാവിലെ 10.30 വരെ സമയമുണ്ട്.
ഷാജ്: എന്നിട്ട് പോരാടിയിട്ട് എന്തുനേടും?
സ്വപ്ന: നാളെ രാവിലെ 10ന് എത്തിയാപോരെ? അവിടെയെത്തുമ്പോ ഷാജിയുടെ ഫോണിൽനിന്ന് എന്നെ വിളിക്കാമെന്നല്ലേ പറയുന്നത്. ആ ഒരു 10 മണി വരെ നമുക്ക് സമയം തരുമോ?
ഷാജ്: ഓക്കെ, ആലോചിച്ച് നോക്ക്. ഞങ്ങൾ ഇപ്പോ പോകണോ നാളെ പോകണോ?
സ്വപ്ന: സരിത്തിനെ എനിക്ക് കോൺഫിഡന്‍റ് ആക്കണം.
ഷാജ്: നിങ്ങളുടെ ബലം നിങ്ങൾ ഒന്നിച്ചുനിൽക്കുന്നതാണ്. രണ്ടുപേരുടെ തീരുമാനിക്ക്. നിങ്ങളുടെ മറുപടിയില്ലെങ്കിലും ഞാൻ പോകും. എനിക്ക് പോയേ തീരു.
സ്വപ്ന: സ്വാമിജി വന്നിട്ട് തീരുമാനിച്ചിട്ട് ഞങ്ങൾ ഇറങ്ങാം.
ഷാജ്: നിങ്ങളോട് മൂന്ന് കാര്യങ്ങൾ ചോദിച്ചിട്ട് ഉത്തരം നൽകിയാൽ മാത്രം ഷാജ് എന്നെ വന്ന് കണ്ടാൽ മതി എന്നാണ് അവർ പറഞ്ഞത്. ഒന്ന്, ഇത്രയുംകാലം പറയാത്തത് ഇപ്പോ എന്തിന് പറഞ്ഞു? പറഞ്ഞത് ശരിയാണെന്ന് നമുക്കും അയാൾക്കുമറിയാം. രണ്ടാമത്തേത്, ആർക്കുവേണ്ടി പറഞ്ഞു? ഇപ്പോ പറഞ്ഞത് എന്തിന്? ഇതിന് മൂന്നും പറഞ്ഞാൽ ഷാജി വന്ന് കണ്ടാൽ മതിയെന്നാണ് പറഞ്ഞത്. അല്ലെങ്കിൽ ഈ ഗെയിമിൽനിന്ന് ഷാജി മാറണം എന്നാണ് പറഞ്ഞത്. 25 ലക്ഷം ഈ ഓപറേഷന് നിങ്ങൾ മേടിച്ചെന്നാണ് പറയുന്നത്. നിങ്ങളെ പടിപടിയായി ഇതിൽ കൊണ്ടുവന്ന് ചാടിച്ചതാണ്. വിഷമത്തോടെ പറയാം. നാളെ കഴിഞ്ഞ് നിങ്ങൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കണം. നിങ്ങൾക്കെതിരെ കേസുണ്ടാവും.
സ്വപ്ന: ഒരു 164 കൊടുത്തതിനാണോ നമ്മൾ ജയിലിൽ പോണത്?
ഷാജ്: നിങ്ങൾക്കെന്ത് കിട്ടി? നിങ്ങളുടെ ജോലി, താമസം എല്ലാം അവതാളത്തിലായില്ലേ? തെറ്റുചെയ്ത ആളുകൾ കാലിന്മേൽ കാലുവെച്ച് ഭരിക്കുകയല്ലേ ചെയ്യുന്നത്? ലൈഫ് മിഷനിൽ അന്വേഷണം അവസാനം വേണ്ടിവന്നാൽ ശിവശങ്കറിനെ അങ്ങ് പൊക്കി അകത്താക്കിയാൽ പോരേ ഷാജ് എന്നാണ് ചോദ്യം. ഫോബ്സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരൻ പിണറായി വിജയനാണ്. പിണറായി വിജയന്‍റെയും കോടിയേരിയുടെയും ഫണ്ട് യു.എസിലേക്ക് കടത്തിയത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. അതുകൊണ്ടാണ് നമ്മുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കിയത്. ഇപ്പോ എന്നെയും അടിക്കാനുള്ള വടികൊണ്ടാണ് ഇറങ്ങിയിരിക്കുന്നത്.
സ്വപ്ന: ഷാജിന്‍റെ പുറകെയാണെന്ന് അവർ..
സരിത്: സെൻട്രൽ ഐ.ബിയോ? സ്റ്റേറ്റ് ഐ.ബിയോ?
സ്വപ്ന: ഇപ്പോ അവരുടെ ഏറ്റവും വലിയ ശത്രു ഷാജാണ്..
ഷാജ്: നാളെ കോംപ്രമൈസ് പറയുമ്പോ നമ്മൾ അങ്ങ് പറയണം.
സ്വപ്ന: ഞങ്ങളെ എന്ത് പറയണമെന്ന് അഡ്വൈസ് ചെയ്യ്. നിങ്ങൾക്കല്ലേ അവരുടെ രീതിയറിയൂ.
ഷാജ്: മീഡിയയിൽ പറയാനുള്ളതൊക്കെ പറഞ്ഞു. നാളെ ഞങ്ങൾ ആ ചോദ്യത്തിന് എന്തു മറുപടി പറയും. പി.സി. ജോർജ് എവിടുന്ന് വന്നെടോ എന്നൊക്കെയാണ് ചോദിക്കുന്നത്. ഞങ്ങളെന്താണ് പറയേണ്ടത്? ഞങ്ങൾക്ക് നിങ്ങളെ സംരക്ഷിച്ചേ പറ്റൂ. വക്കീലാണല്ലോ ഇത് പറയാൻ പറഞ്ഞത്. അയാളുടെ പിന്നിൽ ആരെങ്കിലുമുണ്ടോ എന്നാണ് സംശയം. ഇതിന്‍റെ പിന്നിൽ വല്ല അഴിമതിയുടെ കഥയോ...ഒരുവലിയ കോക്കസുണ്ട്. രണ്ടു വഴിയുണ്ട്, ഒന്നുകിൽ ഫൈറ്റ് ചെയ്യണം, അല്ലെങ്കിൽ കീഴടങ്ങണം. രണ്ടായാലും കൂടെയുണ്ടാവും. ഉറപ്പുതരാം.
സരിത്: പൈസക്ക് വേണ്ടി ഞങ്ങൾ പോയിട്ടില്ലെന്ന് ഉറപ്പുതരാം.
ഷാജ്: കുടുംബം പോലെ കഴിഞ്ഞ ഞാൻ പോലും നിങ്ങളെ തെറ്റിദ്ധരിച്ചു. നിങ്ങൾ വലിയ കാശ് വാങ്ങിയെന്നൊക്കെ കരുതി.●
ഫോൺ സംഭാഷണം
ഷാജ്: എന്റെ ഫോൺ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നെ ചിലപ്പോൾ പൊക്കുമെന്ന് പപ്പായോട് പറഞ്ഞിട്ടുണ്ട്. എല്ലാരും പേടിച്ചോടുവാണ്. നികേഷ് പറഞ്ഞു, രാവിലെ എനിക്ക് കുറച്ച് പണിയുണ്ട് അത് കഴിഞ്ഞ് ഞാൻ നിന്റെ കൂടെ വരാമെന്ന്.
എന്റെ ഫോൺ ഞാൻ കൈമാറാം. എനിക്ക് വിവരം വേണം, എന്തിനാണെന്ന്. എന്റെ കൈയിൽനിന്ന് ഉത്തരം കിട്ടണം അവർക്ക്. നിങ്ങടെ വക്കീലില്ലേ, അവൻ ഉടനെ കേസിൽ പ്രതിയാക്കും. എന്തിനാണെന്ന് എനിക്കറിയില്ല.
സ്വപ്ന: അപ്പോ എനിക്ക് ഇനി വക്കീലില്ലേ? ഞാൻ രാവിലെ കെട്ടിയൊരുങ്ങി വന്നിരിക്കുന്നത് നികേഷ് കുമാർ വരുമെന്ന് പറഞ്ഞിട്ടാണ്. ഓഫിസിലേക്കല്ല, മറ്റെവിടെയെങ്കിലുമാണ് വരുക. ഞാനും കാക്കുവും മാത്രമേ ഉണ്ടാവൂ. ഈ മണ്ടത്തരത്തിന് പോകുന്നതിനു മുമ്പ് ഒന്നു തുറന്നു പറഞ്ഞുകൂടായിരുന്നോ? 164 കൊടുത്തതല്ല, പക്ഷേ പുറത്തു പറഞ്ഞ സ്റ്റേറ്റ്മെന്റാണ്. എന്റെ പ്രശ്നം ഇയ്യൂനെ പിടിച്ചകത്തിട്ടാ ഞാനെങ്ങനെ ഇയ്യൂനെ കാണും.
സ്വപ്ന: ഷാജിനെ മാത്രമേ വിശ്വസിക്കാനാവൂ. എനിക്ക് വഴി പറഞ്ഞുതരൂ.
ഷാജ്: കേസെടുക്കില്ലാന്ന് പറഞ്ഞത് നാളെ രാവിലെ 12.30 വരെ കേസെടുക്കില്ലാന്ന് പറഞ്ഞല്ലോ. സോഫ്റ്റായല്ലേ എനിക്ക് പറയാനാവൂ. എന്നിട്ടും മുൻകൂർ ജാമ്യം എടുക്കാൻ പറഞ്ഞില്ലേ? ഇന്നു രാത്രി കേസെടുക്കില്ല. വക്കീലിനോട് ജാമ്യക്കാര്യം ചോദിച്ചോ?
സ്വപ്ന: അറസ്റ്റ് ചെയ്തിട്ട് മതിയെന്ന് പറഞ്ഞു.
ഷാജ്: മനസ്സിലായല്ലോ? ധീരപരിവേഷത്തിൽ ജയിലിൽ പോണോ? ഇപ്പോ സരിത്തിനോട് ഒന്നും പറയണ്ട, അത് വേറെ രീതിയിലാവത്തേയുള്ളൂ. ഞാൻ അവിടെ വന്നതുതന്നെ അബദ്ധമായെന്ന് കരുതുകയാണ്. കാക്കു ഇതുവരെ മിണ്ടിയിട്ടില്ല. നെഞ്ചുപൊളിഞ്ഞാ ഇരിക്കണേ. ഇയ്യൂനെ മാത്രമല്ല എന്നേം കൂടെയേ തൊടൂ. കാക്കു പുറത്ത് വേണം. അറ്റകൈക്ക് ആത്മഹത്യയെന്നൊന്നും പറയരുത്. എന്തുവന്നാലും നമ്മൾ ഫേസ് ചെയ്യണം. സരിത്തിന്റെ ഫോൺ കൊണ്ടുപോയത് ഗൂഢാലോചനയുണ്ടോ എന്ന പരിശോധനക്കാണ് കൊണ്ടുപോയതെന്നാണ് എ.ഡി.ജി.പി പറഞ്ഞത്.
സ്വപ്ന ഗൂഢാലോചന നടത്തിയില്ലല്ലോ. നടത്തിയവർ കുടുങ്ങട്ടെ. ഷാജ് വാക്കുപറഞ്ഞിട്ടും അവരെല്ലാം ബൈറ്റ് കൊടുക്കുവാണല്ലോ എന്നാണ് അവർ പറഞ്ഞത്. ആ കൊച്ചിനെ തൊടരുതെന്ന് പറഞ്ഞിട്ടാ ഞാൻ വിളിക്കുന്നത്. ഗെയിം മാറി. ഇതിൽ എന്റെ ഇൻവോൾമെന്റ് എന്താണ് എന്നാണ് അവർ അന്വേഷിക്കണത്. കുറച്ച് കാര്യമായി നമ്മൾ ബുദ്ധിമുട്ടണ്ടിവരും. ആ പാവം ചെറുക്കൻ അനീഷ് ബലിയാടാവും. ഞാൻ കാക്കുവിനോട് അവനെ വാടകക്കെടുത്തതാണെന്ന് പറഞ്ഞിട്ടുണ്ട്.
എന്നെ എറണാകുളത്ത് ഹോൾഡ് ചെയ്യും, അതിന് മുൻകരുതലുമായാണ് വന്നത്. നമ്മൾ തമ്മിലുള്ള ബന്ധം അവർ ചോദിക്കും. നമ്മൾ അറിയാത്ത കളി നടക്കുന്നുണ്ട്. എന്നെ വിശ്വസിക്കാൻ പറ്റുമോ? ആ വക്കീലിനോട് ജാമ്യം ഒപ്പിക്കാൻ പറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.