Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 1:08 AM GMT Updated On
date_range 28 Nov 2017 1:08 AM GMTഹാദിയ എന്ന പ്രതീകം
text_fieldsbookmark_border
കോട്ടയം വൈക്കം സ്വദേശിനി ഡോ. ഹാദിയ വര്‍ത്തമാനകാല ഇന്ത്യയുടെ കലുഷിതമായ രാഷ്ട്രീയ, സാമൂഹിക അവസ്ഥകളുടെ ഇരയായോ കരുവായോ മാറിയതിെൻറ പ്രക്ഷുബ്ധതക്കാണ് രാജ്യമിന്ന് സാക്ഷിയാവുന്നത്. പരമോന്നത നീതിപീഠത്തിലേക്ക് കേരളം ഇന്നലെ ഉദ്വേഗഭരിതമായി നോക്കിനിന്നത് നീതി പുലര്ന്നുകാണുമോ എന്ന ആകാംക്ഷയോടെയാണ്. മാതാപിതാക്കളുടെ തടവില്‍നിന്ന് മോചിപ്പിക്കപ്പെട്ട ഹാദിയക്ക് പഠനം തുടരാന്‍ അവസരമൊരുക്കിയ സുപ്രീംകോടതി നടപടി അപ്രതീക്ഷിതമാണെങ്കിലും സ്വാഗതാർഹമാണ്. ഹാദിയ എന്ന യുവതി അവരുടെ സ്വത്വം വീണ്ടെടുത്തിരിക്കുന്നു. എത്രയോ മതംമാറ്റങ്ങളും മിശ്രവിവാഹങ്ങളും നടക്കുന്ന നമ്മുടെ നാട്ടില്‍ ഒരു യുവതിയുടെ മതപരിവര്‍ത്തനവും വിവാഹവും മാത്രം എന്തുകൊണ്ട് ഇത്രമാത്രം ദേശീയപ്രാധാന്യമുള്ള വിഷയമായി എന്ന നിഷ്പക്ഷ അന്വേഷണം ആനയിക്കുന്ന ചില നിഗമനങ്ങളുണ്ട്.
ഹാദിയയുടെ മതംമാറ്റത്തെ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിനുള്ള ഉപാധിയായി ഉപയോഗിക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ ശ്രമിച്ചതാണ് വിഷയം ഇമ്മട്ടില്‍ സങ്കീര്‍ണമാക്കിയത്. കേരളം ‘ലവ് ജിഹാദി’െൻറ വിഹാരഭൂമിയാണെന്നും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ആയിരക്കണക്കിന് ഹൈന്ദവ, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി സിറിയയിലേക്കും അഫ്ഗാനിലേക്കും ഐ.എസിനു വേണ്ടി ‘ജിഹാദ്’ നടത്താന്‍ റിക്രൂട്ട് ചെയ്യുകയാണെന്നുമുള്ള ആർ.എസ്.എസിെൻറ പ്രചാരണത്തെ സാധൂകരിക്കാന്‍ വൈക്കം ടി.വി പുരം സ്വദേശി അശോകെൻറ മകളെ ഉപയോഗപ്പെടുത്തിയപ്പോള്‍ അതിനു കുറെ മാനങ്ങള്‍ കൈവന്നു. വിഷയം ഹൈകോടതിയുടെ മുന്നിലെത്തിയപ്പോള്‍ ‘ലവ് ജിഹാദ്’ സിദ്ധാന്തത്തെ ശരിവെച്ചുകൊണ്ട്, ശഫിന്‍ ജഹാന് എന്ന യുവാവുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കുകയും പിതാവിെൻറ ‘തടവി’ലേക്ക് വിട്ടുകൊടുക്കുകയും ചെയ്തതാണ് ഹാദിയ കേസിനെ വഴിത്തിരിവിലെത്തിച്ചത്.
ഒരു മതംമാറ്റ- വിവാഹ കേസ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എൻ.ഐ.എ) പരിശോധനക്ക് വിടുന്നത് രാജ്യത്ത് ഇതാദ്യമായിരിക്കാം. തെൻറ ഭാര്യയെ വിട്ടുകിട്ടണമെന്ന ശഫിന്‍ ജഹാെൻറ നിയമപോരാട്ടമാണ് വിഷയം പരമോന്നത നീതിപീഠത്തിലെത്തിച്ചത്. യുവതിക്ക് സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ പൊലീസ് ഒരുക്കിയ കാവല്‍ യഥാര്‍ഥത്തില്‍ ആറുമാസം അവളെ വീട്ടുതടങ്കലിലാക്കി. ‘ഐ വാണ്ട് ഫ്രീഡം’ എന്ന് ഇടറാത്ത ശബ്ദത്തില്‍ നീതിപീഠത്തിനു മുന്നില്‍ അവള് ആവശ്യപ്പെട്ടത് ചരിത്രത്തില്‍ എന്നും മുഴങ്ങിക്കേള്‍ക്കും. വീട്ടിനകത്തും പുറത്തും പൊലീസിനെ വിന്യസിച്ച് പ്രതിരോധം തീര്‍ത്ത അധികൃതര്‍ സംസ്ഥാന വനിത കമീഷന് അധ്യക്ഷയെപ്പോലും അകത്തേക്ക് കടത്തിവിടാതിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാറിനുപോലും പഴികേള്‍ക്കേണ്ടിവന്നു. എന്നാല്‍, ഒരു വേള ബി.ജെ.പിയുടെ വക്താവായിരുന്ന, ദേശീയ വനിത കമീഷന് അധ്യക്ഷ യഥേഷ്ടം ഹാദിയയെ പോയി കാണുകയും മൊഴിയെടുക്കുകയും ചെയ്തു.
ശനിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരവസരം കിട്ടിയപ്പോള്‍ ഹാദിയ പൊലീസ് അകമ്പടി വിലവെക്കാതെ വിളിച്ചുപറഞ്ഞ വാക്കുകള്‍ ലോകത്തോടാണ്: ‘‘ഞാന്‍ മുസ്ലിമാണ്. ആരും എന്നെ നിര്‍ബന്ധിച്ച് മതം മാറ്റിയതല്ല. ശഫിന്‍ ജഹാന് എെൻറ ഹസ്ബൻഡാണ്. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ എന്നെ അനുവദിക്കണം. എനിക്കു നീതി കിട്ടണം.’’ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്ന, സ്വബോധത്തോടെയുള്ള കൃത്യമായ പ്രഖ്യാപനമായിരുന്നു അത്. എന്നിട്ടും, സ്വന്തം മകള്‍ ഭ്രാന്തിയാണെന്നുവരെ പറയാന്‍ മാത്രം അശോകെൻറ മനോനില കലുഷിതമാക്കപ്പെട്ടിരുന്നു. പക്ഷേ, അത്തരം വാദങ്ങള്‍ സുപ്രീംകോടതി കേട്ട ഭാവം നടിച്ചില്ല എന്നു മാത്രമല്ല, ഹാദിയക്ക് താന്‍ മനോദാര്‍ഢ്യമുള്ള സ്ത്രീയാണെന്ന് കോടതിക്കു മുന്നില്‍ തെളിയിക്കാനും കഴിഞ്ഞു. കുത്സിതവും വിദ്വേഷജടിലവുമായ രാഷ്ട്രീയ അജണ്ടകള്‍ക്കു മുന്നില്‍ മനുഷ്യത്വവും അനുതാപവുമൊക്കെ ബാഷ്പീകരിച്ചുപോകുമ്പോള് ഹാദിയ ഒരു കാലഘട്ടത്തിെൻറ പ്രതീകമായാണ് നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.
എന്തിനു മതം മാറി?
ഹാദിയ എങ്ങനെ ഇസ്ലാം മതം സ്വീകരിച്ചുവെന്ന ഹൈകോടതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ മേയ് 24െൻറ കോടതിവിധിയില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈഴവ വിഭാഗത്തിൽപെട്ട അശോകന്-പൊന്നമ്മ ദമ്പതികളുടെ ഏകമകള്‍ അഖില സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജിലാണ് പഠിച്ചത്. കോളജിനു സമീപത്തെ വാടകവീട്ടില്‍ ഇവര്‍ താമസിച്ചത് നാലു പെണ്‍കുട്ടികളോടൊപ്പമായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശി അബൂബക്കറിെൻറ മക്കളായ ജസീനയും ഫസീനയുമായിരുന്നു മുസ്ലിം കൂട്ടുകാരികള്‍. അതില്‍ ജസീനയുമായാണ് അഖിലക്ക് കൂടുതല്‍ അടുപ്പം. പലതവണ ജസീനയുടെ വീട്ടില്‍ പോയിട്ടുണ്ട്. ഇവരുമായുള്ള ചങ്ങാത്തം ഇസ്ലാമിെൻറ വിശ്വാസപ്രമാണങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും ആകര്‍ഷിച്ചുവത്രെ. സേലത്തെ താമസകാലത്ത് ജസീനയുടെയും ഫസീലയുടെയും സ്വഭാവഗുണങ്ങളും കൃത്യസമയത്തുള്ള നമസ്കാരവും തന്നെ ഹഠാദാകര്‍ഷിച്ചു. ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ പുസ്തകങ്ങള്‍ വായിക്കുകയും വിഡിയോകള്‍ കാണുകയും ചെയ്തു. ഹിന്ദുമതത്തില്‍ ഒട്ടനവധി ദൈവങ്ങളുള്ളതുകൊണ്ട് ഏത് ദൈവത്തെയാണ് ആരാധിക്കേണ്ടതെന്ന ആശയക്കുഴപ്പമുണ്ട്. ഇസ്ലാം മുന്നോട്ടുവെക്കുന്ന ഏകദൈവവിശ്വാസം തെൻറ മനസ്സിനെയും യുക്തിയെയും തൃപ്തിപ്പെടുത്തുന്നു. മതംമാറ്റം ഒൗപചാരികമായി പ്രഖ്യാപിക്കാതെ കുറെ കാലം നിശ്ശബ്ദമായി ഇസ്ലാമിക ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ വീട്ടില്‍വെച്ച് നമസ്കരിക്കുന്നത് അച്ഛന് കാണാനിടയായി. ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്കി. ഇസ്ലാം ഭീകരതയുടെ മതമാണെന്നാണ് അച്ഛെൻറ കാഴ്ചപ്പാട്. 2015 നവംബറില്‍ മുത്തച്ഛന് മരിച്ചപ്പോള്‍ വീട്ടില്‍ 40 ദിവസത്തെ ചടങ്ങുകള്‍ നടക്കുകയുണ്ടായി. അതില്‍ ഭാഗഭാക്കാവാന്‍ തന്നെ നിര്‍ബന്ധിച്ചു. അതോടെ, അതുവരെ രഹസ്യമാക്കിവെച്ച മതംമാറ്റം താന്‍ പരസ്യമാക്കിയെന്നും ഹാദിയ കോടതിയെ ബോധിപ്പിക്കുന്നുണ്ട്. താന്‍ പ്രായപൂര്‍ത്തിയായ സ്ത്രീയാണെന്നും ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അവകാശമുണ്ടെന്നും അവള് കോടതിയില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
പ്രായപൂര്‍ത്തി തികഞ്ഞ, വിദ്യാസമ്പന്നയായ ഹാദിയയുടെ ഹിതങ്ങള്‍ അതുവരെ വകവെച്ചുകൊടുത്ത നീതിപീഠം മാറിച്ചിന്തിക്കാന്‍ തുടങ്ങിയത് 2016 ആഗസ്റ്റ് 16ന് അശോകന് വീണ്ടും കോടതിയെ സമീപിച്ചതോടെയാണ്. വ്യത്യസ്ത ബെഞ്ചിെൻറ മുമ്പാകെയാണ് കേസുകള്‍ എത്തിയിരുന്നത്. നിര്‍ബന്ധിച്ച് മതംമാറ്റിയ തെൻറ മകളെ രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നായിരുന്നു അശോകെൻറ പുതിയ വാദം. ഹാദിയയെ ഇസ്ലാം പഠിപ്പിച്ച ‘സത്യസരണി’ മതംമാറ്റാനുള്ള സ്ഥാപനമാണെന്നും ഏഴാം പ്രതി സൈനബ അതിെൻറ ഭാഗമാണെന്നും ആരോപിക്കപ്പെട്ടു. ആഗസ്റ്റ് 17ന് കേസ് കേട്ടപ്പോള്‍ ഒന്നു മുതല്‍ നാലു വരെ പ്രതികളെ നിരീക്ഷിക്കാനും ഹാദിയയെ രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്താനും കോടതി നിര്‍ദേശിച്ചു. ന്യായാസനം എത്ര നിര്‍ബന്ധിച്ചിട്ടും മാതാപിതാക്കളോടൊപ്പം പോകാന്‍ അവള് തയാറായില്ല. ഒരു തെറ്റും ചെയ്യാത്ത തന്നെ കഴിഞ്ഞ 35 ദിവസം ആരോടും ബന്ധപ്പെടാന്‍ അനുവദിക്കാതെ കോടതി കസ്റ്റഡിയില്‍ വെച്ചിരിക്കയാണെന്ന് അവള് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിലപിക്കുന്നുണ്ട്. തനിക്ക് ഇഷ്ടപ്പെടുന്ന സ്ഥലത്ത് ജീവിക്കണം. ഇതുവരെ പാസ്പോര്‍ട്ട് എടുക്കാത്ത സ്ഥിതിക്ക് പിതാവ് ആരോപിക്കുംപോലെ സിറിയയിലേക്ക് കൊണ്ടുപോകുന്ന പ്രശ്നംതന്നെ ഉദിക്കുന്നില്ല.
കോടതി ആവശ്യപ്പെട്ട പ്രകാരം ഡിസംബര്‍ 21ന് ഹാദിയ ഹാജരായപ്പോള്‍ ഒപ്പം വന്നത് ശഫിന്‍ ജഹാനായിരുന്നു. രണ്ടു ദിവസം മുമ്പ് മലപ്പുറം കോട്ടക്കലിനടുത്ത് പൂത്തുര്‍ ജുമാമസ്ജിദ് ഖാദിയുടെ കാര്‍മികത്വത്തില്‍ കൊല്ലം സ്വദേശി ശഫിന്‍ ജഹാനുമായി ഹാദിയയുടെ നിക്കാഹ് കഴിഞ്ഞുവെന്ന് അറിയിച്ചപ്പോള്‍ കോടതി ആശ്ചര്യം പൂണ്ടു. വിവാഹരേഖകള്‍ പരിശോധിച്ചു. വരനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് മാത്രമല്ല, ഈ വിവാഹം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സൈനബയുടെ പുത്തൂര്‍ സ്രാമ്പിക്കല്‍ വീട്ടിലായിരുന്നു നിക്കാഹ്. പുത്തൂരിലെ തന്‍വീറുല്‍ ഇസ്ലാം സംഘം സെക്രട്ടറി ഒപ്പിട്ട മഹല്ലിെൻറ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നുവെങ്കിലും ഇത് വ്യാജ കൂട്ടായ്മയാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഡിസംബര്‍ 20ന് ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പണം അടച്ചതിെൻറ രസീതിയുടെ ഫോട്ടോകോപ്പിയും ഹാജരാക്കിയിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റിലെ സ്പെല്ലിങ് തെറ്റാണ് (Shafin Jahan എന്നതിന് പകരം Jefin Jahan എന്ന് എഴുതിയത്) കോടതി കാര്യമായെടുത്തത്.
വൈകാരിക ഇടപെടല്‍
ജസ്റ്റിസുമാരായ കെ. സുരേന്ദ്രമോഹനും കെ. അബ്രഹാം മാത്യുവും രക്ഷാകര്ത്താവിെൻറ റോളിലേക്ക് (Parens Patriae Jurisdiction) കടക്കുന്നത് ഇവിടെയാണ്. ഹാദിയക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കിലും മകളുടെ സുരക്ഷിതത്വത്തിലും നല്ല ഭാവിയിലും പിതാവ് ആശങ്കാകുലനാണെന്നും മാതാപിതാക്കള്‍ക്കാണ് മകളെ കെട്ടിച്ചുകൊടുക്കാനുള്ള അവകാശമെന്നുമുള്ള നിലപാടാണ് കോടതി സ്വീകരിച്ചത്. നിയമവൃത്തങ്ങളെയും സുപ്രീംകോടതിയെ തന്നെയും അത്ഭുതപ്പെടുത്തിയ നിരീക്ഷണം ഇതാണ്: ‘‘തടവിൽ കഴിയുന്ന’ യുവതി പ്രായം തികഞ്ഞവളാണെന്ന് അവളുടെ സീനിയര്‍ അഭിഭാഷകന് ശക്തമായി വാദിക്കുന്നുണ്ടെങ്കിലും ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഇരുപതുകളിലെ, ലോലമായ പ്രായത്തിലുള്ള സ്ത്രീയാണ് അവൾ. ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം, ശരിയാംവിധം വിവാഹം കഴിക്കുന്നതുവരെ മാതാപിതാക്കളുടേതാണ്. ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരാളെ കൂടുതല്‍ അപകടത്തിലേക്ക് വിട്ടുകൊടുക്കാതിരിക്കേണ്ടത് കോടതിയുടെ കര്‍ത്തവ്യമാണെന്ന് കരുതുന്നു. ഇസ്ലാമിക മതാചാര പ്രകാരം മറ്റൊരാളുമായി വിവാഹകര്‍മം പൂര്‍ത്തിയാക്കപ്പെട്ട ചുറ്റുപാടില്‍ വിശേഷിച്ചും. അതും ആരുടെ കൂടെയാണോ കോടതി താമസിക്കാന്‍ അനുവദിച്ചത് അവരുടെ, ഏഴാം പ്രതിയുടെ ഗൂഢാലോചനയിലൂടെ’’. നരകത്തിെൻറ ചിത്രസഹിതമുള്ള വിവരണം നല്കി പരലോകത്തുവെച്ചുള്ള ശിക്ഷയെക്കുറിച്ച് പെണ്‍കുട്ടിയെ പഠിപ്പിച്ചുവെന്നും ഇസ്ലാം സ്വീകരിച്ചാലേ സ്വര്‍ഗത്തിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂവെന്ന് വിശ്വസിപ്പിച്ചുവെന്നുമുള്ള സര്‍ക്കാര്‍ പ്ലീഡറുടെ വാദം കോടതി, ഗൗരവത്തിലെടുക്കുന്നുണ്ട്.
ഹാദിയക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ മുന്നോട്ടുവെച്ച വാദങ്ങളൊന്നും ഈ ഘട്ടത്തില്‍ ഹൈകോടതിക്ക് സ്വീകാര്യമായിരുന്നില്ല. എന്നല്ല, ഷഹന്‍ഷ x കേരള കേസില്‍ ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ച് ചില മുസ്ലിം തീവ്രവാദി സംഘടനകള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രേമം നടിച്ച് മതംമാറ്റുന്ന കാര്യം ചൂണ്ടിക്കാട്ടിയത് ശരിയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു ന്യായാസനം. നമ്മുടെ സമൂഹത്തില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കോടതി അടിവരയിടുന്നു. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ അങ്ങനെ ഡോ. ഹാദിയയെ ഹോസ്റ്റലിലേക്ക് മാറ്റുകയാണ്. ഹോസ്റ്റലില്‍നിന്ന് യുവതിയുടെ കടുത്ത എതിര്‍പ്പ് വകവെക്കാതെ, പൊലീസിെൻറ സഹായത്തോടെ വൈക്കത്തുള്ള വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോകുന്നു. വീട്ടിലും പരിസരത്തും പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തുന്നു.
ഈ ഘട്ടത്തിലാണ് തെൻറ പത്നിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ശഫിന്‍ ജഹാന് സുപ്രീംകോടതിയെ സമീപിക്കുന്നത്. അപ്പോഴേക്കും ദേശീയ അന്വേഷണ ഏജന്‍സി വിഷയം ഏറ്റെടുത്ത് പ്രാഥമിക അന്വേഷണത്തില്‍ ‘ലവ് ജിഹാദും’ തീവ്രവാദ ബന്ധവുമൊക്കെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. അതോടെ, ഹാദിയയുടെ ഇസ്ലാമാശ്ലേഷവും വിവാഹവുമൊക്കെ, കേരളത്തില്‍ ഐ.എസ് ഭീകരവാദികളുണ്ടെന്ന് സമര്ഥിക്കാനുള്ള സംഘ്പരിവാരത്തിെൻറ ആസൂത്രിത നീക്കത്തിന് ചവിട്ടുപടിയായി. അതിനിടയില്‍ ഒരു പൗരയുടെ മൗലികാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നതും ഒരു യുവതിയുടെ ജീവിതസ്വപ്നങ്ങള്‍ തകര്‍ക്കപ്പെടുന്നതും സ്വന്തം പിതാവിനുപോലും കാണാന്‍ സാധിക്കാത്തവിധം നമ്മുടെ നാട്ടില്‍ കൂരിരുട്ട് പരത്തുന്നുണ്ടായിരുന്നു. ആ അന്ധകാരത്തിലെ രജതരേഖയാണ് സുപ്രീംകോടതിയുടെ തിങ്കളാഴ്ചത്തെ ഉത്തരവ്.

ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ വൈക്കത്തെ വസതിയിൽ ഹാദിയയെ സന്ദർശിച്ചശേഷം മൊബൈലിൽ പകർത്തിയ ചിത്രം മാധ്യമങ്ങളെ ഉയർത്തിക്കാട്ടുന്നു

ഹാദിയ, അശോകൻ

ഹാദിയയും ഷെഫിൻ ജഹാനും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story