ഏതു തീർഥയാത്രയാണ് സബ്സിഡി അർഹിക്കുന്നത്?
text_fieldsഒടുവിൽ ഹജ്ജ് സബ്സിഡിയും കേന്ദ്രസർക്കാർ നിർത്തലാക്കിയിരിക്കുന്നു. ആശയപരമായ സത്യസന്ധതയും സമീപനപരമായ നിഷ്പക്ഷതയും ഉെണ്ടങ്കിൽ ഒരു കാര്യംകൂടി ചെയ്യാൻ സർക്കാർ തയാറാകണം. സർവ മതവിഭാഗങ്ങളുടെയും തീർഥാടനം, മേളകൾ തുടങ്ങിയവക്ക് നൽകിപ്പോരുന്ന സബ്സിഡികളും സർക്കാർ റദ്ദാക്കണം. മതേതര ജനാധിപത്യസങ്കൽപങ്ങളുമായി ഒത്തുപോവുന്ന തീരുമാനം അതായിരിക്കുമല്ലോ. എന്നാൽ, സമീപകാലത്തായി ഇൗ രംഗത്ത് സന്തുലിത സമീപനത്തിെൻറ അഭാവം കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്നു. എത്രയും വേഗം ഇൗ അസന്തുലിതത്വം അവസാനിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു.
വ്യക്തിപരമായ സമ്പാദ്യം വ്യയം ചെയ്തുകൊണ്ടു തന്നെയാകണം ഒാരോരുത്തരും ഹജ്ജ് അനുഷ്ഠിേക്കണ്ടത്. കാരണം, കഴിവുള്ളവർ അത് നിർവഹിക്കണെമന്നാണ് ഇസ്ലാം അനുശാസിക്കുന്നത്. വ്യക്തിയും അവെൻറ സ്രഷ്ടാവും തമ്മിലുള്ള ഇടപാടാണത്. അതിൽ സർക്കാറിനോ അതിെൻറ ആനുകൂല്യങ്ങൾക്കോ ഒരു റോളും വഹിക്കാനില്ല. ഇതര തീർഥയാത്രകൾക്കും മതാത്മക പ്രവർത്തനങ്ങൾക്കും മതകീയ സ്ഥാപനങ്ങൾക്കുമുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കാൻ ഭരണകർത്താക്കൾ തയാറാകുമോ എന്നറിയാൻ ഇനി നമുക്ക് കാത്തിരിക്കാം. എന്നാൽ, അത്തരമൊരു നീക്കത്തിനുള്ള നേരിയ സാധ്യതപോലും കാണുന്നില്ല. നഗ്നമായ പക്ഷപാതിത്വവും ചായ്വുമുള്ളതിനാൽ ഇന്നത്തെ വലതുപക്ഷ ഭരണകൂടത്തിന് ഒരു നിലക്കും ആ മാർഗം അവലംബിക്കാനാകില്ല. ഹജ്ജ് സബ്സിഡിക്ക് വകയിരുത്തുന്ന തുക ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവിടുമത്രെ. ന്യൂനപക്ഷ സംരക്ഷണനാട്യത്തിെൻറ മറ്റൊരു മുഖംതന്നെയാണ് ഇൗ വാഗ്ദാനത്തിലൂടെയും പ്രതിഫലിക്കുന്നത്.
ഇന്ത്യയിലെ വിവിധ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര നടത്താൻ മുതിർന്ന പൗരന്മാർക്ക് ആനുകൂല്യം അനുവദിക്കുന്ന നയം ആം ആദ്മി പാർട്ടി ഡൽഹിയിൽ പ്രഖ്യാപിക്കുകയുണ്ടായി. ഇൗ നടപടിയും എത്രയും വേഗം അവസാനിപ്പിക്കേണ്ടതല്ലേ?
വാചാലമായ ചില കത്തുകൾ
പാർലമെൻറ് ആക്രമണക്കേസിൽ പങ്കുണ്ടെന്നാരോപിച്ച് 2013ൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിെൻറ പുത്രൻ ഗാലിബ് അഫ്സൽ ഡിസ്റ്റിങ്ഷനോടെ പ്ലസ്ടു കോഴ്സ് പാസായ വാർത്ത കാണാനിടയായി. 88 ശതമാനം എന്ന ഉയർന്ന സ്കോറാണ് അവൻ നേടിയത്. ഇൗ വാർത്ത കണ്ടപ്പോഴാണ് അഫ്സൽ ഗുരു മനുഷ്യാവകാശപ്രവർത്തകയായ നന്ദിത ഹക്സറുമായി നടത്തിയ കത്തിടപാടുകളെക്കുറിച്ച് ഞാൻ ഒാർമിച്ചത്. ‘മെനി ഫേസസ് ഒാഫ് കശ്മീരി നാഷനലിസം: ഫ്രം ദ കോൾഡ് വാർ ടു ദ പ്രസൻറ് ഡേ’ എന്ന തെൻറ പുസ്തകത്തിൽ ഇൗ കത്തുകൾ നന്ദിത ഹക്സർ സമാഹരിക്കുകയുണ്ടായി.
അഫ്സൽ ഗുരുവിലും കശ്മീർ പ്രതിസന്ധിയിലും കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ് ഇൗ കൃതിയുടെ മേന്മ. അഫ്സൽ ഗുരു നന്ദിതക്ക് എഴുതിയ ചെറുതും വലുതുമായ കത്തുകൾക്കിടയിൽ 10 പേജ് വരുന്ന കത്ത് കൂടുതൽ ശ്രദ്ധേയമായിത്തോന്നി. ജയിലഴികൾക്കുള്ളിലിരുന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത്. സ്വന്തം വിഹ്വലതകൾക്കൊപ്പം നിരവധി ക്രിയാത്മക ചിന്തകൾ പങ്കുെവക്കുന്നവയാണ് അഫ്സലിെൻറ കത്തുകൾ. താത്ത്വിക വിചാരങ്ങൾ മാത്രമല്ല, പച്ചയായ മാനുഷിക വികാരങ്ങളും അവയിൽ പ്രകാശിക്കപ്പെടുന്നു.
നന്ദിതയുടെ പുസ്തകത്തിൽനിന്ന് ഏതാനും ഭാഗം ഉദ്ധരിക്കാം: ‘‘തിഹാർ ജയിലിലെ ഇരുമ്പഴികൾക്കു പിന്നിലെ കുടുസ്സുമുറിയിലായിരുന്നു അഫ്സൽ ഗുരു അടക്കപ്പെട്ടിരുന്നത്. എങ്കിലും അദ്ദേഹത്തിെൻറ ഹൃദയം തുറസ്സാർന്നതായിരുന്നു. വിപുലമായി വായിക്കുന്ന സ്വഭാവം അദ്ദേഹം ജയിലിലും തുടർന്നു. ഭാര്യ തബസ്സും പറഞ്ഞേതാർക്കുന്നു. മകൻ ഗാലിബ് ജനിച്ചതിനെ തുടർന്നുള്ള അമിത കരച്ചിലിെൻറ നാളുകളിൽ ഒരിക്കൽ അഫ്സൽ ഇങ്ങനെ േചാദിച്ചുവത്രെ: ‘അല്ല, അൽപനേരം സ്വൈരമായി ഇരുന്നു വായിക്കാൻ ഞാൻ വല്ല ഗുഹയും തേടിപ്പോകേണ്ടിവരുമോ?’ ജയിലിൽ കഴിയവെ തബസ്സും ആ പരാതിക്ക് തമാശയായി പ്രത്യുത്തരം നൽകി: ‘ഇപ്പോൾ വായനക്കായി നല്ലൊരു ഗുഹതന്നെ ലഭിച്ചപ്പോൾ സംതൃപ്തിയായില്ലേ?’ ഉടൻ വന്നു അഫ്സലിെൻറ മറുപടി: ‘തീർച്ചയായും, ഇതൊരു ഗംഭീര ഗുഹതന്നെ.’ അഫ്സൽ സുഹൃത്തുക്കളുമായി ദിനേന കത്തിടപാടുകൾ നടത്തുമായിരുന്നു. ചിലപ്പോൾ അതിെൻറ കോപ്പികൾ എനിക്ക് അയച്ചുതരും. മിക്ക കത്തുകളും ഇംഗ്ലീഷിലായിരുന്നു. മതത്തെ സംബന്ധിച്ചും ദേശീയതെയ സംബന്ധിച്ചുമുള്ള കാഴ്ചപ്പാടുകൾ ആ കത്തുകളിൽ െതളിഞ്ഞുനിന്നു. മിക്ക കശ്മീരികളെയുംപോലെ ദേശീയതയെ സംബന്ധിച്ച് അഫ്സലിനെയും നൈരാശ്യം പിടികൂടിയിരുന്നു.
പാകിസ്താനും ഇന്ത്യയും കശ്മീർ ജനതയെ വഞ്ചിച്ചതായി അഫ്സൽ വിശ്വസിച്ചു. പുതുതലമുറ തീവ്രവാദത്തിേലക്ക് ആകർഷിക്കപ്പെടുന്നതിൽ ദുഃഖിതനായിരുന്നു അദ്ദേഹം. സുഹൃത്തിന് എഴുതിയ കത്തിൽ അദ്ദേഹം ഇതുസംബന്ധിച്ച ആശങ്ക പങ്കുവെക്കുന്നുണ്ട്. കശ്മീർ ധാർമികമായും രാഷ്ട്രീയമായും അരാജകാവസ്ഥയിലാെണന്ന് കത്തിൽ അഫ്സൽ സുഹൃത്തിനെ ഒാർമിപ്പിക്കുന്നു. പരസ്പരവിരുദ്ധമായ ശക്തികൾക്കിടയിൽ കശ്മീരും പുതുതലമുറയും ഞെരിയുകയാണെന്നും അദ്ദേഹം ഒാർമിപ്പിക്കുന്നു. ജനങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന സത്യം ഇരു രാജ്യങ്ങളും വിസ്മരിക്കുന്നു. അനുഭവങ്ങളിൽനിന്ന് പാഠം ഉൾെക്കാള്ളാനും ഇൗ രാജ്യങ്ങൾ തയാറാകുന്നില്ല.
എനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ല. ചില ആശയങ്ങളും ചിന്തകളും എനിക്കുണ്ട്. നിശ്ശബ്ദരാക്കപ്പെട്ടവരുടെ വികാരത്തിെൻറ ഭാഗമാണ് ഞാൻ.’’ സാമ്പത്തിക പാക്കേജുകൾകൊണ്ടുമാത്രം കശ്മീരിനെ വീണ്ടെടുക്കാനാകില്ലെന്ന് മറ്റൊരു കത്തിൽ അഫ്സൽ ചൂണ്ടിക്കാട്ടുന്നു. അപ്പംകൊണ്ടുമാത്രം മനുഷ്യന് പുലരാനാകില്ലെന്ന മർയമിെൻറ പുത്രെൻറ വചനം ഉദ്ധരിച്ച് അഫ്സൽ വിശദീകരിക്കുന്നു. സദാ ഭയത്തിെൻറയും നിന്ദ്യതയുടെയും പിടിയിൽ കഴിയുന്ന ഒരു ജനതക്ക് എങ്ങനെ പുരോഗതി കൈവരിക്കാനാകും?
ഞാൻ നേരേത്ത സൂചിപ്പിച്ചതുപോലെ അഫ്സൽ ഗുരുവിനെ കേന്ദ്രീകരിക്കുന്നു എന്നത് നന്ദിതയുടെ പുസ്തകത്തിെൻറ വൈശിഷ്ട്യംതന്നെ. അഭ്യസ്തവിദ്യരും വിചാരശീലരുമായ പൗരന്മാരെപ്പോലും ഭരണകൂട ഏജൻസികൾ ഏതുവിധമാണ് കുരുക്കുകളിൽ വീഴ്ത്തി ജയിലിൽ തള്ളുന്നത് എന്ന് ഇൗ പുസ്തകം വരച്ചുകാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.