ഇതാ ട്രംപ് പടിയിറങ്ങിയിരിക്കുന്നു; ഇനി ലോകത്തിന് രക്ഷ
text_fieldsഒബാമ പറയാറുണ്ടായിരുന്നു, ഓരോ പ്രസിഡൻറും ഒരു വലിയ കഥയുടെ ഭാഗമാണെന്ന്. ട്രംപിെൻറ അധ്യായം പക്ഷേ, ഹൃസ്വമെന്നതിലുപരി അശ്ലീലവും മൃഗീയവുമായി േപായി.
പല അർഥത്തിലും സാധാരണത്വം നിറയെയുള്ളതായിരുന്നു അത്. പരമ്പരാഗത ആചാരങ്ങൾ, സൈനിക പരേഡ്, പ്രമുഖരുടെ ഘോഷയാത്ര, നക്ഷത്രക്കിലുക്കം, എല്ലാറ്റിലുമുപരി വിസ്മരിച്ചുതള്ളാവുന്ന ഉദ്ഘാടന പ്രഭാഷണം.
പക്ഷേ, മഹാമാരിക്കെതിരായ മാസ്കുകൾ, നാലു ലക്ഷത്തിലേറെ അമേരിക്കക്കാരുടെ മരണം, വീണ്ടുമൊരു വംശവെറിയൻ ഉയിർപ്പ് സംഭവിക്കാതിരിക്കാൻ നിലയുറപ്പിച്ച െകാച്ചുപട്ടാളനിര, കാപിറ്റലിനു പടിഞ്ഞാറുവശത്തെ സംഭവങ്ങൾ - ഭീതിദമാംവിധം ചിതറിപ്പോമാകുമായിരുന്ന ജനാധിപത്യം വീണ്ടും തിരിച്ചുവരവിെൻറ പാതയിലെന്ന് അറിയിക്കുന്നതാണ് പുതിയ കാല കാഴ്ചകളെല്ലാം.
തെൻറ സ്വന്തം സംസ്ഥാനമായ ഡിലാവെറിനെക്കാൾ വിശാലമായ കുടുംബത്തിെൻറ സ്വന്തം ബൈബിൾ പിടിച്ച് ഇനി ജനാധിപത്യത്തിെൻറ സുരക്ഷയും സംരക്ഷയുമാണ് ദൗത്യമെന്ന് ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ സത്യപ്രതിജ്ഞ ചെയ്തു. വലിയ കീടങ്ങളെയും ചെറിയ പ്രക്ഷോഭകരെയും അടിച്ചമർത്തുന്നത് പ്രയോജനകരമാകുമെന്ന് കാര്യങ്ങൾ കണ്ടപ്പോൾ തോന്നി.
ബൈഡെൻറ പ്രഭാഷണത്തിൽനിന്ന് വല്ലതും മനസ്സിൽ ബാക്കിയിരിപ്പുണ്ടെങ്കിൽ, അത് ജനാധിപത്യവും ദേശീയ ഐക്യവും വീണ്ടെടുക്കാൻ നടത്തുമെന്ന് പ്രഖ്യാപിച്ച നിർണായക സമരത്തെ കുറിച്ച് 46ാം പ്രസിഡൻറിെൻറ കടുത്ത സ്വരത്തിലുള്ള ഭാഷ മാത്രം. ''ഇന്ന് നാം ഒരു സ്ഥാനാർഥി വിജയമല്ല ആഘോഷിക്കുന്നത്, മറിച്ച് ഒരു ദൗത്യത്തിെൻറയാണ്. ജനാധിപത്യമെന്ന ദൗത്യം''- ബൈഡൻ തുടങ്ങിയത് ഇങ്ങനെ.
''ജനങ്ങൾ, ജനഹിതം രണ്ടും ചെവികൊള്ളപ്പെട്ടിരിക്കുന്നു. ജനത്തിെൻറ ഇംഗിതം ആദരിക്കപ്പെട്ടു. ജനാധിപത്യം അമൂല്യമെന്ന് നാം മനസ്സിലാക്കുന്നു. നിർമലമാണ് ജനാധിപത്യം. ഈ നിമിഷത്തിൽ, എെൻറ സുഹൃത്തുക്കളേ, ജനാധിപത്യം വിജയം വരിച്ചിരിക്കുന്നു''.
സത്യത്തിൽ, അത് സംഭവിച്ചുകഴിഞ്ഞിട്ടില്ല. കുറെക്കൂടി റിപ്പബ്ലിക്കന്മാർ ബാക്കിനിൽകുന്ന സഭയിൽ ജനഹിതം അട്ടിമറിക്കപ്പെടാമായിരുന്നു. അത്യപൂർവം ചില റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ സത്യസന്ധവും സുതാര്യവുമായ തെരഞ്ഞെടുപ്പ് സംഭവിക്കരുതെന്നുവെച്ചിരുന്നുവെങ്കിൽ ബൈഡെൻറ ഏകാധിപതിയായ മുൻഗാമി വീണ്ടും വരുമായിരുന്നു. കലാപകാരികൾ കുറെകൂടിയുണ്ടായിരുന്നുവെങ്കിൽ കാപിറ്റലിൽ കാത്തിരുന്ന കോൺഗ്രസ് അംഗങ്ങളിൽ ചിലരെങ്കിലും ബുധനാഴ്ച ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകില്ലായിരുന്നു.
മഹാമാരിയെ പരാജയപ്പെടുത്തുന്നതിനപ്പുറത്ത്, ബൈഡൻ മുന്നിൽവെച്ച മൂന്ന് മുൻഗണനകൾ പക്ഷേ, നാലു വർഷം മുമ്പ് അമേരിക്കയാണ് പ്രഥമമെന്ന് വാഗ്ദാനം ചെയ്തയാളുടെ വായിൽനിന്ന് ഒരിക്കലും ബഹിർഗമിക്കില്ലായിരുന്നു.
''നാലു നൂറ്റാണ്ടായി തിടംവെച്ചുയരുന്ന വംശ നീതിക്കായുള്ള മുറവിളിയാണ് നമ്മെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവർക്കും നീതിയെന്നത് ഇനിയും വൈകില്ല''- ബൈഡൻ വാക്കുനൽകി.
''അതിജീവനത്തിനായുള്ള ആർത്തനാദം ഭൂഗോളത്തിൽനിന്ന് മൊത്തത്തിൽ ഉയരുന്നു, അത് ഇതിലേറെ ശക്തമാകാനില്ല, അതിലേറെ കൃത്യവുമാകാനുമില്ല. രാഷ്ട്രീയ ഭീകരവാദം, വെള്ള അധീശത്വമനസ്സ്, ആഭ്യന്തര തീവ്രവാദം - എല്ലാറ്റിനെയും നമുക്ക് തോൽപ്പിക്കണം. ഇനിയും അഭിമുഖീകരിച്ച് നിൽക്കാതെ പരാജയപ്പെടുത്താനാകണം''.
ഉദ്ഘാടന പ്രഭാഷണങ്ങൾ പലപ്പോഴും ചരിത്രപദവി ആർജിക്കാതെ പരാജയപ്പെട്ടുപോകാറാണ് പതിവ്. അതിഭീതിദമായ നാശത്തിെൻറ വലിയ ശേഖരം ഒന്നാകെ ചരിത്രത്താളുകളിൽ നിക്ഷേപമായെത്തുന്ന ഒരു ഘട്ടത്തിൽ ബൈഡൻ ഭരണത്തിന് ചരിത്രമാകണമെന്നില്ല.
ഇന്ന്, എല്ലാറ്റിനും മധ്യേ സാക്ഷിയും കർത്താവുമായി നിലയുറപ്പിക്കുന്നയാൾ രാഷ്ട്രീയം വ്യക്തിഗതമെന്നു വിശ്വസിക്കുന്നയാളാണ്. തന്ത്രശാലിയായ രാഷ്ട്രീയക്കാരൻ, എല്ലാവരെയും എല്ലാറ്റിനെയും അക്ഷരാർഥത്തിൽ ഇത്തിരി ആലങ്കാരികതയോടെ സ്വീകരിക്കുന്നയാൾ.
''ഇന്ന്, ഈ ജനുവരി ദിവസം, എെൻറ ആത്മാവ് നിറയെ ഇതിലുണ്ട്: അമേരിക്കയെ ഏകതയുടെ വഴിയിൽ എത്തിക്കണം. നമ്മുടെ ജനതയെ ഒന്നാക്കണം, രാജ്യത്തെ ഏകകണ്ഠമാക്കണം''- അദ്ദേഹം പറഞ്ഞു. ''ഒാരോ അമേരിക്കക്കാരനും ഈ ദൗത്യത്തിെൻറ ഭാഗമാകണമെന്നാണ് എെൻറ ആവശ്യം. നാം നേരിടുന്ന ശത്രുക്കളായ വിദ്വേഷം, വെറുപ്പ്, ശത്രുത, ഭീകരത, നിയമരാഹിത്യം, ഹിംസ, രോഗം, തൊഴിലില്ലായ്മ, പ്രത്യാശയില്ലായ്മ എല്ലാറ്റിനുമെതിരെ പൊരുതി നിൽക്കണം. ഒന്നായിനിന്ന് നമുക്ക് വലിയ കാര്യങ്ങൾ ചെയ്യാനുണ്ട്, സുപ്രധാനമാണവ''.
വാക്കുകൾ തീവ്രമായി ഒഴുകുേമ്പാൾ, ഡെമോക്രാറ്റിക് നിര സ്വർഗലോകത്തേക്ക് കണ്ണുകൾ പായിക്കുകയായിരുന്നു. നേരത്തെ, റിപ്പബ്ലിക്കൻ പാർട്ടിയിലെ ഫാഷിസ്റ്റുകൾ ഓരോ പ്രസംഗത്തിലും ഐക്യമെന്ന പദം എഴുന്നുനിർത്തി രാജ്യത്തെ വിഭജിക്കാനും ജനാധിപത്യത്തെ അറുകൊല നടത്താനുമാണ് പ്രയോഗിച്ചിരുന്നതെന്നോർക്കണം.
അവിടെയാണ്, ഈ ജോ ബൈഡൻ. ആളുകൾ പറയാറുള്ളപോലെ ദൈവം നിങ്ങളെ ഇഷ്ടംവെക്കുന്നു'. ''ഓരോരുത്തർക്കും പരസ്പരം ചെവി കൊടുക്കാം. പരസ്പരം കൺപാർക്കാം, അപരനെ ബഹുമാനിക്കാം''- ബൈഡൻ വിനയത്തോടെ രാജ്യത്തോട് ഇത് പറയുേമ്പാൾ ചുറ്റും യു.എസ് കോൺഗ്രസ് അംഗങ്ങളുമുണ്ടായിരുന്നു.
''രാഷ്ട്രീയം ഒരിക്കലും ആളിക്കത്തുന്ന അഗ്നിയാകരുത്. വഴിയിലുള്ളതിനെെയാക്കെ നശിപ്പിക്കും ആ അഗ്നി. ഓരോ വിയോജിപ്പും ഒരു മുട്ടൻ യുദ്ധത്തിന് കാരണമായി ഭവിക്കരുത്. വസ്തുതകളെ വളച്ചൊടിച്ചും കൃത്രിമമായി പടച്ചുമുള്ള സംസ്കാരം നമുക്ക് റദ്ദുചെയ്യാനാകണം''.
അങ്ങന, ഒരു തണുത്തുറഞ്ഞ ജനുവരി പ്രഭാതത്തിൽ ദേശീയ തലസ്ഥാനം എല്ലാം കൈവിട്ടുപോയ ട്രംപിനെ പ്രസിഡൻറ് പദവിയിൽനിന്ന് മടക്കി. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ തോറ്റയാളുടെ വികാരമൂർഛയുള്ള, വൈകൃതം ആവേശിച്ച ചിന്തകൾ, നുണകൾ, ഭാഷ തുടങ്ങി എല്ലാറ്റിനും അവസാനം കുറിക്കലായിരുന്നു അത്.
1980കളിലെ ഒരു കാരിക്കാച്ചറായിരുന്നു ട്രംപ് എപ്പോഴും. അത്യാർത്തി സദ്ഗുണമാകുന്ന ഒരു സ്വപ്നലോകത്ത് തളക്കപ്പെട്ടുപോയ മനുഷ്യൻ. നാലു വർഷം പ്രസിഡൻറായി സ്വയം അഭിരമിച്ച ഭീമാകാരനായ ആ വിഡ്ഢിയെ കേൾക്കാൻ ജോയിൻറ് ബേസ് ആൻഡ്രൂസിൽ കാത്തുനിന്നത് നിന്ദ്യമാംവിധം ശുഷ്കമായ, വിരലിലെണ്ണാവുന്ന ഏറ്റവുമടുത്ത ബന്ധുക്കൾ മാത്രം.
അതും ഒരു കാമ്പയിനെ അനുസ്മരിപ്പിക്കുന്ന സംഭവമാകാമെന്ന് ടെലിവിഷൻ പണ്ഡിറ്റുകളിൽ ചിലർ പറഞ്ഞു. അതും ശരിയാകുമായിരുന്നു, പക്ഷേ, ചോർന്നൊലിക്കുന്ന മേൽക്കൂര നന്നാക്കാനുള്ള ആക്രി സാധനങ്ങളുടെ ലേലമായിരുന്നുവെങ്കിൽ. പ്രസിഡൻറ് പദംവിട്ട് ട്രംപ് അങ്ങനെ യാത്രാമൊഴി പറഞ്ഞു, ചെറുതും വലുതുമായ തെൻറ മഹാകള്ളങ്ങളുടെ സമ്പാദ്യം മാത്രം കൈയിൽ കരുതി.
സ്വന്തം കാര്യം നോക്കുകയും ടി.വി കണ്ടിരിക്കുകയും ചെയ്യേണ്ടതിനു പകരം വൈറ്റ്ഹൗസിൽ തെൻറ കുടുംബം ശരിക്കും പണിയെടുക്കുകയായിരുന്നുവെന്ന് (ആളുകൾക്ക് ഇപ്പോഴുമറിയില്ല, അവർ എന്ത് എടുത്തുവെന്ന്) അദ്ദേഹം അഭിനയിച്ചു. തെൻറ ഭാര്യ മെലാനിയയെ പെരുത്ത് ഇഷ്ടമായിരുന്നുവെന്നും ചരിത്രത്തിൽ ഏറ്റവും ജനം വെറുത്ത പ്രഥമ വനിതയായിരുന്നില്ലെന്നും അയാൾ പറയാതെ പറഞ്ഞു.
യുദ്ധത്തിൽ പങ്കെടുത്ത മുതിർന്ന സൈനികർ തനിക്കൊപ്പമാണെന്ന് അയാൾ നുണ പ്രചരിപ്പിച്ചു. റോക്കറ്റ് പോലെ 'കുതിച്ച' ഓഹരി വിപണിയെ കുറിച്ച് അയാൾ സംസാരിച്ചു. താഴോട്ട് റോക്കറ്റ് കണക്കെ പതിക്കുന്ന വാക്സിൻ എണ്ണങ്ങളെ കുറിച്ചും അയാൾ പറഞ്ഞുകൊണ്ടിരുന്നു.
''പുതിയ സർക്കാറിന് ഭാഗ്യവും വിജയവും നേരുന്നു''- രണ്ടാഴ്ച മുമ്പ് കാപിറ്റലിൽ ഇരച്ചുകയറാൻ ആൾക്കൂട്ടത്തെ ഇളക്കിവിട്ട അതേ മനുഷ്യൻ ഇത്തവണ നേർവിപരീതമായി ഇങ്ങനെയും ആശംസിച്ചു.
അതുകൊണ്ട്, നിങ്ങൾക്ക് യാത്രാമൊഴി, ഡോണൾഡ് ട്രംപ്. നിങ്ങളുടെ മുൻഗാമി ബറാക് ഒബാമ പറയാറുണ്ടായിരുന്നു, എല്ലാ പ്രസിഡൻറുമാരും ഒരു നീണ്ട കഥയുടെ ഭാഗമാണെന്ന്. ''നാം നമ്മുടെ ഭാഗം ശരിയാക്കാൻ ശ്രമിക്കുന്നു''. പക്ഷേ, ഹൃസ്വമെന്നതിലുപരി അശ്ലീലവും മൃഗീയവുമായി േപായി നിങ്ങളുടെ ഭാഗം. ശരിക്കും എല്ലാം പിഴച്ചുപോയി നിങ്ങൾക്ക്.
(കടപ്പാട്: theguardian.com മൊഴിമാറ്റം: കെ.പി. മൻസൂർ അലി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.