Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഫ​ല​സ്തീ​നുമേ​ൽ...

ഫ​ല​സ്തീ​നുമേ​ൽ ഇ​സ്രാ​യേ​ൽ കു​ടി​യി​രു​ന്ന​തെ​ങ്ങ​നെ?

text_fields
bookmark_border
israel palestine conflict
cancel
camera_alt

ലണ്ടനിലെ ഇറാഖി കൾച്ചറൽ സെന്റർ 1979ൽ നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം

നേടിയ പോസ്റ്റർ. പോളണ്ടിൽ നിന്നുള്ള ജാസെക് കൊവാൽസ്കി രൂപകൽപന ചെയ്തത്

അ​ധി​നി​വേ​ശം സം​ബ​ന്ധി​ച്ച നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളെ​ഴു​തി​യ പ്ര​മു​ഖ ഇ​സ്രാ​യേ​ൽ ച​രി​ത്ര​കാ​ര​നും ബ്രി​ട്ട​നി​ലെ എ​ക്സി​റ്റ​ർ സ​ർ​വ​ക​ലാ​ശാ​ല സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ ആ​ൻ​ഡ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്റ്റ​ഡീ​സ്​ വി​ഭാ​ഗം പ്ര​ഫ​സ​റു​മാ​യ​ ഇ​ലാ​ൻ ​പ​പ്പെ വി​ശ​ദ​മാ​ക്കു​ന്നു

പ​ടി​ഞ്ഞാ​റ്​ ​പൊ​തു​വി​ലും ജ​ർ​മ​നി വി​ശേ​ഷി​ച്ചും നൂ​റ്റാ​ണ്ടു​ക​ളു​ടെ സെ​മി​റ്റി​ക്​ വി​രു​ദ്ധ​നി​ല​പാ​ടി​ൽ അ​ത്യാ​വ​ശ്യം വേ​ണ്ട തി​രു​ത്തു​ക​ൾ വ​രു​ത്തി. അ​പ്പോ​ഴും പാ​ശ്ചാ​ത്യ സ​മൂ​ഹ​ങ്ങ​ളെ ന​യി​ക്കു​ന്ന വം​ശീ​യ​ത​യു​ടെ ദോ​ഷ​ങ്ങ​ൾ കൈ​യൊ​ഴി​യാ​നു​ള്ള താ​ൽ​പ​ര്യ​ത്തേ​ക്കാ​ൾ ഇ​സ്രാ​യേ​ലി​നെ​യും അ​തി​ന്‍റെ ന​യ​നി​ല​പാ​ടു​ക​ളെ​യും അ​ന്ധ​മാ​യി പി​ന്തു​ണ​ക്കാ​നാ​ണ്​ അ​വ​ർ​ക്ക് വ്യ​ഗ്ര​ത.

സ​യ​ണി​സ്​​റ്റ്​ പ​ദ്ധ​തി​യെ രൂ​പ​പ്പെ​ടു​ത്തി​യ പ​ടി​ഞ്ഞാ​റി​ന്‍റെ ഇ​സ്​​ലാം ഭീ​തി​ജ​ന​ക​മാ​യ ച​രി​ത്ര​നി​ല​പാ​ടു​ക​​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​ൽ​ക്കാ​ൻ അ​വ​ർ - വി​ശേ​ഷി​ച്ച്, ബ്രി​ട്ട​നും അ​മേ​രി​ക്ക​യും- മ​ടി​ക്കു​ന്നു. ഫ​ല​സ്തീ​ന്‍റെ സ​യ​ണി​സ​വ​ത്​​ക​ര​ണ​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ലും അ​തി​നെ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലും ത​ങ്ങ​ളു​ടെ സാ​മ്രാ​ജ്യ​ത്വ​പ​ര​വും സെ​മി​റ്റി​ക്​ വി​രു​ദ്ധ​വു​മാ​യ ലോ​ക​വീ​ക്ഷ​ണം വ​ഹി​ച്ച പ​ങ്ക്​ സ​മ്മ​തി​ച്ചു​ത​രാ​ൻ ബ്രി​ട്ടീ​ഷ്​ ഭ​ര​ണ​വ​ർ​ഗ​ങ്ങ​ൾ-​ആം​​​ഗ്ലോ-​ജൂ​ത​പ്ര​മാ​ണി​മാ​ര​ട​ക്കം-​ത​യാ​റ​ല്ല.

ഫ​ല​സ്തീ​ൻ പ്ര​ശ്ന​പ​ഠ​ന​ത്തി​ൽ കു​ടി​യേ​റ്റ കോ​ള​നി​രീ​തി​യു​ടെ ഉ​പ​ജാ​പ​ക​രീ​തി​ക​ൾ പ​ല​പ്പോ​ഴും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. കു​ടി​യേ​റ്റ കോ​ള​നി​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ സാ​മ്രാ​ജ്യ​ത്വ​പ​ശ്ചാ​ത്ത​ലം വേ​ണ്ട​വ​ണ്ണം പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല.

സാ​മ്രാ​ജ്യ​ത്വ​ശ​ക്തി​ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ, കു​ടി​യേ​റ്റ കോ​ള​നി​വാ​ഴ്ച​ക്കാ​ർ​ക്ക്​ ത​ദ്ദേ​ശീ​യ ജ​ന​ത​​യെ പു​റ​ന്ത​ള്ളി അ​വ​രു​ടെ നാ​ട്ടി​ൽ കാ​ലൂ​ന്നാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ‘ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ നി​ർ​മൂ​ല​നം’ എ​ന്നു പാ​ട്രി​ക്​ വോ​ൾ​ഫ്​ വി​ളി​ച്ച ഈ ​പ്ര​വ​ണ​ത​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം പൂ​ർ​ണ​മാ​യും കു​ടി​യേ​റ്റ കോ​ള​നി പ്ര​സ്ഥാ​ന​ത്തി​നു ത​ന്നെ.

എ​ന്നാ​ൽ അ​ത്​​ലാ​ന്‍റി​ക്കി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ഇ​വാ​ഞ്ച​ലി​ക്ക​ൽ ക്രൈ​സ്ത​വ​ർ, ബ്രി​ട്ട​നി​ലെ രാ​ഷ്ട്രീ​യ പ്ര​മാ​ണി​മാ​ർ, അ​ഭി​ജാ​ത​വ​ർ​ഗ​മാ​യ പ്ര​ഭു​വി​ഭാ​ഗം (വി​ശേ​ഷി​ച്ചും ആം​ഗ​ല-​ജൂ​ത അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രു​ടെ സ​ഖ്യ​മാ​ണ്​ ഫ​ല​സ്തീ​നി​ലെ ജ​ന​ത​ക്ക്​ ദു​ര​ന്ത​ഫ​ലം സ​മ്മാ​നി​ച്ച മു​ൻ​പ​റ​ഞ്ഞ പ​ദ്ധ​തി​ക്ക്​ സാ​മ്രാ​ജ്യ​ത്വ​ന്യാ​യം ച​മ​ച്ച​ത്.

സ​യ​ണി​സ്റ്റ്​ കു​ടി​യേ​റ്റ കോ​ള​നി പ​ദ്ധ​തി​യാ​ണ്​ 1948 ലെ ‘​ന​ക്​​ബ’​യി​ലേ​ക്ക്​ ന​യി​ച്ച​ത്. ഈ ​വം​ശീ​യ​ശു​ദ്ധീ​ക​ര​ണം ഇ​ന്നും തു​ട​രു​ക​യാ​ണ്. ഫ​ല​സ്തീ​നി​ക​ളെ കു​ടി​യി​റ​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന പ​ടി​ഞ്ഞാ​റു​ള്ള ഈ ​ശ​ക്ത​മാ​യ മു​ന്ന​ണി​യാ​ണ്​ അ​തി​ന്​ ക​രു​ത്തു​പ​ക​ർ​ന്ന​ത്.

കോ​ള​നി​വ​ത്​​ക​ര​ണ​ത്തി​ൽ നി​ന്നു​ള്ള ഫ​ല​സ്തീ​ൻ വി​മോ​ച​നം സ്വ​പ്ന​ത്തി​ൽ​നി​ന്ന് യാ​ഥാ​ർ​ഥ്യ​മാ​യി മാ​റു​ന്നെ​ങ്കി​ൽ അ​തു മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​വും. ഈ ​സ്വ​പ്നം സാ​ക്ഷാ​ത്​​ക​രി​ക്ക​പ്പെ​ടു​മ്പോ​ൾ ഫ​ല​സ്തീ​ന്‍റെ നാ​ശ​ത്തി​ൽ വ​ഹി​ച്ച പ​ങ്ക്​ സ​മ്മ​തി​​ച്ചു​കൊ​ടു​ക്കാ​ൻ സു​വി​ശേ​ഷ ക്രൈ​സ്ത​വ​ർ സ​ന്ന​ദ്ധ​ത കാ​ണി​ച്ചാ​ൽ അ​ത്​ പാ​ശ്ചാ​ത്യ​രു​ടെ അം​ഗീ​കാ​രം വ​ർ​ധി​പ്പി​ക്കും.

ഇലാൻ പപ്പെ രചിച്ച പ്രശസ്തമായ മൂന്ന് പുസ്തകങ്ങളുടെ പുറംചട്ട

സ​യ​ണി​സം എ​ന്ന ഇ​വാ​ഞ്ച​ലി​ക്ക​ൽ ക്രൈ​സ്ത​വ​പ​ദ്ധ​തി

സ​യ​ണി​സം യ​ഥാ​ർ​ഥ​ത്തി​ൽ ഒ​രു ക്രൈ​സ്ത​വ ഇ​വാ​ഞ്ച​ലി​ക്ക​ൽ​പ​ദ്ധ​തി​യാ​ണെ​ന്ന കാ​ര്യം പൊ​തു​വി​ൽ തി​രി​ച്ച​റി​യ​പ്പെ​ട്ടി​ട്ടി​ല്ല. ഫ​ല​സ്തീ​നി​നെ കോ​ള​നി​വ​ത്​​ക​രി​ച്ച്​ അ​വി​ടെ ഒ​രു ജൂ​ത സ​യ​ണി​സ്റ്റ്​ രാ​ഷ്ട്രം സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ ബ്രി​ട്ട​ൻ എ​ന്തു​കൊ​ണ്ട്​ പി​ന്തു​ണ ന​ൽ​കി എ​ന്ന്​ പ​രി​ശോ​ധി​ക്ക​വെ ച​രി​ത്ര​കാ​ര​ന്മാ​ർ സ​യ​ണി​സ​ത്തി​ന്‍റെ വം​ശാ​വ​ലി വി​ട്ടു​ക​ള​ഞ്ഞു. 1917 മു​ത​ലു​ള്ള സ​യ​ണി​സ്റ്റ്​ വി​ജ​യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നു​ള്ള നി​ർ​ണാ​യ​ക ച​രി​ത്ര മാ​ന​ക​മാ​ണ​ത്.

കോ​ള​നി​വാ​ഴ്ച​യെ അ​ന്താ​രാ​ഷ്ട്ര​നി​യ​മ​ങ്ങ​ളു​ടെ ക​ടു​ത്ത ​ലം​ഘ​ന​മാ​യി ലോ​കം മു​ഴു​ക്കെ ക​ണ​ക്കാ​ക്കു​ന്ന കാ​ല​മാ​യി​ട്ടു​പോ​ലും ഫ​ല​സ്തീ​ൻ കീ​ഴ​ട​ക്കാ​നു​ള്ള ഇ​സ്രാ​യേ​ൽ ത​യാ​റെ​ടു​പ്പി​ന്​ ധാ​ർ​മി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ ഒ​രു എ​തി​ർ​പ്പും നേ​രി​ടേ​ണ്ടി​വ​ന്നി​ല്ല.

സ​യ​ണി​സ​ത്തി​ന്‍റെ വി​ജ​യ​ത്തി​നും​ പു​തു​താ​യി രൂ​പം​കൊ​ണ്ട സ​യ​ണി​സ്റ്റ്​ രാ​ഷ്ട്ര​ത്തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര പി​ന്തു​ണ​ക്കും സ​ഹാ​യി​ച്ച നി​ര​വ​ധി ഘ​ട​ക​ങ്ങ​ളു​ണ്ട്​- ഹോ​ളോ​കോ​സ്​​റ്റ്, വി​ശേ​ഷി​ച്ചും പാ​ശ്ചാ​ത്യ​കു​റ്റ​ബോ​ധം, ഇ​സ് ലാ​മോ ഫോ​ബി​യ, മു​ത​ലാ​ളി​ത്ത, വ്യ​വ​സാ​യി​ക​താ​ൽ​പ​ര്യ​ങ്ങ​ൾ, അ​മേ​രി​ക്ക​ൻ പി​ന്തു​ണ എ​ന്നി​ങ്ങ​നെ പ​ല​തും. സ​യ​ണി​സ്റ്റ്​ പ​ദ്ധ​തി​യു​ടെ ബീ​ജാ​വാ​പ​ത്തി​ന്​ സൗ​ക​ര്യ​​മൊ​രു​ക്കു​ക മാ​ത്ര​മ​ല്ല, അ​തി​നെ നി​ല​നി​ർ​ത്തി സം​ര​ക്ഷി​ക്കു​ക​യാ​ണ്​ ഈ ​ഘ​ട​ക​ങ്ങ​ളെ​ല്ലാം ചെ​യ്ത​ത്.

അ​ത് ലാ​ന്‍റി​ക്കി​ന് ഇ​രു​വ​ശ​വു​മു​ള്ള ഇ​വാ​ഞ്ച​ലി​ക്ക​ൽ ക്രൈ​സ്ത​വ​രും നേ​ര​ത്തേ പ​റ​ഞ്ഞ ബ്രി​ട്ടീ​ഷ്​ ഭ​ര​ണ​വ​ർ​ഗ​വു​മാ​യി​രു​ന്നു ഫ​ല​സ്തീ​ന്‍റെ സ​യ​ണി​സ​വ​ത്​​ക​ര​ണ​ത്തെ ന​ട്ടു​വ​ള​ർ​ത്തി​യ​ത്. ഈ ​സ​ഖ്യം ഇ​ന്നും സ​ജീ​വ​മാ​ണ്. ഇ​സ്രാ​യേ​ലി​നെ അ​വ​ർ ഇ​​പ്പോ​ഴും കാ​ത്തു​പോ​രു​ന്നു.

ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രാ​യ വം​ശ​ഹ​ത്യ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യി പു​റ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന നീ​തി​പൂ​ർ​വ​ക​വും ധാ​ർ​മി​ക​വു​മാ​യ സ​മ്മ​ർ​ദ​ങ്ങ​ളെ അ​വ​ർ ത​ട​യു​ക​യും ചെ​യ്യു​ന്നു. 1850നും 1918​നും ഇ​ട​യി​ലാ​ണ്​ ഈ ​സ​ഖ്യം ത​ട്ടി​ക്കൂ​ട്ടു​ന്ന​ത്. ഒ​രു ബ്രി​ട്ടീ​ഷ്​ ഫ​ല​സ്തീ​ൻ എ​ന്ന ആ​ഗ്ര​ഹ​ത്തി​ലേ​ക്കു മാ​ത്ര​മ​ല്ല, അ​ത്​ സാ​മ്രാ​ജ്യ​ത്വ ബ്രി​ട്ട​നെ ത​ള്ളി​വി​ട്ട​ത്. ഒ​രു ജൂ​ത​ഫ​ല​സ്തീ​നാ​യി ത​ന്നെ അ​തു മാ​റ​ണ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ താ​ൽ​പ​ര്യം.

ഇ​സ്രാ​യേ​ലി​ന്‍റെ ‘ദൈ​വ​ശാ​സ്ത്ര’ ന്യാ​യം

ഇ​വാ​ഞ്ച​ലി​ക്ക​ൽ ക്രൈ​സ്ത​വ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ ദൈ​വ​ശാ​സ്ത്ര​പ​ര​മാ​യി​രു​ന്നു. സെ​മി​റ്റി​ക്​ വി​രോ​ധ​വും ജൂ​താ​ഭി​മു​ഖ്യ​വും ചേ​ർ​ന്ന ഒ​രു അ​പൂ​ർ​വ​മി​ശ്ര​ണം കൂ​ടി​യാ​യി​രു​ന്നു അ​ത്. ഒ​രു​വ​ശ​ത്ത്, ദൈ​വ​ത്തി​ന്‍റെ ഭാ​വി ആ​സൂ​ത്ര​ണ​ത്തി​ൽ ജൂ​ത​ർ​ക്കു​ള്ള പ​ങ്കി​​നെ പ്ര​തി ദൈ​വ​ശാ​സ്ത്ര​പ​ര​മാ​യ ഭ​ക്ത്യാ​ദ​രം അ​വ​ർ​ക്കു​ണ്ടാ​യി.

മ​റു​ഭാ​ഗ​ത്ത്​ ജൂ​താ​യി​സ​ത്തോ​ടു​ള്ള പ​ര​മ്പ​രാ​ഗ​ത​വി​ദ്വേ​ഷ​വും (പ​ല സ​ങ്ക​ൽ​പ​മ​നു​സ​രി​ച്ചും യേ​ശു​വി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണം ജൂ​ത​രാ​യി​രു​ന്ന​ല്ലോ). ഇ​തു ര​ണ്ടി​നു​മി​ട​യി​ലെ അ​നു​ര​ഞ്ജ​ന​മെ​ന്നോ​ണം ക്രൈ​സ്ത​വ മി​ശി​ഹാ​യു​ടെ തി​രി​ച്ചു​വ​ര​വ്, മ​രി​ച്ച​വ​രു​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്, അ​ന്തി​മ​നാ​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന ഒ​രു ദൈ​വി​ക​പ​ദ്ധ​തി​യി​ലു​ള്ള പ​ങ്ക്​ എ​ടു​ത്തു​കാ​ട്ടി​യാ​ണ്​ ജൂ​ത​ർ ഈ ​വി​ഷ​യ​ത്തി​ൽ പാ​പ​പ​രി​ഹാ​രം ക​ണ്ട​ത്.

ജൂ​ത​രോ​ട്​ ​ഒ​രേ സ​മ​യ​ത്തു​ള്ള ശ​ത്രു​ത​യും ആ​രാ​ധ​ന​യും ര​ഞ്ജി​പ്പി​ക്കാ​ൻ ഇ​വാ​ഞ്ച​ലി​ക്ക​ൽ ക്രൈ​സ്ത​വ​ർ ക​ണ്ടെ​ത്തി​യ മ​റ്റൊ​രു വ​ഴി, ജൂ​താ​യി​സ​ത്തെ ഒ​രു മ​ത​മാ​യി കാ​ണാ​തെ, ഒ​രു വം​ശ​മോ രാ​ഷ്ട്ര​മോ ജ​ന​ത​യോ എ​ന്ന നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. ഈ ​ജൂ​താ​ഭി​മു​ഖ്യ ചി​ത്രീ​ക​ര​ണ​ത്തി​ന്​ ര​ണ്ടു ക​ട​ക​വി​രു​ദ്ധ ഫ​ല​ങ്ങ​ളാ​ണു​ണ്ടാ​യ​ത്.

ഒ​ന്നാ​മ​താ​യി, അ​ത്​ 19ാം നൂ​റ്റാ​ണ്ടി​ലെ ജൂ​ത ബു​ദ്ധി​ജീ​വി​ക​ൾ​ക്കി​ട​യി​ൽ സ​മാ​ന​മാ​യ ചി​ന്താ​ഗ​തി​ക​ൾ ത​ല​പൊ​ക്കാ​നി​ട​യാ​ക്കി. മ​റു​വ​ശ​ത്ത്, ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത്​ യൂ​റോ​പ്പി​ൽ നാ​സി​ക​ളു​ടെ ജൂ​ത വം​ശ​ഹ​ത്യ​ക്ക്​ ഇ​തൊ​രു താ​ത്ത്വി​ക ന്യാ​യീ​ക​ര​ണ​മാ​യി മാ​റു​ക​യും ചെ​യ്തു.

19ാം നൂ​റ്റാ​ണ്ടി​ൽ അ​വ​സാ​നി​ച്ച നീ​​ണ്ട ഒ​രു ന​ട​പ​ടി​ക്ര​മ​ത്തി​ലൂ​​ടെ, ബ്രി​ട്ട​നി​ലെ ഇ​വാ​ഞ്ച​ലി​ക്ക​ൽ ക്രൈ​സ്ത​വ​ർ, ഉ​സ്മാ​നീ അ​ന​ന്ത​ര​കാ​ല​ത്ത്​ ഫ​ല​സ്തീ​ൻ ഏ​റെ ത​ന്ത്ര​പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്ന്​ സ്വ​ന്തം ഭ​ര​ണ​കൂ​ട​ത്തെ ​തെ​ര്യ​പ്പെ​ടു​ത്തി. മി​ശി​ഹാ​യു​ടെ വ​ര​വ്​ വേ​ഗ​ത്തി​ലാ​ക്കാ​നും യൂ​റോ​പ്പി​നെ ജൂ​ത​മു​ക്ത​മാ​ക്കാ​നും ഫ​ല​സ്തീ​ൻ ജൂ​ത​രു​ടെ അ​ധീ​ന​ത​യി​ൽ വ​ര​ണ​മെ​ന്നാ​ണ്​ അ​വ​ർ ചി​ന്തി​ച്ച​ത്.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഈ ​ചി​ന്താ​ധാ​ര​ക​ൾ ഒ​രു ത​ന്ത്ര​മാ​യി രൂ​പ​പ്പെ​ടു​ക​യും 1897ൽ ​തി​യോ​ഡ​ർ ഹെ​ർ​സ​ൽ സ്ഥാ​പി​ച്ച സ​യ​ണി​സം എ​ന്ന പു​തി​യ രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​വു​മാ​യി ചേ​രു​ക​യും ചെ​യ്തു. ഹെ​ർ​സ​ലും പ്ര​മു​ഖ ആം​ഗ്ലോ-​ജൂ​ത പ്ര​ഭു​ക്ക​ന്മാ​രും ചേ​ർ​ന്ന്​ ഫ​ല​സ്തീ​നി​ലേ​ക്കു​ള്ള ജൂ​ത​ന്മാ​രു​ടെ ‘മ​ട​ക്കം’ പൂ​ർ​വ​​യൂ​റോ​പ്യ​ൻ ജൂ​ത​ന്മാ​ർ​ക്ക്​ മാ​ത്രം ബാ​ധ​ക​മാ​ക്കി​ത്തീ​ർ​ത്തു.

ബ്രി​ട്ട​നി​ലെ ജൂ​ത​വി​രോ​ധ​ത്തി​ൽ​നി​ന്ന് അ​ഭ​യം തേ​ടി കി​ഴ​ക്കു​നി​ന്ന് പ്ര​വ​ഹി​ച്ച ഈ ​ജൂ​ത​രെ സ്വാ​ഗ​തം ചെ​യ്യാ​ൻ ആം​ഗ​ല ജൂ​ത പ്ര​മാ​ണി​മാ​ർ ത​യാ​റാ​യി​ല്ല. ഈ ​അ​സം​തൃ​പ്തി ജൂ​ത​പ്ര​ഭു​ക്ക​ളും ആ​ർ​ത​ർ ബാ​ൽ​ഫ​ർ പോ​ലെ​യു​ള്ള

രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും ത​മ്മി​ലു​ള്ള കൂ​ട്ടു​കെ​ട്ടി​ലേ​ക്കു ന​യി​ച്ചു. 1905 മു​ത​ൽ ബാ​ൽ​ഫ​ർ ജൂ​ത കു​ടി​യേ​റ്റ​ത്തി​നെ​തി​രെ നി​ര​ന്ത​ര​മാ​യി ലോ​ബി​യി​ങ്​ ന​ട​ത്തി. ഉ​സ്മാ​നീ സാ​മ്രാ​ജ്യ​ത്തി​ൻ കീ​ഴി​ൽ​നി​ന്ന്​ ഫ​ല​സ്തീ​നെ ഒ​രു ജൂ​ത​രാ​ഷ്ട്ര​മു​ണ്ടാ​ക്കാ​നാ​യി വി​ട്ടു​കൊ​ടു​ക്കാ​ൻ ബ്രി​ട്ടീ​ഷ്​ ഗ​വ​ൺ​മെ​ന്‍റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ അ​ദ്ദേ​ഹം ഹെ​ർ​ബ​ർ​ട്ട്​ സാ​മു​വ​ലി​നെ പോ​ലു​ള്ള ആം​ഗ്ലോ ജൂ​ത പ്ര​മാ​ണി​മാ​രു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു.

ഇ​വ​ർ ര​ണ്ടു​പേ​രും ചേ​ർ​ന്ന്​ ഇ​സ്​​ലാം-​​​ഫ്ര​ഞ്ച്​ വി​രോ​ധി​യാ​യ ഡേ​വി​ഡ്​ ലോ​യി​ഡ്​ ജോ​ർ​ജ്​ എ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ റി​ക്രൂ​ട്ട്​ ചെ​യ്തു. ഫ്ര​ഞ്ചു​കാ​ർ​ക്കും മു​മ്പേ, ‘വി​ശു​ദ്ധ​ഭൂ​മി’​യി​ൽ കു​രി​ശു​യു​ദ്ധ മ​ഹ​ത്വം പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് കി​നാ​വു ക​ണ്ടി​രു​ന്ന​യാ​ളാ​യി​രു​ന്നു ഡേ​വി​ഡ്. പി​ന്നീ​ട്​ ഫ​ല​സ്തീ​നി​ലെ മ​ർ​ജ്​ ബി​ൻ ആ​മി​ർ താ​ഴ്വ​ര​യി​ലെ മ​ലൂ​ൽ ഗ്രാ​മം കൈ​യ​ട​ക്കി പ​ണി​ത പു​തി​യ സെ​റ്റി​ൽ​മെ​ന്‍റി​ന്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു ന​ൽ​കി​യ​ത്​ അ​തി​നു​ള്ള ഉ​പ​കാ​ര​സ്മ​ര​ണ​യാ​യി.

ഫ​ല​സ്തീ​നെ ഒ​രു ആം​ഗ്ലോ ജൂ​ത​രാ​ഷ്ട്ര​മാ​ക്കി മാ​റ്റു​ക​യെ​ന്ന​ത്​ 1915ൽ ​ത​ന്നെ ബ്രി​ട്ടീ​ഷ്​ ന​യ​മാ​യി​രു​ന്നു-1917​ൽ കു​പ്ര​സി​ദ്ധ​മാ​യ ബാ​ൽ​ഫ​ർ പ്ര​ഖ്യാ​പ​നം പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ. എ​ഴു​പ​തു വ​ർ​ഷം ബ്രി​ട്ട​നി​ൽ ലോ​ബി​യി​ങ്​ ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ സ​യ​ണി​സ്റ്റ്​ സ്വ​പ്നം പൂ​വ​ണി​യു​ന്ന​ത്.

ആ ​ലോ​ബി​യി​ങ്​ യ​ത്നം ഒ​രു റി​ലേ മ​ത്സ​രം പോ​ലെ​യാ​യി​രു​ന്നു. ഫ​ല​സ്തീ​ൻ കോ​ള​നി​വ​ത്​​ക​ര​ണ പ​ദ്ധ​തി ഇ​വാ​ഞ്ച​ലി​ക്ക​ൽ​ ക്രൈ​സ്ത​വ​രു​ടേ​ത്. അ​വ​ർ അ​ത്​ ആം​ഗ്ലോ ജൂ​ത പ്ര​ഭു​ക്ക​ന്മാ​ർ​ക്ക്​ കൈ​മാ​റി. അ​വ​ർ -ബ്രി​ട്ടീ​ഷ്​ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ- ഫ​ല​പ്ര​ദ​മാ​യൊ​രു സ​യ​ണി​സ്റ്റ്​ ലോ​ബി​യി​ങ്​ സം​വി​ധാ​ന​മു​ണ്ടാ​ക്കി.

ഫ​ല​സ്തീ​നി​ൽ ഒ​രു ജൂ​ത​രാ​ഷ്ട്ര സ്ഥാ​പ​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യ ഒ​രു സ​യ​ണി​സ്റ്റ്​ അ​നു​കൂ​ല ബ്രി​ട്ടീ​ഷ്​ പോ​ളി​സി ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​തി​ന്​ അ​ത്​ സ​ഹാ​യ​ക​മാ​യി. 1915 ൽ ​ത​ന്നെ സ​മ്പൂ​ർ​ണ​മാ​യി ക​ഴി​ഞ്ഞ അ​വ​രു​ടെ വി​ജ​യം ഫ​ല​സ്തീ​നി​ക​ൾ​ക്ക്​ ദു​ര​ന്ത​പൂ​ർ​ണ​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​രു​ത്തി​വെ​ച്ചു. 1948 ലെ ​ന​ക്​​ബ എ​ന്ന ഫ​ല​സ്തീ​ൻ കൂ​ട്ട പ​ലാ​യ​ന​ദു​ര​ന്തം ഫ​ല​സ്തീ​ൻ പി​ടി​ച്ച​ട​ക്കാ​നു​ള്ള ബ്രി​ട്ട​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി​രു​ന്നി​ല്ല, മ​റി​ച്ച്, ഫ​ല​സ്തീ​നെ ഒ​രു സ​യ​ണി​സ്റ്റ്​ രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ കെ​ടു​തി​യാ​യി​രു​ന്നു.

പ​ടി​ഞ്ഞാ​റി​ന്‍റെ ജൂ​ത​വി​രു​ദ്ധ​ത തി​രു​ത്തു​ന്ന​തും മാ​പ്പു​പ​റ​യു​ന്ന​തും കൊ​ള്ളാം, അ​ത്യാ​വ​ശ്യം ത​ന്നെ. എ​ന്നാ​ൽ ഈ ​സ​മ​യ​ത്ത്​ ഫ​ല​സ്തീ​​ന്‍റെ​യും അ​തി​ലെ ജ​ന​ത​യു​ടെ​യും ന​ശീ​ക​ര​ണ​ത്തി​ൽ അ​വ​ർ​ക്കു​ള്ള പ​ങ്കി​ന്‍റെ ക​ണ​ക്കെ​ടു​ക്കു​ന്ന​ത്​ കൂ​ടു​ത​ൽ അ​ടി​യ​ന്ത​​ര പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictWorld News
News Summary - How can Israel live over in Palestine
Next Story