തനിഷ്ക് പരസ്യത്തിലെ പിറക്കാതെ പോയ മകളാണ് ഞാൻ
text_fieldsമനോഹരമാണ്, മുസ്ലിമായ അമ്മായിഅമ്മയും ഹിന്ദുവായ മരുമകളും ചേർന്നുള്ള തനിഷ്ക് പരസ്യം, മുമ്പ് വന്ന മറ്റു പരസ്യങ്ങളും അതിമനോഹരമായിരുന്നു. പിൻവലിക്കുന്നതോടെ അപകടകരമായ ഒരു കെട്ടകഥയാണിതെന്ന് നാം വിശ്വസിക്കുന്നുവെന്ന് വരുന്നു. ഇത്തരം ബന്ധങ്ങൾ യഥാർഥത്തിൽ അസംഭവ്യമാണെന്നും. പക്ഷേ, അത് നിലവിലുള്ളതുതന്നെയാണ്. ഞാൻ തന്നെ അതിെൻറ ജീവിക്കുന്ന തെളിവ്. ആ പരസ്യത്തിലെ പിറക്കാതെ േപായ മകളാണ് ഞാൻ.
1971ൽ എെൻറ മാതാപിതാക്കൾ പരസ്പരം കാണുേമ്പാൾ 'ലവ് ജിഹാദ്' എന്ന പദം പിറവിയെടുത്തിട്ടുണ്ടായിരുന്നില്ല. തൊഴിൽ പീഡനം, ജാതി അടിച്ചമർത്തൽ, ആദിവാസികളെ പ്രാന്തവത്കരിക്കൽ തുടങ്ങിയവക്കെതിരെ സമര മുഖത്തിറങ്ങിയ സോഷ്യലിസ്റ്റ് വിദ്യാർഥി പ്രസ്ഥാനമായ മഹാരാഷ്ട്രയിലെ യുവക് ക്രാന്തി ദൾ അംഗങ്ങളായിരുന്നു ഇരുവരും. സംഘടനയിൽ ചേരുേമ്പാൾ എെൻറ മാതാവിന് പ്രായം 18. എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കുന്ന, സുന്ദരിയായ തടിച്ചുകൊഴുത്ത പെൺകുട്ടി. കൂടെയുണ്ടായിരുന്ന പുരുഷ കേസരികളേറെയും അവളെക്കാൾ മുതിർന്നവർ. ഗ്രാമീണ, ദരിദ്ര, ദലിത്, മുസ്ലിം... ഭിന്ന സാഹചര്യങ്ങളിൽനിന്ന് വരുന്നവർ. ഇഷ്ടമേറെ കാണിച്ച പലരും അവളോട് വിവാഹാഭ്യർഥനയും നടത്തി. കൂട്ടത്തിൽ, എെൻറ ബാബയും അറിയിച്ചു, ഇഷ്ടമാണെന്ന്. പക്ഷേ, മറ്റൊരു യുവാവ് വഴിയായിരുന്നുവെന്ന് മാത്രം. കാരണം, അത്രക്ക് വലിയ കുടുംബത്തിൽനിന്നായിരുന്നു അവൾ. പ്രശസ്തയായ മാർക്സിയൻ ഗാന്ധിയൻ പണ്ഡിതയായ നളിനി പണ്ഡിറ്റിെൻറ മകൾ. പണ്ഡിറ്റ് കുടുംബം അതിസമ്പന്നരും പ്രശസ്തരും. ദാദറിൽ വലിയ വീടായിരുന്നു അവളുടെത്. കാറുകൾ, ടെലിഫോൺ.. എല്ലാ സൗകര്യങ്ങളും.
ചിപ്ലൂൻ സ്വദേശിയായ കൊങ്കണി മുസ്ലിമിനെ വിവാഹം കഴിക്കാൻ അവൾ തീരുമാനമെടുത്തപ്പോൾ ഇരുവശത്തും മതഭ്രാന്ത് തലെപാക്കി. പരിചയക്കാരായ മുതിർന്ന സ്ത്രീകൾ അവളെ ദാദർ കവലകളിൽ കണ്ടാൽ പറയും, ''മുസ്ലിമിനെയാണോ വിവാഹം കഴിക്കുന്നത്? നന്നായി കരുതണം, അവർക്ക് മുത്തലാഖ് സംവിധാനമുള്ളതാ''. ബാബയുടെ മുതിർന്ന സഹോദരനോട് പറഞ്ഞു. 'എടേ, എന്തിനാ അവൻ ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത്?''. മുസ്ലിം പരിഷ്കർത്താവായിരുന്ന മൂത്ത സഹോദരൻ ഹമീദ് ദൽവായും ഞെട്ടി. സോഷ്യലിസ്റ്റ് ഗാന്ധിയൻ രീതിയിൽ ലളിതമായ വിവാഹ ചടങ്ങുകളായിരുന്നു അദ്ദേഹത്തിെൻറ പ്രശ്നം- വിവാഹം കെങ്കേമമാക്കണം. എല്ലാവരും അറിയെട്ട. വിവാഹ കത്തുകൾ അച്ചടിച്ച് കണ്ടവർക്കൊെക്ക വിതരണം ചെയ്തു.
വല്യമ്മ പറഞ്ഞ കഥകൾ പ്രകാരം, വിവാഹത്തിന് വന്നുപോയ ആളുകൾക്ക് കൈയും കണക്കുമില്ലായിരുന്നു. ചെറിയ ഹാളായതിനാൽ കാര്യങ്ങൾ കൈയിൽനിന്നില്ലെന്ന് പറയേണ്ടതില്ലല്ലോ. 3,000 ഗ്ലാസ് സർബത്താണ് വന്നവർക്കായി വിതരണം ചെയ്തത്. എല്ലാവർക്കും കിട്ടിയെന്ന് ഉറപ്പുള്ള ഏക വിഭവവും അതായിരുന്നു. എണ്ണമറ്റ ആളുകൾക്ക് മുന്നിൽ ചിരിച്ചും ഹസ്തദാനം നൽകിയും നിന്ന എെൻറ അച്ഛനമ്മമാർക്ക് കവിളും കൈകളും വേദനിച്ചു. സുഹൃത്തുക്കൾ പിന്നീട് എെൻറ മാതാവിനോട് പറഞ്ഞത്രെ: ''നിെൻറ വിവാഹം മൊത്തം കൺഫ്യൂഷനായിരുന്നല്ലോ. ഒരു ക്ഷണത്തിൽ എല്ലാം രക്ഷപ്പെട്ടത് ഭാഗ്യം''. മിർജോളി ഗ്രാമത്തിലും വിവാഹ ചടങ്ങുകൾ നടന്നു. മുംബൈയിൽനിന്ന് കാറിൽ എത്തിയ പണ്ഡിറ്റ് കുടുംബത്തിനും സുഹൃത്തുക്കൾക്കും ദൽവായി കുടുംബം അവിടെ ബിരിയാണി വെച്ചുവിളമ്പി.
ബന്ധുക്കളുടെ വക പക്ഷേ, തനിഷ്ക് ശൈലിയിലുള്ള ആഭരണങ്ങളൊന്നുമില്ലായിരുന്നു. സത്യത്തിൽ, എെൻറ അമ്മ ആദ്യമായി ഗ്രാമം സന്ദർശിച്ചപ്പോൾ വെള്ളിയിൽ തീർത്ത കടുക്കൻ കണ്ട് കുതൂഹലപ്പെട്ടു. ''പാത്രങ്ങൾക്കും െപ്ലയിറ്റുകൾക്കും മാത്രമായിരുന്നല്ലോ വെള്ളി'' -അവരുടെ മനസ്സ് പറഞ്ഞു. സാരസ്വത് സമുദായത്തിലെ ദിവാലി വിഭവങ്ങളായിരുന്നു മനസ്സിൽ. ഇരു വിഭാഗങ്ങളും തമ്മിലെ അകലം അത്രക്ക് വലുതായിരുന്നു. ''ശേഷിയുള്ളത് നൽകുക, ആവശ്യമുള്ളത് സ്വീകരിക്കുക' എന്ന സോഷ്യലിസ്റ്റ് ആശയം നെഞ്ചേറ്റി അവിടെയും ഒരു വിശാല കുടുംബം വളർത്തിയെടുക്കാൻ അവർക്കായി. മുംബൈ കോളജിൽ അധ്യാപന ജോലിയിൽനിന്ന് ലഭിച്ച വരുമാനം കൊണ്ട് ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികൾക്ക് അവർ ദാനം ചെയ്തു. പിതാവാകെട്ട, മുഴുസമയവും തൊഴിലാളികളുടെ റാലികളിലും ഗോത്രവർഗക്കാരുടെ ഒത്തുചേരലുകളിലുമായിരുന്നു. വിദ്യാഭ്യാസത്തിന് അവർ പണമയച്ചു. ആരോഗ്യ പ്രശ്നങ്ങളും വിവാഹ ഷോപ്പിങ്ങിനും വന്ന ബന്ധുക്കളെ ബോംബെയിലെ ഫ്ലാറ്റിൽ പാർപിച്ചു. അങ്ങനെ ഭർതൃ കുടുംബത്തിലെ കാരണവത്തിയായി പേരെടുത്തു.
നക്ഷത്രക്കണ്ണുള്ള ആ മരുമകൾ, പെണ്ണിനു മാത്രം സാധ്യമാകുന്ന വിധം ആ മുസ്ലിം കുടുംബത്തിൽ നുഴഞ്ഞുകയറുകയായിരുന്നുവെന്ന് തനിഷ്ക് പരസ്യത്തെ ട്രോളിയവർക്കുണ്ടോ അറിയുന്നു. ഇത് ലവ് ജിഹാദ് അല്ല. മുസ്ലിംകളുടെ ഘർവാപസിയാണ്. ട്രോളുകൾ മുസ്ലിം വിരുദ്ധമെന്നു മാത്രമല്ല, സ്ത്രീ വിരുദ്ധവുമാണ്. പെണ്ണിനെ 'നൽകൽ' പരാജയപ്പെട്ടുപോകലാണെന്ന് അവർ വിശ്വസിക്കുന്നു. ആ പരസ്യത്തിലെ മുസ്ലിം കുടുംബം ഒരു ഹിന്ദു ആചാരമാണ് ആഘോഷിക്കുന്നതെന്ന് പക്ഷേ, അവർ മറന്നുപോകുന്നു. എെൻറ കുടുംബം ഇരുകുടുംബങ്ങളിലെയും അംഗങ്ങളെ കൂട്ടി ഇൗദും ദിവാലിയും ആഘോഷിക്കുന്നു. ആർക്കാണ് ഭക്ഷണം ഇഷ്ടമല്ലാത്തത്, വർണങ്ങൾ കൊണ്ട് കളിക്കാനും ആഘോഷ വേഷങ്ങൾ അണിയാനും കൊതിയില്ലാത്തത്.
എെൻറ അമ്മ ഇപ്പോഴും ഹിന്ദുവാണ്. പിതാവ് മുസ്ലിമും. ഇരുവരും മതപരമായ ആചാരങ്ങൾ അനുഷ്ഠിച്ചുപോരുന്നില്ല. പക്ഷേ, സാംസ്കാരിക ആഘോഷങ്ങൾ അവർ കൂടെ കൂട്ടുന്നു. കുട്ടിക്കാലത്ത്, മുതിർന്ന ബന്ധുക്കൾ അമ്മയോട് മുസ്ലിമാകാൻ പറഞ്ഞിരുന്നു. ഇല്ലെങ്കിൽ നരകം കാത്തിരിക്കുന്നുവെന്നും. അവർ ചിരിച്ചോണ്ട് പറയും: ''ഞാനൊരു ഭൗതികവാദിയാണ്. ഇൗ ജീവിതം കൊണ്ട് ഇവിടെ എങ്ങനെ ഇനിയും പ്രയോജനമുണ്ടാക്കാം എന്നു മാത്രം പറയൂ''.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കു േശഷം സ്വന്തം സ്വത്വം അറിയിക്കാനുദ്ദേശിച്ച് കൈയിൽ ചുവന്ന കെട്ട് അണിയുന്നത് അമ്മ ശീലമാക്കി. ഇൗ കെട്ടും സാരിയും കൂടി ചേർന്നതോടെ അധ്യാപികയാണെന്ന് ശരിക്കും ഛായ വന്നു. അന്ന് അവർ സാമ്പത്തിക ശാസ്ത്രത്തിൽ അധ്യാപികയാണ്. മുഖം കണ്ടാൽ കുട്ടികളുടെ അത്ര തന്നേ വരൂ എങ്കിലും. വിപ്ലവ മാർഗത്തിൽ അവർ കുരിശുയുദ്ധം തുടർന്നു. ബദൽ മൂല്യ രീതിയിൽ ഞങ്ങളെ വളർത്തുന്നതിലും ജാഗ്രത കാണിച്ചു. കടുത്ത വർഗീയത ആവേശിച്ച ഇൗ സമൂഹത്തിൽ സ്വന്തം കുട്ടികൾ എങ്ങനെ മുന്നോട്ടുപോകുമെന്ന് അവർക്ക് ആധിയുണ്ടായിരുന്നു. ഇൗ ലോകം ഞങ്ങൾക്കായി പകരാനായിരുന്നു അവരുടെ ശ്രമം. അതിന് റഷ്യൻ പുസ്തകങ്ങളെയും അവരെ പോലെ ഭിന്നതയിലും ഒന്നിച്ച കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി. എന്നിട്ടും, കലാപമുഖത്തും ശത്രുതയുടെ മുന്നിലും ഞങ്ങളെ കാക്കാൻ അവർക്കായില്ല. പക്ഷേ, ഏതുനിമിഷവും താഴെ പതിക്കാവുന്ന പ്രതലത്തിൽനിന്നത് ഞങ്ങൾക്ക് കരുത്തുപകർന്നു. ഞങ്ങൾ വിദേശങ്ങളിൽ യാത്ര ചെയ്തു. സമാന മനസ്സുള്ളവരെ പരിചയപ്പെട്ടു. പുസ്തകങ്ങൾ, പഠനങ്ങൾ ആസ്വദിച്ചു. അങ്ങനെ ഇൗ സങ്കര കുടുംബത്തിൽ ചിലത് സംഭാവന ചെയ്യുന്നവരുമായി.
എെൻറ സഹോദരൻ ഹൈനാൻ പ്രവിശ്യയിൽനിന്നുള്ള ചൈനക്കാരിയെയാണ് വിവാഹം കഴിച്ചത്. ഞാൻ കൂടെ കൂട്ടിയത് തെലങ്കാനക്കാരനായ റെഡ്ഡിയെ ആണ്. നാഗലാൻഡിലെ മോൻ ഗ്രാമത്തിൽനിന്ന് ഒരു മകളെ ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ എല്ലാ കുട്ടികളും ചേർന്ന് ഒരു പാർക്കിൽ കളിക്കുേമ്പാൾ- പകുതി ചൈനക്കാരനായ ആൺകുട്ടി, മറാത്തി- തെലുഗു പെൺകുട്ടിയും കൊച്ചു നാഗ പോരാളിയും- ആളുകൾ കൗതുകത്തോടെ നോക്കും. കുടുംബം മൊത്തം ചേർത്താൽ ഇംഗ്ലീഷ് സംസാരിക്കും. ഹിന്ദിയും മറാത്തിയും തെലുഗും മന്ദാരിനും പിന്നെ കൊങ്കണിയും പറയും.
കടപ്പാട്: indianexpress.com
മൊഴിമാറ്റം: കെ.പി. മൻസൂർ അലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.