Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightറദ്ദ്...

റദ്ദ് ചെയ്യപ്പെടുന്നത്​ രാജ്യത്തി​െൻറ അസ്​​തിത്വമാണ്​

text_fields
bookmark_border
റദ്ദ് ചെയ്യപ്പെടുന്നത്​ രാജ്യത്തി​െൻറ അസ്​​തിത്വമാണ്​
cancel
camera_alt??.?? ????????
ജനപ്രിയ ദേശീയതയെ അണ്ണാക്ക​ു തൊടാതെ വിഴുങ്ങി സംഘ്​പരിവാർ ഇന്ത്യയിൽ മതാത്മകവും വൈകാരികവുമായ ചിഹ്നങ്ങളിലൂടെയ ുള്ള പൊതുമണ്ഡലമാണ് സൃഷ്​ടിച്ചെടുത്തിട്ടുള്ളത്. സഹിഷ്ണുതയെ തല്ലിക്കൊന്ന് സങ്കുചിതത്വം നിറഞ്ഞ പൊതുബോധത് തെ ഇന്ത്യയുടെ അന്തരീക്ഷമാക്കി മാറ്റി. പാർലമ​​െൻറിനപ്പുറമുയരുന്ന അഭിപ്രായങ്ങളെ അടിച്ചമർത്തി, ഇന്ത്യയുടെ പൊ തുമണ്ഡലത്തെ അധികാരം കൊണ്ട് വേലികെട്ടിച്ചുരുക്കി. ഭരണകൂട വിമർശനത്തെ രാജ്യ​േദ്രാഹമായി നിർവചിച്ചു. പൊതുവേദി യിലെ വാചാടോപം മാത്രമായി ജനാധിപത്യം അധഃപതിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

ജനാധിപത്യത്തിന് പരിമിതിയുണ് ട്. അത് ന്യൂനപക്ഷമാണ്. ഈ പ്രശ്നം ജനാധിപത്യത്തി​​​െൻറ ആദ്യം മുതലേ ഉയർന്നു വന്നതുമാണ്. പരിഹരിക്കാനുള്ള വഴി ലോകം ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രത്യക്ഷ ജനാധിപത്യത്തിൽ വിശ്വസിച്ചയാളാണ് ഫ്രഞ്ച് വിപ്ലവത്തി​​​െൻറ ആചാര്യനായിര ുന്ന റൂസ്സോ. ദേവന്മാർ മാത്രം വസിക്കുന്ന ഒരു രാജ്യത്ത് മാത്രമേ യഥാർഥ ജനാധിപത്യഭരണകൂടം രൂപപ്പെടുകയുള്ളൂ. പൂർണ മായ ഒരു ഗവൺമ​​െൻറ് മനുഷ്യന് സാധ്യമല്ല എന്ന് ‘സോഷ്യൽ കോൺട്രാക്ട്’ എന്ന പുസ്​തകത്തിൽ അദ്ദേഹം എഴുതിയിട്ടുണ് ട്.
ഇന്ത്യൻ ജനാധിപത്യത്തി​​​െൻറ ഉള്ളടക്കമായ ന്യൂനപക്ഷവിഭാഗങ്ങളുടെ നിലനിൽപി​​​െൻറ ബലം ഈവിധം നിർവീര്യമാക്കപ്പെടുന്ന സന്ദർഭം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യയുടെ സമ്പൂർണ കീഴടങ്ങലി​​​െൻറയും സ്വയം നഷ്​ടപ്പെടലി​​​െൻറയും ഇരുണ്ട ഘട്ടത്തിന് ഇപ്പോൾ തുടക്കമാവുകയാണ്. ജനാധിപത്യവ്യവസ്​ഥയുടെ ആധാരങ്ങൾ നശിപ്പിക്കാനും ജനാധിപത്യവ്യവസ്​ഥയുടെ വിശ്വാസങ്ങൾ നശിക്കാനും തക്ക കാരണങ്ങളാണ് മതന്യൂനപക്ഷം നേരിടുന്ന പ്രശ്നങ്ങൾ. ന്യൂനപക്ഷ സംതൃപ്തിയാണ് ജനാധിപത്യം വിജയിക്കുന്നതി​​​െൻറ മാനദണ്ഡം. നെഹ്റു ഇക്കാര്യത്തിൽ തികഞ്ഞ ബോധവാനായിരുന്നു.
rss

ഡോ. ബി.ആർ. അംബേദ്കർ ന്യൂനപക്ഷാവകാശങ്ങൾ പ്രത്യേകമായി വ്യവസ്​ഥ ചെയ്യുന്നതിനെ ചൊല്ലി ഭരണഘടന അസംബ്ലിയിൽ നടന്ന ചർച്ചയിൽ ശക്തിയുക്തം ഓർമിപ്പിച്ചു: ‘‘ന്യൂനപക്ഷങ്ങളുടെ സ്​ഫോടകശേഷിയുള്ള പൊട്ടിത്തെറിയിൽ എല്ലാം തകർന്നുപോയേക്കാം. യൂറോപ്പിലെ ചരിത്രം ഇതിന് വേണ്ടത്ര തെളിവ് നൽകുന്നുണ്ട്’’ (Dr. B.R. Ambedkar, Constituent Assembly Debates).
ന്യൂനപക്ഷങ്ങൾക്ക്​ ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യവും തുല്യാവകാശവും ലഭിക്കാനുള്ള മാർഗം ഏത് എന്ന ചോദ്യം അതിസങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യം ഒരു സംസ്​കാരമായി വളരേണ്ടയിടങ്ങളായിരുന്നു ഇംഗ്ലണ്ടും ഫ്രാൻസും. അവിടെയായിരുന്നു ജനാധിപത്യത്തി​​​െൻറ ആധാര പ്രമാണങ്ങൾ പണ്ടുമുതലേ സ്വീകരിച്ചത്. ഇന്നത്തെ ആ ഇടങ്ങൾ ഭൂരിപക്ഷത്തി​​​െൻറ മുറികളായി മാറിയിരിക്കുന്നു. ഹെേട്രാജനസ്​ സമൂഹങ്ങളിൽ വിവിധ മത, വർണ, വംശങ്ങൾ ഒന്നിച്ചു ജീവിക്കും. അവിടങ്ങളിലൊക്കെ സ്​ഥിര ഭൂരിപക്ഷത്തി​​​െൻറ ഭരണമായിരിക്കും പിന്നീടുണ്ടാവുക. ഇന്ത്യയിൽ വലതുപക്ഷ തീവ്രവാദം രാജ്യത്തി​​​െൻറ പൊതുസ്വഭാവമായി മാറിവരുകയാണ്. ന്യൂനപക്ഷവിരുദ്ധതയാണ് ഭൂരിപക്ഷാധിപത്യത്തി​​​െൻറ ആയുധമായി പ്രവർത്തിക്കുന്നത്.

അസംഘടിതരായി പ്രത്യേക രാഷ്​ട്രീയ മേൽവിലാസമില്ലാതെ, നേതൃത്വമില്ലാതെ ജീവിക്കുന്ന ന്യൂനപക്ഷത്തെക്കാൾ കൂടുതലായി രാഷ്​ട്രീയാവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കുക രാഷ്​ട്രീയമായി സംഘടിപ്പിക്കുന്ന ന്യൂനപക്ഷത്തിനാണ്. നമ്മുടെ കാലഘട്ടത്തിലെ ശക്തി എന്നു പറയപ്പെടുന്നത് വൈജ്ഞാനിക, സാമ്പത്തിക, രാഷ്​ട്രീയമണ്ഡലങ്ങളിലെ സമൂഹത്തി​​​െൻറ വളർച്ചയാണ്.ഇന്ത്യൻ മുസ്​ലിംകളുടെ പ്രശ്നങ്ങളെ മൂന്ന് തലക്കെട്ടിന് കീഴിലാക്കിയാണ് സച്ചാർ സമിതി റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. സ്വത്വം, സുരക്ഷിതത്വം, നീതി എന്നിവയാണ്​ മൂന്ന്​ സുപ്രധാന സംഗതികൾ. ഇതിൽ പ്രധാനം സ്വത്വംതന്നെ. രൂക്ഷമായ സ്വത്വ പ്രതിസന്ധി സുരക്ഷയെ ചോദ്യംചെയ്യുന്നു. നീതി ലഭിക്കാത്തതു മൂലമാണ് ഈ ചോദ്യംചെയ്യൽ നേരിടേണ്ടിവരുന്നത്.

പീഡിതരും മർദിതരുമായ ഒരു ന്യൂനപക്ഷം ദുരവസ്​ഥയോട് പ്രതികരിക്കുക മൂന്ന് രീതിയിലാണെന്ന നിരീക്ഷണം സാമൂഹികശാസ്​ത്രത്തിലുണ്ട്. ഒന്ന്​, സ്വയം അഭിവൃദ്ധിപ്പെടുക വഴി നേടുന്ന പ്രതിരോധം. രണ്ട്​, ഭൂരിപക്ഷ സമൂഹത്തിലെ സ്വതന്ത്രചിന്താഗതിയും നീതിബോധവുമുള്ള വിഭാഗവുമായി സഹകരിച്ച് ഭൂരിപക്ഷ സമൂഹത്തി​​​െൻറ സഹായം തേടിയുള്ള പ്രതിരോധം. മൂന്ന്​, തീവ്രവാദപരമായ നിഷേധത്തി​​​െൻറ പ്രതിരോധം.

ഇന്ത്യൻ മുസ്​ലിംകൾക്ക്​ നിലനിൽപി​​​െൻറയും വളർച്ചയുടെയും പ്രശ്നങ്ങളുണ്ട്. ഇന്ത്യയിൽ മുസ്​ലിം സമുദായം സ്വത്വപ്രതിസന്ധി നേരിടുന്നവരാണ്. ഇസ്​ലാമിക ചരിത്രത്തിൽ മൗലികമായ പ്രതിസന്ധി നിരവധി തവണ നേരിട്ടിട്ടുണ്ട്. പ്രസിദ്ധ ചരിത്രകാരനായ വിൽഫ്രഡ് കാസ്​വെൽ സ്​മിത്ത്, ശിഷ്യനും ചരിത്രകാരനുമായ അസീസ്​ അഹ്​മദ്, റഫീഉദ്ദീൻ അഹ്​മദ്, ബർബറാ മെറ്റ്​കാഫ്, ഗെയിൽ മെനോൾട്ട് തുടങ്ങിയവർ നടത്തിയ പഠനങ്ങൾ ആന്തരികമായ നവീകരണ സംബന്ധിയായ പ്രതിസന്ധികളെ കുറിച്ചാണ്. ഇതിനകത്തു നിൽക്കുക ഇപ്പോൾ അബദ്ധമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ മുസ്​ലിംകൾ അതിരൂക്ഷമായി നേരിടുന്ന സ്വത്വ പ്രതിസന്ധി ആന്തരികമായി പരിഹരിക്കപ്പെടുകയില്ല. രാഷ്​ട്രീയമായ പ്രതിസന്ധിയാണ് നിലവിലുള്ളത്. ഭീതിയകന്ന, ദുഃഖമകന്ന സംരക്ഷണം എന്നതാണ് പ്രതിസന്ധിയെ മറികടക്കാനുള്ള ഉദ്ദേശ്യലക്ഷ്യം.

സമീപകാലത്ത്​ പാർലമ​​െൻറിൽ പാസാക്കിയെടുത്ത മുത്തലാഖ് ബിൽ, പൗരത്വ രജിസ്​േട്രഷൻ, യു.എ.പി.എ ബിൽ, കശ്മീർ വിഭജനബില്ലുകൾ എന്നിവയെ ദേശീയതയുടെ നിർവചനമായി കാണരുത്. അത് ന്യൂനപക്ഷത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ നൽകാനുള്ള വലതുപക്ഷ വർഗീയതയുടെ പ്രത്യയശാസ്​ത്ര നിർമിതിയാണ്. അധികാരത്തി​​​െൻറ തൂണുകൾ ഉറപ്പിക്കാനും രാഷ്​​ട്രീയമായി ന്യൂനപക്ഷത്തെ ഇഞ്ചിഞ്ചായി ഇല്ലാതാക്കാനുമുള്ള ആസൂത്രണമാണിതൊക്കെ.

യൂറോപ്പിൽ കണ്ടെത്തിയ തീവ്രദേശീയത ഇന്ത്യയിൽ അതി​​​െൻറ ഉച്ചസ്​ഥായിയിൽ എത്തിയിരിക്കുകയാണ്. തീവ്ര വലതുപക്ഷം അധികാരത്തിലേറിയ ശേഷം ഏകാധിപത്യത്തിലേക്ക് മാറുന്ന പുതിയ രാഷ്​ട്രീയ പ്രതിഭാസമാണിത്. ലോകത്തിലെ ഇപ്പോഴത്തെ വലതുപക്ഷ രാഷ്​ട്രീയ പ്രതിഭാസത്തി​​​െൻറ തുടർച്ച കൂടിയാണിത്. അമേരിക്കയിൽ ട്രംപ്, ബ്രിട്ടനിൽ വലതുപക്ഷം, ഇന്ത്യയിൽ സംഘ്​പരിവാർ. ഫ്രാൻസിലും ജർമനിയിലും തീവ്രവലതുപക്ഷം ശക്​തമായിക്കൊണ്ടിരിക്കുന്നു. ഉത്തരാധുനികതയുടെ അവസാനവും സംഹാരാധിപത്യത്തി​​​െൻറ തുടക്കവുമായ പുതിയ രാഷ്​ട്രീയപ്രതിഭാസം ലോകത്ത് പിറവികൊള്ളുകയാണ് എന്ന ഉറച്ച ബോധ്യത്തോടെ വേണം നിലവിലെ സാഹചര്യത്തെ അഭിമുഖീകരിക്കാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssbr ambedkarBJP
News Summary - India under RSS rule - Open forum
Next Story