ഭാരതീയത നഗ്നതക്ക് എതിരാവുേമ്പാൾ
text_fieldsഇപ്പോൾ കർക്കടകമാസമാണ്. വിളക്കുവെച്ച് തുഞ്ചത്താചാര്യെൻറ അധ്യാത്മരാമായണം കിളിപ്പാട്ട് വിധിയാംവണ്ണം വായിച്ച് പൂർത്തിയാക്കുന്ന പതിവ് ഇന്നും നിലവിലുണ്ട്. പണ്ട് കർക്കടകം പഞ്ഞമാസമാണ്. കൃഷിചെയ്തു ജീവിക്കുന്നവർ, കള്ളക്കർക്കടക മാസത്തിൽ ജോലി ഒന്നും ചെയ്യാനാവാതെ പെരുമഴയിൽ താളും തകരയും തിന്ന് വിശപ്പടക്കുന്ന ഒരു കാലമുണ്ടായിരുന്നു. പട്ടിണി മാറാൻ ൈദവത്തെയോർത്ത് രാമായണം വായിച്ച് മനസ്സിനെ ശാന്തമാക്കിയിരുന്ന ഒരു കാലം. ആ കാലത്തിനൊക്കെ മാറ്റം വന്നു. ഇന്ന് അന്നത്തെ മഴക്കാലമില്ല, കൃഷിയിടങ്ങളില്ല. പക്ഷേ, ഇന്നും രാമായണമാസം ആചരിക്കുന്നു. വീടുകളിൽ രാമായണം വായിക്കുന്ന പതിവുകൾ കാണാറില്ല. പക്ഷേ, അമ്പലങ്ങളിൽ രാമായണം വായിക്കുന്നു. രാമായണമാസം ആചരിക്കുന്നു. വീടുകളിൽ പണ്ട് മുത്തശ്ശിമാരാണ് രാമായണം വായിച്ചിരുന്നത്. ഇന്ന് വീടുകളിൽ മുത്തശ്ശിമാരില്ല. ഉള്ള മുത്തശ്ശിമാരെ വൃദ്ധസദനത്തിൽ കൊണ്ടുപോയാക്കുന്ന ഒരു തലമുറയിലൂടെയാണ് നാം ഇന്ന് ജീവിക്കുന്നത്. ആ പുണ്യ പുരാണ ഗ്രന്ഥമായ രാമായണത്തെക്കുറിച്ച് പറയാനാണ് ഞാനിവിടെ മുതിരുന്നത്.
ഭക്തിപുരസ്സരം മലയാളികൾ വായിക്കുന്ന അധ്യാത്മരാമായണത്തിൽ ദേവേന്ദ്രൻ മഹാതപസ്വികളായ മുനിപത്നിമാരെപ്പോലും തുണി ഉടുത്ത് കാണാനല്ല, തുണി ഉടുക്കാത്തവരായി കാണാനാണ് താൽപര്യപ്പെട്ടിരുന്നതെന്ന് താഴെ പറയുന്ന വരികൾ വായിച്ചാൽ മനസ്സിലാക്കാം:
ചെന്തൊണ്ടി വായ്മലരും
പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പു^
മാസ്വദിപ്പതി നെന്തൊരു
കഴിെവന്ന് ചിന്തിച്ചു ശതമുഖൻ
ചെന്താർബാണാർത്തി കൊണ്ട്
സന്താപം മുഴുകിയാൻ.
ഗുരുവായൂരമ്പലത്തിലും മറ്റും ഇടയ്ക്കകൊട്ടിപ്പാടി വരുന്ന ജയദേവകൃതിയായ ഗീതാഗോവിന്ദം പച്ചമലയാളത്തിലേക്ക് തർജമ ചെയ്താൽ കൊടുങ്ങല്ലൂർ ഭരണിപ്പാട്ടാവും. സംസ്കൃതത്തിൽ എഴുതപ്പെട്ടിട്ടുള്ള എല്ലാ പൂജാചടങ്ങുകളിലും ഉപയോഗപ്പെടുത്തിവരുന്ന ലളിതാസഹസ്രനാമം ആപാദചൂഡ ശരീരവർണനയാണ്. ലളിതാസഹസ്രനാമ മന്ത്രത്തിെൻറ അർഥം ഒരു പണ്ഡിതൻ എനിക്ക് പറഞ്ഞുതന്നത് ഇങ്ങനെ: ‘‘പൊക്കിൾകുഴിയാകുന്ന തടത്തിൽനിന്ന് കിളിർത്ത രോമങ്ങൾ ഇലകളായ വള്ളിച്ചെടിക്ക് ഉണ്ടായ ഫലങ്ങളോ എന്ന് തോന്നുമാറ് മുലകളോടുകൂടിയവളെ’’ എന്നതാണത്രെ. ഇവിടെ ദേവീശരീരത്തിലെ വയറിലെ രോമങ്ങൾവരെ വർണിക്കപ്പെട്ടിരിക്കുന്നു. ഇത്രയും പറഞ്ഞത്, നമ്മുടെ ദൈനംദിന ഭാരതീയ ജീവിതത്തിൽപ്പോലും നഗ്നത സ്വാധീനം ചെലുത്തിവരുന്നു എന്നതാണ്.
നമ്മൾ ക്ഷേത്രങ്ങളിലെ ചുവരുകളിൽ കൊത്തിവെക്കപ്പെട്ട മ്യൂറൽ ചിത്രങ്ങൾ നോക്കുക. എല്ലാ പൗരാണിക ദേവീദേവന്മാരും പൂർണ നഗ്നരോ അർധനഗ്നരോ ആയിരിക്കും. ഭാരതീയ ശിൽപകലാ പാരമ്പര്യത്തിൽ വേദാന്തിയുടെ ബ്രഹ്മസൂത്രത്തെക്കാൾ വാൽസ്യായനെൻറ കാമസൂത്രത്തിനാണ് സ്വാധീനം കൂടുതലുള്ളത് എന്നത് ഒരു സത്യമല്ലേ. ഇൗ കലാപാരമ്പര്യ സത്യങ്ങൾ പിൻപറ്റിയാണ് എം.എഫ്. ഹുസൈൻ സരസ്വതീചിത്രവും നമുക്കെല്ലാവർക്കും പ്രിയങ്കരനായ കാനായി കുഞ്ഞിരാമൻ ‘യക്ഷി’യും മെനഞ്ഞെടുത്തിട്ടുള്ളത്. നമ്മുെട പൗരാണിക ദേവിമാർ നമ്മെപ്പോലെ വസ്ത്രം ധരിച്ചവരായിരുന്നു എന്ന് പറയുന്നവർ കപട ഭാരതീയതാവാദികളാണ്. യഥാർഥ ഭാരതീയർക്ക് ദേവീദേവന്മാരെ ജൈനമുനിമാരെപ്പോലെ നഗ്നരോ മഹാത്മ ഗാന്ധിയെപ്പോലെ അർധനഗ്നനോ ആയി മാത്രമേ കാണാനാവൂ.
തമിഴ്നാട്ടിലെ മധുരമീനാക്ഷി ക്ഷേത്രം മുതൽ കൊണാർക്കിലെ സൂര്യക്ഷേത്രംവരെയുള്ള ഏതു മഹാക്ഷേത്രം എടുത്തുപരിശോധിച്ചാലും ആ മഹാേക്ഷത്രങ്ങളിൽ കൊത്തിവെക്കപ്പെട്ടിട്ടുള്ള എല്ലാ പൗരാണിക ദേവീദേവന്മാരും പൂർണ നഗ്നകളോ അർധനഗ്നകളോ ആണ് എന്ന് മനസ്സിലാവും. ഭാരതീയ ചിത്രശിൽപകലാ പാരമ്പര്യത്തിൽ വേദാന്തിയുടെ ബ്രഹ്മസൂത്രത്തേക്കാൾ വാൽസ്യായന മഹർഷിയുടെ കാമസൂത്രത്തിനാണ് സ്വാധീനം കൂടുതൽ എന്നതും സത്യമാണ്. ഇൗ കലാരൂപങ്ങൾ പിൻപറ്റിയാണ് ശിൽപകലാകാരന്മാർ ചിത്രങ്ങൾ മെനഞ്ഞെടുക്കുന്നത്.
പണ്ടുകാലങ്ങളിൽ നാം സ്ത്രീകളിൽ പലരും വസ്ത്രം ധരിച്ചവരായിരുന്നില്ല. അങ്ങനെ ധരിച്ചവരുണ്ടെങ്കിൽ അവർ കപട ഭാരതീയതാവാദികളാണ്. ഇത്രയും പറഞ്ഞത് നമ്മുടെ ദൈനംദിന ഭാരതീയ ജീവിതത്തിൽപോലും ഇപ്പോഴും സ്വാധീനം ചെലുത്തിവരുന്ന പുരാണപുണ്യവാഗ്മയങ്ങൾ നഗ്നതയെ അറപ്പോടെ കണ്ടിരുന്നില്ല എന്ന് സൂചിപ്പിക്കാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.