മുസ്ലിംകൾക്ക് വേണ്ടത് ഉറച്ച രാഷ്ട്രീയ ചുവടുകൾ
text_fieldsഝാർഖണ്ഡിലെ ഖർസാവനിൽ ജയ് ശ്രീരാം വിളിക്കാൻ നിർബന്ധിക്കപ്പെട്ട്, ഒടുവിൽ തല്ലിക് കൊലക്കിരയായ 24കാരൻ തബ്രീസ് അൻസാരിയുടെ വധം ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ഒരു മാസം നടന്ന മുസ്ലിംവിരുദ്ധ വിദ്വേഷ അതിക്രമങ്ങളിതാ:
1. ഹരിയാനയിലെ ഗുരുഗ്രാമിൽ മ ുഹമ്മദ് ബർകത് ഭാരത് മാതാ കീ ജയ് വിളിക്കാൻ നിർബന്ധിക്കപ്പെടുകയും പൊതിരെ തല്ലി ന് ഇരയാകുകയും ചെയ്തു.
2. ബിഹാറിലെ ബെഗുസരായിയിൽ പാകിസ്താനിലേക്കു പോകാൻ ആക്രേ ാശിച്ചാണ് മുഹമ്മദ് ഖാസിമിനുനേരെ നിറയൊഴിച്ചത്.
3. ഉത്തര ബംഗാളിൽ ഹിജാബ് ധരിച ്ച മുസ്ലിം െപൺകുട്ടിയെ പുരുഷന്മാർ ജയ് ശ്രീരാം ഏറ്റുചൊല്ലാൻ നിർബന്ധിച്ചു.
4. അസ മിലെ ബാർപേട്ടയിൽ ഭാരത് മാതാ കീ ജയ് വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം യുവാക്കളെ മർ ദിച്ചു.
5. ഡൽഹിയിൽ രോഹിണിയിൽ മുഹമ്മദ് മുഅ്മിനെ കാറിടിച്ചത് ജയ് ശ്രീരാം വിളി ക്കാതിരുന്നിട്ടാണ് എന്ന് ആരോപണമുണ്ട്.
ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതി രായ വെറുപ്പിെൻറ അതിക്രമങ്ങൾ വർഷങ്ങളായി ശേഖരിച്ച് ഡോക്യുമെൻറ് ചെയ്തുവരുന് ന മുഹമ്മദ് ആസിഫ് ഖാൻ പറയുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമൂഴം തുടങ് ങിയതിൽപിന്നെ ഇത്തരം കുറ്റകൃത്യങ്ങളുടെ ആവർത്തി കൂടിയിട്ടുണ്ടെന്നാണ്.
ഇൗ സാഹച ര്യത്തിൽ മുസ്ലിം സമുദായത്തെ വരിഞ്ഞുമുറുക്കുന്ന ചോദ്യമിതാണ്: ‘‘മോദിയുെട ഇന്ത്യ യിൽ എങ്ങനെ അതിജീവിക്കും?’’
സമുദായത്തിനകത്തെ വ്യക്തികൾ നാലു തരം വാദങ്ങളാണ് ഉയ ർത്തുന്നത്.
1. ബി.ജെ.പിയിലേക്കു മാറുക.
2. രാഷ്ട്രീയത്തിൽനിന്നു മാറിനിൽക്കുക.
3. കോൺഗ്രസ്, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി തുടങ്ങിയ ‘മതേതര’ പാർട്ടികളെ ശക്തി പ്പെടുത്തുക.
4. അസദുദ്ദീൻ ഉവൈസിയുടെ ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പേ ാലുള്ള ഒരു ‘മുസ്ലിം’ പാർട്ടിയിലേക്കു നീങ്ങുക.
ആദ്യ രണ്ടു വാദങ്ങൾ മുന്നോട്ടുെവക് കുന്ന വ്യക്തികൾ മുസ്ലിംകൾക്കേറ്റ ആഘാതത്തിന് അവരെതന്നെ കുറ്റപ്പെടുത്തുന്നുമുണ ്ട്. മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ തിരംഗ ടി.വിയിൽ കരൺ ഥാപ്പറിനു നൽകിയ അഭി മുഖം ഒരു ഉദാഹരണം. ‘‘പ്രശ്നത്തിെൻറ വിത്ത് അകത്തുതന്നെ’’ എന്നു പറഞ്ഞു നൽകിയ ആ അഭ ിമുഖത്തിൽ മുസ്ലിംകൾ ഇന്ത്യയിൽ അരക്ഷിതത്വം അനുഭവിക്കുന്നു എന്നതുതന്നെ അദ്ദേഹം നിഷേധിച്ചിരിക്കുന്നു. ഇന്ത്യയിൽ ‘ന്യൂനപക്ഷം’ എന്ന ഒന്നുതന്നെയുണ്ടെന്ന കാര്യംപോലും അദ്ദേഹം തിരസ്കരിക്കുന്നു. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ മൗലാന ആസാദ് നാഷനൽ ഉർദു യൂനിവേഴ്സിറ്റി ചാൻസലർ ഫിറോസ് ഭക്ത് അഹ്മദ് സമാന വാദംതന്നെ ഉന്നയിക്കുന്നുണ്ട്:
‘‘കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി മുസ്ലിംകൾ കോൺഗ്രസിനാണ് വോട്ടു ചെയ്തിരുന്നതെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ അവർ സംഘടിതമായി വോട്ടു ചെയ്ത് എന്തു മാറ്റമുണ്ടാകുന്നുവെന്നു നോക്കെട്ട. ഇക്കഴിഞ്ഞ ജനവിധി മുസ്ലിം സമുദായത്തിനു നൽകുന്ന സന്ദേശം അസദുദ്ദീൻ ഉവൈസി, അഅ്സം ഖാൻ പോലെയുള്ള ഒച്ചവെക്കുന്ന നേതാക്കളിൽനിന്ന് അവർ അകന്നുനിൽക്കണമെന്നാണ്. അത് അവർക്ക് രാഷ്ട്രീയ മുഖ്യധാരയിലേക്ക് വഴിതുറന്നുകൊടുക്കും’’ -അദ്ദേഹം എഴുതി.
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്കു വഴിതെളിച്ച മറ്റൊരു ലേഖനത്തിൽ എഴുത്തുകാരി സാനിയ അഹ്മദ് മുസ്ലിംകൾക്ക് ചില ചുവടുകൾ ചൊല്ലിക്കൊടുക്കുന്നു. ‘‘വൈദ്യുതി മോഷ്ടിക്കുന്നത് അവസാനിപ്പിക്കുക, ഹെൽമറ്റ് ധരിക്കാതെ കുട്ടികൾ ബൈക്കിൽ ചുറ്റിയടിക്കുന്നത് ഒഴിവാക്കുക, മാലിന്യ അവശിഷ്ടങ്ങൾ കുപ്പത്തൊട്ടിയിൽതന്നെ നിക്ഷേപിക്കുക’’ -സമുദായത്തിെൻറ സ്ഥിതി പൂർണമായല്ലെങ്കിലും നേരിയതോതിൽ മെച്ചപ്പെടുത്താൻ ഇതൊക്കെ സഹായിക്കും എന്നാണ് അവരുടെ കണ്ടെത്തൽ.
മുസ്ലിംകളുടെ ഇന്നത്തെ ദുരവസ്ഥക്കു കാരണം ഏതോ തരത്തിലുള്ള അവരുടെ കുഴപ്പമാണ് എന്ന ധാരണയിൽനിന്നാണ് ഇൗ വാദങ്ങൾ ഉരുത്തിരിയുന്നത്. അതിനാൽ അവർ രാഷ്ട്രീയത്തിൽനിന്നു മാറിനിന്നാൽ, ഹെൽമറ്റ് ധരിച്ചുതുടങ്ങിയാൽ അവരുടെ നില മെച്ചപ്പെടുത്താൻ കഴിയും.
രാജ്യത്ത് മുസ്ലിംസമുദായം ഇരയാക്കപ്പെടുന്ന വ്യവസ്ഥാപിതമായ ഭൂരിപക്ഷ അടിച്ചമർത്തലിനെക്കുറിച്ച് ഇൗ വാദക്കാരൊക്കെ അജ്ഞത നടിക്കുന്നു. ലോക്സഭയിൽ ബി.ജെ.പി അംഗങ്ങൾ ജയ് ശ്രീരാം, ഭാരത് മാതാ കീ ജയ് വിളിച്ച് ഉവൈസിയെയും തൃണമൂൽ എം.പിമാരെയും തടസ്സപ്പെടുത്തുേമ്പാൾ പുറത്ത് ഹിന്ദുത്വഗുണ്ടകൾ ന്യൂനപക്ഷങ്ങൾക്കുനേരെ നടത്തുന്ന സമാന ചെയ്തിയെ അവർ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത്? 10 മുസ്ലിംകൾ കൊല്ലപ്പെട്ട ഒരു ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തതിന് കോടതി കുറ്റം വിധിച്ച പ്രജ്ഞ സിങ് ഠാകുറിന് ബി.ജെ.പി ടിക്കറ്റ് നൽകുേമ്പാൾ മുസ്ലിംകൾക്കെതിരായ അതിക്രമത്തിന് പാർട്ടി പ്രതിഫലം നൽകുകയല്ലേ? ഇൗ സാഹചര്യത്തിൽ മുസ്ലിംകൾ കൂട്ടമായി ബി.ജെ.പിക്ക് വോട്ടുകുത്തണമെന്ന് ബോധമുള്ള ഒരാൾക്ക് എങ്ങനെ പറയാൻ കഴിയും? മുസ്ലിംകൾ നിലനിൽക്കുന്നതുതന്നെ ഭീഷണിയാണെന്ന പ്രചാരണം ഹിന്ദു സമുദായത്തിൽ വ്യാപകമായി അഴിച്ചുവിട്ടതിെൻറ ഫലമായിരുന്നു ആ ആക്രമണങ്ങൾ. ഒരു സമുദായത്തിെൻറ നിലനിൽപുതന്നെ ഭീഷണിയായി പരിഗണിക്കപ്പെടുേമ്പാൾ പൊതു ഇടത്തിൽനിന്ന് അവരെ അദൃശ്യമാക്കിയോ അവരുടെ രാഷ്ട്രീയത്തെ ഒഴിവാക്കിയോ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക സാധ്യമല്ല. അങ്ങനെ നോക്കുേമ്പാൾ, പ്രശ്നം മുസ്ലിംകളുടെ അടുത്തല്ല എന്നു മനസ്സിലാക്കണം.
മുസ്ലിംകൾ എന്തു ചെയ്യണം?
നിലവിലെ അവസ്ഥയിൽ കൊണ്ടെത്തിച്ചതിന് മുസ്ലിംകളുടെ ഒരു ദൗർബല്യം കാരണമാണെന്നു പറയണം. ആ ദൗർബല്യം കൂടിയ അളവിൽ രാഷ്ട്രീയമാണെന്നു പറഞ്ഞുകൂടാ. എന്നാൽ, കുറഞ്ഞ അളവിലാണെന്നും പറയാനാവില്ല. ഉത്തരേന്ത്യയിലെ മുസ്ലിംകൾക്കിടയിൽ ഒരു രാഷ്ട്രീയമായ ഭീതി നിലനിൽക്കുന്നുണ്ട്. അതിന് ചരിത്രപരമായി മൂന്നു കാരണങ്ങളുണ്ട്.
1. പത്തൊമ്പതാം നൂറ്റാണ്ടിൽ മുസ്ലിംകൾക്കെതിരെ ബ്രിട്ടീഷുകാർ വിവേചനം കാണിക്കുേമ്പാൾ സർ സയ്യിദ് അഹ്മദ് ഖാൻ സമുദായത്തോട് രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്ന് വിദ്യാഭ്യാസ, സാമ്പത്തിക പുരോഗതിയിൽ ശ്രദ്ധയൂന്നാൻ ആവശ്യപ്പെട്ടു. ഇന്നും പ്രതിസന്ധിയുടെ സമയത്ത് സമുദായത്തിനു കിട്ടുന്ന മുഖ്യ ബ്ലൂപ്രിൻറ് ഇതുതന്നെ. സ്വാധീനമുള്ള പല മുസ്ലിംകളും അവരുടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതാണ് പരിഹാരമായി പറയാറുള്ളത്.
2. ഉത്തരേന്ത്യൻ മുസ്ലിംകൾ തീർത്തും ന്യായരഹിതമായി വിഭജനത്തിെൻറ ഭാരം ഇപ്പോഴും പേറിക്കൊണ്ടിരിക്കുന്നു. മുഹമ്മദലി ജിന്നയുടെയും മുസ്ലിംലീഗിെൻറയും ശ്രമങ്ങളുടെ ഫലമൊന്നു മാത്രമായി അവർ അതിനെ കാണുന്നു.
3. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങളിൽ ഹുസൈൻ അഹ്മദ് മദനിയുടെ നേതൃത്വത്തിലുള്ള ദയൂബന്ദി പണ്ഡിതന്മാർ മുസ്ലിംകളെ ജിന്നക്കെതിരായി കോൺഗ്രസിലേക്കു തെളിക്കുകയായിരുന്നു. പുതിയ ഇന്ത്യ വ്യക്തിനിയമത്തിെൻറ വരുതിയിൽ മുസ്ലിംകൾക്ക് ഇടംനൽകുേമ്പാൾ മുസ്ലിംകൾ സ്വത്വരാഷ്ട്രീയത്തിൽനിന്നു മാറിനിൽക്കും എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അവർ അത് ചെയ്തത്.
ഇൗ മൂന്നു മനോഭാവങ്ങളും സമുദായകേന്ദ്രിത രാഷ്ട്രീയം സജീവമാക്കുന്നതിൽനിന്ന് ഉത്തരേന്ത്യൻ മുസ്ലിംകളെ അകറ്റിനിർത്തി. അതൊെക്ക സുപ്രധാനമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ പൂർണമായും പ്രസക്തമാണെന്നു പറഞ്ഞുകൂടാ.
അതെ, സർസയ്യിദ് പറഞ്ഞതുപോലെ മുസ്ലിംകൾ വിദ്യാഭ്യാസത്തിൽ ശ്രദ്ധയൂന്നണം. എന്നാൽ, മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് രാഷ്ട്രീയം കടകവിരുദ്ധമാണ് എന്നു കരുതേണ്ടതില്ല. വ്യക്തിനിയമവും വളരെ പ്രധാനംതന്നെ, സംശയമില്ല. എന്നാൽ, വ്യക്തിനിയമം സംരക്ഷിക്കണമെങ്കിലും മുസ്ലിംകൾക്ക് രാഷ്ട്രീയ സംഘാടനം വേണം. കഴിഞ്ഞ ലോക്സഭയിൽ മോദി ഗവൺമെൻറിെൻറ കർക്കശമായ മുത്തലാഖ് ബിൽ ചർച്ചക്കു വന്നപ്പോൾ സജീവമായ പ്രതിരോധത്തിന് എ.െഎ.എം.െഎ.എമ്മും ചില പ്രാദേശിക കക്ഷികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മുസ്ലിം പാർട്ടി മാത്രമാണോ പരിഹാരം?
സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ താക്കോലാണ് രാഷ്ട്രീയ ശാക്തീകരണം എന്ന് ഇന്ത്യയിൽ വിജയകരമായി തെളിയിച്ച രണ്ടു സമുദായങ്ങളാണുള്ളത്- ദലിതുകളും സിഖുകാരും. മുസ്ലിംകൾക്ക് ബഹുജൻ സമാജ് പാർട്ടിയെയോ ശിരോമണി അകാലിദളിനെയോപോലെ അത്ര വിപുലമായ ഒരു പാർട്ടി മുസ്ലിംകൾക്കില്ല. രണ്ടു പഴയ മുസ്ലിം പാർട്ടികൾക്ക്- എ.െഎ.എം.െഎ.എമ്മും മുസ്ലിംലീഗും- തെലങ്കാനയിലും മഹാരാഷ്ട്രയിലും കേരളത്തിലും അവരുടേതായ സ്വാധീനവലയമുണ്ട്. മുസ്ലിംകൾ വിദ്യാഭ്യാസ, സാമ്പത്തികരംഗങ്ങളിൽ സുസ്ഥിതിയിലുള്ള പ്രദേശങ്ങളാണ് ഇവ എന്നതിനാൽ അതിൽ ആശ്ചര്യവുമില്ല.
എന്നാൽ, ദലിതുകളും സിഖുകാരും രാഷ്ട്രീയശാക്തീകരണമെന്നാൽ സ്വന്തമായി ഒരു രാഷ്ട്രീയപാർട്ടിയുണ്ടാവുക എന്നല്ല, എല്ലാ പാർട്ടികളുമായും തുല്യമായ ഒരു അധികാരസമവാക്യം രൂപപ്പെടുത്തുക എന്നാണ് കണ്ടത്. ഇതിനർഥം മുസ്ലിംകൾ കോൺഗ്രസ്, എസ്.പി, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ മതേതരപാർട്ടികളുമായി നേർക്കുനേർ ബന്ധം സ്ഥാപിക്കണം. സമുദായം സ്വയം സംഘടിക്കുകയും, വിദ്വേഷ അതിക്രമങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കാനും അവർക്കു ഭരണമുള്ള സംസ്ഥാനങ്ങളിൽ അത്തരം സംഭവങ്ങളുണ്ടായാൽ സത്വരനടപടി കൈക്കൊള്ളാനും ഇക്കണ്ട പാർട്ടികളെ സമ്മർദത്തിലാക്കാനും കഴിയണം. മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക ആവശ്യങ്ങൾ അവർക്കു മുന്നിൽ സമർപ്പിക്കാനും കഴിയണം. മുഖ്യപോയൻറ് ഇതാണ്. ‘മതേതര’ പാർട്ടികളുമായുള്ള മുസ്ലിംകളുടെ അധികാരസമവാക്യങ്ങളിൽ മാറ്റം വേണം. ബി.ജെ.പിയെ തോൽപിക്കാൻ എന്തു വന്നാലും മുസ്ലിംകൾ ആവേശപൂർവം തങ്ങൾക്കു വോട്ടു കുത്തിക്കൊള്ളും എന്നു സമാധാനമടയാൻ ഇൗ പാർട്ടികളെ അനുവദിച്ചുകൂടാ.
ആത്മാഭിമാനം; ആത്മനിന്ദയല്ല
ഇസ്ലാമിന് ഇന്ത്യയിൽ ചിരപുരാതനവും സവിശേഷവുമായ ഒരു ചരിത്രമുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്തുതന്നെ ഇസ്ലാം ഇന്ത്യയിലെത്തി. ഇന്ത്യയിൽ ആദ്യമെത്തിയതായി രേഖപ്പെടുത്തപ്പെട്ട മുസ്ലിമാണ് ഇന്നത്തെ ഇറാഖിലെ ബസറയിൽനിന്നുള്ള മതപ്രചാരകൻ മാലിക് ദീനാർ. ‘എൻസൈക്ലോപീഡിയ ഒാഫ് ഇസ്ലാം’ പറയുന്നതനുസരിച്ച് ‘ആന്തരിക ജിഹാദ്’ എന്ന സങ്കൽപം- ഒരാളുടെ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ധർമസമരം- മാലിക് ദീനാറിേൻറതാണ്. ഇന്നും ‘ശരിയായ ജിഹാദ്’ നിർവചിക്കാൻ ഇൗ പരികൽപന ഉദ്ധരിക്കെപ്പടുന്നുണ്ട്. ഇൗ പരികൽപനയുടെ കർത്താവാണ് ഇന്ത്യയിലേക്ക് ഇസ്ലാം കൊണ്ടുവന്നതെന്നതും പിന്നീട് ഇവിടെ മരണമടഞ്ഞെന്നതും വളരെ പ്രാധാന്യമർഹിക്കുന്നു.
മാലിക് ദീനാർ പണിത ഇന്ത്യയിലെ ആദ്യ പള്ളി കേരളത്തിലെ കൊടുങ്ങല്ലൂരിലുണ്ട്. പ്രവാചകൻ മദീനയിലേക്ക് പലായനം ചെയ്ത് ഏഴു വർഷത്തിനുശേഷം ക്രിസ്തുവർഷം 629ലാണ് ഇതെന്നു കരുതപ്പെടുന്നു. ചേര ചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാൾ അനുവദിച്ച സ്ഥലത്താണ് ആ പള്ളി പണിതത്. അതിന് ചക്രവർത്തിയുടെ പേരുവെക്കുകയും ചെയ്തു. ഇസ്ലാമിെൻറ സന്ദേശം ചേരമാൻ പെരുമാളിനെ അഗാധമായി സ്വാധീനിച്ചു. ചേരമാൻ പെരുമാളിനെക്കുറിച്ച് അനേകം െഎതിഹ്യങ്ങളുണ്ട്. ഒരു െഎതിഹ്യപ്രകാരം അദ്ദേഹം അറേബ്യയിലെത്തി പ്രവാചകനെ കണ്ടതായും അവിടെ മരണമടഞ്ഞതായും പറയുന്നു.
മാലിക് ദീനാറിെൻറയും ചേരമാൻ പെരുമാളിെൻറയും കഥ ഇന്നും ഇന്ത്യൻ മുസ്ലിംകൾക്ക് പ്രധാനമാണ്. മുസ്ലിം പണ്ഡിതനും ഹിന്ദു ഭരണാധികാരിയും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദത്തിലൂടെയാണ് ഇസ്ലാം ഇന്ത്യയിൽ സമാരംഭംകുറിക്കുന്നതെന്ന് അത് തെളിയിക്കുന്നു. സന്തുലിതമായ കൊള്ളകൊടുക്കയാണ് അവിടെ നടന്നത്. രണ്ടു പക്ഷവും മറുഭാഗത്തോട് കടപ്പെടേണ്ടിവന്നിട്ടില്ല. എപ്പോഴും കേൾക്കാറുള്ള ഗംഗ-യമുന സംസ്കൃതിപോലെയുമല്ല അത്. ആ രൂപകം അർഥമാക്കുന്നത് ഒരു നദി മറ്റൊന്നിൽ വിലയംപ്രാപിച്ച് സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തുന്നുവെന്നാണ്.
ഇന്നത്തെ ഇന്ത്യയിൽ മുസ്ലിമായിരിക്കുകയെന്നാൽ ആത്മനിന്ദയോ സ്വയം കുറ്റപ്പെടുത്തലോ സ്വത്വം നഷ്ടപ്പെടുത്തലോ അല്ല. അധികാരമുള്ളവനോടുള്ള അടിമഭാവവുമല്ല. മുസ്ലിംകളെന്ന നിലയിലും ഇൗ രാജ്യത്തെ പൗരന്മാർ എന്ന നിലയിലും സ്വന്തം അസ്തിത്വത്തിൽ അവർക്ക് അഭിമാനിക്കാൻ കഴിയണം. ഒരു ക്ഷമാപണമനസ്സുമില്ലാതെ മുസ്ലിം എം.പിമാർ ലോക്സഭയിൽ അവരുടെ ദേശസ്നേഹവും മുസ്ലിം സ്വത്വവും ഉറപ്പിച്ചു വ്യക്തമാക്കിയതുപോലെ.
ബാബാസാേഹബ് അംബേദ്കർ പറഞ്ഞതുതന്നെയാണ് പരിഹാരം: ‘‘വിദ്യ നേടുക, സംഘടിക്കുക, പൊരുതുക.’’
(‘ദ ക്വിൻറി’ൽ അസോസിയേറ്റ് എഡിറ്ററായ ലേഖകൻ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.