ലീഗും വനിതാ പ്രാതിനിധ്യവും
text_fieldsസ്ത്രീകളുടെ പ്രാതിനിധ്യം കൊണ്ട് പ്രശംസ നേടിയ മുസ്ിംലീഗിെൻറ പുതിയ സംസ്ഥാന കമ്മിറ്റിയുടെ വലിപ്പം പാർട്ടിയുടെ ചരിത്രമറിയുന്നവരെ വിസ്മയിപ്പിക്കും. പാർട്ടി അംഗത്വത്തിൽ അഞ്ച് ലക്ഷത്തോളം വർധനയുണ്ടാവുകയും ആനുപാതികമായി കൗൺസിലർമാരുടെ എണ്ണം കൂടുകയും ചെയ്തു എന്നത് അവകാശ വാദമാണ്. അത് നേതൃപദവിയിൽ ഇത്രത്തോളം നീണ്ട പട്ടിക കടന്നു വരാൻ ഇടയായി എന്ന് ന്യായീകരിക്കപ്പെടുന്നത് അതിശയോക്തിപരമായിരിക്കും. പാർട്ടിയുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാവാത്ത ജംബോ കമ്മിറ്റി നൽകുന്ന സന്ദേശം മുസ്ലിംലീഗിനും കോൺഗ്രസ് ബാധയേറ്റതിെൻറ ലക്ഷണമാണ് എന്നതാണ്.
അഞ്ച് വീതം സഹഭാരവാഹികളുണ്ടായിരുന്ന സ്ഥാനത്താണ് 12 വീതം വൈസ്പ്രസിഡൻറുമാരും, സെക്രട്ടറിമാരും നിലവിൽ വന്നിരിക്കുന്നത്. ജില്ലകളിൽ പുതിയ നേതൃത്വത്തിന് വഴിമാറി കൊടുത്ത മുതിർന്നവരെ ഇരുത്താൻ വേറെ കസേരയില്ലാത്തതിനാലാണ് സഹഭാരവാഹിത്വത്തിെൻറ പട്ടിക വലുതായത്.പക്ഷെ, കോൺഗ്രസിനെ പോലൊരു ജംബോ കമ്മിറ്റിയുടെ ഭാവി വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാവുന്നതാവും എന്ന് വിലയിരുത്തുന്നവരുണ്ട്. സമസ്തയെയും, കൊടപ്പനക്കൽ കുടുംബത്തെയും പാർട്ടി ആഭ്യന്തര വേദിയിൽ കടുത്ത ഭാഷയിൽ വിമർശിച്ചവർ പോലും സഹഭാരവാഹിയായി എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ഇ. അഹമ്മദ്, കുഞ്ഞാലിക്കുട്ടി ഗ്രൂപ്പിസം പിരിമുറുകി നിന്ന കാലഘട്ടത്തിൽ പോലും ഭാരവാഹികളുടെ വീതം വെപ്പ് അതിെൻറ പരിധി വിട്ടിരുന്നില്ല. ഇപ്പോഴാവെട്ട പാർടിയിൽ അങ്ങിനെയൊരു ഭിന്നചേരി നിലവിലില്ലെന്നാണ് പറയുന്നത്. പക്ഷെ, പരിഗണിക്കേണ്ടവരുടെ എണ്ണവും, ജില്ലകളിൽ അസംതൃപ്തരായി വേദനിച്ചു നിൽക്കുന്നവരുടെ എണ്ണവും കൂടിയപ്പോൾ അവരെയെല്ലാം ആശ്വസിപ്പിക്കാൻ പദവി നൽകുക എന്ന ഒറ്റമൂലിൽ ഒതുങ്ങേണ്ടി വന്നു. അതാണ് ജംബോ കമ്മിറ്റിയായി മാറിയത്. കോൺഗ്രസും ചെയ്ത് കൊണ്ടിരിക്കുന്നത് ഇതൊക്കെ തന്നെയാണ്.
സംഘടനാ തെരഞ്ഞെടുപ്പ് ജനാധിപത്യപരമായി താഴെ തട്ടിൽ നിർവഹിച്ചു എന്നത് മുസ്ലിംലീഗിന് അഭിമാനിക്കാവുന്നതാണ്. മെമ്പർഷിപ്പ് കാമ്പയിനിലൂടെ നിലവിൽ വന്ന ബൂത്ത്തല ഘടന തൊട്ട് ജില്ലാതലം വരെ റിേട്ടണിംങ്ങ് ഒാഫീസർമാരെ നിയമിച്ചാണ് ലീഗ് പുതിയ കൗൺസിലർമാരെയും ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതൃത്വത്തെയും തെരഞ്ഞെടുത്തത്. പക്ഷെ, സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും, ഭാരവാഹിത്വത്തിലേക്കും അതൊന്നും വേണ്ടി വന്നില്ല എന്നത് വേറെ കാര്യം. ഭാരവാഹികളുടെ പട്ടിക അവതരിപ്പിക്കുമെന്നും അത് തക്ബീർ ചൊല്ലി അംഗീകരിക്കണമെന്നുമായിരുന്നു കൗൺസിൽ യോഗത്തിൽ അധ്യക്ഷ വേദിയിൽ നിന്നുള്ള അഭ്യർഥന. ഇൗ ഒരാഹ്വാനത്തിൽ, താഴെതട്ടിൽ അത് വരെയും പാലിച്ചുപോന്ന തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങളെല്ലാം പുകമറയായി തീർന്നു. കൗൺസിലിനും സെക്രട്ടറിയേറ്റിനും ഇടയിൽ വർക്കിംങ് കമ്മിറ്റി എന്നൊരു സംവിധാനം കൂടി ഉണ്ട്. അത് നിശ്ചയിക്കാതെയാണ് കൗൺസിൽ പിരിഞ്ഞത് എന്നതും ശ്രദ്ധേയമാണ്. ജില്ലാ ഭാരവാഹികളുമായി കൂടിയാലോചിച്ച് വർക്കിങ്ങ് കമ്മിറ്റിയെ ഇനി ‘നിയോഗിക്കുക’ യാവും നേതൃത്വത്തിെൻറ അടുത്ത ചുവട് വെപ്പ്.
സംഘടനാ തെരഞ്ഞെടുപ്പ് ജനാധിപത്യപരമായി നിർവഹിച്ചുവെങ്കിലും പലേടത്തും അതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ നിരവധി സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്ന് ഒരു മണ്ഡലം കമ്മിറ്റിയിൽ നിന്ന് തർക്കം കോടതി കയറുമെന്ന മുന്നറിയപ്പോടെയാണ് സംസ്ഥാന നേതൃത്വത്തിന് പരാതി വന്നത്. ബാഫഖിതങ്ങൾ മുതൽ സി.എച്ച് മുഹമ്മദ്കോയവരെയുള്ള പ്രമുഖ സാരഥികളുടെ ജില്ലയായ കോഴിക്കോട് നിന്ന് ഇക്കുറി പി.കെ.കെ.ബാവയെ ട്രഷറർ സ്ഥാനത്ത് നിന്ന് മാറ്റി 12 സഹഭാരവാഹികളിലൊരാളാക്കി.മുഖ്യസ്ഥാനങ്ങളിൽ മൂന്നാമതായ ട്രഷറർ പദവിയിൽ നിന്ന് ബാവയെ മാറ്റി ചെർക്കളം അബ്ദുല്ലയെ ഏൽപിച്ചത് കാസർകോെട്ട സമവായത്തിെൻറ തുടർച്ചയാണ്. കാസർകോട്ടു നിന്ന് ഹമീദലി ശംനാട് മുമ്പ് സംസ്ഥാന ട്രഷറർ ആയിരുന്നു എന്ന ന്യായം അതിനുണ്ട്. പക്ഷെ, പി.കെ.കെ.ബാവയെ 12 പേരിൽ ഒരാളാക്കിയതിെൻറ ന്യായം കോഴിക്കോട് ജില്ലയിൽ പുകയാതിരിക്കില്ല. സെക്രട്ടറിയേറ്റിൽ സ്ത്രീകളെയും,ദലിതരെയും, യുവാക്കളെയും എല്ലാം പരിഗണിച്ചപ്പോൾ പാർട്ടിക്ക് സാമ്പത്തിക കരുത്ത് പകരുന്ന കെ.എം.സി.സി.യുടെ പ്രാതിനിധ്യം വേണ്ടത്ര ഉണ്ടായിട്ടില്ല എന്ന പരിഭവവും ഉയരുന്നുണ്ട്.
വനിതാ സാന്നിധ്യം: സമസ്തയുടെ നിലപാട് എന്താവും?
മൂന്ന് വനിതകളെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത് പാർട്ടിയിലെ സുന്നി വിഭാഗം എങ്ങിനെ കണ്ടറിയണം. തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം ചെയ്തപ്പോൾ തന്നെ സ്ത്രീകൾക്ക് മൽസരിക്കാൻ മുസ്ലിംലീഗിന് അവരുടെ ആത്മീയ നേതൃത്വത്തിൽ നിന്ന് മൗനാനുവാദം പോലും കിട്ടിയിരുന്നില്ല. പക്ഷെ, ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന വസ്തു മുന്നിൽ വെച്ച് ലീഗ് അന്നത് തരണം ചെയ്തു. പക്ഷെ,തദ്ദേശ സ്ഥാപനങ്ങളിലെ ആദ്യ സംവരണ സീറ്റുകളിൽ മുസ്ലിംലീഗിലെ സലഫി സ്ത്രീകളാണ് അന്ന് പഞ്ചായത്തുകളിൽ ഏറെ കടന്നു വന്നത്.
പിന്നീടത് മാറി.സമസ്ത അനുവാദം നൽകാതെ തന്നെ ഒറ്റപ്പെട്ട സുന്നി വനിതകൾ പഞ്ചായത്തുകളിൽ കടന്നു വന്നു. വനിതാലീഗിനെ പാർട്ടി ശാഖകൾ തോറും ശക്തിപ്പെടുത്താൻ തീരുമാനിച്ചു മുന്നോട്ട് പോയത് അതിന് ശേഷമാണ്. കഴിവുള്ള സ്ത്രീകളെ രംഗത്ത് കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിന് ശേഷം നടന്നത്. എം.എസ്.എഫ്.ആവെട്ട ഏതാനും വർഷം മുമ്പ് പെൺകുട്ടികളെ അണിനിരത്തി പ്രകടനം നടത്തി പുതിയ പാത വെട്ടി. കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരും മറ്റ് പാർട്ടിക്കാരും സ്ത്രീകളെ പ്രകടനങ്ങളിൽ അണിനിരത്തുന്നത് പോലെ തങ്ങൾക്കാവില്ല എന്ന് ലീഗ് ഇപ്പോഴും വിശ്വസിക്കുന്നു.
വനിതാ ലീഗ് ഘടന ഒരൽപം സടകുടഞ്ഞ് മുന്നേറിയപ്പോഴും പാർട്ടി പ്രകടനങ്ങളിൽ സ്ത്രീകൾ അണിനിരന്നിട്ടില്ല. സമസ്തയെ ഭയന്നാണിത് എന്ന് വിലയിരുത്തപ്പെടുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകണമെന്ന സമർദ്ദം വനിതാ ലീഗിൽ നിന്ന് ഉണ്ടായപ്പോഴും സമസ്ത എന്ന ചാട്ടവാർ കാണിച്ചാണ് ഒരുക്കി നിർത്തിയത്. ഇനിയിപ്പോൾ സെക്രട്ടറിയേറ്റിലേക്ക് മൂന്ന് വനിതകൾ കടന്നു വന്നതോടെ നിയമസഭയിലേക്കും സ്ത്രീകൾക്ക് സീറ്റ് നൽകേണ്ടി വരുമെന്ന് ഉറപ്പായിരിക്കുന്നു.
പക്ഷെ പ്രശ്നം അതൊന്നുമല്ല. സ്ത്രീകളുടെ പൊതുരംഗത്തെ സാന്നിധ്യത്തെക്കുറിച്ച് സമസ്ത മുസ്ലിംലീഗിന് വേണ്ടി പുതിയ ഫത്വയൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേരളത്തിലെ മഹല്ല് കമ്മിറ്റികളിൽ സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന ആവശ്യം ചില കോണുകളിൽ ശക്തമാണ്. എന്നാൽ,വോട്ടർ പട്ടിക ഉൾപ്പെടുത്തി വാശിയേറിയ വോെട്ടടുപ്പ് നടന്ന മഹല്ലുകളിൽ പോലും സ്ത്രീകൾക്ക് വോട്ടവകാശം ഇല്ലായിരുന്നു. അതായത്, സമസ്തയുടെ ഇൗ വിഷയത്തിലുള്ള നിലപാട് പഴയത് തന്നെയാണ്. അത് വകവെക്കാതെയുള്ള തീരുമാനം മുസ്ലിം ലീഗിെൻറ ആർജവത്തിെൻറ തെളിവായി ചൂണ്ടികാണിക്കപ്പെടുന്നുവെങ്കിലും, അത്തരമൊരു തീരുമാനെമടുക്കുന്നത് സമസ്ത കുടുംബത്തിെൻറ നായക സ്ഥാനം കൂടി വഹിക്കുന്ന ഹൈദരലി തങ്ങളുടെ അധ്യക്ഷതയിലാണ് എന്നതാണ് ശ്രദ്ധേയം. മുജാഹിദ് വേദിയിൽ പെങ്കടുത്തതിന് യൂത്ത്ലീഗിെൻറ അധ്യക്ഷനായിട്ട് പോലും മുനവ്വറലിയോട് വിശദീകരണം ചോദിച്ചവർ, സ്ത്രീ പങ്കാളിത്ത തീരുമാനത്തിെൻറ അധ്യക്ഷനോട് എന്ത് സമീപനം സ്വീകരിക്കുമെന്നാണ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.