ജാതിപ്രേതങ്ങൾ വേട്ടയാടുന്ന കലാലയങ്ങൾ
text_fieldsആത്മഹത്യ താൽക്കാലികമായ ഒരു പ്രശ്നത്തിനുള്ള ശാശ്വതമായ പരിഹാരമാണെന്ന ജോൺഗ്രീനിെൻറ പ്രസ്താവം ഐ.ഐ.ടി മഡ് രാസിലെ ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ‘ഇൻഹ്യൂമൺ’ ഫാക്കൽറ്റിയുടെ ക്രൂരമായ മാനസിക പീഢനങ്ങൾക്കിരയായി ജീവനൊടുക് കിയ ഫാത്തിമ ലത്തീഫ് എന്ന മിടുക്കി കുട്ടി വായിച്ചിരുന്നോ? അതോ ആത്മാഹുതി ചെയ്യാനായി പത്താം നിലയിൽ നിന്ന് ച ാടി ഏഴാം നിലയിലെത്തിയപ്പോൾ മനംമാറ്റം സംഭവിച്ച ഉംബോർട്ടേ ഇക്കോവിെൻറ കഥാപാത്രത്തിെൻറ അവസ്ഥയായിരുന ്നുവോ അവളുടേത്?
ഈ ചോദ്യങ്ങൾക്ക് നമുക്ക് ഒരിക്കലും ഉത്തരം കണ്ടെത്താനാകില്ല. പക്ഷേ, ഒന്നുണ്ട്. ജോൺഗ്ര ീൻ പറഞ്ഞ താൽക്കാലികമായ ഒരു പ്രശ്നത്തിെൻറ ഒറ്റപ്പെട്ട ബലിയാടല്ല ഫാത്തിമ. ജാതീയവും വർഗീയവുമായ അപചയ രേഖകൾ എന ്നും ഇന്ത്യൻ വിദ്യാഭ്യാസത്തിെൻറ അസ്ഥിത്വത്തെ കളങ്കിതമാക്കിയിട്ടുണ്ട്. ഏകലവ്യെൻറ വിരൽ ഗുരുദക്ഷിണയായ ി ചോദിച്ച ദ്രോണാചാര്യരുടേതിനപ്പുറം നീളുന്ന അപമാനവീകരണത്തിെൻറ ഈ കഥ ഒരു വെമുലയിലോ ഫാത്തിമയിലോ അവസാനിക് കുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. വേദം കേൾക്കാനിടയാകുന്ന ശൂദ്രെൻറ ചെവിയിൽ ഈയ്യമുരുക്കിയൊഴിക്കണമെ ന്ന് പറഞ്ഞ പഴയ മനുശാസസന തന്നെയാണ് മുസ്ലിമായ അധ്യാപകൻ സംസ്കൃതം പഠിപ്പിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമെന്ന് പറഞ ്ഞ് പ്രക്ഷോഭം നടത്തുന്ന ബനാറസ് വിദ്യാർഥികളുടെ മനോഘടനയെ അടയാളപ്പെടുത്തുന്നത്. പരിണാമത്തിെൻറ ദുർഗമമാർ ഗങ്ങൾ തരണംചെയ്ത് വാനരിൽനിന്ന് ആദിമ മനുഷ്യനിലേക്കും ഒടുവിൽ ഹോമോസാപ്പിയെൻറ ഉത്തുംഗതയെകുറിക്കുന്ന ഭാര തീയ ബ്രാഹ്മണനിലേക്കും എത്തിയ ജെനെറ്റിക് മ്യൂട്ടേഷനിൽ ആർജിതമായ അനിതര സാധാരണമായ ഒരു ജൈവസിദ്ധിയാണ് കഠിനമാ യ അപര വിരോധവും ഉൽക്കടമായ താൻപോരിമയും.
ചരിത്രത്തിെൻറ വർത്തമാനം
പ്രതിഭാധനനായ അംബേദ്കർ വിദ്യാർഥിയായിരുന്നപ്പോൾ നേരിടേണ്ടിവന്ന ക്രൂരതകൾ ഏറെ വിവരിക്കപ്പെട്ടതാണ്. പ്രധാനമായും ഉന്നത ജാതിക്കാർ പഠിച്ചിരുന്ന വിദ്യാലയത്തിൽ ബെഞ്ചിലിരിക്കാൻപോലും അനുവാദമില്ലാത്തതിനാൽ ഒരു പരുക്കൻ ചാക്കിൻ കഷ്ണവുമായാണ് കുഞ്ഞു പ്രായത്തിൽ അദ്ദേഹം വിദ്യാലയത്തിലേക്ക് നടന്നത്. ഒരിക്കൽ, കണക്കിലെ ഒരു വിഷമപ്രശ്നത്തിന് ഉത്തരമറിയുന്ന ഒരേ ഒരു കുട്ടി ആ മിടുക്കനായിരുന്നു. അധ്യാപകൻ ബോർഡിൽ അത് ചെയ്ത് കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ക്ലാസിലെ പൂണൂലുകളും അര നൂലുകളും ഒന്നടങ്കം ബഹളംവെച്ചു. ഒരു മേൽ ജാതിക്കാരൻ ബോർഡിനടുത്ത് പോയാൽ അതിെൻറ പിറകിൽ വെച്ച തങ്ങളുടെ പാഥേയം മലിനമാകുമെന്നായിരുന്നു അവരുടെ കൂവൽ. പിൽക്കാലത്ത് ഇന്ത്യൻ ഭരണഘടനയെഴുതിയ ആ കുട്ടിയുടെ കൈയിൽനിന്ന് ചോക്ക് നിലത്ത് വീണു; അടക്കിപ്പിടിച്ച ഗദ്ഗദങ്ങളുമായി ആ ബാലൻ ചാക്ക് പടത്തിൽ ചമ്രംപടിഞ്ഞിരുന്നു.
കൊളംബിയാ സർവകലാശാലയിൽനിന്ന് പഠനം പുർത്തിയാക്കി തിരിച്ചു വന്ന് കോളജ് അധ്യാപകനായി ജോലിനോക്കിയപ്പോഴും അംബേദ്കറിനുണ്ടായ അനുഭവങ്ങൾ ൈകപേറിയതായിരുന്നു. അവർണനായ അധ്യാപകൻ ക്ലാസിൽ കാലെടുത്തുവെച്ച മാത്രേ സവർണരായ വിദ്യാർഥികൾ ബഹിഷ്കരണഭേരി മുഴക്കി കൂട്ടത്തോടെ ഹാൾ വിട്ട് പോയി. പക്ഷേ, ജാതി രക്ഷസ്സുകളുടെ ചീറ്റലുകളും ഭീഷണികളുമെല്ലാം അംബേദ്കറിെൻറ നിശ്ചയദാർഢ്യത്തിന് മുമ്പിൽ ചീറ്റിപ്പോയി. ഭരണഘടനയെഴുതാനുള്ള നിയോഗത്തെക്കുറിച്ച് ഒരിക്കൽ ആ മഹാത്മാവ് ഇങ്ങനെ പറഞ്ഞു. സവർണന് ഒരു വേദം വേണ്ടിവന്നപ്പോൾ അവർ അവർണനായി. വ്യാസെൻറ മുമ്പിൽ കുമ്പിട്ടു; സവർണന് ഒരിതിഹാസം രചിക്കേണ്ടിവന്നപ്പോൾ അവർ വാത്മീകയുടെ അടുത്തെത്തി; അവന് ഒരു ഭരണഘടന വേണ്ടിവന്നപ്പോൾ അവൻ എെൻറ അടുത്തെത്തി.
പക്ഷേ, അംബേദ്കർ ഭരണഘടന പണിത സ്വതന്ത്ര ഇന്ത്യയിലും ദലിത് വിദ്യാർഥികളുടെ അനുഭവം വ്യത്യസ്തമായിരുന്നില്ല. മണിമുഴങ്ങുന്നതിന് മുമ്പ് വിശാലമായ വിദ്യാലയവും പരിസരവും അടിച്ച് വൃത്തിയാക്കേണ്ട ജോലി പ്രിൻസിപ്പൽ ദലിതനായ തെൻറ ചുമലിൽ കെട്ടിവെച്ചതിെൻറ യാതനകൾ ഓം പ്രകാശ് വാൽമീകി ‘എച്ചിൽ’ എന്നർഥം വരുന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ഒരു സവർണന് ദലിത് സ്ത്രീയിൽ പിറന്ന അരജാതിക്കാരനായതിനാൽ വിദ്യാലയത്തിൽ വെച്ച് നേരിടേണ്ടിവന്ന മാനസിക പീഠനങ്ങളെക്കുറിച്ച് ശരൺകുമാർ ലിംബാലയും വിവരിക്കുന്നുണ്ട്. ഉല്ലാസ യാത്രാവേളകളിൽപോലും ജാതി തിരിച്ച് വിദ്യാർഥികളെ ഉണ്ണാനും കളിക്കാനും നിർബന്ധിച്ച ആ അധ്യാപകൻ ചെന്നൈ ൈഎ ൈഎടിയിലെ സുദർശൻ സാറിനെ പോല സർവബിരുദധാരികളായിരുന്നില്ലെങ്കിലും മനസ്സിൽ അതേ കിരാത ജാതിഭൂതങ്ങൾക്ക് ഒളിമാളങ്ങൾ ഒരുക്കിയവരായിരുന്നു.
‘ഹൈഡ്രാഹെഡഡ് ട്രാവലിങ് സർക്കസ്’ എന്ന് അരുന്ധതീ റോയ് വിശേഷിപ്പിച്ച ഹിന്ദുത്വത്തിെൻറ അഭൂതപൂർവമായ വളർച്ചയോടെ ഇന്ത്യയിൽ ജാതിപ്പിശാചിന് കൂടുതൽ ലക്ഷണമൊത്ത ഇരകളെ കണ്ടെത്താൻ കഴിഞ്ഞുവെന്നത് വിധിയുടെ ഒരു സ്വാഭാവിക പരിണിതിയായിരുന്നു. ഒരു കാലത്ത് കറുത്ത വർഗക്കാരും അമരിന്ത്യക്കാരും അനുഭവിച്ചിരുന്ന ക്രൂരതകളും വിവേചനങ്ങളും മാറിയ രാഷ്ട്രീയ പരിതസ്ഥിതിയിൽ ഇസ്ലാമോഫോബിയയുടെ രൂപമാർജിക്കുന്നതിനെക്കുറിച്ച് ഡേവിഡ് തിയോഗോൾബേർഗിനെപോലുള്ളവർ ഉപന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ ബ്രാഹ്മണ്യവും അതിെൻറ പുതുയൗവനത്തിൽ കണ്ണുവെച്ചിരിക്കുന്നത് ഈ ഇരയെ തന്നെയാണെന്നതിന് ഉദാഹരണങ്ങൾ വേണ്ടുവോളം.
മുസ്ലിം വിദ്യാർഥികൾ കലാലയങ്ങളിൽ നേരിടുന്ന മതസ്പർധയെക്കുറിച്ച് ഈ ലക്കം ‘ദ ഹിന്ദു’ ഞായറാഴ്ച പതിപ്പ് (17.11.19) വിശദമായി ചർച്ചചെയ്യുന്നുണ്ട്.
‘ക്ലാസിലെ മറ്റേ കുട്ടി’ എന്ന ശീൽഷകത്തിലുള്ള ആ ലേഖനത്തിൽ മുസ്ലിം കുട്ടികൾ നേരിടുന്ന ‘അപരവത്കരണ’ത്തിെൻറ പല നേർസാക്ഷയങ്ങളുമാണ് അർച്ചന നാഥൻ അവതരിപ്പിക്കുന്നത്. ചില ഉദാഹരണങ്ങൾ:
ഒമ്പതുകാരിയായ സൊയയോട് ഒരു സഹപാഠിനി ചോദിച്ച ചോദ്യം നിഷ്കളങ്കമായിരുന്നു. നിെൻറ അബ്ബക്ക് വീട്ടിൽ ബോംബുണ്ടാക്കുന്ന ഏർപ്പാടുണ്ടോ? സോയയുടെ ഉപ്പയുടെ താടിവെച്ച ഒരു ഫോട്ടോ ആ സഹപാഠിനി കാണാനിടയായതായിരുന്നു ചോദ്യത്തിന് പ്രകോപനം. കാര്യങ്ങൾ, പക്ഷേ, അവിടം കൊണ്ടവസാനിച്ചില്ല. സോയയുടെ സഹപാഠിനികൾ അവളുടെ അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. ബീഫ് അടിക്കുന്ന ആളുമായി എങ്ങനെ കൂട്ടുകൂടും അവർ ആശങ്കപ്പെട്ടു. ക്ലാസ് റൂമിലെ നിരന്തരമായ അപരവത്കരണവും കുത്ത് പ്രയോഗങ്ങളും എത്രയോ മുസ്ലിം വിദ്യാർഥികളെ ഡിപ്രഷനിലേക്ക് തള്ളിയിടുന്നതായും പലരും മനശ്ശാസ്ത്ര ക്ലിനിക്കുകളിൽ അഭയം തേടുന്നതായും ലേഖിക പറയുന്നു. പ്രശസ്ത എഴുത്തുകാരിയായ നതാഷാ ഭദ്വാറിെൻറ അഭിപ്രായത്തിൽ അനുദിനം ശക്തിപ്രാപിക്കുന്ന കാശ്മീരിർ-വിരുദ്ധ, പാക് വിരുദ്ധ, ബംഗ്ലാദേശീ വിരുദ്ധ ആഖ്യാനങ്ങളിൽനിന്നാണ് കുട്ടികൾക്കിടയിലെ ഇസ്ലാമോഫോബിയ അതിെൻറ ഊർജം കണ്ടെത്തുന്നത്.
മുസ്ലിമായ ഭർത്താവിലുണ്ടായ മകൾ സഹറിനുണ്ടായ അനുഭവം ഭദ്വാർ വിവരിക്കുന്നു. താൻ പാകിസ്ഥാനിയാണോ എന്ന് പലപ്പോഴും അവരോട് കൂട്ടുകാരികൾ ചോദിക്കുന്നു. പുതിയ പാഠപുസ്തകങ്ങളിൽ കടന്നുകൂടിയിരിക്കുന്ന ഇസ്ലാം വിരോധം മുസ്ലിം കുട്ടികൾ നേരിടുന്ന വിവേചനത്തിന് ആക്കം കൂട്ടുമെന്ന് അർച്ചന നാഥൻ വാദിക്കുന്നു.
ടിപ്പുവിനെ ഒരു മതഭ്രാന്തനായി കണക്കാക്കുന്ന കർണാടക സർക്കാർ അദ്ദേഹത്തെ കുറിച്ചുള്ള മുഴുവൻ പാഠങ്ങളും നീക്കം ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. മുസ്ലിം ചരിത്രത്തിെൻറ പിശാച്വത്കരണത്തോടൊപ്പം നടക്കുന്ന ഹിന്ദുത്വ നേതാക്കളുടെ വിഗ്രഹവത്കരണവും ന്യൂനപക്ഷങ്ങൾക്ക് അപായ സൂചനകളടങ്ങിയതാണ്. യഥാർഥ ചരിത്രം ഇവിടെ തമസ്കരിക്കപ്പെടുകയും പകരം അപസർപ്പക കഥകൾ വസ്തുതകളായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. 1568ൽ നടന്ന ഹൽദിഘട്ടി യുദ്ധത്തിൽ മുകൾ സൈന്യത്തോടേറ്റുമുട്ടി രജപുത്ര രാജാവായിരുന്ന റാണാപ്രതാപ് സിങ് തോറ്റോടിയെന്നതാണ് യഥാർഥ ചരിത്രം. എന്നാൽ, ഇന്ന് രാജസ്ഥാനിൽ പഠിപ്പിക്കുന്ന ടെക്സ്റ്റ് ബുക്കുകൾ പറയുന്നത് വിജയിച്ചത് പ്രതാപ്സിങ്ങായിരുന്നുവെന്നാണ്. കാരണം, പരിക്കുകളേറ്റെങ്കിലും അദ്ദേഹം ഓടി രക്ഷപ്പെട്ടല്ലോ?
രജപുത്ര ധീരതയെന്ന മിഥ്യയെ വീണ്ടും പൊലിപ്പിക്കുക എന്നതിന് പുറമെ അപരനെ പൂർണമായും നിർവീര്യമാക്കുക എന്നത് കൂടിയാണ് ഇത്തരം ചരിത്രരചനകളുടെ ദൗത്യം ഇത്തരം ആഖ്യാനങ്ങൾ പരുവംചെയ്യുന്ന ഒരു പരിസരത്തിൽ ജാതി-മത മറുകുകളുടെ ഭാരം പേറി ഒരു രോഹിത് ഫെമൂലയും ഫാത്തിമയുമ ആത്മഹത്യചെയ്തില്ലെങ്കിലേ അത്ഭുമുള്ളൂ.
വാൽക്കഷ്ണം: ഇന്ത്യയിലെ ഒരു പ്രമുഖ ഐ.ഐ.ടിയിൽ തിസീസ് സമർപ്പിച്ചശേഷം സൂപ്പർവൈസറോടൊപ്പം തെൻറ പഠനമേഖലയിൽ നിപുണനായ എക്സാമിനേസിെൻറ പേരുകൾക്കായി ഗൂഗ്ൾ ചെയ്യുകയായിരുന്നു അയാൾ. വളരെ പ്രഗൽഭനായ ഒരു പ്രൊഫസറുടെ പ്രൊഫൈൽ കണ്ടപ്പോൾ ആളെ പേനയിൽ ഉൾപ്പെടുത്താമോയെന്ന് തികഞ്ഞ മതേതരനായ സൂപ്പർവൈസറോട് അയാൾ തിരക്കി. ഒരു മുസ്ലിം ഗവേഷകന് മുസ്ലിം എകസാമിനർ എന്നത് ഡയറക്ടർ അനുവദിക്കുന്നുവെന്ന് തോന്നുന്നില്ല -സൂപ്പർവൈസർ പറഞ്ഞു.
ഇന്ത്യയിലെ ഐ.ഐ.ടിയിലെ മഹാഭൂരിഭാഗം വിദ്യാർഥികളും ഗവേഷകരും സവർണ കുലങ്ങളിൽ പിറന്നവരാണ്. അവരുടെ സൂപ്പർവൈസർമാരും എക്സാമിനേസും അതേ കുലങ്ങളിൽ പെട്ടവർ. പക്ഷേ, അതൊന്നും ഒരു ഡയറക്ടർക്കും വിഷയമല്ല.
( ബോംബെ ഐ.ഐ.ടിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി നേടിയ ലേഖകൻ കലിക്കറ്റ് സർവകലാശാലയിൽ അധ്യാപകനാണ്. ലേഖനത്തിലെ നിരീക്ഷണങ്ങൾ വ്യക്തിപരമാണ്.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.