‘കമ്മി ജനാധിപത്യ’ത്തെ പൂർണതയിലെത്തിക്കാൻ
text_fieldsകേരള നിയമസഭയുടെ ഒരുവർഷം നീണ്ട വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തിെൻറ ഭാഗമായി ഇന്ത്യയുടെ, വിശിഷ്യ മലയാളി സമൂഹത്തിെൻറ ജനാധിപത്യ അനുഭവങ്ങളെ സമഗ്രമായി വിശകലനം ചെയ്യാനും ഭാവിസാധ്യതകൾ തേടാനുമായി ജനാധിപത്യത്തിെൻറ ഉത്സവം ആവിഷ്കരിച്ചിരിക്കുകയാണ്. ജനാധിപത്യത്തിെൻറ ഉത്സവം കേവല ആഘോഷമേയല്ല; സംവാദങ്ങളുടെ മേളയാണത്.
സമൂഹത്തിെൻറ വിവിധ മേഖലകളിലുള്ള മനുഷ്യരുടെ പരിരക്ഷ ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ. എന്നാൽ, നമ്മുടെ ജനാധിപത്യത്തിെൻറ അനുഭവങ്ങൾ എല്ലാ വിഭാഗങ്ങളോടും നീതി പുലർത്തുന്നുണ്ടോ? പാർലമെൻറും നിയമസഭകളും പാസാക്കിയ നിയമങ്ങൾ പരിരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിയ മേഖലകളിൽ യാഥാർഥ്യമായോ? ഉണ്ടാക്കിയ നിയമങ്ങൾ നടപ്പാക്കുമ്പോൾ അതിൽ ‘ഇടപെടുന്ന’ രീതികൾ എങ്ങനെ? നിയമനിർമാണം ഉന്നമിട്ടവർക്ക് അതിെൻറ സമ്പൂർണ പിന്തുണ ലഭ്യമാകുന്നതരത്തിൽ അവ നടപ്പാക്കാൻ സാധിച്ചോ? ഈ പ്രശ്നങ്ങളെല്ലാം വിമർശനബുദ്ധ്യാ പരിശോധിച്ച് ഇന്ത്യൻ ജനാധിപത്യത്തിെൻറ അനുഭവങ്ങളെ വിശകലന വിധേയമാക്കാനും ചർച്ചചെയ്യാനുമുള്ള ഒരു വേദിയാണ് ‘ജനാധിപത്യത്തിെൻറ ഉത്സവം’. ഉത്സവത്തിെൻറ ഔപചാരിക ഉദ്ഘാടനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഗസ്റ്റ് ആറിന് രാവിലെ 11ന് നിയമസഭ സമുച്ചയത്തിൽ നിർവഹിക്കും. ആറു മാസം നീണ്ടുനിൽക്കുന്ന വിവിധതരം സമ്മേളനങ്ങളിലെ ആദ്യ സമ്മേളനമാണ് സ്വതന്ത്രഇന്ത്യയിൽ പട്ടികജാതി/വർഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികൾ.
ജനാധിപത്യസ്ഥാപനങ്ങൾ ജനാധിപത്യാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ ഏതളവുവരെ വിജയിച്ചിരിക്കുന്നുവെന്നത് പരിശോധനയർഹിക്കുന്നു. ജനാധിപത്യ ഇന്ത്യയിൽ ഉച്ചനീചത്വങ്ങൾ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ജീവിതത്തിെൻറ സമസ്ത തലങ്ങളിലും അതിഭീകരമാംവണ്ണം നിലനിൽക്കുന്നു. അഞ്ചുവർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താമെന്നതിനപ്പുറം രാഷ്ട്രീയ തുല്യതയുടെയും സ്വാതന്ത്ര്യത്തിെൻറയും സാധ്യതകൾ ബഹുഭൂരിപക്ഷത്തിനും അന്യമാണ്. മാത്രമല്ല, പ്രാതിനിധ്യ ജനാധിപത്യവ്യവസ്ഥയിൽ ഭൂരിപക്ഷത്തിെൻറ ആധിപത്യവും സംഭവിക്കുന്നു.
രാഷ്ട്രീയതുല്യതയും സ്വാതന്ത്ര്യവും നിലനിൽക്കുേമ്പാഴും സാമൂഹികതുല്യതയും സാംസ്കാരിക തുല്യതയും ഇല്ലാത്തതിനാൽ രാഷ്ട്രീയസ്വാതന്ത്ര്യത്തിെൻറ സദ്ഫലങ്ങൾ അനുഭവിക്കാൻ അടിസ്ഥാന വർഗത്തിനും പ്രാന്തവൽകൃത ജനതക്കും കഴിയുന്നില്ല. ഈ പ്രതിസന്ധിയാണ് ആദ്യസമ്മേളനത്തിെൻറ ചർച്ചാവിഷയം. ഇന്ത്യൻ ജനസമൂഹത്തിൽ 20 കോടിയോളംവരുന്ന പട്ടികജാതി/വർഗ വിഭാഗം പ്രാന്തവത്കൃതമായ അവസ്ഥയിൽനിന്ന് മോചിപ്പിക്കപ്പെട്ടിട്ടില്ല. നിയമങ്ങളുടെ അഭാവമോ ഭരണഘടനയുടെ പിന്തുണ ഇല്ലായ്മയോ അല്ല ഇത്തരം ഒരവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. ആ അവസ്ഥ എന്തുകൊണ്ട് എന്ന പരിശോധനയാണ് ജനാധിപത്യത്തിെൻറ ഉത്സവത്തിെൻറ ചർച്ചാവേദിയിൽ ആരംഭിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം എം.എൽ.എമാരും കേരളത്തിലെ മുഴുവൻ എം.എൽ.എമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പട്ടികജാതി/വർഗ മേഖലയിൽ ശ്രദ്ധേയമായ നിലയിൽ ഇടപെട്ടുകൊണ്ടിരിക്കുന്നവരും ഈ സമ്മേളനത്തിൽ പങ്കാളികളാകും. നിയമനിർമാണം, നിയമങ്ങളുടെ ഇടപെടലുകൾ എന്നിവയെല്ലാം ചർച്ചക്ക് വിധേയമാക്കി ഒരു അഭിപ്രായ രൂപവത്കരണത്തിന് സാധ്യത തേടുന്നു. ഇതിെൻറ തുടർച്ചയായി സ്ത്രീ ശാക്തീകരണത്തിെൻറ അനുഭവങ്ങളെ വിശദമാക്കുന്ന വനിതാ ജനപ്രതിനിധികളുടെ ദേശീയസമ്മേളനം സെപ്റ്റംബറിലും ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികളുടെ ദേശീയ വിദ്യാർഥി പാർലമെൻറ് ഒക്ടോബറിലും നടക്കും. തങ്ങൾകൂടി പങ്കാളിയാകേണ്ട രാഷ്ട്രനിർമാണ പ്രക്രിയയാണ് അത് എന്ന ബോധ്യം ഇന്ത്യൻ യുവത്വത്തിന് ഇടയിൽ പ്രസരിപ്പിക്കുന്ന തരത്തിലുള്ള വിപുലമായ ആശയ അനുഭവ സംവാദ വേദിയാണ് നാഷനൽ സ്റ്റുഡൻറ് പാർലമെൻറ്. മാധ്യമങ്ങളുടെ പരിമിതികെളയും ചുമതലകെളയും ജനാധിപത്യത്തിലെ പ്രാധാന്യത്തെയും കുറിച്ച് മാധ്യമലോകത്ത് ഉണ്ടായിരിക്കേണ്ട പൊതു അഭിപ്രായരൂപവത്കരണത്തിന് ഉപകരിക്കുന്ന ഒരു സംവാദവേദി മാധ്യമപ്രവർത്തകർക്കായി ഒരു മീഡിയ കോൺക്ലേവ് സംഘടിപ്പിക്കും.
കേരള നിയമസഭ സമ്മേളനങ്ങൾ കൂടുന്ന ദിവസങ്ങളുടെ കാര്യത്തിലും മാർേച്ചാടെ ബജറ്റിെൻറ നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് പദ്ധതിപ്രവർത്തനം ആരംഭിക്കുന്ന സാഹചര്യം ഒരുക്കുന്നതിലും നിയമസഭ നിഷ്കർഷ പുലർത്തി. ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് വേണ്ടിയുള്ള നിയമസഭാ സമിതി രൂപവത്കരിച്ച് പരാതികൾ സ്വീകരിക്കാൻ ആരംഭിച്ചതും നിയമസഭാ സമിതികളുടെ റിപ്പോർട്ടുകൾ ചർച്ചചെയ്യാൻ അവസരമൊരുക്കിയതും നിയമനിർമാണ പ്രക്രിയയിൽ പൊതുജനങ്ങൾക്ക് നേരിട്ട് പങ്കാളികളാകാൻ കഴിയുന്നതരത്തിൽ ഭേദഗതികൾ നൽകാൻ അവസരം ഒരുക്കിയതും 14ാം കേരള നിയമസഭയുടെ കാലത്താണ്. 60 വർഷംകൊണ്ട് കേരളം നിർമിച്ച നിയമങ്ങളുണ്ടായ അവസ്ഥകളെ വിശകലനവിധേമാക്കുന്ന പഠനപരിപാടി എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു. നിയമസഭാ മ്യൂസിയെത്തയും അനുബന്ധസ്ഥാപനങ്ങെളയും പരിഷ്കരിച്ച് പ്രവർത്തനാധിഷ്ഠിത സ്ഥാപനമാക്കി മാറ്റി. ഭരണഘടനയുടെ അന്തസ്സത്തയും മൂല്യങ്ങളും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി 250ഓളം വിദഗ്ധ അധ്യാപകരെ നിശ്ചയിച്ച് 1000 വിദ്യാലയങ്ങളിൽ ഭരണഘടനാ ക്ലാസുകൾ സംഘടിപ്പിച്ചുവരുകയാണ്.
നിയമസഭാ നടപടിക്രമങ്ങെളയും വിപുലമായ പ്രവർത്തനരീതികളെയും സംബന്ധിച്ചും പാർലെമൻററി നടപടിക്രമങ്ങളുടെ അവസ്ഥകളെക്കുറിച്ചും ഒരു പ്രത്യേക കോൺഫറൻസ് സ്പീക്കർമാരും ഡെപ്യൂട്ടി സ്പീക്കർമാരും പങ്കെടുത്തുകൊണ്ട് ചേരുന്നതാണ്. രാഷ്ട്രീയമായ അഭിപ്രായഭിന്നതകൾ നിലനിൽക്കെത്തന്നെ കേരളത്തിനുവേണ്ട, അഥവാ കേരളത്തിെൻറ നിലനിൽപിനാവശ്യമായ മിനിമം കാര്യങ്ങളിലുള്ള ഒരു യോജിപ്പ് ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലും ആസൂത്രണ വിദഗ്ധർക്കിടയിലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ അടിസ്ഥാനപരമായ കേരളതാൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയും.
വികസനരംഗത്ത് യോജിപ്പോടെ നിൽക്കാവുന്ന ഒരു പൊതുസമവായം ഉണ്ടാകാനുള്ള പരിശ്രമമാണ് ‘കേരള വികസനത്തിന് ഒരു സമവായ സംവാദം’.
മാറുന്ന ലോകത്തെ അഭിസംബോധനചെയ്യാൻ കഴിയുന്ന വിധത്തിലുള്ള മാറ്റങ്ങൾ എല്ലാ മേഖലയിലും ഉറപ്പുവരുത്തുന്നതിനായി സാമാജികെരയും സിവിൽ സർവിസിെനയും സഹായിക്കാവുന്ന സ്കൂൾ ഓഫ് ഗവേണൻസ്, സ്കൂൾ ഓഫ് ഗവൺെമൻറ് തുടങ്ങിയ പദ്ധതികളും ആലോചനയിലാണ്.
ഇന്ത്യയിൽ ജനാധിപത്യം തൃണമൂലതലത്തിലേക്ക് വ്യാപിക്കണമെങ്കിൽ മേൽസൂചിപ്പിച്ച തുല്യതകൾ അനുഭവവേദ്യമാകണം. സാമ്പത്തിക-സാംസ്കാരിക തുല്യതയാർജിക്കാനുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ ‘കമ്മി ജനാധിപത്യത്തെ’ പൂർണ ജനാധിപത്യമായി മാറ്റാൻ കഴിയൂ. ഈ ദിശയിലുള്ള ഇനീഷ്യേറ്റിവ് ആണ് ഫെസ്റ്റിവൽ ഓൺ ഡെമോക്രസി.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.