Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വകാര്യവത്​കരണം ഇന്ത്യക്ക്​ ​ശരിക്കും ഗുണകരമാണോ?
cancel

പൊതുമേഖല സ്​ഥാപനങ്ങളെ സ്വകാര്യവത്​കരിക്കാനുള്ള മോദി സർക്കാർ നീക്കത്തെ കുറിച്ച്​ തുടരുന്ന സംവാദം ചില ഓർമകളിലേക്ക്​ തിരികെ നടത്തംകൂടിയാണ്​. സർക്കാർ നീക്കത്തെ പിന്തുണക്കുന്ന​ സ്വകാര്യവത്​കരണത്തി​െൻറ വക്​താക്കളുടെ വാദം, പൊതുമേഖലയെക്കാൾ സ്വകാര്യമേഖല കൂടുതൽ കാര്യക്ഷമമാണെന്നാണ്​. അവർക്കറിയാഞ്ഞിട്ടാകുമോ എന്നറിയില്ല, വിലക്ഷണമാണെങ്കിലും തുടർ ചോദ്യം എങ്കിൽ പിന്നെ സർക്കാറിനെ തന്നെ സ്വകാര്യവത്​കരിച്ചൂടെ എന്നാകും.

ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത്​, സ്വകാര്യവത്​കരണ പഥം തെരഞ്ഞെടുത്ത യു.എസ്​ ആഗോള സാമ്പത്തിക ശക്​തിയായി വളർന്ന​ു എന്നതാണ്​. പൊതുമേഖലയുടെ വഴിയിൽ നടന്ന ബ്രിട്ടൻ നേരെ മറിച്ച്​ 1980കളോടെ പാപ്പരത്തത്തിലേക്ക്​ കൂപ്പുകുത്തുകയും ചെയ്​തു. എന്നാൽ, സൗകര്യപൂർവം അവർ മറന്നുകളയുന്ന ഒരു സത്യം, 1929ഓടെ ലോകത്തെ പിടിച്ചുലച്ച മഹാമാന്ദ്യത്തിനിടെ മരണശയ്യയിലായ കുത്തക മുതലാളിത്തം (സ്വകാര്യ കുത്തക മുതലാളിത്തം എന്നും വായിക്കാം) പതിയെ കരകയറിയത്​ പൊതുനിക്ഷേപമെന്ന കെനീഷ്യൻ മരുന്ന്​ കഴിച്ചിട്ടു മാത്രമാണെന്നതാണ്​. ലോകത്തുടനീളം പൊതുമേഖലയുടെ ഉൽപത്തിക്കും വികാസത്തിനും ഇൗ മരുന്ന്​​ വലിയ തോതിൽ പ്രചോദനമായെന്നത്​ സത്യം. 1980കളിലെ നവ ലിബറൽ സാമ്പത്തികവിദഗ്​ധരാണ്​ അതിനെതിരായ പടയൊരുക്കം ആരംഭിച്ചത്​.

സമാനമായി, പൊതുമേഖലക്ക്​ മേൽക്കൈ നൽകിയും ലൈസൻസ്​ രാജ്​ ഊർജിതമാക്കിയും​ നെഹ്​റുവി​െൻറ സോഷ്യലിസവുമായുള്ള (ഇന്ത്യൻ സ്വഭാവങ്ങൾ സ്വാംശീകരിച്ച്​) നെഹ്​റുവി​െൻറ മുഖാമുഖത്തിന്​ ഏറെ കഴിഞ്ഞ്​ 1980കളിലാണ്​ രാജ്യം ലിബറൽമാർഗത്തിൽ ചരിച്ചു തുടങ്ങിയത്​. അതോടെ, സ്വകാര്യമേഖല കൂണുപോലെ മുളപൊട്ടി തളിർക്കുകയും പൊതുമേഖലയെ പ്രകടനത്തിൽ പിറകിലാക്കുകയും ചെയ്​തു. ചരിത്രത്തിനൊപ്പം ഇങ്ങനെ എവിടെയും സ്​പർശിക്കാതെ സഞ്ചരിക്കു​േമ്പാഴും നാം വിസ്​മരിക്കരുതാത്ത ഒരു കാര്യം പൊതു മേഖലയിലെ വർധിച്ച നിക്ഷേപത്തിന്​ നെഹ്​റുവല്ല, എട്ട്​ മുൻനിര കുത്തക മുതലാളിമാർ ചേർന്ന്​ തയാറാക്കിയ ബോംബെ പ്ലാൻ ആയിരുന്നു ഒന്നാം കാരണം എന്നതുകൂടിയാണ്​. അടിസ്​ഥാന വ്യവസായങ്ങളിൽ വൻതോതിൽ പൊതുമേഖല നിക്ഷേപമായിരുന്നു അവരുടെ ആവശ്യം. രാഷ്​ട്രീയമായി, സോഷ്യലിസത്തെ കൂട്ടുപിടിക്കുകയെന്ന വാചാടോപം കൂടി അന്നത്തെ സർക്കാറിന്​ ഇത്​ സാധ്യമാക്കി. അവരുടെ പൊതുമേഖലയെ സ്വകാര്യവത്​കരിച്ചയുടൻ റഷ്യയും ചൈനയും കുതിപ്പ്​ നടത്തിയെന്ന്​ പറയുന്നവർ ഓർക്കേണ്ടത്​, പൊതുമേഖല സൃഷ്​ടിച്ചെടുത്ത അടിസ്​ഥാന മേഖലയുടെ ചിറകേറിയായിരുന്നു സ്വകാര്യമേഖലയുടെ ഇൗ യാത്രയെന്നതാണ്​. കൃത്യമായി അപഗ്രഥിക്കാതെ, ചരിത്ര വസ്​തുതകൾ മാത്രം ഉദ്ധരിച്ചാൽ വാദം ജയിക്കാനായേക്കും, പക്ഷേ, യഥാർഥ വസ്​തുതകൾ മനസ്സിലാക്കാൻ സഹായിക്കണമെന്നില്ല.

മൗലിക തത്ത്വമായി ഒരു കാര്യം അവതരിപ്പിക്കാറുണ്ട്​. അഥവാ, സംരംഭങ്ങൾ നി​യന്ത്രണവുമില്ലാതെ വിട്ടാൽ നിയന്ത്രണങ്ങളുടെ കുരുക്കിലാക്കുന്നതിനെക്കാൾ മികച്ച പ്രകടനം നടത്തുമെന്ന്​. പൊതുമേഖലയിലെ വീഴ്​ചകൾ കാണിക്കാതെ സ്വകാര്യ മേഖല കുതിപ്പ്​ കാണിക്കുന്നത്​ ഇതിന്​ നേർസാക്ഷ്യമായും പറയാം. പക്ഷേ, കാണുംപോലെയല്ല സത്യം. സ്വകാര്യ മേഖലയുടെ ​മേൽക്കൈ പറയുന്ന, ചില കണക്കുകൾ വായിക്കുന്നതിനൊപ്പം അവർ അനുഭവിക്കുന്ന നികുതി- നികുതിയേതര ഇളവുകളുടെ വലിയ ലോകം കൂടി അറിയണം. പൊതുമേഖല ബാങ്കുകളിൽ ഇത്തരക്കാർ വരുത്തിവെച്ച കിട്ടാക്കടങ്ങളു​െട എടുത്താൽ പൊങ്ങാത്ത ഭാരവും കാണണം.

എണ്ണ വ്യവസായ മേഖലയുടെ സ്വകാര്യവത്​കരണ സാധ്യതകൾ തേടി രൂപം നൽകിയ പഠന സംഘത്തിലെ അംഗമായി 1995ൽ ഞാൻ നടത്തിയ വിശകലനത്തിൽ പൊതുമേഖല സംരംഭമായ ഐ.എൻ.ജി.സിയും ആഗോള എണ്ണ ഭീമന്മാരും തമ്മി​ൽ പ്രകടന മികവിൽ കാര്യമായ അന്തരം കാ​ണാനായില്ല. എന്നുമാത്രമല്ല, പണം കുമിഞ്ഞുകിടന്ന പൊതുമേഖല സംരംഭങ്ങളുടെ ഡയറക്​ടർ ബോർഡിന്​ അധികാരം കൂടുതലയായി കൈവന്ന ലിബറലൈസേഷൻ ആഘോഷാനന്തര ഘട്ടത്തിൽ സ്വകാര്യമേഖലയുമായി സഹകരിച്ച്​ എണ്ണ കമ്പനികൾ നിരവധി സംയുക്​ത സംരംഭങ്ങൾ (പൊതുമേഖലക്ക്​ 50 ശതമാനം മാത്രമേ നിക്ഷേപം അനുവദിക്കപ്പെട്ടുള്ളൂ) ആരംഭിച്ചതാണ്​. അവയിലേറെയും പക്ഷേ, എവിടെയുമെത്താതെ എഴുതിത്തള്ളുന്നതായിരുന്നു നാം കണ്ടത്​. എന്നുവെച്ചാൽ, സ്വകാര്യമേഖലക്ക്​ പൊതുമേഖലയെക്കാൾ അടിസ്​ഥാനപരമായ മികവ്​ അവകാശപ്പെടാനാകില്ല. കാര്യക്ഷമതയല്ല, ഉദ്ദിഷ്​ട ലക്ഷ്യങ്ങൾ സഫലമാക്കലാണ്​ ഇവിടെ ഘടകം. ഈ ചർച്ചകളിലാക​ട്ടെ, ഒരിടത്തും അവ വരാറുമില്ല. പാരമ്പര്യ വ്യവസായ മാനേജ്​മെൻറിൽ പോലും കാര്യക്ഷമത മാത്രം മഹത്ത്വമാകില്ല, അനുബന്ധ നികഷമായ ഉദ്ദിഷ്​ട ലക്ഷ്യ സാഫല്യം കൂടി അളന്നേപറ്റൂ. കമ്പനി നിശ്​ചയിച്ച ലക്ഷ്യം കൈവരിക്കുന്നതിൽ ഫലപ്രാപ്​തി പ്രധാനമാണ്​. തത്​കാലം പണമുണ്ടാക്കി തന്ത്രപ്രധാന മാർഗങ്ങളിൽ പരാജയപ്പെടുന്നുവെങ്കിൽ അത്​ ഒരിക്കലും ഗുണകരമാകില്ല. പ്രതിശീർഷ ആഭ്യന്തര ഉൽപാദനം കുത്തനെ കൂടിയാൽ മാത്രം മികച്ചതെന്ന്​ വിലയിരുത്താനാകില്ല, അതിനെ ആശ്രയിച്ചുനിൽക്കുന്ന പൗരന്മാർക്ക്​ അടിസ്​ഥാന സ്വാതന്ത്ര്യവും സൗകര്യങ്ങളും- ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവന സുരക്ഷിതത്വം- വകവെച്ചുകിട്ടണം.

ഒന്നുകൂടി പറഞ്ഞാൽ, പ്രതിശീർഷ ആഭ്യന്തര ഉൽപാദനം ഉയർത്തണമെന്ന്​ കണക്കുകൂട്ടി പ്രശസ്​തമായ ഒരു കോർപറേറ്റ്​ കമ്പനിക്ക്​ സ്വന്തം സമ്പദ്​വ്യവസ്​ഥയെ കൈമാറിയാൽ സംശയമില്ല, സങ്കൽപത്തിനുമപ്പുറത്തേക്ക്​ അത്​ വളരും. പക്ഷേ, ഒരു രാജ്യമെന്ന നിലക്കുള്ള ലക്ഷ്യങ്ങൾ ഇത്​ സാക്ഷാത്​കരിക്കുമോ? സമ്പദ്​വ്യവസ്​ഥയുടെ ലക്ഷ്യം നിർണയിക്കുന്നിടത്ത്​ ഭരണഘടനയുടെ ആമുഖത്തിലും വിവിധ വകുപ്പുകളിലും മാർഗ നിർദേശക തത്ത്വങ്ങളിലും പറഞ്ഞ ദർശനങ്ങളെ വി​േഛദിക്കാനാവില്ല. ഡോ. ബാബസാഹെബ്​ അംബേദ്​കർ മുന്നോട്ടുവെച്ച സ്വാതന്ത്ര്യം, സമത്വം, സൗഹാർദം, നീതി എന്നിവയിലധിഷ്​ഠിതമായ സാമൂഹിക- സാമ്പത്തിക- രാഷ്​ട്രീയ നീതി പുലരുന്ന ഒരു സാമൂഹിക ക്രമമാണ്​ അതി​െൻറ ലക്ഷ്യം.

സ്വകാര്യമേഖല പൊതുമേഖലയെക്കാൾ കാര്യക്ഷമമാണെന്നതിന്​ അസന്ദിഗ്​ധമായ തെളിവുകളൊന്നുമില്ലെന്നിരിക്കെ, ഇന്ത്യയിൽ സാമ്പത്തിക വികസനമെന്ന ഉദ്ദിഷ്​ട ലക്ഷ്യ സാഫല്യമെന്ന മാനദണ്​ഡവും അത്​ സാധ്യമാക്കണമെന്നില്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public SectorPrivatization
Next Story