Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകുഞ്ഞുടലുകൾക്കു നേരെ...

കുഞ്ഞുടലുകൾക്കു നേരെ അവർ ഉന്നം പിടിക്കു​േമ്പാൾ...

text_fields
bookmark_border
കുഞ്ഞുടലുകൾക്കു നേരെ അവർ ഉന്നം പിടിക്കു​േമ്പാൾ...
cancel
ആ​ളു​ക​ൾ എ​ന്‍റെ കാ​റി​നു​മേ​ൽ വ​ന്നു​വീ​ണു. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ത്യു​ഗ്ര സ​്​​ഫോ​ട​ന​ത്തി​ൽ ആ​ളു​ക​ൾ വാ​യു​വി​ലേ​ക്ക്​ എ​ടു​ത്തെ​റി​യ​പ്പെ​ട്ടു. ചി​ല മൃ​ത​ശ​രീ​ര​ങ്ങ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​ണ്​ ചെ​ന്നു​വീ​ണ​ത്. കു​ഞ്ഞു​ങ്ങ​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​രു​വി​ൽ ചി​ത​റി​ക്കി​ട​ന്നു. ചി​ല​തി​ന്​ ത​ല​യു​ണ്ടാ​യി​രു​ന്നി​ല്ല. ചി​ല കെ​ട്ടി​ട​ങ്ങ​ളി​ൽ ത​ല പു​റ​ത്തും ഉ​ട​ൽ അ​ക​ത്തും കി​ട​ക്കു​ന്ന​തു ക​ണ്ടു’’-​ന​ടു​ക്ക​ത്തോ​ടെ ലു​ബ്ബാ​ദ്​ പ​റ​ഞ്ഞു

ബൈ​ത്ത്​ ഹ​നൂ​നി​ലെ ഫ​ല​സ്തീ​നി​ക​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഉ​റ​ക്ക​മു​ണ​ർ​ന്ന​ത്​ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ തീ​ട്ടൂ​രം കേ​ട്ടാ​ണ്​: എ​ല്ലാ​വ​രും വീ​ടു​വി​ട്ട്​ ന​ഗ​ര​മ​ധ്യ​ത്തി​​ലേ​ക്കു നീ​ങ്ങു​ക. ഇ​സ്രാ​യേ​ലി വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു മു​മ്പു പ​തി​വു​ള്ള​താ​ണ്​ ഈ ​മു​ന്ന​റി​യി​പ്പ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ​ത്തേ​ത്​ സ​ർ​പ്രൈ​സ്​ വാ​ണി​ങ്​ ആ​യി​രു​ന്നു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഗ​സ്സ​യി​​ലെ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ബൈ​ത്ത്​ ഹ​നൂ​നി​ലെ പ​ല​രും ആ ​സ​ന്ദേ​ശം ഗൗ​ര​വ​ത്തി​ലെ​ടു​ത്തു.

ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രെ ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി​ക്യാ​മ്പ്​ ല​ക്ഷ്യ​മാ​ക്കി അ​വ​ർ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ​ക്കു നീ​ങ്ങി. സാ​മാ​ന്യേ​ന സു​ര​ക്ഷി​ത​മാ​യി ക​രു​തി​യ ഇ​ട​ത്തേ​ക്ക്. പ​ക്ഷേ, അ​തു​കൊ​ണ്ടൊ​ന്നും കാ​ര്യ​മു​ണ്ടാ​യി​ല്ല. മ​ര​ണം പു​ൽ​കാ​നാ​യി​രു​ന്നു അ​വ​രു​ടെ വി​ധി. ഇ​സ്രാ​യേ​ലി ഫൈ​റ്റ​ർ ജെ​റ്റു​ക​ൾ ക്യാ​മ്പി​ലെ മെ​യി​ൻ മാ​ർ​ക്ക​റ്റി​ലെ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ൾ​ക്കു​മേ​ൽ ബോം​ബു​ക​ൾ തു​പ്പി. ഗ​സ്സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്​ ചു​രു​ങ്ങി​യ​ത്​ അ​മ്പ​തു​ പേ​രെ​ങ്കി​ലും അ​തി​ൽ മൃ​ത്യു വ​രി​ച്ചു.

‘‘തെ​രു​വി​ലേ​ക്ക്​ കാ​റോ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു ഞാ​ൻ. പെ​ട്ടെ​ന്ന്​ മാ​ന​ത്ത്​ തു​രു​തു​രാ വെ​ളി​ച്ചം മി​ന്നി’’-​മു​ഹ​മ്മ​ദ്​ ലു​ബ്ബാ​ദ്​ വ്യോ​മ​ാ​ക്ര​മ​ണ​രം​ഗം ഓ​ർ​ത്തെ​ടു​ത്തു. ആ​ളു​ക​ൾ എ​ന്‍റെ കാ​റി​നു​മേ​ൽ വ​ന്നു​വീ​ണു. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ത്യു​ഗ്ര സ​്​​ഫോ​ട​ന​ത്തി​ൽ ആ​ളു​ക​ൾ വാ​യു​വി​ലേ​ക്ക്​ എ​ടു​ത്തെ​റി​യ​പ്പെ​ട്ടു. ചി​ല മൃ​ത​ശ​രീ​ര​ങ്ങ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​ണ്​ ചെ​ന്നു​വീ​ണ​ത്. കു​ഞ്ഞു​ങ്ങ​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​രു​വി​ൽ ചി​ത​റി​ക്കി​ട​ന്നു. ചി​ല​തി​ന്​ ത​ല​യു​ണ്ടാ​യി​രു​ന്നി​ല്ല. ചി​ല കെ​ട്ടി​ട​ങ്ങ​ളി​ൽ ത​ല പു​റ​ത്തും ഉ​ട​ൽ അ​ക​ത്തും കി​ട​ക്കു​ന്ന​തു ക​ണ്ടു’’-​ന​ടു​ക്ക​ത്തോ​ടെ ലു​ബ്ബാ​ദ്​ പ​റ​ഞ്ഞു.

എ​ല്ലാം നി​ലം​പ​രി​ശാ​ക്കി​യ ആ ​ആ​ക്ര​മ​ണ​ത്തി​ന്‍റെ അ​ട​യാ​ള​മെ​ന്നോ​ണം വ​ഴി​പോ​ക്ക​രു​ടെ ചോ​ര​ക്ക​റ​ക​ൾ അ​യാ​ളു​ടെ വാ​ഹ​ന​ത്തി​ൽ ഉ​ട​നീ​ളം ക​ണ്ടു. എ​ന്താ​ണ്​ സം​ഭ​വി​ച്ച​ത്​ എ​ന്ന്​ എ​നി​ക്ക്​ ഇ​പ്പോ​ഴും പി​ടി​കി​ട്ടു​ന്നി​ല്ല. ഡ​സ​ൻ ക​ണ​ക്കി​ന്​ ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, കാ​ൽ​ന​ട​ക്കാ​ർ, വ​ഴി​വാ​ണി​ഭ​ക്കാ​ർ എ​ല്ലാം അ​തി​ലു​ണ്ട്. റ​ബാ​അ മാ​ളി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം ഒ​​ന്നൊ​ഴി​യാ​തെ കൊ​ല്ല​പ്പെ​ട്ടു.

ആ​രും ഒ​രി​ക്ക​ലും നി​ന​ക്കാ​തി​രു​ന്ന കൂ​ട്ട​ക്കൊ​ല​യാ​യി​രു​ന്നു അ​ത്. ഇ​സ്രാ​യേ​ലി​ന്​ അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള ഫ​ല​സ്തീ​നി​ക​ളു​ടെ ച​ല​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന സു​ര​ക്ഷ​ക​ട​മ്പ​ക്കു​മേ​ൽ ഉ​പ​രോ​ധി​ത മേ​ഖ​ല​യി​ലെ പോ​രാ​ളി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വ്യോ​മാ​ക്ര​മ​ണം തു​ട​ങ്ങി​യ​താ​ണ്​ ഇ​സ്രാ​യേ​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ മാ​ത്രം, ഇ​സ്രാ​യേ​ൽ വ്യോ​മ​സേ​ന ചു​രു​ങ്ങി​യ​ത്​ 2000 വി​വി​ധ ആ​യു​ധ​ങ്ങ​ളും ആ​യി​ര​ത്തി​ലേ​റെ ട​ണ്ണു​ക​ളു​ടെ സ്​​ഫോ​ട​ക​വ​സ്തു​ക്ക​ളും ഉ​പ​രോ​ധി​ത​മു​ന​മ്പി​നു മു​ക​ളി​ൽ വ​ർ​ഷി​ച്ചു.

​ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ ജ​ബ​ലി​യ്യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ അ​ന്തേ​വാ​സി വീ​ട്ടി​ന​ക​ത്താ​യി​രു​ന്നു. ‘‘ആ​ക്ര​മ​ണ​ത്തി​ൽ വീ​ടാ​കെ ഇ​ള​കി​യാ​ടി. പേ​ര​ക്കു​ട്ടി​ക​ൾ ചു​മ​രി​ലേ​ക്ക്​ എ​ടു​ത്തെ​റി​യ​പ്പെ​ട്ടു. ജ​ന​ൽ​ചി​ല്ലു​ക​ൾ ത​വി​ടു​​പൊ​ടി​യാ​യി അ​വ​രു​ടെ മേ​ൽ വീ​ണു. അ​വ​രെ​യും എ​ടു​ത്ത്​ ഞ​ങ്ങ​ൾ താ​ഴേ​ക്ക്​ ഇ​റ​ങ്ങി​യോ​ടി ഒ​രു ആം​ബു​ല​ൻ​സ്​ തി​ര​ഞ്ഞു. പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ കാ​ണു​ന്ന​ത്​ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വി​ടെ​യെ​ങ്ങും ചി​ത​റി​ക്കി​ട​ക്കു​ന്ന​താ​ണ്. കു​മി​ഞ്ഞു​കൂ​ടി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ, തീ​പി​ടി​ച്ച മാ​ളു​ക​ൾ, ത​ക​ർ​ന്നു​വീ​ണ വീ​ടു​ക​ൾ, ത​ക​ർ​ന്ന കാ​റു​ക​ൾ. അ​മ്പ​തി​ലേ​റെ മൃ​ത​ദേ​ഹ​ങ്ങ​ൾ ആ ​തെ​രു​വി​ലു​ണ്ടാ​യി​രു​ന്നു. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഞ​ങ്ങ​ൾ പ​ക​ച്ചു. വ​ല്ല​വ​രെ​യും എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന​വ​രെ​ല്ലാം അ​തു ചെ​യ്തു. സി​റ്റി​ സെ​ന്‍റ​റി​ലേ​ക്കു നീ​ങ്ങാ​നു​ള്ള ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ ടെ​ക്സ്റ്റ്​ മെ​സേ​ജ്​ ക​ണ്ട്​ അ​ങ്ങോ​ട്ടു പു​റ​പ്പെ​ട്ട​വ​രാ​യി​രു​ന്നു അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.

‘‘മു​റി​വേ​റ്റ കു​ട്ടി​ക​ൾ​ക്ക്​ വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​ൻ ഞ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ടാ​ക്സി പി​ടി​ച്ചു. സ്ഥ​ല​ത്ത്​ അ​വ​ശേ​ഷി​ച്ച​വ​രെ റി​മാ​ൽ ഭാ​ഗ​ത്തേ​ക്കു മാ​റ്റി. എ​ന്നാ​ൽ, ഇ​പ്പോ​ൾ റി​മാ​ൽ ഏ​രി​യ ഒ​ഴി​യ​ണ​മെ​ന്നാ​ണ്​ ഞ​ങ്ങ​ൾ​ക്കു കി​ട്ടി​യ സ​ന്ദേ​ശം. ഇ​ങ്ങ​നെ അ​വ​ർ ഉ​ന്ന​മി​ട്ട ഒ​രി​ട​ത്തു​നി​ന്നു ഉ​ന്ന​മി​ട്ട മ​റ്റൊ​രി​ട​ത്തേ​ക്കാ​ണ്​ ഇ​പ്പോ​ൾ ഞ​ങ്ങ​ൾ മാ​റു​ന്ന​ത്.

‘‘ഇ​നി​യി​പ്പോ​ൾ എ​ങ്ങോ​ട്ടു​പോ​കും? ഒ​രു പി​ടി​യു​മി​ല്ല.’’

യു.​എ​ൻ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന ഒ​രു സ്കൂ​ളി​ന​ടു​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ്​ ഇ​ത്ത​വ​ണ ഉ​ന്നം​വെ​ക്ക​പ്പെ​ട്ട​ത്. ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ ഫ​ല​സ്തീ​നി​ക​ൾ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന​ത്​ യു.​എ​ൻ ന​ട​ത്തു​ന്ന 44 സ്കൂ​ളു​ക​ളി​ലാ​ണ്. ഗ​സ്സ​യി​ലെ 60 ശ​ത​മാ​ന​ത്തി​ലേ​റെ ഫ​ല​സ്തീ​നി​ക​ൾ 1948ൽ ​ഫ​ല​സ്തീ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ള​പ്പെ​ട്ട അ​ഭ​യാ​ർ​ഥി​ക​ളാ​ണ്. മെ​ഡി​റ്റ​റേ​നി​യ​ൻ തീ​ര​ത്ത്​ ​ഇ​സ്രാ​യേ​ലി​ന്‍റെ​യും ഈ​ജി​പ്തി​ന്‍റെ​യും ഓ​രം​ചാ​രി കി​ട​ക്കു​ന്ന ഗ​സ്സ മു​ന​മ്പ്​ ലോ​ക​ത്തെ ഏ​റ്റ​വു​മ​ധി​കം ജ​ന​സാ​ന്ദ്ര​ത​യു​ള്ള ഇ​ട​ങ്ങ​ളി​​ലൊ​ന്നാ​ണ്. 97 ശ​ത​മാ​നം കു​ടി​വെ​ള്ള​വും മ​ലി​ന​മാ​ണ്. ആ​വ​ർ​ത്തി​ച്ച ഇ​സ്രാ​യേ​ലി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​വ​ർ ഗ്രി​ഡി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തു കാ​ര​ണം നി​ര​ന്ത​രം വൈ​ദ്യു​തി വിഛേ​ദി​ക്ക​പ്പെ​ട്ട്​ മി​ക്ക സ​മ​യ​വും ഇ​രു​ട്ടി​ൽ ക​ഴി​യു​ന്ന​വ​രാ​ണ് ഗ​സ്സ​ക്കാ​ർ. ഇ​തി​നി​ട​ക്കാ​ണ്​ പ​ട്ടി​ണി​യി​ൽ ക​ഴി​യു​ന്ന 60 ശ​ത​മാ​ന​ത്തി​ന്‍റെ കാ​ര്യം. യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ 63 ശ​ത​മാ​നം എ​ത്തി​യി​രി​ക്കു​ന്നു. യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​ റി​ലീ​ഫ്​ ആ​ൻ​ഡ്​ വ​ർ​ക്സ്​ ഏ​ജ​ൻ​സി​യു​ടെ അ​ഭി​പ്രാ​യ​മ​നു​സ​രി​ച്ച്​ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട സം​ഘ​ർ​ഷ​വും ഉ​പ​രോ​ധ​വും ഗ​സ്സ​യി​ലെ ജ​ന​സം​ഖ്യ​യെ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തി​ന്​ നി​ർ​ബ​ന്ധി​ത​മാ​ക്കി​യി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflict
News Summary - israel palestine conflict
Next Story