സംഘ്പരിവാറിന് അതും മുതലെടുപ്പ്
text_fieldsഫലസ്തീനിയൻ സായുധ സംഘമായ ഹമാസ് ഈ മാസം ഏഴിന് ഇസ്രായേലിനുനേരെ ബഹുമുഖ അക്രമം അഴിച്ചുവിട്ട് മണിക്കൂറുകൾക്കകം ഭാരതീയ ജനത പാർട്ടി അതിനെ ഇന്ത്യയിൽ കോൺഗ്രസ് ഭരണകാലത്ത് നടന്ന ഭീകരാക്രമണങ്ങളുമായി സമീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഒരു വിഡിയോ പങ്കുവെച്ചു. മറക്കില്ലൊരിക്കലും പൊറുക്കില്ലൊരിക്കലും എന്നായിരുന്നു അതിന് അടിക്കുറിപ്പ്. പക്ഷേ, ഈ താരതമ്യത്തിലെ പൊളിവുകൾ പല വിദഗ്ധരും പെട്ടെന്നുതന്നെ ചൂണ്ടിക്കാട്ടി. അടൽ ബിഹാരി വാജ്പേയിയും നരേന്ദ്ര മോദിയും നയിച്ച ബി.ജെ.പി സർക്കാറുകളുടെ കാലത്താണ് പാകിസ്താൻ, ചൈന അതിർത്തികളിൽ നിരവധി ഭീകരാക്രമണങ്ങളും സംഘർഷങ്ങളും ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തക നിരുപമ സുബ്രഹ്മണ്യൻ ബി.ജെ.പിയുടെ വിഡിയോയെ അസംബന്ധമെന്ന് വിശേഷിപ്പിച്ചു.
ഗസ്സ മുതൽ ഇന്ത്യ വരെ
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയർന്നുവരുന്ന ഒരു പ്രവണതയുടെ തലക്കെട്ട് മാത്രമായിരുന്നു ബി.ജെ.പിയുടെ ആ സന്ദേശം. ഭരണപാർട്ടിയുടെ നിരവധി നേതാക്കളും ഹിന്ദുത്വ അനുഭാവികളും ഗസ്സയിലെ സംഭവവികാസങ്ങളെ ആഭ്യന്തര രാഷ്ട്രീയത്തിൽ പ്രചാരണായുധമാക്കാനുള്ള അവസരമായി ഉപയോഗിച്ചു.
ഹമാസ് ആക്രമണശേഷം സമൂഹമാധ്യമമായ എക്സിൽ ട്രെൻഡിങ് ആയ #IslamIsTheProblem, #StandWithIsrael, #IsraelUnderAttack, #IndiaWithIsrael#HamasTerrorists തുടങ്ങിയ ഹാഷ്ടാഗുകൾ ഒന്ന് ഓടിച്ചുനോക്കിയാൽ ബി.ജെ.പി ഐ.ടി സെല്ലും അതിനെ പിന്താങ്ങുന്നവരും ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ ഇന്ത്യക്കുള്ളിൽ വർഗീയ സംഘർഷങ്ങൾ വ്യാപിപ്പിക്കാനായി ഉപയോഗപ്പെടുത്തുന്നതായി കാണാം.
ഹിന്ദുത്വ മുന്നേറ്റത്തിെൻറ ഈ വ്യാപ്തി ഏറെ പ്രാധാന്യമർഹിക്കുന്നു, ഇന്ത്യയിൽ നിന്നുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ എങ്ങനെയാണ് അതി തീവ്രമായ ഫലസ്തീൻ വിരുദ്ധ സന്ദേശങ്ങൾ ഇൻറർനെറ്റിൽ പുറത്തുവിടുന്നതെന്ന് നിരവധി അന്താരാഷ്ട്ര നിരൂപകർ എടുത്തുകാട്ടുന്നുണ്ട്.
വ്യാജസന്ദേശ പ്രളയം
ഇപ്പോഴത്തെ സംഭവങ്ങളുടേത് എന്ന മട്ടിൽ ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുന്ന പലതും ഹിന്ദുത്വ സന്ദേശ പ്രചാരണം ലക്ഷമിട്ട് കുത്തിപ്പൊക്കിയ പഴയ വിഡിയോകളും ദൃശ്യങ്ങളുമാണെന്ന് വസ്തുതാ പരിശോധകർ ചൂണ്ടിക്കാട്ടുന്നു.
ഉദാഹരണത്തിന്: ഒരു കുഞ്ഞിനെ തലയറുത്ത് കൊല്ലുന്ന വിഡിയോ മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉൾപ്പെടെ എക്സിൽ 1.23 ലക്ഷമാളുകൾ പിന്തുടരുന്ന മിസ്റ്റർ സിൻഹ എന്ന അക്കൗണ്ട് വഴിപ്രചരിപ്പിച്ചു. ഹമാസ് ഭീകരർ ഇസ്രായേലികളെ കൊല്ലുന്നു എന്നാണ് ഹാഷ്ടാഗുകളുടെ സൂചന. എന്നാൽ, അത് യു.എസ് പിന്തുണയുള്ള കലാപകാരികൾ 2016ൽ സിറിയയിൽ നടത്തിക അക്രമത്തിേൻറതാണെന്ന് ഒരു വസ്തുതാ പരിശോധകൻ വ്യക്തമാക്കി.
ഹമാസിനെതിരെ ഇസ്രായേലിെൻറ പ്രത്യാക്രമണം എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ അൽജീരിയയിലെ ഒരു ക്ലബിെൻറ വാർഷികാഘോഷ പരിപാടിയോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിന്റേതാണെന്ന് വസ്തുതാ പരിശോധകൻ മുഹമ്മദ് സുബൈർ ചൂണ്ടിക്കാട്ടുന്നു.യുദ്ധം കൃത്യമായി നിർണയിക്കപ്പെട്ടിരിക്കുന്നു, ഇസ്രായേൽ നമ്മുടെ മിത്രമാണ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായി ബി.ജെ.പി നേതാക്കൾ ഇസ്രായേൽ ഐക്യദാർഢ്യ റാലികളും നടത്തുന്നുണ്ട്.
ഹിന്ദുത്വരും ഇസ്രായേലും
ഏതാനും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് ഇത്തരം സന്ദേശപ്രചാരണങ്ങളെന്ന് ഒബ്സർവർ റിസർച് ഫൗണ്ടേഷൻ ഫെല്ലോ കബിർ തനേജ ചൂണ്ടിക്കാട്ടുന്നു. ‘‘തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ദേശസുരക്ഷ ഒരു വിപണന നയമാണെന്നിരിക്കെ ഇത്തരം കാര്യങ്ങൾ ഇനി തുടർച്ചയായി സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുത്വ തത്ത്വശാസ്ത്രവുമായി ഒത്തുപോകുന്നുവെന്നതിനാൽ ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനുപരിയായി ബി.ജെ.പി എക്കാലത്തും ഇസ്രായേലി പക്ഷത്തുതന്നെയാണ് നിലകൊള്ളുന്നത്.
ഇസ്രായേലിന് തുറന്ന പിന്തുണ പ്രഖ്യാപിച്ച മോദി സർക്കാറിെൻറ നിലപാട് ഈ വിഷയത്തിൽ ഇന്ത്യ പുലർത്തിവരുന്ന നയവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് പ്രതിപക്ഷ നേതാക്കൾ വിമർശിക്കുന്നു. എന്നാൽ, ഈ വിമർശനത്തോട് തനേജ വിയോജിക്കുന്നു.
‘‘മോദിയുടെ ട്വീറ്റിലെ ‘ഭീകരവാദ ആക്രമണം’ എന്ന പ്രയോഗത്തെയാണ് ചിലർ വിമർശിക്കുന്നത്. എന്നാൽ, കോൺഗ്രസും സമാന പ്രയോഗമാണ് നടത്തിയത്’’-തനേജ ചൂണ്ടിക്കാട്ടുന്നു. ‘‘ദ്വിരാഷ്ട്ര പരിഹാരം എന്ന നിലപാടിൽനിന്ന് ഇന്ത്യ വ്യതിചലിച്ചിട്ടില്ല. എന്നാൽ, അക്കാര്യം പ്രസ്താവിക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്. പ്രധാനമന്ത്രിയല്ല.’’
എന്നാൽ, മോദി പോസ്റ്റ് ചെയ്ത സന്ദേശത്തിെൻറ പങ്കുവെച്ചതു മാത്രമാണ് എസ്. ജയ്ശങ്കർ നയിക്കുന്ന വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് ഈ നിമിഷം വരെ പുറത്തുവന്നിരിക്കുന്ന ഒരേയൊരു പ്രസ്താവന. എന്തായാലും സമൂഹമാധ്യമങ്ങളിലെ ഹിന്ദുത്വശബ്ദങ്ങളെല്ലാം ചേർന്ന് ഈ കുറവ് നികത്തുന്നുണ്ട്. ഒക്ടോബർ ഏഴിന് ബി.ജെ.പി യുവജനവിഭാഗത്തിെൻറ സമൂഹമാധ്യമ ടീം അംഗം എന്ന് അവകാശപ്പെടുന്ന അപൂർവ സിങ് ഭാരതം ഇസ്രായേലിനൊപ്പം എന്ന പ്ലക്കാർഡ് ഏന്തി നിൽക്കുന്ന ത െൻറ ചിത്രം പോസ്റ്റ് ചെയ്തു.എന്നാൽ, മണിപ്പൂരിൽ നടക്കുന്ന ആഭ്യന്തരയുദ്ധത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്തത് ചോദ്യം ചെയ്ത ഒരു പറ്റം സമൂഹമാധ്യമ ഉപയോക്താക്കൾ അവരെ കുടഞ്ഞു. അതിന് മറുപടിയായി ഞായറാഴ്ച അവരൊരു വിഡിയോ പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ ഔദ്യോഗിക പ്രസ്താവനയിൽ ഇസ്രായേലിനെ പിന്തുണക്കുന്നുണ്ടെന്നും ആകയാൽ ഞങ്ങൾ ഇന്ത്യക്കൊപ്പമാണ്, ഭീകരവാദത്തിന് എതിരാണ് എന്നായിരുന്നു അതിെൻറ അടിക്കുറിപ്പ്.
‘‘സമാജ് വാദി പാർട്ടിയുടെയും കോൺഗ്രസിെൻറയും പിന്തുണക്കാരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഒരു പക്ഷേ ഭീകരവാദത്തെ പിന്തുണക്കുന്നുണ്ടാവും, ഞാനത് ചെയ്യില്ല. പ്രധാനമന്ത്രി മോദി പിന്തുണക്കുന്ന രാജ്യമേതോ അതിനൊപ്പമാണ് ഞാൻ നിൽക്കുക’’ എന്നും അവർ ആ വിഡിയോയിൽ പറയുന്നു.
മോദി, സ്മൃതി ഇറാനി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിർമല സീതാരാമെൻറ ഓഫിസ് എന്നിവരെല്ലാം ഉൾപ്പെടെ 3.96 ലക്ഷം ആളുകളാണ് സമൂഹമാധ്യമമായ എക്സിൽ അവരെ പിന്തുടരുന്നത്.
(കടപ്പാട്: scroll.in)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.