Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഈ ​ന​ര​ക​ക്ക​ളി...

ഈ ​ന​ര​ക​ക്ക​ളി ഒ​ന്ന​വ​സാ​നി​പ്പി​ക്ക​ണേ...

text_fields
bookmark_border
ഈ ​ന​ര​ക​ക്ക​ളി ഒ​ന്ന​വ​സാ​നി​പ്പി​ക്ക​ണേ...
cancel
ലോ​ക​ത്തി​ന് വാ​യി​ക്കാ​ൻ ഗ​സ്സ​യി​ൽ​നി​ന്ന് അ​ബ്ദു​ല്ല അ​യ്മ​ൻ എ​ന്ന13 വ​യ​സ്സു​കാ​ര​ൻ എ​ഴു​തി​യ​ത്

ഓ​രോ ത​വ​ണ വെ​ടി​മു​ഴ​ക്കം കേ​ൾ​ക്കു​മ്പോ​ഴും ഞാ​ൻ എ​ന്നോ​ട് പ​റ​യും

‘‘എ​നി​ക്ക് ജീ​വി​ത​ത്തി​ൽ പ​ല​തും പ​ഠി​ക്കാ​നും നേ​ടാ​നു​മു​ണ്ട്, എ​നി​ക്ക് മ​രി​ക്കാ​ൻ നേ​ര​മാ​യി​ട്ടി​ല്ല. ഒ​രു​പ​ക്ഷേ എ​നി​ക്ക് ഭാ​സു​ര​മാ​യ ഒ​രു ഭാ​വി​യു​ണ്ടാ​വാം, എ​​ന്നെ​പ്പോ​ലു​ള്ള ഓ​രോ കു​ഞ്ഞു​ങ്ങ​ൾ​ക്കും...’’

ര​ക്ത​രൂ​ഷി​ത​മാ​യ ഈ ​യു​ദ്ധം വ​ൻ​തോ​തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ർ നി​ര​ന്ത​രം ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ഴും ലോ​കം ടി.​വി​ക​ൾ​ക്ക് മു​ന്നി​ൽ നി​ശ്ശ​ബ്ദ​രാ​യി ഇ​രി​ക്കു​ക​യാ​ണ്. ഗ​സ്സ​യും ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളും ദു​ഷി​ച്ച, ദ​യ​യി​ല്ലാ​ത്ത ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ​ത്തി​ന് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്നു,

അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ പ്ര​കാ​രം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു നേ​രെ 1948 മു​ത​ൽ 75 വ​ർ​ഷ​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ് ഇ​സ്രാ​യേ​ൽ.

ലോ​ക​ത്തോ​ട് ഒ​ഴി​ക​ഴി​വു​ക​ളും നു​ണ​ക​ളും നി​ര​ത്തു​ന്ന​തി​നാ​ൽ ശ​ക്ത​മാ​യ രാ​ഷ്ട്ര​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ അ​വ​ർ​ക്കീ കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക​ൾ തു​ട​രാ​നാ​കു​ന്നു.

ന​മു​ക്കു വേ​ണ്ട എ​ല്ലാ​ത്ത​രം സാ​ധ​ന​ങ്ങ​ളും കി​ട്ടു​ന്ന അ​ങ്ങാ​ടി​ക​ൾ​ക്ക് പേ​രു​കേ​ട്ട​താ​ണ് അ​ൽ-​റി​മാ​ൽ മേ​ഖ​ല. ഗ​സ്സ​യി​ൽ എ​നി​ക്കേ​റ്റം പ്രി​യ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഉ​മ്മ​യോ​ടൊ​പ്പം സ്ഥി​ര​മാ​യി പോ​കാ​റു​ള്ള അ​വി​ടം ഇ​പ്പോ​ൾ പാ​റ​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും നി​റ​ഞ്ഞ നി​രാ​ശ​മു​റ്റി​യ ഒ​രു കൂ​മ്പാ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു.

‘തീ​വ്ര​വാ​ദി​ക​ൾ’ എ​ന്ന് അ​വ​ർ വി​ളി​ക്കു​ന്ന എ​ന്നെ​പ്പോ​ലു​ള്ള കു​ട്ടി​ക​ൾ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ പ്ര​യോ​ഗി​ക്കു​ന്ന​ത് വൈ​റ്റ് ഫോ​സ്ഫ​റ​സ് ബോം​ബു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത ആ​യു​ധ​ങ്ങ​ളാ​ണ്.

ഒ​രാ​ളും ഈ ​യു​ദ്ധ​ത്തി​ൽ സു​ര​ക്ഷി​ത​ര​ല്ല. സി​വി​ലി​യ​ന്മാ​രോ​ട് വീ​ടൊ​ഴി​ഞ്ഞു​പോ​കാ​നാ​ണ് അ​കാ​ര​ണ​മാ​യി അ​വ​ർ ഉ​ത്ത​ര​വി​ടു​ന്ന​ത്. അ​തി​ന് വ​ഴ​ങ്ങാ​ത്ത​വ​ർ സ്വ​ന്തം വീ​ടു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ അ​വ​ര​വ​രു​ടെ വി​ധി നേ​രി​ടേ​ണ്ട അ​വ​സ്ഥ.

ഒ​രു 13കാ​ര​ൻ എ​ന്ന നി​ല​യി​ൽ ഈ ​യു​ദ്ധം എ​ന്നെ മാ​ന​സി​ക​മാ​യി ന​ശി​പ്പി​ച്ചു, എ​ന്നി​രി​ക്കി​ലും ഞാ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. എ​ന്നെ​പ്പോ​ലു​ള്ള ഒ​ട്ട​ന​വ​ധി കു​ഞ്ഞു​ങ്ങ​ൾ​ക്ക് മാ​ന​സി​ക​മാ​യി മാ​ത്ര​മ​ല്ല, ശാ​രീ​രി​ക​മാ​യും മു​റി​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഒ​രു​പാ​ടു​പേ​ർ അ​നീ​തി നി​റ​ഞ്ഞ ഈ ​ലോ​ക​ത്തു​നി​ന്നും സ​മ്പൂ​ർ​ണ​മാ​യി അ​പ്ര​ത്യ​ക്ഷ​രാ​യി​രി​ക്കു​ന്നു.

എ​ന്താ​ണി​നി സം​ഭ​വി​ക്കു​ക എ​ന്നാ​ലോ​ചി​ച്ച് എ​നി​ക്ക് ഭ​യ​വും പി​രി​മു​റു​ക്ക​വും വ​ർ​ധി​ക്കും; ഞാ​ൻ മ​രി​ക്കു​മോ? അ​ത്ത​രം ചി​ന്ത​ക​ളൊ​ക്കെ ഒ​ഴി​വാ​ക്കി ന​ല്ല സാ​ഹ​ച​ര്യ​ങ്ങ​ളും ഭാ​വി​യും മ​ന​സ്സി​ൽ വ​ര​ച്ചി​ടാ​ൻ ഞാ​ൻ ശ്ര​മി​ച്ചു​നോ​ക്കും, പ​ക്ഷേ അ​ത് അ​തീ​വ ദു​ഷ്ക​ര​മാ​ണ്.

ഭാ​ഗ്യ​വ​ശാ​ൽ, എ​നി​ക്കും കു​ടും​ബ​ത്തി​നും യു​ദ്ധ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഗ​സ്സ​യു​ടെ തെ​ക്ക് ഭാ​ഗ​ത്ത് ഖാ​ൻ യൂ​നി​സി​ലു​ള്ള എ​ന്റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ൻ സാ​ധി​ച്ചു. മ​റ്റു​പ​ല​ർ​ക്കും അ​തി​നു ക​ഴി​ഞ്ഞി​ല്ല. അ​ക്ര​മ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങേ​ണ്ടി വ​ന്ന ആ ​മ​നു​ഷ്യ​രു​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ളൊ​ഴി​കെ സ​ക​ല സ​മ്പാ​ദ്യ​ങ്ങ​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ടു.

എ​ന്റെ കു​ടും​ബം കൊ​ല്ല​പ്പെ​ടു​ക​യും ഞാ​ൻ മാ​ത്രം അ​വ​ശേ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് ഞാ​ൻ ഏ​റ്റ​വു​മ​ധി​കം ഭ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ന്ന്, ഈ ​വം​ശ​ഹ​ത്യ​യി​ൽ ഒ​ട്ടേ​റെ കു​ട്ടി​ക​ൾ കു​ടും​ബ​ത്തെ ന​ഷ്ട​പ്പെ​ട്ട് ഒ​റ്റ​പ്പെ​ട്ടു​പോ​യി​രി​ക്കു​ന്നു.

എ​ന്റെ ഉ​മ്മ​യു​ടെ അ​വ​സ്ഥ സു​ഖ​ക​ര​മ​ല്ല, ദൈ​വം അ​വ​രെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ. അ​വ​രു​ടെ ക​ണ്ണു​നീ​ർ എ​ന്റെ ഹൃ​ദ​യ​ത്തെ അ​ലി​യി​ക്കു​ന്നു.

ക​ഴി​യാ​വു​ന്ന​ത്ര വി​ധം ഉ​മ്മ​യെ സ​മാ​ധാ​നി​പ്പി​ക്കാ​നും സ​ഹോ​ദ​രി​മാ​രെ ആ​ശ്വ​സി​പ്പി​ക്കാ​നും ഞാ​ൻ ശ്ര​മി​ക്കു​ന്നു.

ഇ​ന്റ​ർ​നെ​റ്റ് ഏ​റെ പ​രി​മി​ത​മാ​ണ്, വൈ​ദ്യു​തി ഏ​റ​ക്കു​റെ ഇ​ല്ലാ​താ​യി​ത്തു​ട​ങ്ങി. വീ​ടു​ക​ൾ ത​മ്മി​ൽ പ​ങ്കു​വെ​ച്ചാ​ണ് വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വീ​ട്ടി​ലു​ള്ള പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കാ​ൻ എ​ന്തെ​ങ്കി​ലും കി​ട്ടു​മോ എ​ന്ന് തി​ര​ക്കി വ​ന്നി​രി​ക്കു​ന്ന മ​നു​ഷ്യ​രെ​ക്കൊ​ണ്ട് തി​ങ്ങി നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ബേ​ക്ക​റി​ക​ൾ. ഈ ​സ്ഥി​തി ഇ​തേ പോ​ലെ തു​ട​ർ​ന്നാ​ൽ പ​ല ആ​ളു​ക​ളും മ​രി​ക്കു​ന്ന​ത് ബോം​ബി​ങ്ങി​ലാ​വി​ല്ല, മ​റി​ച്ച് ആ​വ​ശ്യ​ത്തി​ന് പോ​ഷ​കാ​ഹാ​രം കി​ട്ടാ​തെ​യാ​യി​രി​ക്കും.

ലോ​ക​ത്ത് എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഇ​വി​ടെ​യാ​ർ​ക്കും അ​റി​യാ​നാ​വു​ന്നി​ല്ല. വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം റേ​ഡി​യോ​യാ​ണ്.

ഞ​ങ്ങ​ൾ റേ​ഡി​യോ വെ​ച്ച് അ​തി​ന് ചു​റ്റു​മി​രു​ന്ന് കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു, പൊ​ടു​ന്ന​നെ അ​ത്യു​ഗ്ര ശ​ബ്ദ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി. എ​ല്ലാ​വ​രും നി​ല​വി​ളി​ച്ചു, സ്ഫോ​ട​ന​ത്തി​ൽ കു​ലു​ങ്ങി​പ്പോ​യി വീ​ട്.

ഹൃ​ദ​യം പ​ട​പ​ടാ മി​ടി​ച്ചു- ജീ​വി​തം അ​വ​സാ​നി​ക്കാ​റാ​യോ? ഞാ​ൻ എ​ന്നോ​ട് ത​ന്നെ ചോ​ദി​ച്ചു; ജീ​വി​ക്കാ​നു​ള്ള സ​മ​യം അ​ൽ​പം കൂ​ടി നീ​ട്ടി​ത്ത​ന്നി​രി​ക്കു​ന്നു ദൈ​വം എ​ന്ന് ഞാ​ൻ മ​ന​സ്സി​ലാ​ക്കി.

ലോ​ക​മെ​മ്പാ​ടും കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​യി ക​ളി​ക്കു​ന്നു, ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു, വി​ദ്യാ​ഭ്യാ​സം കൈ​വ​രി​ക്കു​ന്നു, ആ​സ്വ​ദി​ച്ച് ജീ​വി​തം ചെ​ല​വ​ഴി​ക്കു​ന്നു. പ​ക്ഷേ ഞ​ങ്ങ​ളു​ടെ അ​വ​സ്ഥ അ​ത​ല്ല. എ​ല്ലാ മ​നു​ഷ്യ​രും തു​ല്യ​ര​ല്ലേ? എ​നി​ക്കും ആ ​കു​ട്ടി​ക​ളെ​പ്പോ​ലെ ക​ളി​ക്കാ​നും ക​ഴി​ക്കാ​നും പ​ഠി​ക്കാ​നു​മെ​ല്ലാം അ​വ​സ​രം ല​ഭി​ക്കേ​ണ്ട​തി​ല്ലേ?

ഉ​പ​രോ​ധ​ത്തി​ന്റെ കീ​ഴി​ലു​ള്ള ഫ​ല​സ്തീ​നി കു​ട്ടി​ക​ൾ​ക്ക് മ​റ്റ് കു​ട്ടി​ക​ൾ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പോ​ലു​മാ​വി​ല്ല. ഞ​ങ്ങ​ൾ കാ​ണു​ന്ന​തും കേ​ൾ​ക്കു​ന്ന​തും അ​നു​ഭ​വി​ക്കു​ന്ന​തു​മെ​ല്ലാം മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്.

എ​ങ്കി​ലും ഞാ​ൻ ഉ​റ​ച്ചു പ​റ​യും: ഞാ​നും ഒ​രു കു​ട്ടി​യാ​ണ്, ഭൂ​മു​ഖ​ത്തു​ള്ള ഓ​രോ കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​നും പ​ഠി​ക്കാ​നും ക​ളി​ക്കാ​നും ബാ​ല്യം അ​തി​ന്റേ​താ​യ അ​ർ​ഥ​ത്തി​ൽ ഉ​റ​പ്പാ​ക്ക​പ്പെ​ടാ​നു​മു​ള്ള അ​വ​കാ​ശ​ങ്ങ​ളു​ണ്ട്

ഭൂ​മി​യി​ലെ ഈ ​ന​ര​ക​തു​ല്യ ജീ​വി​ത​ത്തി​ന് ഒ​രു അ​വ​സാ​ന​മു​ണ്ടാ​വ​ട്ടെ എ​ന്ന് ഞാ​ൻ ആ​ശി​ക്കു​ന്നു. അ​ധി​നി​വേ​ശ​ക​രാ​യ ഇ​സ്രാ​യേ​ൽ കാ​ണി​ച്ചു​കൂ​ട്ടു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ലോ​കം ക​ണ്ണു തു​റ​ന്നു ക​ണ്ടി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.

ദൈ​വം ഏ​വ​രെ​യും അ​നു​ഗ്ര​ഹി​ക്ക​ട്ടെ, എ​ന്റെ ​പ്രി​യ​പ്പെ​ട്ട ഗ​സ്സ​യെ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictWorld NewsLatest Malayalam News
News Summary - israel palestine conflict
Next Story