Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇ​ത്​ എ​ന്‍റെ അ​വ​സാ​ന...

ഇ​ത്​ എ​ന്‍റെ അ​വ​സാ​ന കു​റി​പ്പാ​കാം

text_fields
bookmark_border
israel palestine conflict
cancel
camera_alt

താരിഖ്​ ഹജ്ജാജ്​ ഗസ്സയിൽ വാർത്താശേഖരണത്തിൽ

'ഈ ​കു​റി​മാ​നം വാ​യി​ക്കു​ന്ന എ​ല്ലാ​വ​രും ഒ​ന്നോ​ർ​ക്കു​ക: ലോ​ക​ത്തെ വ​ൻ​ശ​ക്തി​രാ​ഷ്ട്ര​ങ്ങ​ളെ​ല്ലാം ഗസ്സ​യി​ലെ സി​വി​ലി​യ​ന്മാ​രെ കൊ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​നു​ഷ്യാ​വ​കാ​ശ​ത്തെ​യും മാ​ന​വി​ക​ത​യെ​യും കു​റി​ച്ച് അ​വ​ർ പ​റ​യു​ന്ന​ത് വി​ശ്വ​സി​ക്ക​രു​ത്. അ​വ​ർ​ക്ക് ത​രി​മ്പും മ​നു​ഷ്യ​ത്വ​മി​ല്ല. ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ഞ​ങ്ങ​ൾ അ​വ​രോ​ട് കേ​ണു​പ​റ​യു​ന്നു, ഈ ​ഉ​പ​രോ​ധ​മൊ​ന്ന് നീ​ക്കി​ത്ത​രാ​ൻ. അ​വ​ർ അ​ത്​ ശ്ര​ദ്ധി​ച്ച​തേ​യി​ല്ല. എ​ന്നി​ട്ടി​പ്പോ​ൾ അ​വ​ർ ഞ​ങ്ങ​ളെ കൊ​ല്ലാ​ൻ തി​ര​ക്കു​കൂ​ട്ടു​ക​യാ​ണ്'

ജോ​ലി​ക്കാ​യി ഫീ​ൽ​ഡി​ൽ പോ​കു​മ്പോ​ഴെ​ല്ലാം സ്വ​ന്തം കു​ഴി​മാ​ട​ത്തി​ലേ​ക്കു​ള്ള നേ​ർ​ക്കു​നേ​ർ വ​ഴി​യി​ലാ​ണ് ഞാ​നെ​ന്നു തീ​ർ​ച്ച​പ്പെ​ടു​ത്താ​റു​ണ്ട്. ഒ​രു മൂ​ല​യി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് തെ​ന്നി​മാ​റി, ആ​രു​ടെ​യൊ​ക്കെ​യോ ക​ടു​ത്ത ഭീ​ഷ​ണി​യാ​​യൊ​രാ​ളാ​ണ്​ എ​ന്ന ക​രു​ത​ലോ​ടെ​യാ​ണ് എ​ന്റെ ഓ​രോ ചു​വ​ടു​വെ​പ്പും.

ഞാ​ൻ ഒ​രു പോ​രാ​ളി​യ​ല്ല. ഒ​രി​ക്ക​ലും തോ​ക്കേ​ന്തി​യി​ട്ടി​ല്ല. ഒ​രു പോ​രാ​ട്ട​ത്തി​ലും ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​സ്രാ​യേ​ലി​നോ മ​റ്റു വ​ല്ല​വ​ർ​ക്കു​മോ ഞാ​നൊ​രു ഭീ​ഷ​ണി​യാ​ണെ​ന്നും ക​രു​തു​ന്നി​ല്ല. ജ​ന​ങ്ങ​ളു​ടെ ക​ഥ ​ രേ​ഖ​പ്പെ​ടു​ത്തു​ന്ന വെ​റു​മൊ​രു എ​ഴു​ത്തു​കാ​ര​ൻ മാ​ത്ര​മാ​ണ് ഞാ​ൻ. പ​ക്ഷേ, അ​തു​ത​ന്നെ​യാ​ണ് എ​ന്റെ അ​പ​രാ​ധ​വും.

ഒ​രു അ​ധി​നി​വേ​ശ ശ​ക്തി​ക്ക്, ഇ​സ്രാ​യേ​ലി​ന് ഞാ​ൻ ഒ​രു പോ​രാ​ളി​യേ​ക്കാ​ൾ ഭീ​ഷ​ണി​യാ​ണ്. പോ​രാ​ളി​ക​ൾ മ​ര​ണ​പ്പെ​ട്ടേ​ക്കാം. അ​തോ​ടെ അ​വ​രു​ടെ യാ​ത്ര തീ​ർ​ന്നു. എ​ന്നാ​ൽ, ഒ​രു എ​ഴു​ത്തു​കാ​ര​ൻ എ​ന്ന​നി​ല​യി​ൽ ഞാ​ൻ പ​റ​ഞ്ഞ ക​ഥ​ക​ൾ എ​ന്നെ​ന്നും നി​ല​നി​ൽ​ക്കും. അ​തെ​ന്റെ ജ​ന​ത​യു​ടെ ച​രി​ത്ര​രേ​ഖ​യാ​ണ്. ച​രി​ത്ര​ത്തെ മ​റ​യ്ക്കാ​നു​ള്ള മി​ടു​ക്കി​ൽ​നി​ന്നാ​ണ് അ​ധി​നി​വേ​ശം ക​രു​ത്തു​നേ​ടു​ന്ന​ത്.

അ​തി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ത്ത് ഞ​ങ്ങ​ളു​ടെ ജ​ന​ത​യെ​ക്കു​റി​ച്ച നേ​രു​ക​ൾ നി​ല​നി​ർ​ത്തി സം​ര​ക്ഷി​ച്ചു​പോ​രു​ന്ന പ​ണി​യാ​ണ് ഞ​ങ്ങ​ളെ​ടു​ക്കു​ന്ന​ത്. അ​ധി​നി​വേ​ശ​ക​രാ​ൽ വ്യ​വ​സ്ഥാ​പി​ത​മാ​യി കൂ​ട്ട​ക്കൊ​ല ചെ​യ്യ​പ്പെ​ടു​ക​യാ​ണ​വ​ർ. അ​വ​രു​ടെ ദേ​ശം മാ​യ്ച്ചു​ക​ള​യു​ക​യാ​ണ്. കാ​ര​ണം, ഞ​ങ്ങ​ളു​ടെ അ​ധി​നി​വേ​ശ​ക​ന് ഞ​ങ്ങ​ളു​ടെ മ​ണ്ണ് വേ​ണം.

ആ​ക്ര​മ​ണ​ത്തി​ന്റെ ആ​ദ്യ ര​ണ്ടു ദി​ന​ങ്ങ​ളി​ൽ ഞാ​ൻ വാ​ർ​ത്ത​ക​ൾ​ക്കാ​യി ഫീ​ൽ​ഡി​ൽ പോ​യി​രു​ന്നു. ഗ​സ്സ സി​റ്റി​യി​ലെ അ​ൽ​ശി​ഫ ആ​ശു​പ​ത്രി പോ​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി പോ​കാ​ൻ ക​ഴി​യു​ന്ന ഇ​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ ഞാ​നി​റ​ങ്ങി​യ​ത്. യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​ക​ൾ ഉ​ന്ന​മി​ടു​മെ​ന്ന് ക​രു​തി​യ​തേ​യ​ല്ല. എ​ന്നാ​ൽ, ഇ​പ്പോ​ഴി​താ അ​തും. ഗ​സ്സ​യി​ൽ ചെ​യ്യ​രു​താ​ത്ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ല എ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ന്നു ഇ​സ്രാ​യേ​ൽ.

ഞാ​ൻ ആ​ശു​പ​ത്രി​യു​ടെ അ​ടു​ത്തു​ള്ള ഒ​രു ക​ഫേ​യി​ൽ ക​യ​റി. ഒ​രു​കൂ​ട്ടം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​വി​ടെ​യു​ണ്ട്. കാ​ര​ണം, അ​വി​ടെ വൈ​ദ്യു​തി​യും ഇ​ൻ​റ​ർ​നെ​റ്റ് ക​ണ​ക്‌​ഷ​നും ഉ​ണ്ടാ​യി​രു​ന്നു. അ​വി​ടെ ക​ഴി​യു​ന്ന ഓ​രോ സെ​ക്ക​ൻ​ഡും കാ​ശു കൊ​ടു​ത്തു​വാ​ങ്ങി​യ സ​മ​യം പോ​ലെ​യാ​യി​രു​ന്നു.

ഞ​ങ്ങ​ൾ​ക്ക​റി​യാം, ഇ​സ്രാ​യേ​ലി​ന് ഗ​സ്സ​യെ ലോ​ക​ത്തു​നി​ന്ന് മു​റി​ച്ചു​മാ​റ്റ​ണം. അ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​വും ഇ​സ്രാ​യേ​ലി​ന്റെ അ​തി​ക്ര​മ​ങ്ങ​ളും ലോ​ക​ത്തി​നു കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​വ​രെ കൊ​ല്ല​ണം. ഇ​സ്രാ​യേ​ലി​ന്റെ ഉ​ന്ന​മാ​ണ് എ​ന്ന​റി​യാം. എ​ന്നാ​ലും ഞ​ങ്ങ​ൾ​ക്ക് ജോ​ലി​ചെ​യ്തേ പ​റ്റൂ.

ഒ​രു ക​വ​ചം​പോ​ലെ, PRESS എ​ന്ന് മു​ദ്ര​ണം​ചെ​യ്ത മേ​ൽ​ക്കു​പ്പാ​യ​വും ത​ല​മൂ​ടാ​ൻ ഒ​രു നീ​ല ഹെ​ൽ​മ​റ്റും ധ​രി​ച്ചാ​ണ് ഞാ​ൻ ഇ​റ​ങ്ങു​ക. അ​തെ​ന്നെ കാ​ത്തു​കൊ​ള്ളും എ​ന്ന തോ​ന്ന​ലു​മാ​യി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ൽ ഇ​സ്രാ​യേ​ലി മി​സൈ​ലു​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​കാ​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ.

എ​ന്നാ​ൽ, അ​തെ​ന്നെ സം​ര​ക്ഷി​ക്കി​ല്ല. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ദി​നേ​ന കൊ​ല​ചെ​യ്യ​പ്പെ​ടു​ന്നു. ഇ​സ്രാ​യേ​ലി വ്യോ​മാ​ക്ര​മ​ണം ക​ഴി​ഞ്ഞ​യാ​ഴ്ച 10 ജേ​ണ​ലി​സ്റ്റു​ക​ളു​ടെ ജീ​വ​നെ​ടു​ത്തു. ഡ​സ​ൻ ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഓ​രോ വ​ട്ടം വാ​ർ​ത്ത കേ​ൾ​ക്കു​മ്പോ​ഴും ആ​ദ്യ​മാ​യി കേ​ൾ​ക്കു​ന്ന​തു​പോ​ലു​ള്ള ഞെ​ട്ട​ലാ​ണു​ള​വാ​കു​ക. ഓ​രോ ത​വ​ണ പു​റ​ത്തു​പോ​കു​മ്പോ​ഴും അ​തെ​ന്റെ അ​വ​സാ​ന​ത്തെ ചു​വ​ടാ​യി​രി​ക്കും എ​ന്നു​തോ​ന്നും. ദൈ​വ​സ​ഹാ​യ​ത്തി​നാ​യി പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടി​രി​ക്കും. എ​ന്റെ കാ​ര്യ​ത്തി​ന​ല്ല, ഒ​മ്പ​ത് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള എ​ന്റെ മ​ക​നു​വേ​ണ്ടി. അ​വ​ൻ പി​താ​വി​ല്ലാ​തെ വ​ള​ര​രു​തേ എ​ന്നാ​ണ് തേ​ട്ടം. എ​ന്റെ ദു​രി​തം ഞാ​ൻ അ​നു​ഭ​വി​ച്ചോ​ളാം. എ​ന്നാ​ൽ, അ​വ​ൻ ക​ഷ്ട​പ്പെ​ടു​ന്ന​ത് എ​നി​ക്ക് താ​ങ്ങാ​നാ​വി​ല്ല.

വീ​ടു വി​ട്ടി​റ​ങ്ങു​മ്പോ​ൾ, PRESS എ​ന്നെ​ഴു​തി​യ മേ​ൽ​ക്കു​പ്പാ​യം എ​ടു​ത്ത​ണി​യു​മ്പോ​ൾ, ഒ​രു ഇ​ര​യാ​ണ് പോ​കു​ന്ന​ത് എ​ന്ന​മ​ട്ടി​ലാ​ണ് വീ​ട്ടു​കാ​രു​ടെ നോ​ട്ടം. ഭാ​ര്യ പി​ഞ്ചു​മോ​നെ​യെ​ടു​ത്ത് എ​ന്റെ​യ​രി​കി​ൽ വ​രും. അ​തെ​ന്തി​നാ​ണെ​ന്ന് എ​നി​ക്ക് ന​ന്നാ​യ​റി​യാം. ​

ജോ​ലി​ക്കാ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള തീ​രു​മാ​നം ഞാ​ൻ പു​നഃ​പ​രി​ശോ​ധി​ക്ക​ണം, അ​വ​രു​ടെ കൂ​ടെ വീ​ട്ടി​ൽ നി​ൽ​ക്ക​ണം. കു​ഴ​ഞ്ഞു​പോ​കും മു​മ്പ്, അ​വ​രു​ടെ മു​ന്നി​ൽ ക​ണ്ണു​നീ​ർ ഉ​റ്റി​വീ​ഴും​മു​മ്പ് ഞാ​ൻ ബൈ ​പ​റ​യും. അ​വ​ർ​ക്കു ക​രു​ത്തോ​ടെ നി​ൽ​ക്കു​ന്ന എ​ന്നെ​യാ​ണ​ല്ലോ ആ​വ​ശ്യം. അ​തെ​ന്റെ അ​വ​സാ​ന​ത്തെ സ​ലാം പ​റ​ച്ചി​ലാ​കാം; അ​വ​സാ​ന​ത്തെ ആ​ശ്ലേ​ഷ​വും.

ഈ ​ദി​ന​ങ്ങ​ളി​ൽ ഗ​സ്സ​യി​ൽ ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്റെ ജോ​ലി​യി​ൽ ഞാ​ൻ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി ഇ​തു മാ​ത്ര​മ​ല്ല, മ​ര​ണം നി​ഴ​ൽ​പോ​ലെ പി​റ​കെ​യു​ണ്ട്. എ​ന്നാ​ൽ, ഓ​രോ നാ​ളും കാ​ണു​ന്ന ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ഴ്ച​ക​ൾ​ക്കു മു​ന്നി​ൽ പ​ത​റാ​തി​രി​ക്കു​ക, അ​തി​ജീ​വി​ത​രു​ടെ ക​ഥ​ക​ൾ​ക്കു മു​ന്നി​ൽ ക​ണ്ണീ​ര​ണി​യാ​തെ നി​ൽ​ക്കു​ക -അ​താ​ണ് ഏ​റ്റ​വും വി​ഷ​മ​ക​രം.

ജീ​വാ​പാ​യ​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​വ​ർ വാ​സ്ത​വ​ത്തി​ൽ അ​തി​ജീ​വി​ച്ചു എ​ന്നു പ​റ​ഞ്ഞു​കൂ​ടാ. കു​ടും​ബം മു​ഴു​വ​ൻ കൊ​ല്ല​പ്പെ​ടു​ക​യോ ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യോ ചെ​യ്താ​ൽ പി​ന്നെ അ​വ​ർ​ക്ക് എ​ന്ത് അ​തി​ജീ​വ​ന​മാ​ണ്!

ഗ​സ്സ​യി​ൽ വീ​ട്ടി​ൽ ഇ​രി​ക്കു​ന്ന​തും സു​ര​ക്ഷി​ത​മ​ല്ല. ഫീ​ൽ​ഡി​ൽ ജോ​ലി​യു​മാ​യി പോ​കു​ന്ന​വ​ർ ജീ​വ​ൻ കൈ​യി​ൽ​പി​ടി​ച്ചാ​ണ് നീ​ങ്ങു​ന്ന​ത്. എ​ന്നെ​പ്പോ​ലു​ള്ള​വ​ർ​ക്ക് കൊ​ല്ല​പ്പെ​ട്ടാ​ലും പ്ര​ശ്ന​മി​ല്ല. സ്വ​ന്തം ജ​ന​ത​യു​ടെ ദു​രി​ത​പ്പാ​ടു​ക​ളു​ടെ സ​ന്ദേ​ശ​വാ​ഹ​ക​രാ​ണ​ല്ലോ ഞ​ങ്ങ​ൾ. എ​ന്റെ ശ​ബ്ദം കേ​ൾ​ക്കു​ന്നു​ണ്ടെ​ന്ന​ത് കൂ​ടു​ത​ൽ ഊ​ർ​ജം പ​ക​രു​ന്നു. ‘മോ​ണ്ടോ വീ​സി’​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ് എ​ന്റെ ശ​ബ്ദം ലോ​ക​ത്തെ​ത്തി​ക്കു​ന്ന​ത്.

ഇ​ന്നു ഞാ​ൻ നി​ങ്ങ​ൾ​ക്ക് വാ​ർ​ത്ത ന​ൽ​കു​ന്നു. നാ​ളെ ഞാ​നാ​വാം വാ​ർ​ത്ത. വ​രും​ദി​ന​ങ്ങ​ളി​ൽ മ​റ്റൊ​രു സ്‌​റ്റോ​റി ന​ൽ​കാ​ൻ എ​നി​ക്കാ​വു​മോ എ​ന്നു തീ​ർ​ച്ച​യി​ല്ല. ഞാ​ൻ അ​തി​ജീ​വി​ക്കും എ​ന്നു​രു​റ​പ്പു​മി​ല്ല. അ​മേ​രി​ക്ക​യു​ടെ​യും യൂ​റോ​പ്യ​ൻ രാ​ഷ്ട്ര​ങ്ങ​ളു​ടെ​യും കൂ​ടെ ഇ​സ്രാ​യേ​ൽ ഗ​സ്സ ചീ​ന്തി​നെ തു​ട​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.

ഒ​രി​ക്ക​ൽ കൂ​ടി ഞ​ങ്ങ​ളെ അ​ഭ​യാ​ർ​ഥി​ക​ളാ​യി തെ​ണ്ടി​ക്ക​ണ​മ​വ​ർ​ക്ക്. ഞ​ങ്ങ​ൾ​ക്ക് ആ​തി​ഥ്യം ന​ൽ​കാ​ൻ ഈ​ജി​പ്തി​നു​മേ​ൽ സ​മ്മ​ർ​ദം​ചെ​ലു​ത്തു​ക​യാ​ണ്. എ​ന്നാ​ൽ, നി​ർ​മൂ​ല​നം ചെ​യ്യ​പ്പെ​ട്ടാ​ലും സ്വ​ന്തം മ​ണ്ണി​ലും വീ​ട്ടി​ലും നി​ൽ​ക്കാ​ൻ​ത​ന്നെ​യാ​ണ് ഗ​സ്സ​യി​ലെ ഭൂ​രി​ഭാ​ഗ​വും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്‍റെ ഈ ​കു​റി​മാ​നം വാ​യി​ക്കു​ന്ന എ​ല്ലാ​വ​രും ഒ​ന്നോ​ർ​ക്കു​ക: ലോ​ക​ത്തെ വ​ൻ​ശ​ക്തി രാ​ഷ്ട്ര​ങ്ങ​ളെ​ല്ലാം ഗ​സ്സ​യി​ലെ സി​വി​ലി​യ​ന്മാ​രെ കൊ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​നു​ഷ്യാ​വ​കാ​ശ​ത്തെ​യും മാ​ന​വി​ക​ത​യെ​യും കു​റി​ച്ച് അ​വ​ർ പ​റ​യു​ന്ന​ത് വി​ശ്വ​സി​ക്ക​രു​ത്. അ​വ​ർ​ക്ക് ത​രി​മ്പും മ​നു​ഷ്യ​ത്വ​മി​ല്ല.

ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ഞ​ങ്ങ​ൾ അ​വ​രോ​ട് കേ​ണു​പ​റ​യു​ന്നു, ഈ ​ഉ​പ​രോ​ധ​മൊ​ന്ന് നീ​ക്കി​ത്ത​രാ​ൻ. അ​വ​ർ അ​ത്​ ശ്ര​ദ്ധി​ച്ച​തേ​യി​ല്ല. എ​ന്നി​ട്ടി​പ്പോ​ൾ അ​വ​ർ ഞ​ങ്ങ​ളെ കൊ​ല്ലാ​ൻ തി​ര​ക്കു​കൂ​ട്ടു​ക​യാ​ണ്.

എ​ന്‍റെ സ്​​റ്റോ​റി​ക​ൾ ലൈ​വ്​ ആ​ക്കി നി​ർ​ത്തു​മ്പോ​ൾ നി​ങ്ങ​ൾ എ​ന്നെ ജീ​വി​പ്പി​ക്കു​ക​യാ​ണ്. ഓ​ർ​ക്കു​ക: ഞാ​നും ഒ​രു സാ​ധാ​ര​ണ ജീ​വി​തം കൊ​തി​ച്ചി​രു​ന്നു. എ​ന്‍റെ കു​ട്ടി​ക​ളു​ടെ ക​ളി​ചി​രി​ക​ളും ഭാ​ര്യ പാ​കം​ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ സു​ഗ​ന്ധ​വു​മു​ള്ള ഒ​രു കൊ​ച്ചു​വീ​ട്​ ഞാ​ൻ ആ​റ്റു​നോ​റ്റി​രു​ന്നു. ആ ​ഇ​ത്തി​രി സ്വ​പ്ന​മാ​ണ്​ മാ​ന​വി​ക​ത​യു​ടെ ര​ക്ഷ​ക​രാ​യി വേ​ഷം​കെ​ട്ടു​ന്ന ലോ​കം ഞെ​രി​ച്ചു​കൊ​ല്ലാ​ൻ ഒ​ത്തു​ചേ​രു​ന്ന​ത്​.

എ​ന്നെ ഓ​ർ​ക്കു​ക, നി​വൃ​ത്തി​യി​ല്ലാ​തെ നി​ർ​ബ​ന്ധി​ത​മാ​യി ഈ ​ലോ​ക​ത്തു​നി​ന്ന് വി​ട​പ​റ​യാ​ൻ ത​യാ​റെ​ടു​ത്തു​നി​ൽ​ക്കു​ന്ന ഞാ​ൻ പോ​കു​ന്ന​ത്​ മെ​ച്ച​പ്പെ​ട്ട ഒ​രു ലോ​ക​ത്തേ​ക്കാ​ണ്​-​അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും നി​ല​നി​ൽ​ക്കാ​ത്ത ഒ​രു ലോ​ക​ത്തേ​ക്ക്.

(ഫ​ല​സ്തീ​ൻ റൈ​റ്റേ​ഴ്​​സ്​ യൂ​നി​യ​ൻ അം​ഗ​വും അ​മേ​രി​ക്ക​യി​ലെ ‘മോ​ണ്ട്​ വെ​യ്​​സ്​’ ഓ​ൺ​ലൈ​ൻ പ​ത്ര​ത്തി​ലെ മാധ്യമപ്രവർത്തകനുമാണ് ലേ​ഖ​കൻ)​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictWorld NewsExperience
News Summary - Israel Palestine conflict-This will be my last post
Next Story