ഇത് ഒരു ഹിന്ദുവിെൻറ പ്രായശ്ചിത്തം
text_fieldsകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുക, ട്രെയിനിൽ സംഘ്പരിവാർ തീവ്രവാദികൾ കൊലപ്പെടുത്തിയ ജുനൈദിെൻറ മാതാവ് സൈറാബാനുവിന് സമർപ്പിച്ച അവാർഡ് ജേതാവ് കെ.പി. രാമനുണ്ണിക്ക് ഡൽഹി കേരള ഹൗസിൽ കെ.എം.സി.സി നൽകിയ സ്വീകരണത്തിന് നടത്തിയ മറുപടി പ്രസംഗത്തിൽ നിന്ന്: ഹൈന്ദവതയുടെ പേരിൽ രാജ്യത്ത് നടത്തുന്ന കൊലപാതകങ്ങൾക്ക് ഹിന്ദുവെന്ന നിലയിൽ ഞാൻ ചെയ്ത പ്രായശ്ചിത്തമാണിത്. പ്രായശ്ചിത്തം ഒരു ഹിന്ദുവിെൻറ അടിസ്ഥാന സ്വഭാവമാണ്. ഹിന്ദുക്കളിലെ വലിയ മനുഷ്യരടക്കം അത് ചെയ്തവരാണ്; ശ്രീരാമൻ പോലും. ഇവരീ കൊണ്ടുനടക്കുന്ന രാമനല്ല, ഹൈന്ദവതയുടെ ശരിയായ രാമൻ. ശ്രീരാമൻ സീതയെ ഉപേക്ഷിച്ചത് അന്ന് പ്രജകളുടെ താൽപര്യത്തിന് വേണ്ടി രാജാവ് എന്തും ചെയ്യണമെന്നത് രാജധർമമായതുകൊണ്ടാണ്. സീത ഒരു തെറ്റും ചെയ്തിട്ടില്ല. ഏറ്റവും നിഷ്കളങ്കയായ പത്നിയെ ഉപേക്ഷിക്കുക അന്നത്തെ നാട്ടുനടപ്പാണ്. പ്രജകൾക്ക് സംശയമുണ്ടാകുന്നതിനും അവരെ അസ്വസ്ഥമാക്കുന്നതിനും പരിഹാരം കണ്ടെത്തുകയെന്നത് രാജാവിെൻറ കർത്തവ്യവും. അതേസമയം, രാമനറിയാം, താൻ ചെയ്തത് വലിയ പാപമാണെന്ന്. നിഷ്കളങ്കയായ ഭാര്യയെ ഉപേക്ഷിച്ച് കാട്ടിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്. അതിന് രാമനെന്താ പ്രായശ്ചിത്തം ചെയ്തതെന്നറിയുമോ? മരിക്കുന്നതുവരെ, സരയൂ നദിയിലേക്ക് ഇറങ്ങിപ്പോകുന്നതു വരെ, ഒരു സുഖഭോഗവും രാമൻ അനുഭവിച്ചിട്ടില്ല. മൃതശരീരം പോലെ ദർഭപ്പുല്ല് വിരിച്ച് വെറും നിലത്താണ് രാമൻ കിടന്നത്. ദർഭപ്പുല്ല് ശവം കിടത്തുന്ന സ്ഥലമാണ്. ശാരീരികമായി ശവമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് രാമൻ പ്രഖ്യാപിച്ചത്. അത് രാമെൻറ പ്രായശ്ചിത്തമാണ്. തെറ്റു ചെയ്യാൻ നിർബന്ധിതനായതുകൊണ്ടാണ് ആ പ്രായശ്ചിത്തം ചെയ്തത്. ഭീഷ്മാചാര്യർ 56 ദിവസം ശരശയ്യയിൽ കിടന്നു. അതിെൻറ വ്യാഖ്യാനത്തിൽ അഭിപ്രായ വ്യത്യാസമുള്ള പലരുമുണ്ടാകും. ദ്രൗപദിയെ കൗരവപക്ഷത്തുവെച്ച് വസ്ത്രാക്ഷേപം ചെയ്യുേമ്പാൾ തെൻറ കൂറിെൻറ പേരിൽ അത് നോക്കിനിന്നതിനാണ് 56 ദിവസം ശരശയ്യയിൽ കിടന്നത്. ഭീഷ്മാചാര്യരുടെ പ്രായശ്ചിത്തമായിരുന്നു അത്. അതിനാൽ ഇൗ പ്രായശ്ചിത്തം ഹിന്ദു ചെയ്യേണ്ടതാണ്.
എല്ലാ മതങ്ങളുടേയും മാതാവാണ് ഹൈന്ദവത എന്നാണ് വിവേകാനന്ദൻ പറഞ്ഞത്. ആ മാതാവിനെകൊണ്ട് കുട്ടികളെ കൊല്ലിക്കുന്ന പരിപാടിയാണ് ഒരു കാരണവുമില്ലാതെ ഹിന്ദുവിെൻറ പേരുപറഞ്ഞ് നടത്തുന്ന ഇൗ കൊലപാതകങ്ങൾ. അവക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഞാെനാരു ശരിയായ ഹിന്ദുവാണെന്ന്. അങ്ങനെ പറയുന്നതിൽ ഒരു രാഷ്ട്രീയദൗത്യവുമുണ്ട്. കാരണം, ആരാണ് ശരിയായ ഹിന്ദു? ഹിന്ദു എന്നുപറഞ്ഞാൽ ആളെ കൊല്ലുന്ന ചെകുത്താനാണെന്ന് പുതിയ തലമുറയിലെ കുട്ടികൾ മനസ്സിലാക്കാൻ പാടുണ്ടോ? അല്ല, അങ്ങനെ ആയിരുന്നില്ല. അങ്ങനെയാകാത്തതുകൊണ്ടാണ് സഹസ്രാബ്ദങ്ങളായി ഹിന്ദുക്കളും മുസ്ലിംകളും ഇവിടെ ഒന്നിച്ചുകഴിഞ്ഞത്. മറ്റു മതങ്ങളെ സ്വീകരിച്ചത്. സാമൂതിരിപ്പാടിനെ പോലുള്ളവർ ഹിന്ദുവാണെന്ന് നാം മനസ്സിലാക്കണം. മുസ്ലിംകൾ അഞ്ചു നേരവും മര്യാദക്ക് നമസ്കരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഹിന്ദുവായ രാജാവിനായിരുന്നു ബേജാറ്. അത്രക്ക് സഹമതത്തിനോട് കാരുണ്യവും സഹിഷ്ണുതയും പുലർത്തിയ ഒരു ധർമം ഹൈന്ദവതയിലുണ്ട്. ആ ധർമം കേടുവരുത്തുന്ന സമയത്ത് എന്താണ് ശരിയായ ഹിന്ദു എന്ന് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. അതും കൂടി എെൻറ ഉത്തരവാദിത്തത്തിെൻറ ഒരു ഭാഗമായിരുന്നു.
മുഹമ്മദ് നബി മദീനയിൽ സ്ഥാപിച്ച, ബഹുസ്വരമായ, എല്ലാവർക്കും അവരവരുടെ അവകാശം കൊടുത്ത ഒരു പാരമ്പര്യം കേരളത്തിനുമുണ്ട്. അതുകൊണ്ടാണ് കേരളത്തെ ദൈവത്തിെൻറ സ്വന്തം നാട് എന്ന് വിളിക്കുന്നത്. ഇൗ പ്രവർത്തനത്തിന് എനിക്ക് നിമിത്തം ദൈവത്തിെൻറ പുസ്തകമാണ്. ആ പുസ്തകം എന്നോട് ആവശ്യപ്പെടുകയാണ് നീ ഇതുപോലെ ചെയ്യണമെന്ന്. കാരണം, നബി കൃഷ്ണനെ ഇക്കായെന്നും കൃഷ്ണൻ നബിയെ മുത്ത് എന്നും വിളിക്കുന്ന ഒരു പുസ്തകം പറയുന്നത് അനുസരിക്കാതിരിക്കാൻ നിവൃത്തിയില്ല. ഇങ്ങനെ ചെയ്യണമെന്ന് ഒരു കൽപന എനിക്ക് എെൻറ മനസ്സിെൻറ ഉള്ളിൽനിന്നു വന്നു. അത്തരമൊരു കൽപന മനസ്സിൽനിന്നുണ്ടായപ്പോൾ അതിെൻറ അപകടങ്ങളെകുറിച്ചും അറിയാമായിരുന്നു. ഇങ്ങനെ നടക്കാൻ പോകുന്നുവെന്ന് അറിഞ്ഞുകഴിഞ്ഞാൽ അത് മുടക്കാൻ എല്ലാ പണികളും ആളുകൾ ചെയ്യും. അതുകൊണ്ടാണ് അവസാന നിമിഷം വരെ രഹസ്യമാക്കിവെച്ചത്. ജുനൈദിെൻറ വീട്ടുകാർക്ക് വിശ്വാസമുണ്ടാകേണ്ടതുണ്ടായിരുന്നു. ഇവിടെനിന്ന് ഞാൻ നേരിട്ട് വിളിച്ചാൽ വല്ല അപകടത്തിലും പെടുത്താനാേണാ എന്ന് വീട്ടുകാർ വിചാരിച്ചേക്കാം. ജുനൈദിെൻറ വീട്ടുകാരുമായി യൂത്ത്ലീഗ് നേതാവ് സി.കെ. സുബൈറിന് ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ബന്ധപ്പെട്ടു. അതുമുതൽ വളരെ സൂക്ഷ്മതേയാടുകൂടിയാണ് വിഷയം കൈകാര്യം ചെയ്തത്. കാരണം, ഇത് ഒരു ജീവകാരുണ്യ പ്രവർത്തനമല്ല. അവർക്ക് ഒരു ലക്ഷം രൂപ കൊടുത്ത് സഹായിക്കാനാണെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുമായിരുന്നു. ഇതുചെയ്യുേമ്പാൾ ചില അർഥധ്വനികൾ വേണം. ആ സമയത്ത് അവരുടെ കൈയിൽ സാഹിത്യ അക്കാദമിയുടെ വേദിയിൽ വെച്ച് കൊടുക്കുേമ്പാഴാണ് അത് അർഥഗർഭമാകുന്നത്. അതുകൊണ്ടാണ് ജുനൈദിെൻറ ഉമ്മയെ ഇങ്ങോട്ടു വിളിച്ചുവരുത്തി കൊടുത്തത്. ഭാഗ്യവശാൽ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴും നമ്മുടെ രാജ്യത്ത്, വിവിധ സമുദായങ്ങളിൽനിന്ന് നന്മ നഷ്ടപ്പെട്ടിട്ടില്ല എന്നറിയുന്ന രീതിയിലുള്ള പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. വടക്കേ ഇന്ത്യയിലെ പല എഴുത്തുകാരും ഇൗ കൃത്യത്തെ നല്ലതായിെട്ടടുത്തു.
മാത്രമല്ല, ഭാരതീയ സ്നേഹത്തിെൻറ പേരിൽ സംഘ്പരിവാർ കക്ഷികളോട് കൂടിച്ചേരുകയും അങ്ങോട്ട് ചാഞ്ഞുനിൽക്കുകയും എന്നാൽ, അവർ നടത്തുന്ന അന്യമത വിദ്വേഷ പ്രചാരണങ്ങളോട് അഭിപ്രായ വ്യത്യാസം പുലർത്തുകയും ചെയ്യുന്നവരടക്കം ഇൗ ചെയ്തത് നല്ല കാര്യമാണെന്ന് പറഞ്ഞു. അങ്ങനെ വെറുപ്പിെൻറ രാഷ്ട്രീയം കൈമുതലാക്കി നടക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള വഴികൾ കൂടി നാം സ്വീകരിക്കണം. അല്ലാതെ പറ്റില്ല. വെറുപ്പിെൻറ രാഷ്ട്രീയമുള്ളവർ കുറച്ചേയുണ്ടാകൂ. ജനാധിപത്യവാദികളും മനസ്സിൽ ഒരിറ്റ് നന്മയുള്ളവരുമെല്ലാം േചർന്ന് അവരെ ഒറ്റപ്പെടുത്താനുള്ള വഴികൾ സ്വീകരിക്കണം. അതിനുള്ള ചെറിയ പ്രവൃത്തിയാണ് ഞാൻ ചെയ്തത്. കൂടെ നിൽക്കുന്നവരുടെയെല്ലാം സഹായം കൊണ്ടാണിത് സാധ്യമായത്. അതെല്ലാം നമ്മുടെ മനസ്സിെൻറ കൂടി യോജിപ്പാണ്. നാം ചെയ്യുന്ന കാര്യങ്ങളുടെ വലുപ്പച്ചെറുപ്പമല്ല, അതിെൻറ പിന്നിലുള്ള മനോഭാവമാണ് പ്രശ്നം. ഇവിടെ പരസ്പരം സഹോദര തുല്യരായി കാണുകയും പരസ്പരം സഹവർത്തിക്കാൻതയാറാകുകയും ചെയ്തതാണ് നാം കണ്ടത്.
കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിലും നല്ല കാര്യമാണ് സംഭവിച്ചത്. വിഘടിതശക്തികളുടെ ചില പ്രവർത്തനങ്ങൾക്ക് നിവൃത്തിയില്ലാത്ത തരത്തിൽ എഴുത്തുകാർ തങ്ങളുടെ വില ഉയർത്തിപ്പിടിച്ചു ജയിച്ചു. അതും ദൈവാധീനമാണ്. അതിെൻറ കൂടെ ഇൗ കാര്യവും കൂടി നടന്നു. സാഹിത്യ അക്കാദമി നല്ല നിലയിൽ പോകുേമ്പാൾ അവരുടെ വേദിയെ തകരാറിലാക്കുന്ന തരത്തിൽ ഒരു പ്രശ്നവുമുണ്ടാകാൻ പാടില്ല. കാരണം, അദ്ദേഹം എഴുത്തുകാരുടെ സ്വാതന്ത്ര്യം നിലനിർത്താൻ പ്രവർത്തിച്ചുകൊണ്ടിരിക്കുേമ്പാൾ അയാളെ കൂടി പ്രശ്നത്തിൽ ചാടിക്കാതിരിക്കാൻ വളരെ സൂക്ഷ്മതയോടുകൂടി ആ വേദി അലേങ്കാലമാക്കാതെയാണ് നീങ്ങിയത്. ദൈവാനുഗ്രഹംകൊണ്ട് കാര്യങ്ങളെല്ലാം ഭംഗിയായി കലാശിച്ചു. എനിക്ക് ഒരു വലിയ കാര്യം ചെയ്തതായിട്ടല്ല തോന്നിയത്, ഒരു പൊന്നാനിക്കാരൻ സാധാരണ ചെയ്യുന്ന, ചെയ്യേണ്ടുന്ന പ്രവൃത്തിയാണിത്. മതസൗഹാർദത്തിനുള്ള ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അവാർഡ് ലഭിച്ചപ്പോൾ മറുപടി പ്രസംഗത്തിൽ ഞാൻ പറഞ്ഞത് വെള്ളത്തിൽ ജീവിക്കുന്നതിെൻറ പേരിൽ മത്സ്യത്തിന് അവാർഡ് കൊടുക്കുന്നതു പോലെയാണ് എനിക്ക് ഇത് എന്നാണ്. കാരണം, പൊന്നാനിക്കാർക്ക് മതൈമത്രി എന്നാൽ വെള്ളത്തിൽ മത്സ്യം ജീവിക്കുന്നതു പോലെയാണ്. അതിനകത്താണ് ഞങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. നമ്മിലെല്ലാം അർപ്പിതമായ ഒരു പ്രവർത്തനമാണ് ഇൗ ചെയ്തത്. ഇതിെൻറ മറ്റൊരു ഭാഗം, ഇത്തരം കാര്യങ്ങൾക്ക് വലിയ ധ്വനികളുണ്ട്.
വിദേശ രാജ്യത്ത് വധശിക്ഷ വിധിക്കപ്പെട്ട ഭർത്താവിെൻറ ജീവൻ രക്ഷിക്കാൻ തമിഴ്നാട്ടുകാരി മാലതിക്ക് 25 ലക്ഷം രൂപ കൈമാറിയ മുനവ്വറലി തങ്ങളുടെ പ്രവർത്തനത്തിനു പിന്നിൽ ഇസ്ലാമിെൻറ കാരുണ്യത്തിേൻറതായ വലിയൊരു പാഠമുണ്ട്. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രമാണത്. സഹസ്രാബ്ദങ്ങളായി ഹിന്ദുക്കളും മുസ്ലിംകളും ഇവിടെ എങ്ങനെ കൂടിക്കഴിഞ്ഞുവെന്നതിന് തെളിവായി ആ ഒരൊറ്റ ചിത്രം മതി. ബ്രിട്ടീഷുകാരുടെ ഹിന്ദു മുസ്ലിം വൈരുധ്യത്തിെൻറ ചരിത്രത്തെയും കൊളോണിയൽ തത്ത്വശാസ്ത്രത്തിന് അനുസൃതമായി മുസ്ലിമിന് എതിരായി ഹിന്ദുവിനെയും ഹിന്ദുവിന് എതിരായി മുസ്ലിമിനെയും മാറ്റുന്നതിനെതിരെയുമുള്ള ഒരു ചിത്രമാണ് തങ്ങൾ 25 ലക്ഷം കൊടുത്ത് മാലതിയുടെ ഭർത്താവിനെ മോചിപ്പിക്കുന്നതിൽ കണ്ടത്. ആ ഒരു സരണി നിലനിർത്താൻ എന്നും ദൈവാനുഗ്രഹമുണ്ടാകെട്ട.
തയാറാക്കിയത്: ഹസനുൽ ബന്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.