ട്രെൻഡുകളുടെ കുലപതി
text_fields1975ലെ ഒരു നവംബറിൽ ചെന്നൈയിലെ വടപളനി കമലാ തിയേറ്ററില്‍ ഒരു മലയാള സിനിമയുടെ ആദ്യ പ്രദർശനം നടക്കുകയാണ്. ചെന്നൈ നഗരത്തിലെ സിനിമ പ്രമാണിമാരുടെ ക്ഷണിക്കപ്പെട്ട സദസ്സിനായി നടത്തിയ പ്രിവ്യു. സിനിമ കഴിഞ്ഞിറങ്ങിയവരെല്ലാം പുതുമുഖ സംവിധായകെൻറ തോളിൽ തട്ടി അഭിനന്ദിച്ചു. ആദ്യ ചിത്രം തന്നെ തകർപ്പനായെന്ന് ചിലർ പറഞ്ഞു. മെല്ലിച്ച ആ ചെറുപ്പക്കാരെൻറ മുഖത്ത് ഭയസംഭ്രമങ്ങളുടെ കയറ്റിറക്കങ്ങളായിരുന്നു. സിനിമ കണ്ട് ഗംഭീരമെന്ന് വിലയിരുത്തിയെങ്കിലും ആ സിനിമ വിതരണത്തിനെടുക്കാൻ ആരും മുന്നോട്ടു വന്നില്ല. ഒന്നാമത് പുതിയ സംവിധായകൻ. പ്രമേയമാകെട്ട ഇതുവരെ പരിചയമല്ലാത്തത്. പറഞ്ഞ രീതിയും വ്യത്യസ്തം. വമ്പൻ താരങ്ങൾ ആരുമില്ല. വിതരണക്കാർക്ക് ഒട്ടും ധൈര്യമില്ലായിരുന്നു അങ്ങനെയൊരു സിനിമ വിതരണത്തിനെടുക്കാൻ. ഒടുവിൽ കലാനിലയം കൃഷ്ണൻ നായരുടെ കാരുണ്യത്തിൽ സിനിമ വിതരണത്തിനെടുത്തു. സിനിമ റിലീസായി. അതൊരു തുടക്കമായിരുന്നു.
കോഴിക്കോട്ട് നിന്ന് ചിത്രകലയും കൈമുതലാക്കി കോടമ്പാക്കത്തെ സിനിമ പൂക്കുന്ന തെരുവുകളിൽ വന്നിറങ്ങിയ ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന െഎ.വി. ശശിയുടെ പ്രയാണത്തിെൻറ തുടക്കം. ‘ഉത്സവം’ എന്ന സിനിമയുടെ വിജയവും. വില്ലനായ കെ.പി. ഉമ്മറിനെ നായകനാക്കി നടത്തിയ പരീക്ഷണമായിരുന്നു ‘ഉത്സവം’. ധീരോദാത്തനും അതിപ്രതാപവാനും സദ്ഗുണ സമ്പന്നരുമായ നായകന്മാർ മാത്രം അടക്കിഭരിച്ച സിനിമയുടെ തിരശ്ശീലയിലെ മിനുമിനുത്ത ജീവിതങ്ങളിൽ പരുപരുത്ത കഥാപാത്രങ്ങളുടെ കടന്നുവരവിന് തുടക്കമാവുകയായിരുന്നു. പുതിയ ട്രൻഡിെൻറ തുടക്കം. എട്ട് പതിറ്റാണ്ട് നീണ്ട മലയാള സിനിമയുടെ ചരിത്രത്തിൽ പാതിയോളം കാലം അതിനൊപ്പം ജീവിച്ചൊരാൾ. മലയാള സിനിമയിൽ പലവുരു ആവർത്തിക്കപ്പെട്ട ഒട്ടുമിക്ക ട്രെൻഡുകളുടെയും തുടക്കക്കാരൻ... അതായിരുന്നു െഎ.വി. ശശി.
മലയാള സിനിമക്കാർക്കിടയിൽ അത്ര പ്രചാരമല്ലാത്ത ഗോൾഫ് തൊപ്പിയും ധരിച്ചു മാത്രമേ െഎ.വി. ശശിയെ കാണാറുള്ളു. ട്രെൻഡുകളുടെ ആശാൻ എന്ന ആ തൊപ്പി ശശിക്കു മാത്രമേ ചേരുമായിരുന്നുള്ളു. അടിയും ഇടിയും വെടിയും രതിയുമെല്ലാം നിറഞ്ഞ കച്ചവട സിനിമയിലേക്ക് സമർഥമായി കലാമൂല്യത്തെ എങ്ങനെ സന്നിവേശിപ്പിക്കാമെന്നതിെൻറ മികച്ച ഉദാഹരണങ്ങളായിരുന്നു അദ്ദേഹത്തിെൻറ സിനിമകൾ. 1968ൽ എ.ബി രാജിെൻറ ‘കളിയല്ല കല്ല്യാണം’ സിനിമയിൽ കലാ സംവിധായകനായി തുടങ്ങിയതാണ് ശശിയുടെ സിനിമ ജീവിതം. ഏഴ് വർഷത്തിനു ശേഷമാണ് ‘ഉത്സവം’ എന്ന ആദ്യ സിനിമയുണ്ടാകുന്നത്. അക്കാലത്തെ ന്യൂജെൻ സിനിമയായിരുന്നു അത്.
സിനിമയുടെ വരേണ്യമായ സങ്കൽപ്പങ്ങളെ എറിഞ്ഞുടച്ച ചിത്രമായിരുന്നു ‘അവളുടെ രാവുകൾ’. സിനിമയിലെ കുലമഹിമയുടെ നാലുകെട്ടിനുള്ളിൽ പ്രവേശനം കിട്ടാത്ത ഒരു വേശ്യയെ നായികയായി തെരഞ്ഞെടുക്കാൻ കാണിച്ച ചങ്കൂറ്റമായിരുന്നു ആ സിനിമ. ഉത്സവം മുതൽ തുടങ്ങിയ െഎ.വി. ശശി ^ആലപ്പി ഷെറീഫ് കുട്ടുകെട്ടിൽ പിറന്ന ‘അവളുടെ രാവുകൾ’ അക്കാലത്തെ മികച്ച ഹിറ്റായി. മലയാളത്തിലെ സ്ത്രീപക്ഷ സിനിമകളുടെ പട്ടികയിലാണ് ഇൗ ചിത്രത്തെ നിരൂപകർ പെടുത്തിയിരിക്കുന്നത്. പക്ഷേ, അവളുടെ രാവുകളിലെ രതിസാധ്യതകളിൽ വ്യാമോഹിച്ച് അതിനെ പിന്തുടർന്ന് ചില ചിത്രങ്ങൾ പലരും തട്ടിക്കൂട്ടിയെങ്കിലും ബോക്സ് ഒാഫീസിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാതെ കടന്നുപോയി. വെറുമൊരു ‘എ’ പടമായി മാത്രമാണ് ‘അവളുെട രാവുക’ളുടെ അനുകർത്താക്കൾ മനസ്സിലാക്കിയത്. പ്രേംനസീർ നായകനായി നിറഞ്ഞുനിന്ന കാലത്ത് അദ്ദേഹത്തെവച്ച് സിനിമ ചെയ്യാനൊന്നും െഎ.വി. ശശി മെനക്കെട്ടില്ല. ഉമ്മറിനെ നായകനാക്കിയതു പോലെ സോമനെ സൂപ്പർ താരപദവിയിലേക്ക് ഉയർത്തിയ ചിത്രമായിരുന്നു ‘ഇതാ ഇവിടെവരെ’. പത്മരാജെൻറ രണ്ടാമത്തെ തിരക്കഥയായിരുന്നു അത്.
കുടുംബസദസ്സുകളൂടെയും പ്രിയപ്പെട്ട സംവിധായകനായിരുന്നു െഎ.വി. ശശി. തുഷാരവും തൃഷ്ണയുമൊക്കെ കുടുംബ സദസ്സുകളെ പിടിച്ചിരുത്തി. മമ്മൂട്ടി നായകപദവിയിലേക്ക് എത്തുന്നതിനു മുമ്പ് അദ്ദേഹത്തിലെ നടനെ തിരിച്ചറിയാൻ കഴിഞ്ഞ സംവിധായകനായിരുന്നു ശശി. 1981ൽ എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ‘തൃഷ്ണ’ സംവിധാനം ചെയ്തപ്പോൾ മമ്മൂട്ടിയെ നായകവേഷത്തിൽ അവതരിപ്പിച്ചു. അതിനു മുമ്പ് വെറും നാല് സിനിമകളിലാണ് മമ്മൂട്ടി നടനെന്ന നിലയിൽ വേഷമിട്ടത്. കോഴിക്കോട് വലിയങ്ങാടിയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് ജയനെ നായകനാക്കി സംവിധാനം ചെയ്ത ‘അങ്ങാടി’ അക്കാലത്തെ എല്ലാ കലക്ഷൻ റെക്കോർഡുകളും ഭേദിച്ച സിനിമയാണ്. കാന്തവലയം, കരിമ്പന, മീൻ തുടങ്ങിയ ചിത്രങ്ങളും ജയനെ നായകനാക്കി സംവിധാനം െചയ്തു.
രാഷ്ട്രീയ സംഭവവികാസങ്ങൾ സിനിമക്ക് ഇതിവൃത്തമാകുന്നത് ഇപ്പോൾ ഒട്ടും പുതുമയുള്ള കാര്യമല്ല. വിവാദങ്ങൾ നിറഞ്ഞ രാഷ്ട്രീയവും രാഷ്ട്രീയക്കാരും നേരിട്ട് കഥാപാത്രങ്ങളാവുന്ന എത്രയെങ്കിലും സിനിമകൾ ചൂണ്ടിക്കാണിക്കാൻ കഴിയും. എന്നാൽ, രാഷ്ട്രീയത്തിലെ അഴിമതിയും വിഷമദ്യ ദുരന്തവും കാമ്പസ് റാഗിങ്ങും ഗൾഫ് കുടിയേറ്റവും കത്തിനിന്ന 1980െൻറ തുടക്കത്തിൽ ടി. ദാമോദരെൻറ തിരക്കഥയിൽ െഎ.വി. ശശി സംവിധാനം ചെയ്ത ‘ഇൗനാട്’ ആയിരുന്നു ആ ഗണത്തിലെ ആദ്യ സിനിമ. പിൽക്കാലത്ത് രാഷ്ട്രീയക്കാരെ നിർത്തിപ്പൊരിച്ച് തലസ്ഥാനവും കമീഷണറും കിങ്ങുമൊക്കെ സൂപ്പർ ഹിറ്റാകുന്നതിനു മുമ്പ് ആ ട്രെൻഡിന് തുടക്കം കുറിച്ചത് െഎ.വി. ശശിയായിരുന്നു. അഹിംസ, ഇനിയെങ്കിലും, അങ്ങാടിക്കപ്പുറത്ത്, വാർത്ത, അടിമകൾ ഉടമകൾ, നാൽക്കവല, അബ്കാരി, ഇൗ നാട് ഇന്നലെ വരെ തുടങ്ങി രാഷ്ട്രീയ സംഭവങ്ങൾ പ്രമേയമായി ഒരുപിടി ചിത്രങ്ങൾ കൂടി െഎ.വി. ശശിയിൽനിന്നുണ്ടായി.
അധോേലാക നായകന്മാർ സിനിമയിൽ വില്ലന്മാരായിരുന്ന കാലം. കൊടും ചൂടിലും പകലിലും നൈറ്റ് ഗൗണും ധരിച്ച് പൈപ്പ് കടിച്ചുപിടിച്ച ‘മിസ്റ്റർ പെരേര’മാരായിരുന്ന അധോലോക നായകരുടെ ഇടയിലേക്കാണ് 1984ൽ ‘അതിരാത്ര’ത്തിലെ താരാദാസിനെ െഎ.വി. ശശി നായകനാക്കി ഇറക്കി നിർത്തിയത്. സൂപ്പർ താരപദവിയിലേക്ക് മമ്മൂട്ടിയെ ഇൗ ചിത്രം അവരോഹണം ചെയ്തു. അതേവർഷം തന്നെ എം.ടിയുടെ തിരക്കഥയിൽ ‘ഉയരങ്ങളിൽ’ എന്ന സിനിമയിലൂടെ മോഹൻ ലാലിനെ പ്രതി ‘നായക’വേഷത്തിൽ അവതരിപ്പിച്ചു കൈയടി വാങ്ങി. അതിനും രണ്ടു വർഷം കഴിഞ്ഞാണ് ‘രാജാവിെൻറ മകനി’ലൂടെ മോഹൻലാൽ അധോലോക ‘നായകൻ’ ആകുന്നത്. 84ൽ ‘അടിയൊഴുക്കുകൾ’ എന്ന സിനിമയിലെ ഗുണ്ടാ വേഷത്തിലൂടെ മമ്മൂട്ടിക്ക് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടിയതും െഎ.വി. ശശിയുടെ സംവിധാനത്തിലായിരുന്നു.
‘ഹിസ് ഹൈനസ് അബ്ദുല്ല, ഭരതം, കമലദളം, സർഗം, വാനപ്രസ്ഥം തുടങ്ങി ക്ലാസിക്കൽ കലകളെ പശ്ചാത്തലമാക്കി നിരവധി ഹിറ്റ് സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതിനുമെത്രയോ മുമ്പായിരുന്നു എം.ടിയുടെ തിരക്കഥയിൽ കഥകളി പശ്ചാത്തലത്തിൽ ‘രംഗം’ എന്ന സിനിമ െഎ.വി. ശശി അവതരിപ്പിച്ചത്. ഒറ്റ നായകെൻറ വീര ശൂരത്വത്തിൽ സിനിമ കറങ്ങുന്നത് ഇപ്പോൾ പുതിയ സംഭവമല്ല. എേട്ടാളം സിനിമകൾ റിലീസായ വർഷമായിരുന്നു 1986െല ഒാണക്കാലത്ത് എേട്ടാളം സിനിമകൾ റിലീസായ വർഷം. പക്ഷേ, ഒറ്റ നായകെൻറ പ്രകടനത്തിൽ വിജയം വരിച്ച ‘ആവനാഴി’യായിരുന്നു അതിൽ സൂപ്പർ ഹിറ്റ്. മമ്മൂട്ടിയുടെ ‘ബൽറാം’ എന്ന പൊലീസ് ഇൻസ്പെക്ടർ നായകനിൽ സിനിമ കേന്ദ്രീകരിക്കുന്ന ട്രെൻഡിനും വഴിതുറന്നു. പിന്നീട് ‘ഇൻസ്പെക്ടർ ബൽറാം’ എന്നി സിനിമയും ഹിറ്റായി.
െഎ.വി. ശശിയിലെ മാസ്റ്റർ ക്രാഫ്റ്റ്മാനെ വെളിപ്പെടുത്തിയ ചിത്രമായിരുന്നു ‘1921’. മലബാർ കലാപത്തോട് ചരിത്രപരമായി ഏറെക്കൂറെ നീതി പുലർത്തിയ ഇൗ ചിത്രം ‘വടക്കൻ വീരഗാഥ’ക്കും പഴശ്ശിരാജയ്ക്കുമൊക്കെ മുേമ്പ പിറന്ന ബിഗ് ബജറ്റ് ചിത്രമായിരുന്നു. മുണ്ടുടുത്ത് മീശ പിരിച്ച കഥാപാത്രങ്ങളുടെ ആവർത്തനം മലയാളത്തിൽ ഉണ്ടായത് ‘ദേവാസുര’ത്തിലൂടെയായിരുന്നു. 1993ലെ ആ ചിത്രത്തിനു ശേഷം മലയാള സിനിമ വരിക്കാശ്ശേരി മനയിൽ നിന്ന് ഇനിയും ഇറങ്ങിയിട്ടില്ല. തമ്പുരാൻ സിനിമകളുടെ പരമ്പര തന്നെയായിരുന്നു പിന്നീട്. അക്ഷരങ്ങൾ, കാണാമറയത്ത്, അനുബന്ധം, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി പ്രമേയത്തിെൻറ വൈവിധ്യത്തിലും അവതരണത്തിലും വേറിട്ടു നിന്ന നിരവധി ചിത്രങ്ങൾ. മലയാള സിനിമ പിൽക്കാലത്ത് ആഘോഷിച്ച ഒട്ടുമിക്ക ട്രെൻഡുകളുടെയും കുലപതിയായിരുന്നു െഎ.വി. ശശി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.