ചരിത്രത്തോടുള്ള പ്രതികാരം
text_fieldsഅവസാനം അവർ ആ ക്രൂരത ചെയ്തു. ജമ്മു–കശ്മീരിന് സവിശേഷ പദവി പ്രദാനം ചെയ്യുന്ന 370ാം ഖണ്ഡിക എടുത്തുകളഞ്ഞു. അതോടെ ചര ിത്രത്തിെൻറ നിർണായക സന്ധിയിൽ രാഷ്ട്രശിൽപികൾ കശ്മീരികളുമായി ഉണ്ടാക്കിയ ഉടമ്പടി ലംഘിക്കപ്പെട്ടുവെന്ന് മാ ത്രമല്ല, ഒരു ജനതയെ മുഴുവൻ വഞ്ചിച്ചു. പോയ ഏഴുദശകങ്ങളായി കശ്മീരികൾക്ക് നൽകിക്കൊണ്ടിരുന്ന വാഗ്ദാനം ഭരണകുടം പ ച്ചയായി പിച്ചിച്ചിന്തി, ചരിത്രത്തോട് പ്രതികാരം ചെയ്യുന്നതിൽ ആഹ്ലാദം കാണുകയാണ്. ഇതിെൻറ രാഷ്ട്രീയവും വൈകാ രികവുമായ പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കും. നേതാക്കളെ വീടകങ്ങളിൽ തളച്ചിട്ടും വാർത്താവിനിമയ ശൃംഖല വിച്ഛേ ദിച്ചും കശ്മീരിനെ മരവിപ്പിച്ചുകിടത്തിയാണ് മോദിസർക്കാർ ഈ ഓപ്പറേഷൻ നടത്തിയിരിക്കുന്നത്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്ര കടന പത്രികയിൽ എക്കാലവും ഇടം പിടിക്കാറുള്ള ആർ.എസ്.എസിെൻറ അജണ്ട പാർലമെൻറ് ചേരുന്ന സമയത്തുതന്നെ കൊണ്ടുവന ്നത് മോദിയുടെ രണ്ടാമൂഴത്തിൽ കൈവന്ന ഇരുസഭകളിലെയും മേൽക്കോയ്മയും പ്രതിപക്ഷത്തിെൻറ ശൈഥില്യവും നന്നായി മന സ്സിലാക്കിയാണ്. 2014ൽ മോദി ആദ്യമായി അധികാരത്തിൽ വന്നപ്പോൾ ജമ്മുവിലെ ഉദ്ദംപൂരിൽനിന്നുള്ള എം.പിയും പ്രധാനമന്ത ്രിയുടെ കീഴിൽ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്രസിങ് ഒരു ബോംബ് പൊട്ടിച്ചത് ആരും മറന്നിട്ടില്ല.
‘ ‘‘ഭരണഘടനയുടെ 370ാം അനുച്ഛേദം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെച്ചത്. അതുകൊണ്ട് അത് എടുത്തുകളയുന്നതിന് ബന്ധപ്പെട്ടവരുമായി ഉടൻ ചർച്ച നടത്തുന്നതാണ്’– രാഷ്ട്രീയമണ്ഡലത്തെ പിടിച്ചുകുലുക്കിയ പ്രസ്താവന കൂടുതൽ വിവാദമായപ്പോൾ, മുതിർന്ന ബി.ജെ.പി നേതാക്കൾ അത് ഡോ.സിങിെൻറ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. 2019ൽ എത്തുമ്പോൾ കാലാവസ്ഥ തങ്ങൾക്ക് പൂർണമായും അനുകൂലമാണെന്ന് മനസ്സിലാക്കിയാണ് ഇതുവരെ അചിന്തനീയമായ ‘ഓപ്പറേഷന്’ തുനിഞ്ഞിറങ്ങിയത്.
ഏത് പ്രത്യാഘാതവും നേരിടാൻ സന്നദ്ധമായ ഈ ഇറങ്ങിപ്പുറപ്പാടിനു പിന്നിൽ ആർ.എസ്.എസിെൻറ ചിരകാല സ്വപ്നമാണ് പ്രചോദനം. കശ്മീരിന് നൽകുന്ന പ്രത്യേക പദവിയും കശ്മീരികൾക്ക് 35എ അനുച്ഛേദത്തിലൂടെ വകവെച്ചുകൊടുക്കുന്ന പൗരാണികവകാശങ്ങളും അത് ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായത് കൊണ്ട് മാത്രമാണെന്ന തെറ്റായ ചരിത്രത്തിെൻറ വായനയാണ് സംഘ്പരിവാറിനെ കൊണ്ട് അരുതായ്മകളുടെ മറുകരയിലേക്ക് നടത്തിക്കുന്നത്. ജനസംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജി കശ്മീർ ജയിലിൽ മരിച്ച അന്ന് തൊട്ട്, സംഘ്പരിവാർ പുതുക്കിക്കൊണ്ടിരുന്ന ശപഥമാണ് നരേന്ദ്രമോദി ഇന്ന് സാക്ഷാത്കരിച്ച് കൊടുത്തത്.
ജമ്മു–കശ്മീരിെൻറ പ്രത്യേക പദവി മാത്രമല്ല, സംസ്ഥാന പദവി പോലും എടുത്തുകളയുന്നതാണ് മോദി സർക്കാരിെൻറ തീരുമാനം. ജമ്മു–കശ്മീരിൽനിന്ന് ലഡാക്കിനെ വേർപ്പെടുത്തി രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കാനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇനി ലഫ. ഗവർണർമാരായിരിക്കും ഈ ഭരണമേഖലയുടെ കടിഞ്ഞാൺ പിടിക്കുക. പ്രത്യേക ഭരണഘടനാ നിർമാണ സഭയും ഭരണഘടനയും പതാകയും പ്രധാനമന്ത്രിയും പ്രസിഡൻറും (‘ സദറെ റിയാസത്ത് ) നിലനിന്നിരുന്ന ദോഗ്രാ രാജാക്കമാരുടെ സാമ്രാജ്യമാണ് ഇപ്പോൾ കേന്ദ്രഭരണപ്രദേശമായി ചുരുങ്ങിയിരിക്കുന്നത്. മഹാ കഷ്ടം! ആഗോളസമൂഹം പുതിയ സംഭവവികാസങ്ങളോട് എങ്ങനെയാവും പ്രതികരിക്കുക എന്ന് പ്രവചിക്കാനാവില്ല.
കാരണം, ആഗോള രാഷ്ട്രീയത്തിലെ ചർച്ചാവിഷയമായിരുന്നു കശ്മീരിെൻറ ഭാവി. താഴ്വരയിലെ ജനങ്ങൾ തീരുമാനിക്കട്ടെ അവരുടെ ഭാഗധേയമെന്ന് ഐക്യരാഷ്ട്രസഭയിൽ നെഹ്റുസർക്കാർ ഉച്ചത്തിൽ പ്രഖ്യാപിച്ചതാണ്. ആ ഹിത പരിശോധനയാണ് ഇപ്പോഴും കശ്മീരികളുടെ ആവശ്യം. അന്ന് കശ്മീരും സമീപപ്രദേശങ്ങളും പാകിസ്താെൻറ കൈകളിലേക്ക് വഴുതിപ്പോകരുതെന്നേ നമുക്ക് നിർബന്ധമുണ്ടായിരുന്നുള്ളൂ. കാലക്രമേണ നാം നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി വിഴുങ്ങി, സൈനിക കരുത്ത് കൊണ്ട് താഴ്വര ഭരിച്ചു. പലപ്പോഴും കശ്മീരികളെ മറന്നു. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചുവിട്ട് കേന്ദ്രഭരണം ഏർപ്പെടുത്തി. ഇപ്പോഴിതാ, ശാശ്വതമായ ഡൽഹി ഭരണത്തിലേക്ക് ജമ്മുകശ്മീരിനെ താഴ്ത്തിക്കൊണ്ടു വന്നിരിക്കുന്നു. വർഗീയ ഫാഷിസത്തിെൻറ കരാളമുഖങ്ങളാണ് ദാൽ തടാകത്തിെൻറ ഓരത്ത് ഇനി അനാവൃതമാാകാൻ പോകുന്നത്.
ചരിത്രം മറക്കരുത്
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ കശ്മീർ ഭരിച്ച മഹാരാജ ഹരിസിങ്ങുമായി 1947 ഒക്ടോബറിൽ ഒരു കൂട്ടിച്ചേരൽ കരാർ (Instrument of Accession ) ഉണ്ടാക്കിയ പശ്ചാത്തലം ആരും മറന്നിട്ടില്ല.തെൻറ സാമ്രാജ്യത്തെ ഇന്ത്യയോടോ പാകിസ്താനോടോ കൂട്ടിച്ചേർക്കാതെ, ‘കിഴക്കൻ സ്വിറ്റ്സർലാൻഡായി ’ മാറ്റാനായിരുന്നു ഹരിസിങ് സ്വപ്നം കണ്ടത്. പക്ഷേ, നേരം പുലരും മുമ്പേ അതിർത്തി കടന്ന് ഗോത്രവർഗ്ഗാർ സായുധരായി എത്തിയപ്പോൾ നെഹ്റുവിനോട് സൈനിക സഹായം അഭ്യർഥിക്കാനേ നിർവാഹമുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് താഴ്വരെയ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കുന്ന ‘ഇൻസ്ട്രുമെൻറ് ഓഫ് അക്സഷ’നിൽ ഒപ്പുവെക്കുന്നത്.
ആ രേഖയോടൊപ്പം ഒരു കത്തുണ്ടായിരുന്നു. ഇടക്കാല പ്രധാനമന്ത്രിയായ ശൈഖ് അബ്ദുല്ലയും മറ്റു മൂന്നു അംഗങ്ങളും ഭരണഘടനാ നിർമാണ സഭയിലേക്ക് വരുന്നതും ജമ്മുകശ്മീർ ഇന്ത്യൻ യൂണിയെൻറ ഭാഗമാകുന്നതിനുള്ള വ്യവസ്ഥകളും മറ്റു വിശദാംശങ്ങളും രൂപപ്പെടുത്തുന്നതും ഇതിനെ ആസ്പദമാക്കിയാണ്. അഞ്ചുമാസത്തെ നിരന്തര ചർച്ചകൾക്കും ആഭ്യന്തര മന്ത്രി സർദാർ വല്ലഭ് ഭായി പട്ടേലിെൻറ ഇടപെടലുകൾക്കും ശേഷം ഉരുത്തിരിഞ്ഞുവന്ന വ്യവസ്ഥകൾ ഭരണഘടനയുടെ ഭാഗമായി എഴുതിച്ചേർത്തു. അതാണ് 370ാം ഖണ്ഡിക.
1951 നവംബറിൽ ജമ്മു–കശ്മീർ ഭരണഘടനാ നിർമാണ സഭ ആദ്യമായി ചേരുന്നത് 370ാം ഖണ്ഡികക്ക് അംഗീകാരം നൽകാനാണ്. 1952ലെ നെഹ്റു –ശൈഖ് അബ്ദുല്ല കരാറാണ് പിന്നീട് ഇന്ത്യയും ജമ്മു–കശ്മീരും തമ്മിലുള്ള ബന്ധം നിർവചിച്ചതും കേന്ദ്രഗവൺമെൻറിന് കശ്മീരിെൻറമേലുള്ള അധികാരപരിധി നിർണയിച്ചതും.
ഇതനുസരിച്ച് മൂന്നു പ്രധാനവിഷയങ്ങളിൽ –പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം, മാത്രമായിരിക്കും ഡൽഹി സർക്കാരിന് അധികാരമുണ്ടായിരിക്കുക. ബാക്കിയെല്ലാ വിഷയങ്ങളും സംസ്ഥാന സർക്കാരിെൻറ അധികാരപരിധിയിലായിരിക്കും. ഇരുപക്ഷവും പരസ്പരം അനുമതിയില്ലാതെ ഈ വ്യവസ്ഥകളിൽ മാറ്റമുണ്ടാക്കാൻ പാടില്ലെന്നും കരാറിൽ പറയുന്നുണ്ട്. ഇന്ത്യൻ യൂണിയെൻറ കീഴിലുള്ള നിയമങ്ങൾ പ്രസിഡൻറ് ജമ്മു–കശ്മീരിൽ നടപ്പാക്കുന്നതിനു മുമ്പ് അവിടുത്തെ ഭരണഘടനാ അസംബ്ലിയുടെ സമ്മതം വാങ്ങണമെന്നും ധാരണയുണ്ടായിരുന്നു.
കശ്മീരിൽ ഇന്ന് ഭരണഘടനാഅസംബ്ലി പോയിട്ട്, നിയമ സഭ പോലും ഇല്ല. പിന്നെങ്ങനെ 370ാം അനുച്ഛേദം പ്രസിഡൻറിനു റദ്ദാക്കാൻ സാധിക്കും എന്ന ചോദ്യത്തിനു ഉത്തരം പലതാവാം. കശ്മീരിെൻറ പദവി എടുത്തുകളയാൻ കശ്മീരികളുടെ സമ്മതം അനിവാര്യമാണെന്നാണ് ഇതുവരെ വിശ്വസിച്ചുപോന്നത്. അതുപോലെ ഭൂമിയുടെയും തൊഴിലിെൻറയുമേൽ കശ്മീരികൾക്ക് പ്രത്യേകവാശം നൽകുന്ന 35എ ഖണ്ഡിക എടുത്തുമാറ്റാനും പാർലമെൻറിനോ പ്രസിഡൻറിനോ അധികാരമില്ല എന്നാണ് വിദഗ്ധർ ഇതുവരെ വിശദീകരിച്ചുതന്നത്.
ഏതായാലും പാവം കശ്മീരികൾ! വഞ്ചിതരും ഖിന്നരുമാണ്. ഭൂമിയിലെ സ്വർഗത്തിൽ സ്വാസ്ഥ്യവും അസ്തിത്വവും നഷ്ടപ്പെട്ട പൗരന്മാരായി ജീവിക്കാനാണ് അവരുടെ തലവിധി. അത് തിരുത്താൻ നമ്മുടെ ജനായത്ത വ്യവസ്ഥ പരാജയപ്പെടുന്നതിെൻറ കുതൂഹലങ്ങളാണ് ഇന്നലെ പാർലമെൻറിൽ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.