ജമ്മു–കശ്മീരും ഹിന്ദുത്വ പരീക്ഷണങ്ങളും
text_fieldsബി.ജെ.പിയുടെയും സംഘ്പരിവാറിെൻറയും അധികാരവാഴ്ച പുതിയൊരു പരമാധികാര വാഴ്ചയായി പരിവർത്തിക്കപ്പെട്ടിരിക് കുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിെൻറ വഴികൾ പൂർണമായും പരമാധികാരത്തിെൻറ പ്രകാശനമായി മാറുന്നുവെന്നാണ ് പൊതുവിമർശനം. ജമ്മു-കശ്മീർ വിഷയത്തില്‍ മോദി ഭരണകൂടം സ്വീകരിച്ച സമീപനം അത്തരം നിരീക്ഷണങ്ങൾക്ക് ആക്കം കൂട് ടിയിരിക്കുന്നു. എന്താണ് നിയമത്തിെൻറ അകത്ത്, പുറത്ത് എന്ന് നിശ്ചയിക്കാനുള്ള അധികാരമാണ് പരമാധികാരം. മാത ്രമല്ല, നിയമത്തിെൻറ പരിധിയും പരിമിതിയും വിശദീകരണവും നിർണയിക്കാനുള്ള അധികാരമാണ് പരമാധികാരം. ലിബറൽ രാഷ്ട ്രീയവീക്ഷണ പ്രകാരം ഭരണകൂടം, സാമൂഹികക്രമം എന്നിവ നിയമത്തിെൻറയും നിയമവാഴ്ചയുടെയും തലമാണ്. പക്ഷേ, കാൾ ഷ്മിത ്ത് നിരീക്ഷിക്കുന്ന പോലെ നിയമത്തെ നിർണയിക്കുന്ന, അതിെൻറ പരിധികളെയും പരിമിതികളെയും വിശദീകരണങ്ങളെയും നിർ ണയിക്കുന്ന മറ്റൊരധികാരം ലിബറൽ നിയമവാഴ്ചക്ക് മുകളിലുണ്ടെന്നാണ്. അതാണ് പരമാധികാരം.
പരമാധികാരമാണ് ആധുനികര ാഷ്ട്രീയ സാമൂഹികക്രമങ്ങളിലെ യഥാർഥ ശക്തിസ്രോതസ്സ്. അതിനാൽതന്നെ പരമാധികാരത്തെ നിയന്ത്രിക്കാനുള്ള മാനദണ്ഡത ്തെക്കുറിച്ചുള്ള ചർച്ചയാണ് രാഷ്ട്രീയത്തെ നിർണായകമാക്കുന്നത്. ജമ്മു-കശ്മീരിലെ ജനങ്ങളുടെ ഒരു സമ്മതവുമില്ലാത െ ഭരണഘടനയുടെ 370ാം വകുപ്പ് ഫലത്തിൽ ഇല്ലാതാക്കിയത് ഇതിനുദാഹരണമായി കരുതാം. എല്ലാ തരം രാഷ്ട്രീയാവകാശങ്ങളും ഇല് ലാതാക്കി ഒരു പുറം അധികാരമായി ഹിന്ദുത്വപരമാധികാരം കശ്മീരികളുടെ മുകളില്‍ പ്രയോഗിക്കുകയായിരുന്നു. പൗരന്മാരായല ്ല, രാജാവിെൻറ കീഴിലെ പ്രജകളായാണ് ഭരണകൂടം കശ്മീരികളെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍, ഈ പുറം അധികാരം ഒരു ജനാധിപത്യക്രമത്തിെൻറ ഭാഗമായി സ്വയം സാധൂകരിക്കുകയാണ്.
ഹിന്ദുത്വ നിർണയിക്കുന്ന ആധുനിക ഇന്ത്യൻ ഭരണകൂടം ഉൾപ്പെട്ട അടിസ്ഥാന വൈരുധ്യമാണിത്. ഒരുവശത്ത് ഇന്ത്യന്‍ ദേശരാഷ്ട്രം രാഷ്ട്രീയമായ പൂർണതയിലെത്തിനിൽക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായും ദക്ഷിണേഷ്യയിലെ ജനാധിപത്യ മാതൃകയായും ലോകത്തിനു മുന്നില്‍ ഇന്ത്യ സ്വയം അടയാളപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണകൂടം ആധുനികവും മതേതരവുമായ രീതിയിലാണ് സ്വയം സാധൂകരിക്കുന്നത്. ഭരണഘടനയും ജനായത്ത സംവിധാനങ്ങളും ഉപയോഗിച്ചുതന്നെയാണ് ഈ രാഷ്ട്രസംവിധാനം പ്രവർത്തിക്കുന്നത്. പക്ഷേ, ഈ മതേതര ആധുനികരാഷ്ട്രം അതിെൻറ പൂർണതയുടെ ആ നിമിഷംതന്നെ കശ്മീരികളെ സംബന്ധിച്ചിടത്തോളം ജനകീയമായ സമ്മതത്തിെൻറ ഭാഷയല്ല, സവിശേഷമായ ദൈവശാസ്ത്രത്തിെൻറ സ്ഥാനം കൈവരിക്കുകയാണ്.
മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഹിന്ദുത്വ ഭരണകൂടം പൗരസമൂഹത്തെ അപേക്ഷിച്ച് ഒരു ആത്മീയസ്ഥാനം കൈവരിക്കുന്നു. ഈ അവസ്ഥയെ കാള്‍ മാർക്സ് വളരെ കൗതുകകരമായ ഒരു രൂപകം ഉപയോഗിച്ചാണ് വിശദീകരിക്കുന്നത്. ലിബറൽ ദേശരാഷ്ട്രവും സമൂഹവും തമ്മിലുള്ള ബന്ധം സ്വർഗവും നരകവും തമ്മിലുള്ള ബന്ധം പോലെയാണ്. സ്വർഗം ലിബറൽ ദേശരാഷ്ട്രവും ഭൂമി അഥവാ ജനങ്ങൾ ജീവിക്കുന്ന സ്ഥലം നരകമാകുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നുവെന്ന് മാർക്സ് കരുതി.
ഭരണകൂടമതത്തിെൻറ ഉദ്ഘാടനം
മതേതരവത്കരിക്കപ്പെട്ട മതം എങ്ങനെയാണോ ഭൗതികലോകത്തിെൻറ പ്രശ്നങ്ങളിൽനിന്ന് മാറിനിൽക്കുന്നത് അതുപോലെ ലിബറൽ ദേശരാഷ്ട്രം പൗരസമൂഹത്തിൽനിന്ന് മാറിനിൽക്കുന്നുവെന്ന് മാർക്സ് കരുതി. ലിബറല്‍ ദേശരാഷ്ട്രം ദൈവശാസ്ത്രപരമായ അതീന്ദ്രിയതയിൽ നിൽക്കുകയും ഒരു കാലഘട്ടത്തിൽ ചർച്ചിനും മതത്തിനുമുള്ള സ്ഥാനം ഇന്ന് ആ ദേശരാഷ്ട്രം കൈവരിക്കുകയും ചെയ്യുന്നുവെന്ന് മാർക്സ് മനസ്സിലാക്കുന്നു. ദൈവശാസ്ത്രത്തിെൻറ അരാഷ്ട്രീയവത്കരണം രാഷ്ട്രീയത്തിെൻറ ദൈവശാസ്ത്രവത്കരണത്തിലേക്ക് നയിച്ചുവെന്നാണ് മാർക്സും കരുതുന്നത്.
അതോടൊപ്പംതന്നെ മറ്റൊരു കാര്യംകൂടി സംഭവിക്കുന്നു. അത് പുതിയൊരു മതേതര മതത്തെ അല്ലെങ്കിൽ ഒരു ഭരണകൂട മതത്തെ സൃഷ്ടിക്കുന്നു. ഭരണകൂടം തന്നെ ഒരു മതമായി ജനസമൂഹത്തിെൻറ മേൽ വിരാജിക്കുകയാണ് പുതിയ മതേതര സാമൂഹികക്രമത്തിൽ സംഭവിക്കുന്നത് എന്നർഥം. ഹിന്ദുത്വത്തിെൻറ ഈ പരമാധികാരവാഴ്ച ഒരു പുതിയൊരു ഭരണകൂട മതത്തിെൻറ ഉദ്ഘാടനമാണ് സാധ്യമാക്കുന്നത്. ഇന്ത്യന്‍ മതേതര വ്യവസ്ഥയുടെ പുറം ആയല്ല അതിെൻറ യുക്തിയുടെ ഭാഗമായാണ് ഈ അധികാരപ്രയോഗം നടത്തുന്നത്. പൗരസമൂഹത്തിനും മേലെ ഹിന്ദുത്വ സാധ്യമാക്കിയ അധികാരത്തിെൻറ പുറമെയാണിത്.
പരമാധികാരവും ജൈവാധികാരവും
എന്നാല്‍, ആധുനിക ഹിന്ദുത്വ രാഷ്ട്രീയ ക്രമത്തിെൻറ പ്രശ്നം പൂർണമായും പരമാധികാരത്തിേൻറതാണോ? നിയമത്തിെൻറയും വിലക്കിെൻറയും മാത്രം പ്രശ്നമല്ല അതെന്ന് തോന്നുന്നു. പരമാധികാരിയുടെ നിയമപരമായ അധികാരവും ആധുനിക രാഷ്ട്രീയത്തിലെ അനുശീലനപരമായ ജൈവാധികാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന സമീപനം ഈ അർഥത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്. ജീവിതവും ജീവനും ഇല്ലാതാക്കാനുള്ള മേധാവിത്വത്തിെൻറ ശക്തിയിലാണ് പരമാധികാരം (സോവറീന്‍ പവർ) ഊന്നിയത്. പക്ഷേ, ജനസമൂഹത്തെയും ശരീരങ്ങളെയും വ്യക്തികളെയും നിയന്ത്രിക്കാനും പരിപാലിക്കാനും നിരീക്ഷിക്കാനുമുള്ള നിർമാണാധികാരമാണ് ജൈവാധികാരം (ബയോപവർ). ഇത് പരമാധികാരത്തിൽനിന്ന് ഏറെ വ്യത്യസ്തമാണ്. ജീവിതത്തെ ഇല്ലാതാക്കുകയല്ല, മറിച്ച് നിർമിക്കുക എന്ന ധർമമാണ് ജൈവാധികാരം ചെയ്യുന്നത്. എന്നാൽ, പരമാധികാരത്തിെൻറ പ്രശ്നങ്ങൾ പൂർണമായി ആധുനിക സാമൂഹികക്രമത്തിൽനിന്ന് അപ്രത്യക്ഷമായെന്ന് കരുതാനും നിർവാഹമില്ല.
ഗ്വണ്ടാനമോ, ഗസ്സ അടക്കമുള്ള സ്ഥലങ്ങള്‍ ഭീകരവേട്ടകാലത്ത് അകപ്പെട്ട സ്ഥിതിവിശേഷത്തിനു തുല്യമായ അവസ്ഥയാണ് കശ്മീരിൽ വികസിച്ചിട്ടുള്ളത്. നാസി ജർമനിയിൽ ജൈവാധികാരത്തിെൻറ ആവിഷ്കാരത്തിനൊപ്പംതന്നെ പരമാധികാരത്തിെൻറ ആവിഷ്കാരങ്ങളും നിലനിന്നിരുന്നതായി മിഷേല്‍ ഫൂക്കോ നിരീക്ഷിക്കുന്നുണ്ട്. പരമാധികാരത്തിന് ആധുനിക മതേതര ജൈവാധികാരരാഷ്ട്രീയത്തിൽ ഒരു സ്ഥാനമില്ലെന്നല്ല, മറിച്ച് അതിെൻറ കേന്ദ്രസ്ഥാനം നഷ്ടപ്പെട്ടു. തീർച്ചയായും ഹിന്ദുത്വ ഭരണകൂടം ഇന്ന് നിയമങ്ങൾ ഉണ്ടാക്കുകയും അത് നടപ്പാക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷേ, ഹിന്ദുത്വ വിഭാവന ചെയ്യുന്ന രാഷ്ട്രസങ്കൽപം തികച്ചും ആധുനികമായ അധികാര യുക്തിയാണ് പ്രകടിപ്പിക്കുന്നത്. അതിനു മതപരമായ അധികാരത്തിെൻറ തലം മാത്രമല്ല ഉള്ളത്. മതേതരവും ഭരണഘടനാപരവുമായ ഭാഷയെക്കൂടി അത് സ്വായത്തമാക്കിയിരിക്കുന്നു.
ഹിന്ദുത്വത്തിെൻറ ഭരണകൂടാധികാരം പൂർണമാണെങ്കിലും അധികാരം എന്നുള്ളത് പരമാധികാരിയുടെമാത്രം കുത്തകയല്ല. മറിച്ച് ചരിത്രത്തിലും സമൂഹത്തിലും വൈവിധ്യമാർന്ന രീതിയിൽ പ്രവർത്തിക്കുന്ന പ്രക്രിയകളും പ്രയോഗങ്ങളുമാണ് ഹിന്ദുത്വ അധികാരത്തെ നിർണയിക്കുന്നത്. ഭരണകൂട അധികാരത്തിനുമാത്രം പ്രാധാന്യം നൽകുകയും അതിനെ ഒരു അതീന്ദ്രിയസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്ന സമീപനത്തിൽ അടിസ്ഥാനപരമായി ധാരാളം തകരാറുകളുണ്ട്. അത്തരം സമീപനങ്ങൾ ഹിന്ദുത്വ അധികാരത്തെ കുറിച്ചുള്ള വിമർശനം ഭരണകൂടത്തിലേക്ക് മാത്രമായി ചുരുക്കുന്നുണ്ട്. ഹിന്ദുത്വ അധികാരത്തെ അതിെൻറ വികേന്ദ്രീകൃത സ്വഭാവത്തില്‍തന്നെ തിരിച്ചറിയാന്‍ തയാറാവേണ്ടതുണ്ട്.
സമകാലിക ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ നാസി സ്വഭാവം അധികാരത്തെ പരമാധികാരത്തിെൻറയും ജൈവാധികാരത്തിെൻറയും ഘടകങ്ങളായി തിരിച്ചറിയുകയാണ് വേണ്ടത്. അധികാരം എല്ലായിടത്തും നിലനിൽക്കുന്നു, അതിന് എല്ലായിടത്തും ഏക സ്വത്വമില്ല, അതിന് അതീന്ദ്രിയപരമായ കേന്ദ്രവുമില്ല. ആ അർഥത്തിൽ പരമാധികാര സ്വഭാവത്തിലുള്ള ഒരു ആത്മാവും ശരീരവും മാത്രമായി ഹിന്ദുത്വ അധികാരം ചുരുങ്ങുന്നില്ല. ചരിത്രവുമായി ബന്ധിതമായതും വളരെയധികം കുഴഞ്ഞുമറിഞ്ഞതുമായ ഒരുപാട് പ്രയോഗങ്ങളുടെയും മാറ്റങ്ങളുടെയും മേഖലയാണ് ഹിന്ദുത്വ അധികാരം.
നിയമവും നിയമരാഹിത്യവും രക്ഷയും ശിക്ഷയും നൽകുന്ന പരമാധികാരകേന്ദ്രമായി ഹിന്ദുത്വ മാറുന്നുണ്ട്. അതോടൊപ്പം സുരക്ഷ, ദാരിദ്ര്യ നിർമാർജനം, വികസനം അടക്കമുള്ള ജൈവരാഷ്ട്രീയ സംരംഭമായും ഹിന്ദുത്വ അധികാരം സ്വയമാവിഷ്കരിക്കുന്നു. ഈ സാഹചര്യത്തില്‍ ആധുനിക ജനാധിപത്യക്രമത്തിെൻറ ആന്തരികതയില്‍തന്നെ ഹിന്ദുത്വ അധികാരം സ്വയം സ്ഥാനമുറപ്പിച്ചിരിക്കുന്നു. എന്തിനധികം, ഭീകരവേട്ടയുടെ ഭാഗമായി വികസിച്ച സുരക്ഷാ ഭരണകൂടത്തിെൻറയും നിയോലിബറല്‍ വികസനരാഷ്ട്രീയത്തിെൻറയും യുക്തി ഹിന്ദുത്വ പരമാധികാരത്തിെൻറ വിമർശകർപോലും ഒരു മടിയുമില്ലാതെ സ്വീകരിക്കുന്നുണ്ട്.
അധികാരവിമർശനത്തിെൻറ പ്രശ്നം എന്ന നിലയില്‍ മതേതര/ജനാധിപത്യ കാഴ്ചപ്പാടുകളുടെ അട്ടിമറി എന്ന നിലയില്‍ മാത്രം ചുരുങ്ങുന്ന ഒന്നല്ല കശ്മീരിലെ ഹിന്ദുത്വ അധികാരം. ആധുനിക ജനാധിപത്യ മതേതര രാഷ്ട്രീയ വ്യവസ്ഥക്കകത്തുതന്നെ സാധ്യമായതും മാറ്റങ്ങൾക്കും തിരുത്തലുകൾക്കും നിരന്തരമായ പരിണാമങ്ങൾക്കും വിധേയവുമാണ് ഹിന്ദുത്വ അധികാരം. പുതിയ രീതിയിലുള്ള അധികാര വിമർശനത്തെ ഇത് അത്യാവശ്യമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.